ഹിന്ദുമതം
- ശാസ്ത്രീയം, മതേതരം
|
ഉള്ളടക്കം |
|
|
|
ആമുഖം |
|
1 |
ഹിന്ദുമതത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങൾ |
|
|
(a)
വേദങ്ങൾ |
|
|
(b) ഉപനിഷത്തുകൾ |
|
|
(c) ഇതിഹാസങ്ങളും
പുരാണങ്ങളും |
|
|
(d) സ്മൃതികൾ |
|
|
(e) വേദാംഗങ്ങൾ,
ദർശനങ്ങൾ, ഉപവേദങ്ങൾ |
|
|
(f)
ഭഗവദ് ഗീത |
|
|
(g) ഋഗ്വേദ
സംഹിത |
|
2 |
ഹിന്ദുമതത്തിന്‍റെ
ആത്മീയ തത്ത്വങ്ങൾ |
|
3 |
ഉപനിഷത്തുകളുടെ
ഉള്ളടക്കം |
|
4 |
ഭഗവദ്
ഗീതയുടെ ഉള്ളടക്കം |
|
5 |
ചില
സുപ്രധാന മന്ത്രങ്ങൾ |
|
6 |
“ബ്രഹ്മ
സത്യം ജഗന്മിഥ്യാ” |
|
7 |
മനുസ്മൃതിയിലെ
മഹാവാക്യങ്ങൾ |
ആമുഖം
ഹിന്ദുമതം ലോകത്തിലെ ഏക ശാസ്ത്രീയ മതമാണ്, ഏക മതേതര മതവുമാണ്.
സ്വാതന്ത്ര്യത്തിന്‍റെ
മതം കൂടിയാണ് ഹിന്ദുമതം. ശാസ്ത്രീയം എന്നു പറയാൻ കാരണം അതിന്‍റെ
അടിസ്ഥാന ആത്മീയ ദർശനങ്ങളെല്ലാം തികച്ചും യുക്തിസഹമാണെന്നതാണ്. വെറും വിശ്വാസങ്ങളുടെ
ഒരു ഭാണ്ഡമല്ല ഹിന്ദുമതം. അതിന് അടിത്തറയായ ഒരു ബൃഹത് തത്ത്വചിന്താ സഞ്ചയമുണ്ട്; എല്ലാം
യുക്തിയിൽ കടഞ്ഞെടുത്തവ. ഒരു യുക്തിക്കും അവയെ ഭേദിക്കാൻ പറ്റില്ല.
ഏതെങ്കിലും ചില വിശ്വാസങ്ങളോ അനുഷ്ഠാനങ്ങളോ മാത്രമേ പാടുള്ളുവെന്ന്
ഹിന്ദുമത തത്ത്വങ്ങൾ നിഷ്കർഷിക്കുന്നില്ല. അതുകൊ ണ്ടാണ് ഹിന്ദുമതം മതേതരമാണെന്നും സ്വാതന്ത്ര്യത്തിന്‍റെ
മതമാണെന്നും പറയുന്നത്.
ലോകത്താകെ 120 കോടിയോളം ഹിന്ദുമത വിശ്വാസികൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിൽ മാത്രം ഇവർ 100 കോടിയോളം വരും. തങ്ങൾ വിശ്വസിക്കുന്ന മതത്തിന്‍റെ
അടിസ്ഥാന ഗ്രന്ഥങ്ങൾ ഏവയെന്നു പോലും ഇവരിൽ ബഹുഭൂരുപക്ഷത്തിനും അറിയില്ല. ആ ഗ്രന്ഥങ്ങൾ
പഠിപ്പിക്കുന്ന മതതത്ത്വങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പരമ്പരാ ഗതമായ ആചാരങ്ങളും
അനുഷ്ഠാനങ്ങളും മാത്രമാണ് അവരുടെ മത വിശ്വാസത്തിന്‍റെ
ഉള്ളടക്കം. അവയിൽ പലതും അടിസ്ഥാന തത്ത്വങ്ങ ളോടു നീതി പുലർത്തുന്നവയല്ലതാനും.
അങ്ങനെ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും പ്രാകൃതമായ വിശ്വാ സങ്ങളും
അതിനനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളുംകൊണ്ട് സ്വന്തം മതബോധത്തെ നിറച്ചിരിക്കുന്നു. ക്ഷേത്രസന്ദർശനവും
അവിടത്തെ വഴി പാടുകളും പ്രാർത്ഥനയും സപ്താഹങ്ങളും ഭജനകളും പൊങ്കാലകളും ഒക്കെയാണ് അവരുടെ
മതജീവിതത്തിന്‍റെ
ഉള്ളടക്കം. അവരെ ആധാര ഗ്രന്ഥങ്ങളുടെ വിജ്ഞാന ദീപ്തിയിലേക്ക് നയിക്കേണ്ട വിജ്ഞന്മാർ
ഒന്നു കിൽ നിഷ്ക്രിയർ, അല്ലെങ്കിൽ ആ അന്ധതയുടെ ഗുണഭോക്താക്കൾ എന്ന നിലയിലാണ് വർത്തിക്കുന്നത്.
അങ്ങനെ ഹിന്ദുമതത്തിന്‍റെ
അന്യാദൃശ ചൈതന്യമാർന്ന ശാസ്ത്രീയ തത്ത്വങ്ങൾ മതാനുയായികൾക്ക് യാതൊരു ഗുണവും ചെയ്യാത്ത
പുസ്തകക്കെട്ടുകളായി അധഃപതിച്ചിരിക്കുന്ന അവ സ്ഥയാണ് നമുക്കിന്നു കാണാൻ കഴിയുന്നത്.
ഈ കാഴ്ച ദയനീയമാകുന്നത് ഇതര മതാനുയായികളുടെ അവസ്ഥ യുമായി തട്ടിച്ചു
നോക്കുമ്പോഴാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റും അവരുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ
മതവിശ്വാസികളെ പഠിപ്പിക്കുന്നു. അതിനൊരു സ്ഥിരം സംവിധാനംതന്നെ അവർക്കുണ്ട്. ആ മത വിശ്വാ
സികൾക്കറിയാം, തങ്ങളുടെ മതഗ്രന്ഥം ഏതെന്നും അതിൽ എന്താണു പഠിപ്പിക്കുന്നതെന്നും. ഇതൊന്നും
കാണാതെ, അങ്ങോട്ട് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഹിന്ദുക്കൾ ,തങ്ങളുടെ പരമ്പരാഗത ആചാരങ്ങളിൽ
മാത്രം മുഴുകി വിശ്വാസ ജീവിതം നയിക്കുന്നു. തങ്ങളുടെ വിശ്വാസ ങ്ങൾക്കു നേരേ വരുന്ന
ആക്രമണങ്ങളെ ചെറുക്കാൻ പോലും ആകാതെ അവർ അന്ധതയെ ന്യായീകരിക്കാനുള്ള വൃഥാശ്രമം നടത്തുകയാണ്
ചെയ്തുകൊണ്ടിരിക്കുന്നത്.
(i) ഹിന്ദുമതം എന്നൊരു
മതമുണ്ട്
ഹിന്ദു
എന്ന വാക്കു തന്നെ താരതമ്യേന പഴക്കമില്ലാത്തതാണെന്നും അതിനാൽ ഹിന്ദൂമതം എന്നൊരു മതമില്ലെന്നും
അത് ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങി ഒരു മതത്തിലും പെടാത്തവരെ സൂചിപ്പിക്കുന്നതിനായി ബ്രിട്ടീ
ഷുകാർ നൽകിയ പേരാണെന്നും മറ്റും ചില ദുഷ്ടബുദ്ധികൾ ആക്ഷേ പിക്കാറുണ്ട്. ന്യൂട്ടനു മുൻപ്
ഗുരുത്വാകർഷണം ഇല്ലായിരുന്നു എന്നു വാദിക്കുന്നതുപോലെ പരിഹാസ്യമാണ് അതൊക്കെ. വേദപ്രോക്തമായ
സനാതനധർമ്മ വ്യവസ്ഥയ്ക്കനുസരിച്ചു ജീവിച്ചുവന്ന ഒരു ജനതയെ മറ്റു ള്ളവർ അവർക്കു പരിചിതമായ
ഒരു പദം കൊണ്ട് പരാമർശിക്കുകയും അത് പിന്നീട് സർവസ്വീകാര്യമായി മാറുകയും ചെയ്തു എന്നേ
ഹിന്ദു എന്ന വാക്കിന്‍റെ
കാര്യത്തിൽ മനസ്സിലാക്കേണ്ടതുള്ളു.
അങ്ങനെ
വിളിക്കേണ്ടി വന്നതുതന്നെ അന്യദേശങ്ങളിൽ നിന്ന് പല പേരുകളിൽ മതങ്ങൾ ഇവിടെ കടന്നു വന്നതോടെയാണ്.
ഹിന്ദുസ്ഥാനം എന്ന ഈ മണ്ണിൽ ഉണ്ടായ മതം ക്രമേണ ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി
എന്നുമാത്രം.
(ii) ഒരേയൊരു മതേതര മതം
ലോകത്തിലെ ഒരേയൊരു മതേതര മതമാണ് ഹിന്ദുമതം.
കാരണം, അത് എല്ലാ മതങ്ങളെയും അംഗീകരിക്കുന്നു, എല്ലാ മതങ്ങളുമായി സമാധാനത്തോടെ സഹവസിക്കുന്നു,
അരുതെന്ന് ആരെയും വിലക്കു ന്നുമില്ല. തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്തവർ നരകത്തിൽ പതി
ക്കുമെന്ന് ശപിക്കുന്നില്ല. തങ്ങളെ അംഗീകരിക്കാത്തവരെ ഒറ്റപ്പെടുത്തു കയോ പീഡിപ്പിക്കുകയോ
ചെയ്യുന്നില്ല. ആരെയും മതം മാറ്റുന്നില്ല. മതാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ പറ്റുന്നുമില്ല.
ഇതര മതങ്ങളുടെ വിവേചന സമീപനത്തിന്‍റെ പ്രതിധ്വനിയായല്ലാതെ ഹിന്ദുവിൽനിന്ന് അന്യമത വിരുദ്ധതയോ അസഹിഷ്ണുതയോ ഉണ്ടാകുന്നില്ല.
(iii) ഹിന്ദുമതം സ്വാതന്ത്ര്യത്തിന്‍റെ
മതം
വിശ്വാസികളുടെ
വ്യക്തിസ്വാതന്ത്ര്യത്തിൽ അല്പംപോലും നിയ ന്ത്രണം ഏർപ്പെടുത്താത്ത മതമാണ് ഹിന്ദുമതം.
വിശ്വാസിയാകുന്നതിന് പ്രത്യേകിച്ച് ഒരു ക്രിയാവിധിയുമില്ല. അതായത്, ഹിന്ദുമതം ഒരു സ്വാഭാ
വിക മതമാകുന്നു.
മതവിദ്യാഭ്യാസം
നടത്താനോ ദേവാലയത്തിൽ പോകാനോ പ്രാർ ത്ഥനകൾ നടത്താനോ വ്രതം നോൽക്കാനോ വിവാഹച്ചടങ്ങുകൾ
നട ത്താനോ ശവസംസ്കാര ശുശ്രൂഷകൾ നടത്താനോ ഒന്നും യാതൊരു നിർബന്ധങ്ങളുമില്ല. ഓരോരുത്തർക്കും
ഇഷ്ടമുള്ള രീതിയിൽ അതൊ ക്കെ ചെയ്യാം. ഇഷ്ടമില്ലെങ്കിൽ ചെയ്യാതിരിക്കുകയും ആവാം. ആരും
മേൽനോട്ടം നടത്താനോ നിർബന്ധിക്കാനോ അനുസരണക്കേടിനു ശിക്ഷിക്കാനോ വരില്ല. ആർക്കു വേണമെങ്കിലും
തനിക്കിഷ്ടമുള്ള സ്ഥലത്ത് ക്ഷേത്രമുണ്ടാക്കി ഇഷ്ടമുള്ള രീതിയിൽ ആരാധന നടത്താം. വാസ്തവത്തിൽ
സ്വശരീരം തന്നെയാണ് ഹിന്ദുവിന് ക്ഷേത്രം (ഭഗവദ്ഗീത അദ്ധ്യായം 13). മറ്റ് എല്ലായിടത്തും
എന്നതുപോലെ ഈശ്വരൻ ആ ക്ഷേത്ര ത്തിലും പ്രകാശിക്കുന്നതിനാൽ അവന് പ്രത്യേകിച്ചൊരു ക്ഷേത്രത്തിൽ
പോകേണ്ട കാര്യം തന്നെയില്ല, ആരെങ്കിലും ഏതെങ്കിലും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ല
എന്നു പരാതിപ്പെടേണ്ട കാര്യവുമില്ല. പുരോഹിത രുടെ വാക്കുകൾ അനുസരിക്കേണ്ട ബാധ്യതയും
ഹിന്ദുവിനില്ല. പൂർണ്ണ മതസ്വാതന്ത്ര്യം അനുഭവിക്കുകയും അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക്
അത് അനുവദിക്കുകയും ചെയ്യുന്നവനാണു ഹിന്ദു. ചുരുക്കത്തിൽ ഈശ്വ രനും മനുഷ്യനും തമ്മിലുള്ള
ഒരു സ്വകാര്യ ഇടപാടാണ് ഹിന്ദുമതം.
ഈ
ചെറുകൃതിയിൽ ഉള്ളടക്കം സംവിധാനം ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്:
- ഹിന്ദുമതത്തിന്‍റെ
അടിസ്ഥാന ഗ്രന്ഥങ്ങൾ
(a) വേദങ്ങൾ
(b) ഉപനിഷത്തുകൾ
(c) ഇതിഹാസങ്ങളും
പുരാണങ്ങളും
(d) സ്മൃതികൾ
(e) വേദാംഗങ്ങൾ,
ദർശനങ്ങൾ, ഉപവേദങ്ങൾ
(f) ഭഗവദ്
ഗീത
(g) ഋഗ്വേദ
സംഹിത
2.
ഹിന്ദുമതത്തിന്‍റെ
ആത്മീയ തത്ത്വങ്ങൾ
3.
ഉപനിഷത്തുകളുടെ ഉള്ളടക്കം
4.
ഭഗവദ് ഗീതയുടെ ഉള്ളടക്കം
5. ചില സുപ്രധാന മന്ത്രങ്ങൾ
6. ബ്രഹ്മ സത്യം ജഗന്മിഥ്യാ
7. മനുസ്മൃതിയിലെ
മഹാവാക്യങ്ങൾ
എന്നിവ
ചർച്ച ചെയ്യുന്നു. ഇനി ഉള്ളടക്കത്തിലേക്കു കടക്കാം.
1. ഹിന്ദുമതത്തിന്‍റെ
അടിസ്ഥാന ഗ്രന്ഥങ്ങൾ
അതിപുരാതനമാണ്
ഭാരതീയരുടെ ആത്മീയ ചിന്ത. സഹസ്രാബ്ദ ങ്ങളുടെ പാരമ്പര്യമുണ്ട് അതിന്. ചിന്തിച്ചു തുടങ്ങിയ
കാലം മുതൽ ഭാര തീയൻ അവന്‍റെ ചുറ്റിനുമുള്ള പ്രപഞ്ചത്തെപ്പറ്റിയും അതിനെ നിയന്ത്രി ക്കുന്ന
ശക്തികളെപ്പറ്റിയും ബോധവാനായിരുന്നു. ആദ്യം ആ ശക്തി കളെ അവൻ പാടിപ്പുകഴ്ത്തി; സ്വജീവിതം
ആനന്ദപൂർണ്ണമാക്കാനുള്ള അനുഗ്രഹത്തിനായി അവയെ ആരാധിച്ചു. അവയുടെ രഹസ്യമാണ് പിന്നീടവൻ
അന്വേഷിച്ചത്. ഏകാഗ്രമായ മനനധ്യാനങ്ങളിലൂടെയും യുക്തിയുക്തമായ അന്വേഷണങ്ങളിലൂടെയും
അവൻ പരമമായ ആ ചൈതന്യത്തെ കണ്ടെത്തി. പ്രപഞ്ചത്തിനു മുഴുവൻ ആധാരമായും നിയാമകമായും വർത്തിക്കുന്ന
ആ അപരിമേയ ശക്തിയെ അവൻ ആത്മാവ് എന്നു വിളിച്ചു. ഈ കണ്ടെത്തൽ വെറുമൊരു വിശ്വാസ മായിരുന്നില്ല;
മറിച്ച്, മനുഷ്യന്‍റെ തത്ത്വചിന്താപരിശ്രമങ്ങളുടെ വെന്നി ക്കൊടി ആയിരുന്നു. പാശ്ചാത്യർ
തത്ത്വചിന്താ ലോകത്തിലേക്ക് പിച്ച വച്ചു തുടങ്ങിയത് അതിനുശേഷം മാത്രം.
ഋഷിമാർ
തങ്ങൾ നേടിയ ആത്മീയ ജ്ഞാനം മുഴുവൻ പലപല സൂക്തങ്ങളായും മറ്റും രേഖപ്പെടുത്തുകയോ ശിഷ്യർക്ക്
പറഞ്ഞു കൊടു ക്കുകയോ ചെയ്തു.
(a)
വേദങ്ങൾ
ഇങ്ങനെ
സഹസ്രാബ്ദങ്ങളിലൂടെ നേടിയ വിപുലമായ വിജ്ഞാന സമ്പത്തു മുഴുവൻ യാതൊരു വിഷയക്രമമോ ക്രോഡീകരണമോ
ഇല്ലാ തെയാണു പരമ്പരയാ കൈമാറിപ്പോന്നത്. മഹാനായ വ്യാസമുനിയാണ് അവയെ കാലക്രമവും വിഷയപ്രാധാന്യവും
അനുസരിച്ചു തരം തിരി ച്ചത്. സഹസ്രാബ്ദങ്ങളിലൂടെ സഞ്ചിതമായ ഭാരതീയ ആത്മീയ ചിന്തകൾ അങ്ങനെ
ബൃഹത്തായ നാലു വേദങ്ങളായി വിഭജിക്കപ്പെട്ടു. അവ ഏതൊക്കെയെന്ന് താഴെ വിവരിക്കുന്നു.
(i) ഋഗ്വേദം,
(ii) യജുർവേദം (ശുക്ല
യജുർവേദം, കൃഷ്ണ യജുർവേദം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുള്ളത്),
(iii സാമവേദം,
(iv) അഥർവവേദം
ഓരോ
വേദത്തെയും അതിന്‍റെ
ഉള്ളടക്ക സവിശേഷതകൾക്ക നുസരിച്ച് നാലു ഭാഗങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു; അവ
ക്രമത്തിൽ സംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയാണ്.
സംഹിതകളാണ്
വലുപ്പത്തിൽ മുന്നിൽ; അവ പൊതുവിൽ ദേവ ന്മാർക്കുള്ള സ്തുതികളോ, അനുഗ്രഹത്തിനു വേണ്ടിയുള്ള
പ്രാർത്ഥന കളോ ആണ്. വേദം എന്ന് സാമാന്യമായി അറിയപ്പെടുന്നത് ഈ സംഹി തകളാണ്. അവയിലാണ്
ഹിന്ദു ആത്മീയ ചിന്തയുടെ തുടക്കം.
സംഹിതകളിൽ
ക്രോഡീകരിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളുടെ പ്രായോഗികപരിഭാഷയായ ക്രിയാവിധികളത്രേ ബ്രാഹ്മണങ്ങളും
ആര ണ്യകങ്ങളും; ബ്രാഹ്മണങ്ങൾ ഗൃഹസ്ഥാശ്രമികൾക്കും ആരണ്യകങ്ങൾ വാനപ്രസ്ഥർക്കും.
ഇവയിൽനിന്നൊക്കെ
വ്യത്യസ്തമായി തത്ത്വചിന്താപരമായ ആത്മീ യദർശനങ്ങളാണ് ഉപനിഷത്തുകളിലുള്ളത്. വേദങ്ങളുടെ
അവസാ നഭാഗമാണിവ; അതിനാൽ ഇവ വേദാന്തം എന്നറിയപ്പെടുന്നു. ഭാര തീയ ആത്മീയജ്ഞാനത്തിന്‍റെ
പാരമ്യവും ഇവതന്നെ. അതായത്, 'അറി വിന്‍റെ അവസാനം' അഥവാ ‘പരമമായ അറിവ്'. അതിനാൽ വേദാന്തം
എന്ന പേര് എത്രയും അന്വർത്ഥമാകുന്നു. ഭാരതീയ ആത്മീയ ചിന്തയിലെ ഏറ്റവും യുക്തിയുക്തമായ,
ശാസ്ത്രീയമായ ഭാഗമാണ് ഉപനിഷത്തുകൾ. ഉപനിഷത് എന്ന വാക്കിന്‍റെ അർത്ഥം 'അടുത്തിരിക്കുന്ന'
എന്നാണ്. ഏതി നെയാണോ പരാമർശിക്കുന്നത്, അന്വേഷിക്കുന്നത് അതിനോട് ഏറ്റവും അടുത്തിരിക്കുന്ന,
യോജിക്കുന്ന, പൊരുത്തപ്പെടുന്ന വിജ്ഞാനം നൽകു ന്നത് എന്നു താത്പര്യം. അതായത് പരമമായ
ചൈതന്യത്തെപ്പറ്റി ഏറ്റവും യുക്തമായ, ബൃഹത്തായ അറിവ് നൽകുന്ന വേദഭാഗമാണ് ഉപനിഷത്.
(b) ഉപനിഷത്തുകൾ
ഭാരതീയ
ആത്മീയചിന്തകളുടെ തത്ത്വചിന്താരൂപത്തിലുള്ള ക്രോഡീ കരണമാണ് ഉപനിഷത്തുകൾ. ദൈവാരാധനാപരമായ
സ്തുതിക ളിലും ആചാരാനുഷ്ഠാന ക്രമങ്ങളിലും പൂജാവിധികളിലും എല്ലാം ആത്മീ യചിന്തകൾ ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും
അവയ്ക്ക് എല്ലാം മൂലാധാരമായ ശുദ്ധ ആത്മീയ തത്ത്വങ്ങളായി, യുക്തിഭദ്രമായി അവ പ്രത്യക്ഷമാകു
ന്നത് ഉപനിഷത്തുകളിലാണ്. ആത്മീയ തത്ത്വങ്ങൾ അനാവരണം ചെയ്യു ന്നതിൽ ഋഷിമാർ പുലർത്തിയ
യുക്തിനിഷ്ഠ ഉപനിഷച്ചിന്തകളെ ഒരു ശാസ്ത്രമെന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു. ശാസ്ത്രീയമായ
ഈ ആത്മീയ തത്ത്വങ്ങളാണ് ഓരോ ഹിന്ദുവും അറിയാൻ ശ്രമിക്കേണ്ടത്. എത്രത്തോളം അറിയുന്നുവോ
അത്രത്തോളം ആന്തരികോന്നമനം സിദ്ധിക്കും. എന്നുമാത്രമല്ല, അറിയുന്തോറും തനിക്കു സ്വന്തമായ
ഈ ആത്മജ്ഞാനം ലോകോത്തരവും അപ്രതിഹതവുമാണെന്ന് അവന് ബോദ്ധ്യമാകുകയും ചെയ്യും.
ഉപനിഷത്തുകളുടെ
രചനാകാലം ഇന്നേക്ക് കുറഞ്ഞപക്ഷം മൂവാ യിരത്തിനും നാലായിരത്തിനും വർഷങ്ങൾക്കിടയിലാണ്.
ഏറ്റവും ആധികാരികമെന്നു വിശേഷിപ്പിക്കപ്പെടുന്ന പതിനൊന്ന് (10 +1) ഉപനി ഷത്തുകൾ ഇത്രയും
പൗരാണികത അവകാശപ്പെടാവുന്നവയാണ്. മറ്റു പല ഉപനിഷത്തുകളും ഇക്കാലത്തോ അതിനു ശേഷമോ രചിക്കപ്പെ
ട്ടിട്ടുണ്ട്. ആകെ നൂറ്റിയെട്ട് ഉപനിഷത്തുകളാണുള്ളത്. (ഇരുനൂറിലേറെ യാണ് ഉപനിഷത്തുകളുടെ
എണ്ണം എന്നും പറയപ്പെടുന്നു). ഇവയിൽ പത്ത് എണ്ണം 'മുഖ്യ ഉപനിഷത്തുകൾ' എന്ന് വിളിക്കപ്പെടുന്നു.
ഉള്ളടക്ക ത്തിന്‍റെ പ്രാധാന്യവും ആധികാരികതയും താരതമ്യേന ഉയർന്നുനിൽ ക്കുന്നു എന്നതാണ്
ഇങ്ങനെ ഒരു വിളിപ്പേരിനു കാരണം. ഐതരേയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം, ഈശം, കഠം, കേനം,
മാണ്ഡൂക്യം, മുണ്ഡകം, പ്രശ്നം, തൈത്തിരീയം എന്നിവയാണ് മുഖ്യോപനിഷത്തു കൾ. അവയ്ക്ക്
ഒപ്പം തന്നെ പ്രാധാന്യം നൽകിപ്പോരുന്ന ഒന്നാണ് ശ്വേതാശ്വതര ഉപനിഷത്. അതിനെയും
നമുക്ക് മുഖ്യോപനിഷത്തു കളിൽ പെടുത്താം. അങ്ങനെ അവയുടെ എണ്ണം പതിനൊന്ന് എന്നു നമുക്കു
കണക്കാക്കാം.
ഈ
പതിനൊന്ന് ഉപനിഷത്തുകളിൽ ഒരെണ്ണം (ഐതരേയം) ഋഗ്വേ ദത്തിന്‍റെയും, രണ്ടെണ്ണം (ഛാന്ദോഗ്യം,
കേനം) സാമവേദത്തിന്‍റെയും, അഞ്ചെണ്ണം (ബൃഹദാരണ്യകം, ഈശം, ശ്വേതാശ്വതരം, കഠം, തൈത്തി
രീയം) യജുർവേദത്തിന്‍റെയും ബാക്കി മൂന്നെണ്ണം (മുണ്ഡകം, മാണ്ഡൂ ക്യം, പ്രശ്നം) അഥർവവേദത്തിന്‍റെയും
ഭാഗങ്ങളാകുന്നു. യജുർവേദം രണ്ടു പാഠങ്ങളുണ്ട് - ശുക്ലവും കൃഷ്ണവും. ബൃഹദാരണ്യകവും ഈശവും
ശുക്ല യജുർവേദത്തിലും മറ്റു മൂന്നെണ്ണം കൃഷ്ണയജുർവേദത്തിലും ഉൾപ്പെട്ട താണ്.
മുഖ്യ
ഉപനിഷത്തുകളിൽ ആറെണ്ണവും ഏതെങ്കിലും ബ്രാഹ്മണ ത്തിന്‍റെയോ ആരണ്യകത്തിന്‍റെയോ അവസാന
ഖണ്ഡങ്ങളാണ്. ബൃഹ ദാരണ്യകം ശതപഥ ബ്രാഹ്മണത്തിന്‍റെയും കഠം കഠബ്രാഹ്മണത്തി ന്‍റെയും
കേനം ജൈമിനി ബ്രാഹ്മണത്തിന്‍റെയും ഛാന്ദോഗ്യം ഛാന്ദോഗ്യ ബ്രാഹ്മണത്തിന്‍റെയും അവസാന ഭാഗങ്ങളാണ്. അതുപോലെ, ഐത രേയം ഐതരേയ ആരണ്യകത്തിന്‍റെയും
തൈത്തിരീയം തൈത്തിരീയ ആരണ്യകത്തിന്‍റെയും തിരഞ്ഞെടുത്ത ഖണ്ഡങ്ങളാകുന്നു. ഈശമാ കട്ടെ
ശുക്ലയജുർവേദ സംഹിതയുടെ അവസാനത്തെ ഭാഗമാകുന്നു. അതിനാൽ ഈശോപനിഷത് സംഹിതോപനിഷത് എന്നു
വിളിക്ക പ്പെടുന്നു. അവശേഷിക്കുന്ന നാലും (മുണ്ഡകം, മാണ്ഡൂക്യം, പ്രശ്നം, ശ്വേതാശ്വതരം)
സ്വതന്ത്ര ഉപനിഷത്തുകളാണെന്നാണു കാണുന്നത്.
ഉപനിഷത്തുകൾ
വന്ന വഴി
ഉപനിഷത്തുകൾ
ആത്മീയാന്വേഷണത്തിന്‍റെ പരമാവധിയാണ്; കാരണം, അവ യുക്തിചിന്തയിൽ അധിഷ്ഠിതമായ ശാസ്ത്രമാണ്.
എന്നാൽ ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ എന്നിവയുടെ ഭാഗമായ ഉപനിഷത്തുകളിൽ അവയുടെ സ്വഭാവങ്ങൾ
പലയിടത്തും ദൃശ്യമാണ്. അതായത്, ആചാരങ്ങളും പെരുമാറ്റങ്ങളും സംബന്ധിച്ച പഴയകാല നിർദ്ദേശങ്ങൾ
പലതും ആ ഉപനിഷത്തുകളിൽ അങ്ങിങ്ങായി കാണാം. ബ്രാഹ്മണങ്ങളിലോ ആരണ്യകങ്ങളിലോ ഉള്ള തത്ത്വചിന്താപരമായ
ഭാഗങ്ങൾ ഉപനിഷത്തായി രൂപപ്പെടുത്താൻ അടർത്തിയെടുത്തപ്പോൾ ആ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന അദ്ധ്യായങ്ങൾ
മുഴുവനായിത്തന്നെ എടുത്തു എന്നതിനാലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. അദ്ധ്യായങ്ങൾ മുറിച്ച്
തത്ത്വചിന്താഭാഗങ്ങൾ മാത്രം വേർതിരിച്ചെടുക്കുക
ദുഷ്കരമായ തിനാലാവണം അങ്ങനെ ചെയ്തിട്ടുള്ളത്. ഈ വസ്തുത മനസ്സിലാക്കി, അങ്ങനെയുള്ള
ഉപനിഷത്തുകൾ പഠിക്കുമ്പോൾ നമ്മുടെ ശ്രദ്ധ തത്ത്വ ചിന്താപരമായ ഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിക്കേണ്ടത്
സമ്യക്കായ ഉപനിഷത് പഠനത്തിന് അനിവാര്യമാണ്.
എല്ലാം
കൂടി 108 ഉപനിഷത്തുകളുണ്ടെന്നാണ് അംഗീകരിക്കപ്പെ ട്ടിട്ടുള്ളതെങ്കിലും ഇവിടെ സൂചിപ്പിച്ച
പതിനൊന്ന് ഉപനിഷത്തുകളി ലൂടെ (ഏകാദശോപനിഷത്തുകളിലൂടെ) അവതീർണമാകുന്ന തത്ത്വചി ന്താവ്യാപ്തിയെ
ബാക്കിയുള്ളവ അതിനപ്പുറത്തേക്ക് കൊണ്ടുപോകു
ന്നില്ല എന്നതാണു സത്യം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഏകാദശോ പനിഷത്തുകളിൽ അനാവൃതമാകുന്ന
തത്ത്വചിന്താപദ്ധതി ബൃഹത്തും സ്വയംപര്യാപ്തവുമാകുന്നു.
ഉപനിഷത്തുകളുടെ
അനന്യത
ഉപനിഷത്തുകൾക്കു
തുല്യമായ മറ്റ് ആത്മീയ ഗ്രന്ഥങ്ങളൊന്നുമില്ല. കാരണം, അവയിലുള്ളത് ആത്മീയതയുടെ ശാസ്ത്രമാണ്,
ഏതെങ്കിലും പ്രത്യേക വിശ്വാസ സംഹിതകളല്ല. ഏറ്റവും പുരാതനവും ആധികാരിക വുമായ പതിനൊന്ന്
ഉപനിഷത്തുകളിൽ ഉൾക്കൊണ്ടിട്ടില്ലാത്ത യാതൊ ന്നും മറ്റ് ഒരു ആത്മീയ ദർശനത്തിലും ഇന്നേവരെ
ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, ഇതര ആത്മീയ ദർശനങ്ങളിൽ എന്തെല്ലാമുണ്ടോ അവയെല്ലാം
ഈ ഉപനിഷത്തുകളിലോ അവയുടെ വിശദീകരണമായ ഭഗവദ് ഗീത യിലോ കാണാൻ കഴിയുകയും ചെയ്യും.
ഏറ്റവും
ആധികാരികമെന്ന് മുകളിൽ സൂചിപ്പിച്ച 11 ഉപനിഷത്തു കളാണ് വേദാന്ത പഠനത്തിനായി പൊതുവിൽ
സ്വീകരിക്കപ്പെട്ടിരി ക്കുന്നത്. മുഖ്യ ഉപനിഷത്തുകൾ എന്നറിയപ്പെടുന്ന ഇവയെപ്പറ്റി വിശദ
മായി പിന്നീട് പ്രതിപാദിക്കുന്നതാണ്.
(c) ഇതിഹാസങ്ങളും പുരാണങ്ങളും
വേദങ്ങളുടെ
അന്ത്യ ഭാഗമായ ഉപനിഷത്തുകളാണ് ഹിന്ദുമത ത്തിന്‍റെ
തത്ത്വചിന്താപരമായ അടിത്തറ എന്നു പറഞ്ഞുകഴിഞ്ഞല്ലോ? വസ്തുത ഇതാണെങ്കിലും മിക്ക ഹിന്ദുക്കൾക്കും
ഉപനിഷത്തുകളെപ്പറ്റി കേട്ടറിവു പോലുമില്ല. അവർക്കു പരിചയം ഇതിഹാസങ്ങളായ രാമാ യണം, മഹാഭാരതം,
യോഗവാസിഷ്ഠം എന്നിവയും 18 പുരാണങ്ങളും ഒക്കെയായിട്ടാണ്. ഹിന്ദുക്കൾക്ക് ഇങ്ങനെയാണെങ്കിൽ
ഇതര വിഭാഗ ങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ? അവർ രാമായ ണത്തിലെയും
മഹാഭാരതത്തിലെയും പുരാണങ്ങളിലെയും കഥകളി ലെ ഭാവനാവിലാസങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുക്കളെ
അപഹസി ക്കുന്നത്. ഈ ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ രാമായണ -പുരാണ പാരായണക്കാർ
മാത്രമായ ഹിന്ദുനാമധാരികൾക്ക് കഴിയാറില്ല. അങ്ങനെയുള്ളവർ ശത്രുത നിറഞ്ഞ ഹിന്ദുവിമർശനങ്ങളെ
നേരി ടാനാകാതെ തല താഴ്ത്തുന്നു; വിമർശകരുടെ മതത്തിലേക്കു പരിവർ ത്തനം ചെയ്യാൻ പോലും
സന്നദ്ധരാകുന്നു. ആപത്കരമാണ് ഈ അവസ്ഥ. ഈ അജ്ഞരെ സംബന്ധിച്ചിടത്തോളം ക്ഷേത്ര സന്ദർശനവും
വഴിപാട് കഴിക്കലും ദക്ഷിണ നൽകലും സപ്താഹങ്ങളിൽ പങ്കെടുക്കലുമൊക്കെ യാണ് മതം. കഷ്ടമെന്നല്ലാതെ
എന്തു പറയാനാണ്!
രാമായണവും
പുരാണങ്ങളുമെല്ലാം കഥകൾ മാത്രമാണ്. ചരിത്ര പശ്ചാത്തലം അവയ്ക്ക് ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം.
എന്തായാലും അവയൊക്കെ കവികളുടെ സൃഷ്ടിതന്നെയാണ്. എന്നാൽ നാം ഭക്തി യോടെ സപ്താഹവും നവാഹവുമായി
വായിച്ചു തീർക്കുന്ന ഈ ഗ്രന്ഥ ങ്ങളിൽ ഉപനിഷത്തുകളിലെ ആത്മീയ തത്ത്വങ്ങൾ ഉദ്ബോധിപ്പിക്ക
പ്പെടുന്നുണ്ട്. അതാണ് അവയുടെ ഉദ്ദേശ്യവും മേന്മയും. ആത്മീയ തത്ത്വ ങ്ങളെ ഉപനിഷത്തുകളിൽനിന്ന് നേരിട്ടു സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള
സാമാന്യ ജനങ്ങൾക്കായി അവയെ ആകർഷകങ്ങളായ കഥകളിലൂടെ പകർന്നുകൊടുക്കുക എന്ന സദുദ്ദേശ്യമാണ്
ഈ രചനകൾക്കു പിന്നി ലുള്ളത്.
കഥാപാത്ര
സൃഷ്ടിയിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും ഇക്കാര്യം നിഴലിച്ചു കാണാം. ഉദാഹരണത്തിന്,
അദ്ധ്യാത്മ രാമായണ ത്തിൽ രാമനെ ഈശ്വരനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെ
രാമൻ ഈശ്വരനാകാൻ ഒരു കാരണമുണ്ട്. ആത്മാവാണ് ഈശ്വരൻ എന്നാണ് ഉപനിഷത്തുകൾ സിദ്ധാന്തിക്കുന്നത്.
രാമൻ ആത്മാ വാണെന്ന് അദ്ധ്യാത്മ രാമായണത്തിൽ ആദ്യം മുതൽതന്നെ ആവർത്തി ച്ചാവർത്തിച്ചു
വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ശിവനും പാർവതിയും തമ്മി ലുള്ള സംഭാഷണത്തിൽ തുടങ്ങി
കൗസല്യാസ്തുതിയിലൂടെ അതങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇതുപോലെയാണ്
മഹാഭാരതത്തിലെ കൃഷ്ണന്‍റെ
കാര്യവും. താൻ ആത്മാവാണെന്ന് അദ്ദേഹം സ്വയം ഗീതയിൽ വ്യക്തമാക്കുന്നുണ്ട്. തന്നെ മനുഷ്യരുപമായി
കാണുന്നത് മൂഢന്മാരാണെന്നും അവർ തന്നെ അപമാ നിക്കുകയാണെന്നുമാണ് കൃഷ്ണൻ പറയുന്നത്.
ഈ സത്യങ്ങൾ അറിയാത്ത, മനസ്സിലാക്കാത്ത ഒരു ഹിന്ദു
ഇങ്ങനെ യുള്ള കഥകളിലെ യുക്തിയില്ലായ്മയും അതിഭാവുകത്വവും ചൂണ്ടിക്കാ ണിച്ച് ആക്രമിക്കുന്ന
വിമർശകരുടെ മുന്നിൽ നിശ്ശബ്ദരായിപ്പോകുന്നു. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരമേയുള്ളു സ്വന്തം
മതം എന്താണെന്ന് ഹിന്ദുക്കൾ പഠിക്കണം. അല്ലാതെ അന്ധവിശ്വാസങ്ങളും കൊണ്ടു നടന്നാൽ പോരാ.
സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ "ഉത്തിഷ്ഠത, ജാഗ്രത; പ്രാപ്യ വരാൻ നിബോധത".
(ഈ വാക്യം കഠോപനിഷത്തിലു ള്ളതാണ്; എഴുന്നേറ്റ്, ശ്രേഷ്ഠന്മാരെ സമീപിച്ച് ശ്രദ്ധയോടെ
ഉദ്ബുദ്ധത നേടൂ എന്ന് അർത്ഥം).
(d) സ്മൃതികൾ
വേദ
തത്ത്വങ്ങൾ ശ്രുതികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രുതികളിലെ തത്ത്വങ്ങൾ അനുസരിച്ചു
ജീവിക്കേണ്ടത് എങ്ങനെ യെന്നു പ്രതിപാദിക്കുന്ന കൃതികളാണ് സ്മൃതികൾ. അതുകൊണ്ടുതന്നെ
ശ്രുതിവിരുദ്ധമായ സ്മൃതിവാക്യങ്ങൾക്ക് ഒരു സാധുതയുമില്ല. ഭരണ ഘടനാവിരുദ്ധമായ നിയമങ്ങൾക്ക്
സാധുതയില്ല എന്നതുപോലെ തന്നെ യാണ് ഇതും. ഇങ്ങനെ സാധുതയില്ലാത്ത പല വാക്യങ്ങളും സ്മൃതികളിൽ
കാണാറുണ്ട്. അവയൊന്നും അതിന്‍റെ
മൂലകർത്താവിന്‍റെ
വക ആയി രിക്കണമെന്നില്ല. പിൽക്കാലത്ത് സ്വാർത്ഥരായ പലരും എഴുതിച്ചേർത്ത വയാവാനാണ് സാധ്യത.
മനുസ്മൃതി ആണല്ലോ നമുക്ക് ഏറ്റവും പരിചയ മുള്ള ഒരു സ്മൃതി? ഈ കൃതിയിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്,
പരമ മായ ധർമ്മം ശ്രുതിയാണെന്ന് (2.13).
ഏറ്റവും
പുരാതനമായ സ്മൃതി മനുസ്മൃതിയാണ്. മറ്റു പല സ്മൃതി കളും ഉണ്ടായിട്ടുണ്ട്. ഗൗതമൻ, യാജ്ഞവൽക്യൻ,
ശങ്കരൻ തുടങ്ങിയ വരുടെ പേരിലും സ്മൃതികൾ ഉണ്ട്. ആകെ 18 സ്മൃതികൾ ഉണ്ടെന്നു പറയപ്പെടുന്നു.
എത്ര ഉണ്ടായാലും ഏറ്റവും പ്രധാനം അവയുടെ സാധുത യാണ്. ശ്രുതിവിരുദ്ധമായ ഒന്നിനും യാതൊരു
വിലയുമില്ല. മനുസ്മൃതി ചുട്ടുകരിക്കണമെന്നു പലരും പറയുന്നതിനുള്ള കാരണം അവയിൽ പിൽക്കാലത്ത്
എഴുതിച്ചേർത്തിട്ടുള്ള ശ്രുതിവിരുദ്ധമായ കാര്യങ്ങളാണ്.
മനുസ്മൃതിയിൽ
ഇങ്ങനെ പല പ്രതിലോമ നിർദ്ദേശങ്ങളും ഉണ്ടെ ങ്കിലും വളരെ മൂല്യവത്തായ ധാരാളം ഉപദേശങ്ങൾ
അതിൽ അടങ്ങി യിട്ടുണ്ട്. അവയെപ്പറ്റി പിന്നീട് പ്രതിപാദിക്കുന്നതാണ്.
(e) വേദാംഗങ്ങൾ, ദർശനങ്ങൾ,
ഉപവേദങ്ങൾ
വേദങ്ങൾക്കു
പുറമേ അവയെ ഉപജീവിച്ചുകൊണ്ടോ അനുബന്ധ മായോ എഴുതപ്പെട്ടിട്ടുള്ള മറ്റ് പല ഗ്രന്ഥങ്ങളും
ഹിന്ദു പൈതൃകത്തി ലുണ്ട്. വേദാംഗങ്ങൾ, ദർശനങ്ങൾ, ഉപവേദങ്ങൾ എന്നിവ അവയിൽ പെടും.
(i) വേദാംഗങ്ങൾ
വേദാംഗങ്ങൾ
ആറ് ആണ്. കല്പം, ഛന്ദസ്സ്, ശിക്ഷ, നിരുക്തം, വ്യാകരണം, ജ്യോതിഷം എന്നിവയാണ്
അവ. വേദങ്ങൾ പ്രകാരമുള്ള അനുഷ്ഠാനങ്ങൾ നടത്തുന്നതിന്‍റെ
രീതികളും ചിട്ടകളും സംബന്ധിച്ച നിഷ്കർഷകളാണ് ഇവയിൽ വിവരിച്ചിട്ടുള്ളത്. അനുഷ്ഠാനങ്ങൾ
എങ്ങനെ നടത്തണമെന്നു നിർദ്ദേശിക്കുന്ന കൃതിയാണ് കല്പം. വേദമന്ത്രങ്ങളുടെ വൃത്തമാണ്
ഛന്ദസ്സ്. ശിക്ഷയാകട്ടെ മന്ത്രങ്ങൾ ഉരുവിടുമ്പോൾ പാലി ക്കേണ്ട നിയമങ്ങളെ സംബന്ധിച്ചുള്ളതാണ്.
വേദമന്ത്രങ്ങളിലെ പദങ്ങ ളുടെ ഉദ്ഭവവും അർത്ഥവും സംബന്ധിച്ച നിഷ്കർഷകളാണ് നിരുക്ത ത്തിൽ
ഉള്ളത്. വ്യാകരണം പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമി ല്ലല്ലോ? ജ്യോതിഷം എന്നാൽ
അനുഷ്ഠാന ക്രിയകൾ നടത്താൻ ഏറ്റവും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ
നൽകുന്ന ശാസ്ത്രശാഖയാണ്.
(ii) ഷഡ് ദർശനങ്ങൾ
വേദപാഠങ്ങളെ
ആസ്പദിച്ചു വികസിപ്പിച്ചിട്ടുള്ള തത്ത്വചിന്താ ഗ്രന്ഥ ങ്ങളാണ് ദർശനങ്ങൾ. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ മീമാംസ അഥവാ
മീമാംസ, ഉത്തരമീമാംസ അഥവാ വേദാന്തം എന്നിവ
യാണ് ആറ് ദർശനങ്ങൾ. സൂത്രരൂപത്തിലുള്ള ചെറു വാക്യങ്ങളിൽ എഴു തപ്പെട്ടിട്ടുള്ളവയാണ്
ദർശനങ്ങളെല്ലാം. സാംഖ്യം കപിലമുനി രചിച്ച താണ്. യോഗം പതഞ്ജലിയും ന്യായം ഗൗതമനും വൈശേഷികം
കണാ ദനും പൂർവമീമാംസ ജൈമിനിയും ഉത്തരമീമാംസ ബാദരായണനും അവതരിപ്പിച്ചതാണ്. വേദങ്ങളുമായി
ബന്ധമുണ്ടെങ്കിലും അവയിൽ നിന്നു വ്യത്യസ്തമായ സ്വതന്ത്ര കൃതികളായാണ് ഇവ പഠിക്കപ്പെടുന്നത്.
അതായത്, വേദജ്ഞാനം നേടുന്നതിന് ഇവ ഒരു അനുപേക്ഷണീയ ഘടക മല്ല.
(iii) ഉപവേദങ്ങൾ
വേദങ്ങളിലെ
പ്രതിപാദന വിഷയം ആത്മീയ കാര്യങ്ങളാണല്ലോ? ജനജീവിതത്തിന് ആവശ്യമായ മറ്റു വിഷയങ്ങളെപ്പറ്റി
പറയുന്ന ചില വിജ്ഞാനശാഖകളും ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. അവയാണ് ഉപവേദ ങ്ങൾ എന്ന് അറിയപ്പെടുന്നത്.
ആയുർവേദം, ധനുർവേദം, ഗന്ധർവ വേദം, സ്ഥാപത്യവേദം എന്നിവയാണ് ഉപവേദങ്ങൾ. ആയുസ്സിനെ സംബന്ധിക്കുന്ന
വിഷയങ്ങൾ, അതായത്, ആരോഗ്യരക്ഷ സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്ന ഉപവേദമാണ് ആയുർവേദം.
ധനുർവേദമാ കട്ടെ, ആയോധനകലകളെ സംബന്ധിച്ചതാണ്. ഗന്ധർവവേദം എന്നാൽ നൃത്തസംഗീതാദി സുകുമാരകലകൾ
പഠിപ്പിക്കുന്ന വേദം. സ്ഥാപത്യ വേദമാണ് ശില്പകല, എഞ്ചിനീയറിംഗ് എന്നിവയുടെ ശാസ്ത്രം.
അതാ യത്, ഭാരതത്തിൽ വളരെ പുരാതന കാലം മുതൽതന്നെ എഞ്ചിനീയ റിംഗ് ഒരു പഠന വിഷയമായിരുന്നു.
വൻകിട നിർമ്മിതികൾ പൗരാണിക ഭാരതത്തിൽ ഉയർന്നു വന്നിരുന്നത് ഈ ശാസ്ത്രശാഖയുടെ ബലത്തി
ലാണ്.
(f) ഭഗവദ് ഗീത
ഹിന്ദുമത
വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കൃതിയാണ് ശ്രീമദ് ഭഗവദ് ഗീത. ഹിന്ദു ആത്മീയതയുടെ
അടിസ്ഥാന ഗ്രന്ഥങ്ങളായ ഏകാദശോപനിഷത്തുകളുടെ സാരാംശമെന്നാണ് ഈ കൃതി വിശേഷി പ്പിക്കപ്പെടുന്നത്.
ഉപനിഷത്തുകളിലൂടെ നൽകപ്പെടുന്ന തത്ത്വബോ ധത്തെ മഹാഭാരതം എന്ന ബൃഹദ് ഗ്രന്ഥത്തിലൂടെ
സംക്ഷിപ്തമായി അവ തരിപ്പിച്ചിരിക്കുകയാണ് ഗീതയിൽ. ഇതിഹാസ കൃതിയായ മഹാഭാരത ത്തിലെ ഭീഷ്മപർവത്തിലാണ്
ഗീത ഉൾച്ചേർത്തിരിക്കുന്നത്.
കൗരവരും
പാണ്ഡവരും തമ്മിൽ നടന്ന മഹായുദ്ധത്തിന്‍റെ ആരംഭ ത്തിൽ കുരുക്ഷേത്രത്തിൽ യുദ്ധസന്നദ്ധനായി
എത്തിയ അർജ്ജുനന് ഇരുപക്ഷത്തും അണിനിരന്നിരിക്കുന്ന സ്വജനങ്ങളും ഗുരുക്കന്മാരും പിതാമഹന്മാരും
ഉൾപ്പെട്ട യോദ്ധാക്കളെ കണ്ടപ്പോൾ മനസ്സിന് അതി യായ ദൗർബല്യവും ചാഞ്ചല്യവും അനുഭവപ്പെട്ടു.
അവരെയൊക്കെ വധിച്ചിട്ട് തനിക്ക് എന്തിനു രാജ്യം എന്ന് അയാൾ ചിന്തിച്ചു. സ്വജനങ്ങളെ
കൊന്നാൽ താൻ പാപപങ്കിലനാകുമെന്നും നരകത്തിൽ സ്ഥിരവാസ ത്തിനു വിധേയനാകുമെന്നും അയാൾ
ഭയപ്പെട്ടു. തനിക്കു യുദ്ധം ചെയ്യാ നാകില്ലെന്നു പറഞ്ഞ് അയാൾ വില്ലും ശരവും ഉപേക്ഷിച്ച്
തേർത്തട്ടിൽ തളർന്നിരുന്നു.
അങ്ങനെ
ശോകസന്തപ്തനായി കർമ്മവിമുഖനായിത്തീർന്ന അർ ജ്ജുനനെ ഉത്തേജിപ്പിച്ച് കർമ്മോത്സുകനാക്കിത്തീർക്കാൻ
വേണ്ടി ഭഗ വാൻ ശ്രീകൃഷ്ണൻ നൽകുന്ന തത്ത്വോപദേശങ്ങളും ന്യായവാദങ്ങളുമാണ് ഗീതയിലെ പ്രതിപാദ്യം.
സ്വന്തം കർത്തവ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാ റാതെ അവ എങ്ങനെയാണ് പാപമേൽക്കാതെ ചെയ്യേണ്ടതെന്ന്
കൃഷ്ണൻ അർജ്ജുനനെ ഉദ്ബോധിപ്പിക്കുന്നു. എല്ലാ മനുഷ്യരും അവനവന്‍റെ
കർമ്മം നിർവഹിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ ലോക ത്തുള്ള സർവ മനുഷ്യർക്കും
കർമ്മനിർവഹണത്തിൽ മാർഗ്ഗ ദർശക മായി വർത്തിക്കുന്നു എന്നുള്ളതാണ് ഗീതയുടെ പ്രാധാന്യം.
ഇവിടെ
എണ്ണിപ്പറഞ്ഞ ആത്മീയഗ്രന്ഥങ്ങൾ മുഴുവൻ പഠിക്കുക എന്നത് വലിയൊരു കാലയളവ് വേണ്ടിവരുന്ന
യത്നമാണ്. എല്ലാ വിദ്യ കളും പഠിക്കുക എന്നത് ആർക്കും അയാളുടെ ആയുഷ്കാലത്ത് സാധി ക്കുന്നതുമല്ല. ആത്മീയശാസ്ത്രം ഒഴിച്ചുള്ളവയ്ക്ക്
ഇന്ന് ആധുനിക വിദ്യകൾ ലഭ്യമാണല്ലോ? എന്നാൽ, ആത്മീയ പഠനത്തിനു മറ്റു മാർഗ്ഗ ങ്ങളില്ല.
ആത്മീയഗ്രന്ഥങ്ങൾതന്നെ പൂർണ്ണമായും പഠിച്ചെടുക്കാനും വളരെ സമയവും അദ്ധ്വാനവും അർപ്പണബോധവും
വേണ്ടതുണ്ട്. എന്നാൽ, അവയിലൂടെയെല്ലാം അവതരിപ്പിക്കപ്പെടുന്ന ആത്മീയ ചിന്ത കളുടെ സാരാംശം
ഓരോ ഹിന്ദുവും മനസ്സിലാക്കിയിരിക്കണം. പ്രത്യേ കിച്ചും ഉപനിഷത് തത്ത്വങ്ങളുടെ സന്ദേശം
എല്ലാവരും ഉൾക്കൊള്ളണം. അപ്പൊഴേ ഒരു ഹിന്ദു എന്ന നിലയിൽ വ്യക്തിത്വവികാസം നേടാനും ജീവിതായോധനത്തിൽ
തിളങ്ങാനും കഴിയൂ.
നാം ഹിന്ദുമതം അഥവാ സനാതന ധർമ്മം എന്നു വിളിക്കുന്ന
ആത്മീയപ്രസ്ഥാനത്തിന്‍റെ
തത്ത്വചിന്താപരമായ ആധാര ശില വേദങ്ങ ളാണെന്ന് പറഞ്ഞുകഴിഞ്ഞല്ലോ? മുകളിൽ കണ്ടതുപോലെ മറ്റ്
മതങ്ങ ളുടേതിൽനിന്നു വിഭിന്നമായി ഹിന്ദുമതത്തിന് ആത്മീയ ഗ്രന്ഥങ്ങൾ ഒന്നല്ല, പലതാണ്.
അവയുടെയെല്ലാം അടിസ്ഥാനം വേദങ്ങളാണ്. മുഖ്യ വേദമായ ഋഗ്വേദത്തെപ്പറ്റി നമുക്കു ചില കാര്യങ്ങൾ
മനസ്സിലാക്കാം.
(g) ഋഗ്വേദ സംഹിത
ഹിന്ദുവിന്‍റെ
അടിസ്ഥാന ഗ്രന്ഥങ്ങളാണ് വേദങ്ങളെന്നും അവ നാലെണ്ണം ഉണ്ടെന്നും പറഞ്ഞല്ലോ? നാലു വേദങ്ങളിൽ
ഏറ്റവും പ്രധാന പ്പെട്ടത് ആദി വേദമായ ഋഗ്വേദമാണ്. ഋഗ്വേദ സംഹിതയിലെ മന്ത്രങ്ങൾ ഋക്
എന്നാണ് അറിയപ്പെടുന്നത്. അങ്ങനെ ഋക്കുകളുടെ സമാഹാരമാ യതുകൊണ്ടാണ് ഋഗ്വേദം (ഋക് + വേദം)
എന്ന പേര് ലഭിച്ചിട്ടുള്ളത്. രണ്ടു വരികൾ (പാദങ്ങൾ) ഉള്ള ഒരു മന്ത്രമാണ് ഋക്. പല ഋക്കുകൾ
ചേർന്ന് സൂക്തം ഉണ്ടാകുന്നു. സൂക്തങ്ങളുടെ സമാഹാരമാണ് സംഹിത. ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്
എന്നിങ്ങനെയുള്ള മറ്റ് വേദ വിഭാഗ ങ്ങളെക്കാൾ വളരെ വലുപ്പമാണ് സംഹിതയ്ക്കുള്ളത്. ഋഗ്വേദത്തിലെ
സൂക്തങ്ങൾ മറ്റു വേദങ്ങളുടെ ഭാഗമായും ഉപയോഗിക്കുന്നുണ്ട്.
ഭാരതീയന്‍റെ
ആത്മീയ തീർത്ഥാടനം ആരംഭിക്കുന്നത് ഋഗ്വേദത്തി ലാണ്. പ്രപഞ്ച പ്രതിഭാസങ്ങളിലെ വിസ്മയം
അവയ്ക്കു പിന്നിലെ ശക്തി കളെക്കുറിച്ചു ചിന്തിക്കാൻ അവനെ പ്രേരിപ്പിച്ചു. ഓരോ പ്രതിഭാസ
ത്തിനു പിന്നിലും ഓരോ ശക്തിയുണ്ടെന്നാണ് അവൻ ആദ്യം ചിന്തിച്ചത്. തങ്ങളുടെ ജീവിതത്തിന്‍റെ സുരക്ഷയ്ക്കും
അഭിവൃദ്ധിക്കും വേണ്ടി അവൻ അവയെ ആരാധിക്കാൻ തുടങ്ങി. അഗ്നി, സൂര്യൻ, ഇന്ദ്രൻ, വായു,
വരുണൻ തുടങ്ങി അനേകം ദേവതകളെ ഇപ്രകാരം അവൻ സ്തുതിച്ചു. ആ സ്തുതികളുടെ സമാഹാരമാണ് ഋഗ്വേദ
സംഹിത. കാലക്രമത്തിൽ അവൻ മനസ്സിലാക്കി, ഈ ദേവതകൾക്കെല്ലാം പിന്നിൽ ഒരേയൊരു പരമതത്ത്വ
മാണുള്ളതെന്ന്. ആ തത്ത്വത്തിൽനിന്നാണ് ഈ ദേവതകളുൾപ്പെടെ സർവതും ഉദ്ഭവിച്ചതെന്നും അവൻ
കണ്ടെത്തി. ഉപനിഷത്തുകളിലേക്ക് അവൻ അപ്രകാരമാണ് കടന്നുവന്നത്. ഇതൊക്കെ നടക്കുന്ന കാലം
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപെങ്ങോ ആണെന്നത് ഓർക്കണം.
ആകെ
1028 സൂക്തങ്ങളിലായി 10548 ഋക്കുകളാണ് ഋഗ്വേദ സംഹി തയിലുള്ളത്. ഇവയെ 10 മണ്ഡലങ്ങളായി
വിഭജിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ ഋക്കുകളുള്ളത് ഒന്നാം മണ്ഡലത്തിലാണ്. 191 സൂക്തങ്ങളിലാ
യി 2006 ഋക്കുകൾ. ഏറ്റവും കുറവ് നാലാം മണ്ഡലത്തിൽ; 58 സൂക്തങ്ങ ളിലായി 585 ഋക്കുകൾ.
ഓരോ സൂക്തവും ഒന്നോ അതിലധികമോ ഋഷി മാരുടെ രചനയാണ്. ഓരോ ഋക്കും (പലപ്പോഴും സൂക്തമാകെ)
ഓരോ ദേവതയെ സ്തുതിച്ചുകൊണ്ടുള്ളതാണ്. പുരുഷസൂക്തം, നാസദീയസൂ ക്തം എന്നിങ്ങനെ അപൂർവം
സൂക്തങ്ങളേ ഇതിനൊരു അപവാദമാ യുള്ളു.
ഒന്നാമത്തെ
സൂക്തം അഗ്നിയെ സ്തുതിച്ചുകൊണ്ടുള്ളതാണ്. 'പുരോ ഹിതനായ അഗ്നിയെ ഞാൻ സ്തുതിക്കുന്നു'
(അഗ്നിമീളേ പുരോഹിതം) എന്നാണു തുടക്കം. വിശ്വാമിത്രപുത്രനായ മധുച്ഛന്ദാ എന്ന ഋഷിയാണ്
ഇതു രചിച്ചത്. ഗായത്രീ വൃത്തത്തിലാണു രചന. ഒൻപത് ഋക്കുകളാണ് ഇതിലുള്ളത്. ഓരോ ഋക്കിലെയും
രണ്ടു പാദങ്ങളും കൊടുത്തിരിക്കു ന്നത് ഒറ്റ വരിയിലാണ്.
2.
ഹിന്ദുമതത്തിന്‍റെ
ആത്മീയ തത്ത്വങ്ങൾ
ഏതൊരു മതത്തിന്‍റെയും
അടിസ്ഥാനം ചില ആത്മീയതത്ത്വങ്ങൾ ആയിരിക്കുമല്ലോ? ആ തത്ത്വങ്ങൾക്കനുസരിച്ചുള്ള ജീവിതക്രമം
ചിട്ട പ്പെടുത്താനാണ് മതങ്ങൾ ശ്രമിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചില ആത്മീയ തത്ത്വങ്ങൾക്ക്
അനുസരിച്ചു പ്രവർത്തിക്കുന്ന പ്രസ്ഥാന ങ്ങളാണ് മതങ്ങൾ. പല മതങ്ങളുടെയും കാര്യത്തിൽ
ഈ ആത്മീയ തത്ത്വങ്ങൾ ഏതെങ്കിലും ഒരു ആചാര്യന്‍റെ
അല്ലെങ്കിൽ പ്രവാചകന്‍റെ
ഉദ്ബോധനങ്ങളായിരിക്കും. അവ സ്വീകരിച്ച് അതനുസരിച്ചു ജീവിക്കു ന്നവരാകും ആ മതാനുയായികൾ.
ബുദ്ധമതവും ക്രിസ്തുമതവും ഇസ്ലാമും എല്ലാം ഇങ്ങനെ തന്നെ.
എന്നാൽ ഹിന്ദുമതം അങ്ങനെയല്ല. ഒന്നാമത്,
ഹിന്ദുമതത്തിന് അടി സ്ഥാനമായ ആത്മീയ തത്ത്വങ്ങൾ ഏതെങ്കിലും ഒരു ആചാര്യന്‍റെ
ഉദ്ബോധനങ്ങളല്ല. നൂറ്റാണ്ടുകളായി പല ആചാര്യന്മാരുടെ ദർശനങ്ങളി ലൂടെ ഉരുത്തിരിഞ്ഞ തത്ത്വങ്ങളാണവ.
പലപല ഋഷിമാരുടെ നിരീക്ഷ ണ-മനനങ്ങളിലൂടെ സ്ഫുടം ചെയ്ത് എടുത്തവയാണ്; യുക്തിചിന്തയാൽ
ദീപ്തമാക്കിയ തനി ശാസ്ത്രീയ തത്ത്വങ്ങൾ. ആത്മീയതയുടെ ശാസ്ത്ര മാണ് പൗരാണിക ഋഷിമാർ ലോകത്തിനായി
സമർപ്പിച്ചത്. ആ ശാസ്ത്ര മാണ് ഹിന്ദുമതം എന്ന് അറിയപ്പെടുന്ന മതത്തിന്‍റെ,
ആത്മീയ പ്രസ്ഥാന ത്തിന്‍റെ,
അടിസ്ഥാനം.
ഏതു മതത്തിന്‍റെയും
അടിസ്ഥാന തത്ത്വങ്ങളിൽ പരമപ്രധാനമാ യിട്ടുള്ളത് ഈശ്വരനെക്കുറിച്ചുള്ള അതിന്‍റെ
വീക്ഷണമാണ്. ഈശ്വരൻ ഇല്ലാതെ ആത്മീയതയില്ല, മതവുമില്ല.
(i) ഈശ്വരന്‍
ഈശ്വരൻ എന്നതിനു ഭരിക്കുന്നവന്‍ എന്നാണ് അർത്ഥം.
ഈ പ്രപഞ്ചത്തെ മുഴുവൻ ഭരിക്കുന്ന ശക്തി ഏതോ അതാണ് ഈശ്വരൻ. എന്നുവച്ചാൽ ഈ പ്രപഞ്ചത്തിന്‍റെ ഉത്പത്തിക്കും
നിലനില്പിനും ആധാ രമായ ശക്തിയാണ് ഈശ്വരൻ. അപ്പോൾ, ഈശ്വരനെ അറിയണമെങ്കിൽ ഈ പ്രപഞ്ചം
എങ്ങനെയുണ്ടായി, എങ്ങനെ നിലനിൽക്കുന്നു എന്നൊക്കെ അന്വേഷിച്ചാൽ മതിയാകും. ഹിന്ദു ആത്മീയശാസ്ത്രം
ആ അന്വേഷണ ത്തിന്‍റെ ഉത്പന്നമാണ്. പൗരാണിക ഋഷിമാർ എങ്ങനെയാണ് ആ അന്വേ ഷണം നടത്തിയതെന്നും
അവരുടെ കണ്ടെത്തലുകൾ എന്തൊക്കെയാ ണെന്നും പരിശോധിക്കാം.
ഈ പ്രപഞ്ചത്തിന്‍റെ ഉത്പത്തിയെപ്പറ്റി അറിയാൻ ഇതിലെ
ഏതൊ രു വസ്തുവിന്‍റെയും ഉത്പത്തി എവിടെനിന്ന് എന്ന് അന്വേഷിച്ചാൽ മതി. ഒരു വസ്തുവിന്‍റെ
ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് നാം പിന്നോട്ടു സഞ്ച രിച്ചാൽ പടിപടിയായി അതിന്‍റെ ഉദ്ഭവസ്ഥാനത്ത്
എത്താൻ കഴിയും. ആദ്യം വസ്തുവിന്‍റെ ഘടക മൂലകങ്ങളിലേക്ക് ആവും നാം എത്തുക. അങ്ങനെ പ്രപഞ്ചനിർമ്മിതിക്ക്
കാരണമായ നൂറിൽപ്പരം മൂലകങ്ങൾ! അവിടെനിന്ന് വീണ്ടും പിന്നിലേക്ക് പോയാൽ ആറ്റങ്ങളിലേക്കും
പിന്നെ സബ് ആറ്റമിക കണികകളിലേക്കും അവസാനം തനത് ഊർജ്ജാവസ്ഥ യിലേക്കും നാം ചെന്നെത്തും.
കേവലമായ ഊർജ്ജമാണ് അപ്പോൾ ഉള്ളത്.
ഇത് ഭൗതികമായ അവസ്ഥയുടെ കാര്യം. ഈ ലോകത്തുള്ളത് ഭൗതിക
ഘടകങ്ങൾ മാത്രമല്ലല്ലോ? ജീവിനുണ്ട്, ബോധമുണ്ട്, ജ്ഞാന മുണ്ട്, ചിന്തകളും വികാരങ്ങളുമുണ്ട്.
ഇവയെല്ലാം ആദിയിൽ എവിടെ ആയിരുന്നിരിക്കും. കേവലം ഭൗതിക ഊർജ്ജത്തിൽനിന്ന് ഇവയൊന്നും
ഉണ്ടായിവരാൻ സാധിക്കില്ല. കാരണം, ഇവയൊന്നും ഭൗതിക ഊർജ്ജ ത്തിൽ നിലനിൽക്കുന്നവയല്ല.
അപ്പോൾ അവ കൂടി ചേർന്ന ഒരു ആദിമാ വസ്ഥ ആയിരുന്നിരിക്കണം യഥാർത്ഥത്തിൽ ഉണ്ടായിരുന്നത്.
അതാ യത്, ഭൗതിക ഊർജ്ജം ഏറ്റവും സൂക്ഷ്മാവസ്ഥയിൽ അടങ്ങിയ ഒരു അഭൗതിക സ്വത്വത്തിൽനിന്നാണ്
ഈ പ്രപഞ്ചം ഉരുത്തിരിഞ്ഞു വന്നത്. ഈ സ്വത്വത്തെയാണ് ഹിന്ദു ആത്മീയശാസ്ത്രം ആത്മാവ്
എന്നു വിളി ക്കുന്നത്. ഈ പ്രപഞ്ചത്തിന്‍റെ അതിസൂക്ഷ്മാവസ്ഥയിലുള്ള സ്വത്വം, അതാണ് ആത്മാവ്.
പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള ഭൗതികശാസ്ത്ര സിദ്ധാന്തങ്ങൾ
ഹിന്ദു ആത്മീയ ശാസ്ത്രത്തിന്‍റെ ഈ ദർശനവുമായി എങ്ങനെ ഒത്തു പോകുന്നു എന്ന് നമുക്ക്
നോക്കാം.
പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച് സയൻസിനു പല സിദ്ധാന്തങ്ങ
ളുമുണ്ടെങ്കിലും സയന്‍റിസ്റ്റുകൾക്ക് പൊതുവേ സ്വീകാര്യമായത് ‘ബിഗ് ബാങ്’ സിദ്ധാന്തമാണ്. പുരോഹിതൻ കൂടിയായ ഒരു ബെൽജിയം ശാസ്ത്രജ്ഞൻ 1931-ൽ ആവിഷ്കരിച്ചതാണ് ഈ സിദ്ധാന്തം.
വാസ്തവത്തിൽ
പ്രപഞ്ചം എവിടെനിന്ന് എങ്ങനെ ഉരുത്തിരിഞ്ഞു എന്നതല്ല, പ്രപഞ്ചത്തിന്‍റെ ഒരു പുനരാവിഷ്കാര പ്രക്രിയയെ മാത്രമാണ്, ഈ സിദ്ധാന്തം വിശദീകരിക്കുന്നത്. ഉണ്ടായിരുന്ന ഒന്ന് സങ്കോചിച്ച് ഏറ്റവും
സൂക്ഷ്മാവസ്ഥയിലെത്തിയിട്ട്, പിന്നെ വീണ്ടും വികസിച്ച് പൂർവ സ്ഥിതിയെ പ്രാപിക്കുന്ന പ്രക്രിയ. ഇതാണ് ബിഗ് ബാങ് അവതരി പ്പിക്കുന്നത്.
ഇത് നാം മനസ്സിൽ വയ്ക്കണം. ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടാകുന്നില്ലെന്നും ഉള്ളതൊന്നും
ഒരിക്കലും ഇല്ലാതാകുന്നില്ല എന്നു മുള്ള ഗീതാപാഠം (2.16) സയൻസും അംഗീകരിക്കുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.
ഈ
സിദ്ധാന്തമനുസരിച്ച് ആദിയിൽ പ്രപഞ്ചം അത്യന്ത സൂക്ഷ്മമായ ഒരവസ്ഥയിലായിരുന്നു. അതിന്‍റെ
വലുപ്പം ഒരു ആറ്റത്തിന്‍റെ മില്യൻ ബില്യൻ ബില്യൻ ഭാഗങ്ങളിലൊന്നേ വരൂ എന്നാണ് പറയപ്പെടുന്നത്.
അതായത്, അതിന്‍റെ
ഭൗതിക പരിമാണം ഏകദേശം
പൂജ്യം ആയിരുന്നു. ഈ അവസ്ഥയിലുള്ള പ്രപഞ്ചത്തിന് സിൻഗുലാരിറ്റി എന്നാണ്
പേരു നൽകിയിട്ടുള്ളത്. ഏകത്വം എന്ന് മലയാളത്തിൽ പറയാം. ഒന്നും
വ്യവച്ഛേദിച്ച് അറിയാനില്ലാത്ത ഏകവും അതിസൂക്ഷ്മവുമായ അവ സ്ഥ. വാസ്തവത്തിൽ പ്രപഞ്ചത്തിന്‍റെ തനത്
സത്ത എന്നത് സിൻഗുലാ രിറ്റി തന്നെ. അതു വികസിച്ചാണ് ഇന്നുള്ള പ്രപഞ്ചമായി മാറിയിരി
ക്കുന്നത്. എന്നുവച്ചാൽ
സിൻഗുലാരിറ്റിയുടെ ഒരു വികസിത രൂപമാണ് നാം ജീവിക്കുന്ന പ്രപഞ്ചം.
ഒരു
വിസ്ഫോടനം പോലെ വളരെ ശീഘ്രഗതിയിലുള്ള സിൻഗുലാ രിറ്റിയുടെ ഈ വികാസത്തെ ഇൻഫ്ലേഷൻ എന്നു വിളിക്കുന്നു.
വികാസ ത്തിന്‍റെ ആദ്യഘട്ടത്തിൽ സബ് ആറ്റമിക കണികകളായ പ്രോട്ടോണും ഇലക്ട്രോണും
മറ്റും ഉണ്ടായി; ഉണ്ടായി എന്നതിനെക്കാൾ വെളിപ്പെട്ടു എന്നു പറയുന്നതാവും ശരി. പിന്നീട്
അവയുടെ നിയന്ത്രിത കൂടിച്ചേരൽ വഴി ആറ്റം സംജാതമായെന്നും തുടർന്ന് ബൃഹത്തായ ഈ പ്രപഞ്ചം
സൃഷ്ടമായെന്നും സിദ്ധാന്തം വാദിക്കുന്നു. ഈ വികാസം ഇപ്പോഴും തുട രുന്നുവെന്നും ഒരുനാൾ
അത് നിലച്ച് വീണ്ടും പൂർവാവസ്ഥയിലേക്ക് സങ്കോചിക്കുമെന്നുമാണ് ബിഗ് ബാങ് സിദ്ധാന്തം
അവകാശപ്പെടുന്നത്. ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും സിദ്ധാന്തം വാദിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ആദിയിൽ അതിസൂക്ഷ്മവും അവ്യക്തവുമായ
സിൻഗുലാരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അത് ഏകമാണ്, രണ്ടാമ തൊന്നില്ല; അതായത്, അദ്വൈതമാണ് അത്. പ്രപഞ്ചം അതിന്‍റെ വിക സിത രൂപമാണ്.
ഒരിക്കൽ വികസിച്ച് പ്രപഞ്ചമായി മാറുന്ന സിൻഗു ലാരിറ്റി ഒരു ഘട്ടം കഴിഞ്ഞാൽ സങ്കോചിച്ച്
വീണ്ടും പൂർവാവസ്ഥയെ പ്രാപിക്കുന്നു. ഈ വികാസ-സങ്കോച പ്രക്രിയ തുടർന്നുകൊണ്ടിരിക്കും.
ഇതിൽനിന്നെല്ലാം
വ്യക്തമാകുന്ന ഒരു
പ്രധാന കാര്യം എന്തെന്നാൽ സിൻഗുലാരിറ്റി എന്ന ഈ ഏകമായ സത്തയിൽ ഒരു മഹാ പ്രപഞ്ചം ഉള്ളടങ്ങിയിട്ടുണ്ട്
എന്നും അതിനപ്പുറം അതിൽ ജീവനും ബോധവും വിവിധങ്ങളായ ജീവജാലങ്ങളും ഇന്നത്തെ പ്രപഞ്ചത്തിൽ
നാം കാണുന്ന മറ്റെല്ലാ വസ്തുക്കളും പ്രതിഭാസങ്ങളും പ്രകൃതിനിയമങ്ങളുംകൂടി അതി സൂക്ഷ്മാവസ്ഥയിൽ
ഉള്ളടങ്ങിയിരിക്കുന്നു എന്നുമാണ്.
എന്നാൽ
ശാസ്ത്രജ്ഞർ ഭൗതിക പ്രപഞ്ചത്തെപ്പറ്റി മാത്രമേ ബോധ വാന്മാരായിട്ടുള്ളു. അഭൗതികമായ ബോധവും
ജീവനും ജീവികളും കൂടി സിൻഗുലാരിറ്റിയിൽ ഉള്ളടങ്ങിയിട്ടുണ്ട് എന്ന വസ്തുതയിലേക്ക് അവരുടെ
ചിന്ത പോകുന്നില്ല. ബോധവും ജീവനും ജീവികളുമൊന്നും ഭൗതികോ ത്പന്നങ്ങളല്ല എന്ന വസ്തുതയെ അവർ കാണുന്നില്ല. രാസ
പ്രവർത്തന ങ്ങളിൽനിന്നാണ് അവയൊക്കെ ഉണ്ടാകുന്നതെന്ന് അവരിൽ ചിലർ വാദിക്കുന്നുണ്ട്. അത്
ശാസ്ത്രവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. കാര ണം, രാസപ്രവർത്തനത്തിൽനിന്ന് അവ ഉണ്ടാകണമെങ്കിൽ
ആ പ്രവർ ത്തനങ്ങളിൽ പങ്കാളികളാകുന്ന രാസവസ്തുക്കളിൽ അവയുടെ ഘടക ങ്ങൾ ഉണ്ടായിരിക്കണം.
ഹൈഡ്രജനും ഓക്സിജനും അടങ്ങിയിട്ടില്ലാത്ത രണ്ടു പദാർത്ഥങ്ങൾ തമ്മിൽ പ്രതിപ്രവർത്തിച്ചാൽ
ഒരിക്കലും ജലം ഉണ്ടാകില്ല. അതുപോലെ ജീവന്‍റെ അംശങ്ങൾ അടങ്ങിയിട്ടില്ലാത്ത പദാർത്ഥങ്ങളിൽനിന്ന്
ജീവനും ഉണ്ടാവില്ല. അതായത്, ജീവൻ ആദി യിൽത്തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്നും ജീവനുള്ളവ
ഉണ്ടാകു ന്നത് ജീവനുള്ളവയിൽനിന്നാണ്. അതുപോലെതന്നെ ബോധവും. ഇതി നൊന്നും സങ്കോചം ബാധകമല്ലാത്തതിനാൽ
അവ എന്നും മാറ്റമില്ലാതെ നിൽക്കുന്നു. അവ അവ്യയമാണെന്നർത്ഥം.
ഇപ്രകാരം
ജീവിവൈവിധ്യങ്ങളും പുതുതായി ഉണ്ടാകുന്നതാവാൻ വഴിയില്ല. സിൻഗുലാരിറ്റി പ്രപഞ്ചത്തിന്‍റെ
സങ്കോചാസ്തിത്വം ആയതി നാൽ പ്രപഞ്ചത്തിലുള്ള എല്ലാ ജീവിവൈവിദ്ധ്യങ്ങളും അതിസൂക്ഷ്മാവ
സ്ഥയിൽ സിൻഗുലാരിറ്റിയിൽ നിലനിൽക്കുന്നുണ്ടാവണം. ജീവികളുടെ അതിസൂക്ഷ്മാവസ്ഥ എന്നത്
അവയുടെ ജീനോം ശേഖരം തന്നെ ആയിരി ക്കണം. അങ്ങനെയായതുകൊണ്ടാണ് ഇൻഫ്ലേഷൻ സംഭവിക്കുമ്പോൾ അവയെല്ലാം പടിപടിയായി വിസ്താരിതമായി
ഭവിക്കുന്നത്.
ഇതുവരെ
വിവരിച്ച ആദിയിലെ അവസ്ഥയെയും തുടർന്നുള്ള മാറ്റങ്ങളെയും ഇങ്ങനെ സംക്ഷേപിക്കാം:
1.
അത്യന്ത സൂക്ഷ്മവും ഏകവുമായ സിൻഗുലാരിറ്റി. പ്രപഞ്ച ത്തിന്‍റെ സങ്കോചത്തിന്‍റെ
പരമാവസ്ഥയാണിത്. അതായത്, പ്രപഞ്ചം അത്യന്ത സൂക്ഷ്മാവസ്ഥയിൽ സിൻഗുലാരിറ്റിയിൽ ഉൾക്കൊണ്ടിരിക്കുന്നു.
2.
അതിൽ ഭൗതികമായ ബൃഹത് പ്രപഞ്ചവും പ്രകൃതി പ്രതിഭാ സങ്ങളും നിയമങ്ങളും
അതിനോടൊപ്പം ബോധവും ജീവനും ജീവിവൈവിധ്യവും മറ്റ് അഭൗതിക പ്രതിഭാസങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു.
3.
സിൻഗുലാരിറ്റിയുടെ ഇൻഫ്ലേഷൻ എന്ന വികാസത്തിന്‍റെ ആദ്യഘട്ടത്തിൽ പ്രോട്ടോൺ, ഇലക്ട്രോൺ തുടങ്ങിയ സബ് ആറ്റമിക കണങ്ങൾ
വിസർജ്ജിക്കപ്പെടുന്നു.
4.
തുടർന്ന് ആ സബ് ആറ്റമിക കണങ്ങളിൽനിന്ന് ആറ്റങ്ങൾ ഉണ്ടാകുന്നു. ആറ്റങ്ങൾ
വിവിധ അനുപാതങ്ങളിൽ ചേർന്ന് മൂലകങ്ങളും അവയുടെ സംയോജനം വഴി വസ്തുക്കളും ഈ പ്രപഞ്ചം
തന്നെയും ഉണ്ടാകുന്നു.
5.
പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.
6.
വികാസം ഒരിക്കൽ നിലച്ച് സങ്കോചം തുടങ്ങുന്നു.
7.
സങ്കോചത്തിന്‍റെ അവസാനം സിൻഗുലാരിറ്റിയിലേക്ക് തിരി കെയെത്തുന്നു.
8.
ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിക്കുന്നു.
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ ഭാരതീയ
ഋഷിമാർ ബിഗ് ബാങ്ങി നും ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആവിഷ്കരിച്ചിട്ടുള്ളവ യാണ്.
സയന്‍റിസ്റ്റുകളെപ്പോലെതന്നെ അവരും ഈ പ്രപഞ്ചത്തെ നിരീ ക്ഷിച്ചും വസ്തുതകളെപ്പറ്റി
ഗാഢമായി മനനം ചെയ്തുമാണ് ഈ കണ്ടെ ത്തലുകളിൽ എത്തിയത്. കാരണം, അവരുടെ കണ്ടെത്തൽ തികച്ചും
യുക്തിഭദ്രമാണ്. അവരുടെ കണ്ടെത്തലിനെ ഇപ്പോൾ ഭൗതിക ശാസ്ത്രം ശരിവയ്ക്കുന്നു എന്ന യാഥാർത്ഥ്യം
അതിനുള്ള തെളിവാണ്. നമുക്ക് ഈ കാര്യങ്ങളെ വിശദമായി പരിശോധിക്കാം.
സിൻഗുലാരിറ്റിയും ആത്മാവും
സിൻഗുലാരിറ്റി എന്നു നാം ഇന്നു വിളിക്കുന്ന ഏകവും
അവ്യ ക്തവും അതിസൂക്ഷ്മവുമായ പ്രപഞ്ചസത്തയെ (essence) ഋഷിമാർ ആത്മാവ് എന്നാണു വിളിച്ചത്. ഈ പ്രപഞ്ചവും അതിലെ സകല
വസ്തു ക്കളും ജീവികളും ജീവനും ബോധവും എല്ലാം അതിസൂക്ഷ്മ അവസ്ഥ യിൽ ഉള്ളടങ്ങിയ മഹാ സത്ത്വമാണ്
ആത്മാവ്.
അതായത്, ആത്മാവിൽ ബോധവും ജീവനും ജീവിവർഗ്ഗങ്ങളുടെ
രാസസൂത്രങ്ങളും അതിനോടൊപ്പം ഭൗതിക പ്രപഞ്ചത്തിന്‍റെ അവ്യ ക്തവും അത്യന്തസൂക്ഷ്മവുമായ
അംശവും അവയെയെല്ലാം നിയന്ത്രി ക്കുന്ന നിയമവും അടങ്ങിയിരിക്കുന്നു.
എന്നാൽ, നേരത്തേ സൂചിപ്പിച്ചതുപോലെ, ശാസ്ത്രജ്ഞന്മാർ സിൻഗുലാരിറ്റിയിൽ
കാണുന്നത് ഭൗതികാംശം മാത്രമാണ്. ഇതാണ് ആധുനിക ശാസ്ത്രവും പൗരാണിക തത്ത്വചിന്തയും തമ്മിലുള്ള
വീക്ഷണ വ്യത്യാസം. ജീവനും ബോധവും ജീവിവർഗ്ഗങ്ങളുടെ രാസസൂ ത്രങ്ങളും സിൻഗുലാരിറ്റിയിൽ
ഉള്ളടങ്ങിയിട്ടില്ലെങ്കിൽ അതിന്‍റെ വികാ സഘട്ടത്തിൽ അവ പിന്നെ എവിടെന്നു വരാനാണ്? ഭൗതിക വസ്തുക്ക ളുടെ രാസ പ്രവർത്തനത്തിലൂടെ
ഇവയൊക്കെ ഉണ്ടായി എന്ന വാദം നില നിൽക്കുന്നതല്ല. കാരണം ഇവയുടെ ഘടകങ്ങൾ ഏതെങ്കിലും രൂപ
ത്തിൽ ആ ഭൗതിക വസ്തുക്കളിൽ അടങ്ങിയിട്ടില്ലെങ്കിൽ അവയിൽനിന്ന് ഒരിക്കലും ജീവനോ ബോധമോ
ഒന്നും ഉണ്ടാകില്ല. ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടാവുകയോ ഉള്ളതൊന്നും ഒരിക്കലും ഇല്ലാതാവുകയോ
ചെയ്യില്ല. ഗീത 2.16 നൽകുന്ന പാഠമാണത്. അപ്പോൾ ഇവയെല്ലാം ആദി യിൽ സിൻഗുലാരിറ്റിയിൽത്തന്നെ
അടങ്ങിയിട്ടുണ്ടാവണം.
ആത്മാവ്
ആളുകൾ പൊതുവേ ധരിച്ചുവച്ചിരിക്കുന്നതുപോലെ കൂടു വിട്ടു കൂടു മാറുന്ന ഒരു പ്രകാശമൊന്നുമല്ല
എന്ന് ഈ വിവര ണത്തിൽനിന്നു വ്യക്തമാണല്ലോ? ആത്മാവ് എന്താണെന്ന് അറിയാനുള്ള ഉപനിഷത് പ്രബോധനങ്ങൾ താഴെ കൊടുക്കുന്നു.
ഉപനിഷത്തുകളാണ് ഭാരതീയ ആത്മീയ തത്ത്വചിന്തയുടെ പരമോന്നത കൃതികൾ. അവയിൽ ആത്മാവിനെപ്പറ്റി
പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവിടെ ഉദ്ധരിച്ചിരി ക്കുന്നത്.
(1) ഈ പ്രപഞ്ചത്തിന്‍റെ സത്തയാണ് ആത്മാവ് (ഛാന്ദോഗ്യ ഉപനി ഷത് 2.23.2,
2.23.3). ആത്മാവു
മാത്രമാണ് ആദിയിൽ ഉണ്ടായിരുന്നത് (ഐതരേയ ഉപനിഷത് 1.1.1, ബൃഹദാരണ്യക ഉപനിഷത് 1.4.1,
1.4.17, മാണ്ഡൂക്യ
ഉപനിഷത് 7 & 12)).
(2) ആത്മാവ് തേജോമയനും അമൃതമയനും ആണ് (ബൃഹദാര ണ്യകം 2.5.1 മുതൽ 2.5.14 വരെ). അതായത്, സനാതനമായ തേജസ്സ് ആണ്.
(3) രഥചക്രത്തിന്‍റെ ആരക്കാലുകൾ അതിന്‍റെ നാഭിയിലും നേമി യിലും ഉറപ്പിച്ചിരിക്കുന്നതുപോലെ
ഈ പ്രപഞ്ചത്തിനും ജീവികൾക്കും ജീവനുമെല്ലാം ആധാരം ആത്മാവാകുന്നു. (ബൃഹ 2.5.15).
(4) ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്നവനായ അശരീരിയും തേജോരൂ പനുമാണ് ആത്മാവ്
(ഛാന്ദോഗ്യ ഉപനിഷത് 3.14.2, 3.14.3).
(5) ആത്മാവിൽനിന്നാണ് സകലതും ഉണ്ടായിവരുന്നത് (ഛാന്ദോഗ്യ 7.26.1).
(6) ഭൂമിയും ആകാശവും അഗ്നിയും വായുവും സൂര്യനും നക്ഷത്ര ങ്ങളും തുടങ്ങി
ഇവിടെ എന്തെല്ലാമുണ്ടോ അതെല്ലാം ആത്മാവിൽ അന്തർഭവിച്ചിരിക്കുന്നു (ഛാന്ദോഗ്യ 8.1.1 മുതൽ 8.1.5).
(7) ആത്മാവിനു നാശമില്ല, അത് അവ്യയമാണ്; പ്രായം അതിനെ ബാധിക്കുന്നില്ല, നിത്യമാണത് (ഛാന്ദോഗ്യ 8.1.5,
8.4.1).
(8) അരൂപിയാണ് ആത്മാവ് (ഈശാവാസ്യോപനിഷത് 8, കഠ ഉപനി ഷത് 2.22,
3.15).
(9) ആത്മാവിനു ജനനമരണങ്ങളില്ല (കഠം 2.18).
(10) പ്രപഞ്ചം പിൻവലിക്കപ്പെടുമ്പോഴാണ് ആത്മാവ് സ്വരൂപത്തിൽ എത്തുന്നത്
(മാണ്ഡൂക്യ ഉപനിഷത് 7).
(11) പ്രപഞ്ചത്തിലെ ഭൂതങ്ങളുടെയെല്ലാം ഉദ്ഭവസ്ഥാനം ആത്മാവ് ആകുന്നു (മുണ്ഡക
ഉപനിഷത് 1.1.6).
(12) സർവതിന്‍റെയും ഉദ്ഭവസ്ഥാനവും വിലയ സ്ഥാനവും ആത്മാ വാകുന്നു. എല്ലാറ്റിന്‍റെയും
സമാഹരണ സ്ഥാനവും ജീവികളുടെ അവ്യയ മായ ബീജവും ആത്മാവാണ് (ഭഗവദ് ഗീത 9.18).
നോക്കുക, പൗരാണിക ഋഷിമാർ പറഞ്ഞ ആത്മാവും ഇന്ന്
ശാസ്ത്ര ജ്ഞർ പറയുന്ന സിൻഗുലാരിറ്റിയും കൃത്യമായി ഒന്നായി തീരുന്നത്. ആധുനിക ശാസ്ത്രജ്ഞരുടെ
ഗവേഷണം അവരെ അവസാനം കൊണ്ടെ ത്തിച്ചിരിക്കുന്നത് ഋഷിമാരുടെ ചിന്താപരിസരത്തു തന്നെ!! പക്ഷേ, അവർ ഒരു കാര്യത്തിൽ ഋഷിമാരോടൊപ്പം
എത്തിയിട്ടില്ല. സിൻഗുലാരി റ്റിയിൽ അവർ ഭൗതികതയെ മാത്രമേ കാണുന്നുള്ളു. അഭൗതികമായ ബോധവും
ജീവനും ജീവിവൈവിധ്യത്തിന്‍റെ ആധാരവുമൊന്നും അവർ ക്കതിൽ കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഋഷിമാരുടെ പിന്നിലാണ് ഇപ്പോഴും
അവരുടെ സ്ഥാനം. ഭൗതിക വാദികൾക്ക് ഭൗതിക-അഭൗതിക ഐക്യഭാവത്തെ കാണാൻ വലിയ പ്രയാസമാണ്.
സിൻഗുലാരിറ്റിയുടെ ഇൻഫ്ലേഷൻ
സിൻഗുലാരിറ്റിയുടെ ഇൻഫ്ലേഷൻ എന്ന വികാസത്തിന്‍റെ ആദ്യഘട്ട ത്തിൽ
പ്രോട്ടോൺ, ഇലക്ട്രോൺ
തുടങ്ങിയ സബ് ആറ്റമിക കണങ്ങൾ വിസർജ്ജിക്കപ്പെടുന്നു.
ഈ
പ്രക്രിയയെപ്പറ്റി ഋഷിമാർ പറഞ്ഞിട്ടുള്ളത് എന്താണെന്നു നോക്കാം.
(1) ആത്മാവു മാത്രമാണ് ആദിയിൽ ഉണ്ടായിരുന്നത്. ഭൂതോത്പ ത്തിക്കായി അവൻ സ്വയം
വലുതായി. എന്നിട്ട് പുരുഷനും സ്ത്രീയും എന്നിങ്ങനെ രണ്ടായി വിഭജിച്ചു. അങ്ങനെ ആദ്യത്തെ
ദ്വന്ദ്വമുണ്ടായി. അവയുടെ സംയോജനത്തിലൂടെ ഭൂതങ്ങൾ ഉദ്ഭവിച്ചു (ബൃഹദാരണ്യകം 1.4.1, 1.4.3).
ഇവിടെ
സ്ത്രീ എന്നത് ഭൗതികാംശവും പുരുഷൻ അഭൗതികാം ശവും ആകുന്നു. സ്ത്രീയാൽ ആണ് ആകാശം പൂരിതമായിരിക്കുന്നത്
എന്ന 1.4.3-ലെ പ്രസ്താവനയിൽനിന്ന് ഇതു വ്യക്തം. അതായത്, ആദ്യം ഉണ്ടായ ദ്വന്ദ്വം പുരുഷനും പ്രകൃതിയും
ആണ്. ഈ പുരുഷ-പൃകൃതി ദ്വന്ദ്വമാണ് ബ്രഹ്മം എന്ന് അറിയപ്പെടുന്നത്.
ആദ്യ
വികാസത്തിൽ ആത്മാവിൽനിന്ന് ഭൗതിക അംശം വേർതി രിക്കപ്പെടുന്നതായിട്ടാണ് ഇവിടെ പറയുന്നത്.
സിൻഗുലാരിറ്റിയിലും ഭൗതികാംശമായ സബ് ആറ്റമിക കണങ്ങൾ (പ്രോട്ടോൺ, ഇലക്ട്രോൺ തുടങ്ങിയവ) ആണ് വിമുക്തമാക്കപ്പെടുന്നത്.
പ്രപഞ്ചാവതരണം
സിൻഗുലാരിറ്റിയുടെ രണ്ടാം ഘട്ട വികാസത്തിലൂടെ സബ് ആറ്റ മിക
കണികകൾ നിയമാനുസൃതം സംയോജിച്ച് ആറ്റങ്ങൾ ഉണ്ടാവു കയും ആറ്റങ്ങൾ വിവിധ അനുപാതത്തിൽ കൂടിച്ചേർന്ന്
മൂലകങ്ങ ളുണ്ടാവുകയും തുടർന്ന് ഈ പ്രപഞ്ചംതന്നെ രൂപപ്പെടുകയും ചെയ്യുന്നു.
(1) ഇതേ പ്രക്രിയ തന്നെയാണ് ബൃഹദാരണ്യക ഉപനിഷത് 1.4.3-ൽ നാം മുകളിൽ കണ്ടത്. ഇരട്ടകൾ യോജിച്ച്
ഭൂതങ്ങൾ ഉണ്ടാകുന്നു വെന്നാണ് അവിടത്തെ വിവരണം. എന്നു മാത്രമല്ല, ഇവിടെയുള്ളതെല്ലാം അർദ്ധഭാഗങ്ങളായിട്ടാണ്
നിലനിൽക്കുന്നതെന്നും ഒരു പകുതി മറ്റേതി നോട് ചേർന്നിട്ടാണ് ഓരോ ജീവിയും ഉണ്ടാകുന്നതെന്നും
കൂടി ഈ വാക്യത്തിൽ വിശദീകരിച്ചിരിക്കുന്നു. ക്രോമസോമുകളുടെ കാര്യ ത്തിലും ഈ വിഭജനം
നമുക്കു കാണാമല്ലോ?
(2) തപസ്സുകൊണ്ട് ബ്രഹ്മം വികസിക്കുന്നുവെന്നും അതുവഴി പദാർ ത്ഥങ്ങളും ഈ
പ്രപഞ്ചവും ജീവികളും ഉണ്ടാകുന്നുവെന്നും മുണ്ഡക ഉപനിഷത് 1.1.8-ൽ പറയുന്നു. ആരുടെ തപസ്സാണിതെന്ന്
അടുത്ത മന്ത്ര ത്തിൽ (1.1.9) ഉപനിഷത് വ്യക്തമാക്കുന്നുണ്ട്. ഈ ബ്രഹ്മവും
പദാർത്ഥ ങ്ങളും ജീവികളുമെല്ലാം ആ തപസ്വിയിൽനിന്നാണ് ഉണ്ടാകുന്നതെന്ന് മന്ത്രത്തിൽ വിശദമാക്കുന്നു.
ഈ തപസ്വി ആത്മാവ് തന്നെയാണ്.
ഇപ്പോൾ
എല്ലാം വ്യക്തമായിരിക്കുന്നു. ഭൗതികശാസ്ത്രം എന്ന സയൻസ് ഇന്ന് ചെന്നെത്തിയിരിക്കുന്നത്
ആയിരക്കണക്കിനു വർഷ ങ്ങൾക്കു മുൻപ് ഭാരതീയ ഋഷിമാർ നിലയുറപ്പിച്ച ഇടത്തുതന്നെയാ ണെന്നു
വ്യക്തം.
ജീവോത്പത്തി
ബിഗ്
ബാങ് സിദ്ധാന്തം പറയാതെ പോയിട്ടുള്ളത് ജീവന്‍റെ, ബോധ ത്തിന്‍റെ, ജീവിവൈവിധ്യത്തിന്‍റെ ഉത്പത്തിയെപ്പറ്റിയാണ്.
പരിണാമ സിദ്ധാന്തമാണ് സയൻസ് ഇക്കാര്യത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവ വൈവിദ്ധ്യങ്ങൾ
ഉണ്ടായിട്ടുള്ളത് പരിണാമത്തിലൂടെയാണെന്ന് ആ സിദ്ധാന്തം പറയുന്നു. ഇത് ബൈബിളിലെ ഉത്പത്തിക്കഥകൾക്കുള്ള
ഒരു ബദലായി അവതരിപ്പിക്കപ്പെട്ടതാണെന്നുവേണം കരുതാൻ.
പക്ഷേ, ബിഗ് ബാങ് സിദ്ധാന്തവുമായി ഇത് പൊരുത്തപ്പെടുന്നില്ല.
ഈ പ്രപഞ്ചം സിൻഗുലാരിറ്റിയിലേക്ക് സങ്കോചിക്കുമ്പോൾ സകല ജീവജാലങ്ങളുംകൂടി അപ്രകാരം
സങ്കോചത്തിനു വിധേയമായി ഏതെ ങ്കിലും രൂപത്തിൽ സിൻഗുലാരിറ്റിയിൽ എത്തേണ്ടതാണ്. ജെനറ്റിക്
കോഡോ മറ്റോ ആയി അതിൽ ഉൾക്കൊള്ളാവുന്നതാണല്ലോ. പിന്നീട് സിൻഗുലാരിറ്റി വികസിച്ച് പ്രപഞ്ചമായി
രൂപം കൊള്ളുമ്പോൾ അതേ പ്രക്രിയ വഴി സകല ജീവികളും വീണ്ടും പഴയപോലെ ആവിഷ്കരി ക്കപ്പെടും
എന്നതല്ലേ സംഭവിക്കേണ്ടത്? ഓരോ ജീവജാലവും സിൻഗുലാ രിറ്റിയുടെ വികാസത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ
അതിൽനിന്ന് നിർഗ്ഗ ളിച്ചു എന്നു കരുതുന്നതല്ലേ യുക്തിസഹം? യഥാർത്ഥത്തിൽ സംഭവിച്ചത് അങ്ങനെ ആയിരുന്നിരിക്കണം.
അതായത്, ജീവനും
ബോധവുമൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല. അത് സിൻഗുലാരിറ്റിയിൽ ഗുപ്തമാക്കപ്പെടു കയും
പിന്നീട് ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ച് വിമുക്തമാക്കപ്പെ ടുകയും ചെയ്യുന്നു. അവിടെ
പരിണാമത്തിന് എന്തു പ്രസക്തി? എന്നു മാത്രമല്ല, പരിണാമ വാദത്തിൽ ആദ്യ ജീവൻ എങ്ങനെ, എവിടെനിന്ന് ഉണ്ടായി എന്ന് പറയുന്നില്ല.
സയൻസിന് അതിനെപ്പറ്റി ഒന്നും അറിയില്ല. ബൈബിൾ കഥയെ പിന്തുടർന്നുകൊണ്ട് ചാൾസ് ഡാർവിൻ
തന്നെ പറയു ന്നത് ആദിയിൽ ഒന്നോ ഏതാനുമോ രൂപങ്ങളിൽ സ്രഷ്ടാവ് ജീവൻ ‘ഊതിക്കയറ്റി’യിട്ടുണ്ടാകും
എന്നാണ്.
ഇക്കാര്യത്തിൽ
പൗരാണിക ഋഷിമാർ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നു കാണാം.
സർവ ഭൂതങ്ങളും ബ്രഹ്മത്തിൽനിന്നാണ് ഉണ്ടായിവന്നതെന്ന് പല വാക്യങ്ങളിലൂടെയും മന്ത്രങ്ങളിലൂടെയും
ഉപനിഷത്തുകളും പല ശ്ലോകങ്ങളിലൂടെ ഗീതയും വെളിപ്പെടുത്തുന്നു. ഇതൊക്കെ നാം മുകളിൽ കണ്ടതാണ്.
പ്രത്യേകിച്ചും ശ്വേതാശ്വതരത്തിലെ 6.12 മന്ത്രം പറയുന്നത് ശ്രദ്ധിക്കുക. ഏകമായ ബീജത്തെ ആത്മാവ് അനേകമായി
പ്രകടിപ്പിച്ചു എന്നതാണ് ആ മന്ത്ര ത്തിലെ പ്രഖ്യാപനം. അതു മാത്രമല്ല, ഗീത 9.18-ൽ പറയുന്നു, ആത്മാവ് അവ്യയമായ ബീജത്തിന്‍റെ ഉറവിടമാണെന്ന്.
ആ ബീജം ഒരിക്കലും നശി ക്കുന്നില്ലെന്നും അതിൽനിന്നാണ് സകല ജീവികളും ഉണ്ടായതെന്നും അർത്ഥം.
ആദിയിലെ
ഒരു ഏകകോശ ജീവിയിൽനിന്നാണ് സർവ ജീവജാല ങ്ങളും ഉരുത്തിരിഞ്ഞു വന്നതെന്ന പരിണാമ സിദ്ധാന്തത്തിന്‍റെ
അവകാ ശവാദം ഇതുമായി എത്ര യോജിച്ചുപോകുന്നുവെന്ന് നോക്കുക. പരിണാമ ത്തിലൂടെയാണ് ഈ ഉരുത്തിരിയൽ
എന്ന ഒരു കാര്യത്തിൽ മാത്രമേ രണ്ടും തമ്മിൽ വ്യത്യാസമുള്ളു. ആത്മാവ് തന്നിലെ അവ്യയമായ
ബീജത്തിൽനിന്ന് വിവിധ ജീവികളെ ഓരോരോ ഘട്ടങ്ങളിൽ പ്രകാശി പ്പിച്ചു എന്നാണ് ഋഷിമാർ സിദ്ധാന്തിക്കുന്നത്.
ഇതിൽനിന്നു വ്യത്യസ്തമായി പരിണാമ സിദ്ധാന്തം പറയുന്നതോ?
ചില ജീവികളുടെ കോശഘടനയിൽ അവിചാരിതമായി ഉണ്ടാകുന്ന വ്യതിയാനങ്ങൾ അവയുടെ
അതിജീവനത്തിനു സഹായകരമാകുമെ ങ്കിൽ വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും
അങ്ങനെയു ണ്ടാകുന്ന സഞ്ചിത മാറ്റങ്ങളുടെ ആകെത്തുകയായി പുതിയ ഇനം ജീവി ഉരുത്തിരിയുന്നു
എന്നുമാണ്. തികഞ്ഞ യാദൃച്ഛികതയിൽ ആശ്രിതമായ ഈ ഉരുത്തിരിയൽ യുക്തിസഹമായ ഒരു അനുമാനമല്ല.
മറ്റൊരു മാർഗ്ഗവുമില്ലാത്തപ്പോൾ ആശ്രയിക്കാവുന്ന ഒരു പരിഹാരമാർഗ്ഗം മാത്രമാ ണത്. പുതുതായുണ്ടായ
കോശഘടനാ വ്യതിയാനം അതിജീവനത്തിന് അനുഗുണമാകുമോ എന്ന് ആരാണ് നിശ്ചയിക്കുക? അത് അടുത്ത
തലമുറയ്ക്ക് കൈമാറ്റം ചെയ്യുമെന്നതിൽ എന്ത് ഉറപ്പാണുള്ളത്?
അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ഈ സിദ്ധാന്തത്തിനു പ്രയാസമുണ്ടാകും.
പ്രപഞ്ചത്തിന്‍റെ വികാസവും സങ്കോചവും
ആവർത്തനവും
മുകളിൽ
പറഞ്ഞ പ്രകാരം രൂപപ്പെട്ട പ്രപഞ്ചം വികസിക്കുകയും അതിനുശേഷം സങ്കോചിച്ച് പൂർവാവസ്ഥയായ
സിൻഗുലാരിറ്റിയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിച്ചു
കൊണ്ടിരിക്കുന്നു. ഇത്രയുമാണ് പ്രപഞ്ചത്തെ സംബന്ധിച്ചുള്ള സയൻ സിന്‍റെ കാഴ്ചപ്പാട്.
ഈ
വിഷയത്തിൽ ഋഷിചിന്ത എങ്ങനെയാണെന്നു നോക്കാം.
(1) മുണ്ഡക ഉപനിഷത് 1.1.7 പറയുന്നു, ‘ചിലന്തി വല നിർമ്മിക്കു കയും പിൻവലിക്കുകയും ചെയ്യുന്നതുപോലെ
ആത്മാവ് തന്നിൽനിന്ന് ഈ ജഗത്തിനെ പുറപ്പെടുവിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു’.
(2) സുദീപ്തമായ അഗ്നിയിൽനിന്ന് ആയിരക്കണക്കിന് വിസ്ഫുലിംഗ ങ്ങൾ ഉണ്ടാവുന്നതുപോലെ
അക്ഷരമായ ആത്മാവിൽനിന്ന് വിവിധങ്ങ ളായ ഭൂതങ്ങൾ ഉണ്ടായി പിന്നെ അതിൽത്തന്നെ തിരികെ വിലയം
കൊള്ളുന്നു (മുണ്ഡകം 2.1.1).
(3) ഓരോ കല്പത്തിന്‍റെയും ആരംഭത്തിൽ സ്വന്തം പ്രകൃതിയെ ഉപാധിയാക്കി ആത്മാവ്
ഭൂതങ്ങളെ പുറപ്പെടുവിക്കുകയും കല്പത്തിന്‍റെ അന്ത്യത്തിൽ അവയെ ആ പ്രകൃതിയിൽ ലയിപ്പിക്കുകയും
ചെയ്യുന്നു (ഭഗവദ് ഗീത 9.7).
ഇവിടെ
പ്രകൃതി എന്നു പറയുന്നത് ആത്മാവിൽ ലീനമായിരി ക്കുന്ന ഭൗതിക ശക്തിയെയാണ്. അതിനെപ്പറ്റി
നാം മുകളിൽ മനസ്സിലാ ക്കിയിട്ടുണ്ട്. സിൻഗുലാരിറ്റിയിലെ അത്യന്ത സൂക്ഷ്മമായ, ഏതാണ്ട് പൂജ്യ മായ, ഭൗതികാംശത്തെയാണ് ആത്മാവിൽ ലീനമായ
പ്രകൃതി എന്നു പറയുന്നത്.
(4) ആയിരം യുഗങ്ങൾ കൂടുമ്പോൾ അവ്യക്തമായ ആത്മാവിൽ നിന്ന് സർവവും വ്യക്തമായ
രൂപങ്ങളിൽ പുറപ്പെടുന്നു; അത്രയും കാലം കഴിയുമ്പോൾ അവയെല്ലാം ആത്മാവിൽ ചെന്നു വിലയം കൊള്ളുന്നു
(ഗീത 8.18). ഇങ്ങനെ വീണ്ടും വീണ്ടും ഉണ്ടാവുകയും പിൻവലിയുകയും ചെയ്തുകൊണ്ടിരിക്കുന്നു
(ഗീത 8.19). അതായത്, ഈ പ്രക്രിയ ആവർത്തി ച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ
ആയിരം യുഗം എന്നു പറയുന്നത് ഒരു കല്പം ആകുന്നു. ദീർഘമായ ഒരു കാലയളവ് ആണത്. ചില കണക്കുകൂട്ടലുകൾ
അനു സരിച്ച് അത് 1752 കോടി മനുഷ്യ വർഷങ്ങൾ വരും. അതിനർത്ഥം, പ്രപഞ്ചം ഉണ്ടായി 1752 കോടി വർഷങ്ങൾ കഴിയുമ്പോൾ അത് പിൻവ
ലിക്കപ്പെടും എന്നാണ്.
ഇങ്ങനെ
പിൻവലിക്കപ്പെടുന്നതിന്‍റെ ഒരു വിവരണം ബൃഹദാരണ്യ കോപനിഷത് 1.2.1-ൽ നൽകിയിട്ടുണ്ട്. ആദിയിലെ ഒരു പ്രക്രിയ
എന്ന നിലയിലാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. ഉപനിഷത് പറയുന്നു, ആദി യിൽ എല്ലാം വിഴുങ്ങുന്ന മൃത്യുവിനാൽ
സർവതും ആവൃതമായിരുന്നു എന്ന്. അതുവരെ ഉണ്ടായിരുന്നതിനെയെല്ലാം മൃത്യു വിഴുങ്ങി എന്നർത്ഥം.
മൃത്യു എന്നാൽ എന്തിനെയും വിഴുങ്ങുന്ന അദമ്യമായ വിശപ്പ് ആണെന്നാണ് ഉപനിഷത് വിശേഷിപ്പിക്കുന്നത്.
ഇത് ഒരു ബ്ലാക്ക് ഹോളിന്‍റെ പ്രവർത്തനംപോലെ തോന്നുന്നില്ലേ? പ്രപഞ്ചത്തിന്‍റെ പിൻവാ ങ്ങൽ അങ്ങനെതന്നെ
ആയിരിക്കാം.
വികാസ-സങ്കോചങ്ങൾക്കുള്ള പ്രേരണ.
എന്തിനാണ്, ആരുടെ പ്രേരണയാലാണ് പ്രപഞ്ചം ആവർത്തിച്ച്
വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്? അങ്ങനെയുള്ള ഒരു പ്രേരണ ഈ പ്രപഞ്ചത്തിൽ
സ്വതവേ ഉൾച്ചേർന്നിരിക്കുന്നതാണോ? ആരാണ്, ഏതു ശക്തിയാണ് ആ പ്രേരണയെ ഇങ്ങനെ നിബന്ധിച്ചിരി ക്കുന്നത്? എന്തിനുവേണ്ടി?
ഇതിന് ഭാരത തത്ത്വചിന്ത ഒരു ഉത്തരം
നൽകുന്നുണ്ട്. ആ ശക്തി ആത്മാവു തന്നെയാണ്. ആത്മാവ് ബോധത്തോടുകൂടിയ ഒരു സ്വത്വമാ ണെന്ന്
നാം കണ്ടല്ലോ? അറിയാനും
അറിയിക്കാനുമുള്ള ശക്തിയാണു ബോധം. അതിനാൽ ആത്മാവ് അറിയുന്നു, അറിയിക്കുന്നു. ആനന്ദി ക്കാനാണ് ആത്മാവ്
ഭൂതങ്ങളെ അവതരിപ്പിച്ചതെന്ന് ബൃഹദാരണ്യക ഉപനിഷത് 1.4.3-ൽ പറയുന്നു. ആനന്ദമാണ് ജീവിലോകത്തെ
നിലനിർ ത്തുന്നതെന്നാണ് ഇതു നൽകുന്ന സൂചന. സന്തത്യുത്പാദനം ആനന്ദ തൃഷ്ണയാൽ പ്രേരിതമായി
നടക്കുന്ന ഒരു പ്രക്രിയ ആണല്ലോ?
മനുഷ്യന് ഒന്നിന്‍റെ ആവരണമായി മറ്റൊന്ന് എന്ന രീതിയിൽ അഞ്ചു
കോശങ്ങളുണ്ടെന്നും അവയിൽ ഏറ്റവും ആന്തരികമായ കോശം ആനന്ദമയ കോശമാണെന്നും തൈത്തിരീയ ഉപനിഷത്
ബ്രഹ്മവല്ലി അദ്ധ്യായം വിശദീകരിക്കുന്നു. എല്ലാ പ്രവൃത്തികളുടെയും പരമമായ പ്രചോദനം
ആനന്ദതൃഷ്ണ ആണെന്നർത്ഥം. നിലനിൽക്കുന്നതും ആനന്ദ ത്തിന്, അറിയുന്നതും അറിയിക്കുന്നതും ആനന്ദത്തിന്.
ആനന്ദമാണ് എല്ലാറ്റിനും ആധാരം. ആനന്ദം!!!!
ആത്മാവും ഈശ്വരനും
ആത്മാവിനെയാണ് ഉപനിഷത്തുകളും ഗീതയുമെല്ലാം ഈശ്വര
നായി വാഴ്ത്തുന്നത്. ഈശ്വരന്‍ ഏകനാണെന്നും അവന്‍ എല്ലായിടവും വ്യാപിച്ചുനില്‍ക്കുന്നുവെന്നും
ഉപനിഷത്തുകളും ഭഗവദ് ഗീതയും പറയു ന്നതിന്‍റെ കാരണവും അതുതന്നെയാണ്. ആത്മാവ് സത്-ചിത്-ആനന്ദ൦
(സച്ചിദാനന്ദം) ആയതിനാൽ ഈശ്വരന്‍റെ സ്വരൂപവും അതുതന്നെ ആകുന്നു. സത് നിലനില്പിന്‍റെ
പ്രതീകമാണ്. ഒരിക്കലും ഇല്ല എന്നൊരു അവസ്ഥ ഇല്ലാത്തതെന്തോ അതാണ് സത് എന്ന് ഗീത
2.16 പറയുന്നുണ്ട്. നിലനിൽക്കാനുള്ള പ്രേരണയായി അത് ജീവികളിൽ വർത്തിക്കുന്നു. ചിത്
ശുദ്ധമായ ബോധമാണ്. അറിയാനും അറിയിക്കാനുമുള്ള പ്രേരണ യാണത്. ആനന്ദം ശുദ്ധമായ, കേവലമായ
സുഖം ആകുന്നു. സുഖം തേടാനുള്ള പ്രേരണയായിട്ടാണ് അതിന്‍റെ പ്രവർത്തനം.
സുഖ-ദുഃഖ ദ്വന്ദ്വങ്ങളുടെ പരമാവസ്ഥയാണ് ആനന്ദം. സുഖത്തെ
നാം തിരിച്ചറിയുന്നത് ദുഃഖമുള്ളതുകൊണ്ടാണ്. അങ്ങനെതന്നെയാണ് ഈ ലോകത്തിലെ എന്തിനെയും
നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്. അതതിന്‍റെ വിപരീതം കൂടി ഉണ്ടെങ്കിലേ ഒന്നിനെ മറ്റൊന്നിൽനിന്ന്
തിരിച്ചറിയാൻ കഴിയൂ. കുന്നുണ്ടെങ്കിലേ കുഴിയെ തിരിച്ചറിയാൻ കഴിയൂ. സുഖമുണ്ടെങ്കിലേ
ദുഃഖം അനുഭവവേദ്യമാകൂ. അങ്ങനെ ലോക ത്തുള്ള സകലതും. ഈ ലോകം ദ്വന്ദ്വങ്ങളിൽ അധിഷ്ഠിതമാണ്.
സുഖ- ദുഃഖങ്ങൾ പരസ്പരം ഇല്ലാതാക്കിയാൽ അവശേഷിക്കുന്നത് ഇവ രണ്ടും ഇല്ലാത്ത പരമമായ അനുഭവമാണ്.
അതാണ് ആനന്ദം.
ഇതിൽനിന്നു വ്യക്തമാകുന്നത് ആത്മാവ് എല്ലാവരിലും
സ്ഥിതി ചെയ്യുന്നത് നിലനില്‍ക്കുക - അറിയുക, അറിയിക്കുക – ആനന്ദിക്കുക എന്നിവയ്ക്കുള്ള
പ്രേരകശക്തിയായിട്ടാണ്. ഈ മൂന്നു പ്രചോദനങ്ങളില്‍ അടങ്ങുന്നു, ഈശ്വരന്‍റെ ഭരണം. തന്മൂലം
ഈ ലോകത്തിലെ എല്ലാ പ്രവൃത്തികളും ഒന്നുകിൽ നിലനിൽക്കാനായിട്ട്, അല്ലെങ്കിൽ അറി യാനും
അറിയിക്കാനുമായിട്ട്, അതുമല്ലെങ്കിൽ സുഖം നേടാനായിട്ട് ആകുന്നു. പ്രപഞ്ചവ്യാപാരങ്ങളെല്ലാം
ഈ ഭരണത്തിനു കീഴ്പ്പെട്ടിരി ക്കുന്നു. ഇതില്‍ ജാതി-മത-വര്‍ഗ്ഗഭേദമില്ല; ചരാചര, ജീവാജീവ
വ്യത്യാസ ങ്ങളില്ല; എല്ലാം ഒരേ ഭരണത്തിനു കീഴ്പ്പെട്ടു നില്‍ക്കുന്നു. ലോകത്തെ ഭരിക്കുന്ന
ശക്തി ആയതുകൊണ്ടാണ് ആത്മാവിനെ ഈശ്വരൻ എന്നു വിളിക്കുന്നത്. ഇപ്രകാരം ഈശ്വരന്‍റെ ഏകത്വവും
സ്വരൂപവും സ്ഥിതി യും ലോകത്തിനായി ആദ്യം വിളംബരം ചെയ്തതു ഭാരതീയ തത്ത്വ ചിന്തയാണ്.
വിവിധ പ്രാപഞ്ചിക ഗുണങ്ങളെ ദേവന്മാരായി ആരാധിച്ചിരുന്ന
അതിപ്രാചീനമായ സമ്പ്രദായത്തില്‍നിന്ന് ഏകത്വ ദര്‍ശനത്തിലേക്കു ഭാരതീയർ ചെന്നെത്തിയിട്ട്,
ആധുനികഗവേഷകരുടെ കണക്കുകൂട്ടല നുസരിച്ചുപോലും, മൂവായിരത്തിലേറെ വര്‍ഷങ്ങളായിരിക്കുന്നു.
ഉപനി ഷത്തുകളുടെ രചനാകാലം അന്നാണ് ആരംഭിക്കുന്നത്. അതുവരെ അഗ്നി, സൂര്യൻ, ചന്ദ്രൻ,
വായു, പ്രജാപതി തുടങ്ങിയവരെയെല്ലാം ദേവ ന്മാരായി ആരാധിച്ചു വരുകയായിരുന്നു.
ഹിന്ദുമതത്തില്‍ അനേകം ദൈവങ്ങളെ ആരാധിക്കുന്നത് ഓരോ
ദൈവവും പ്രതിനിധാനം ചെയ്യുന്ന പ്രാപഞ്ചികഗുണങ്ങളെ സാക്ഷാത്ക രിക്കാന്‍ വേണ്ടിയാണ്.
വിദ്യയ്ക്കു വേണ്ടി സരസ്വതിയെയും വിഘ്നമ കറ്റാന്‍ ഗണപതിയെയും ദുരിതനിവാരണത്തിനു കൃഷ്ണനെയുമൊക്കെ
ആളുകള്‍ ഭജിക്കുന്നു. ഇതെല്ലാം ഐഹികസുഖങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്നങ്ങളല്ലാതെ മറ്റൊന്നുമല്ല.
യഥാര്‍ത്ഥ ഈശ്വരഭക്തി ആത്മസാ ക്ഷാത്കാരത്തിനുവേണ്ടിയുള്ളതാണ്. കാരണം, ആത്മാവിലാണ് ഈ
ദൈവങ്ങളെല്ലാം ഒന്നുചേര്‍ന്നിരിക്കുന്നത് (ബൃഹദാരണ്യകം 1.4.7; ഛാന്ദോഗ്യം 8.1.1 മുതല്‍
8.1.5 വരെ). എന്നു മാത്രമല്ല, ഈ ദൈവങ്ങളിൽ
നിന്ന് നാം എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ അവയെല്ലാം യഥാര്‍ത്ഥ ത്തില്‍ ആത്മാവില്‍നിന്നാണു
ലഭ്യമാകുന്നത് (ബൃഹദാരണ്യകം 1.4.15, ഗീത 7.22). ഐഹിക സുഖങ്ങള്‍ക്കതീതമായ ആനന്ദം നമുക്ക്
ആത്മ സാക്ഷാത്കാരത്തിലൂടെ ലഭിക്കുന്നുവെന്നു താത്പര്യം.
ദൈവാരാധനയുടെ ഏറ്റവും പ്രാകൃതവും ഗര്‍ഹണീയവുമായ മുഖം
വഴിപാടുകളുടെയും നേര്‍ച്ചകളുടെയുമാണ്. പ്രീതിപ്പെടുത്തിയാല്‍ പ്രസാദിക്കുകയും അല്ലെങ്കില്‍
ശപിക്കുകയും ചെയ്യുന്ന ദൈവങ്ങള്‍ മനുഷ്യസ്വഭാവത്തിലെ അല്‍പത്തത്തിന്‍റെ പ്രതീകങ്ങളാണ്.
വഴിപാടു കളും നേര്‍ച്ചകളും സ്വീകരിച്ചിട്ടു ദൈവങ്ങള്‍ നമുക്കു തരുന്നു എന്നു നാം കരുതുന്ന
കാമിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെതന്നെ ആത്മ ശക്തിയാല്‍ നാം സ്വയം നേടുന്നവയാണ്
(പ്രശ്നോപനിഷത് 3.10; ഗീത 5.14, 5.15, 7.20, 7.21, 7.22). പ്രപഞ്ചത്തില്‍ ഓരോ വസ്തുവും
അതതിന്‍റെ സ്വഭാവമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. നമ്മളും അങ്ങനെതന്നെ. എന്നാല്‍
ഏതെങ്കിലും ഒരു കാര്യം ചെയ്യണമെന്നോ നേടണമെന്നോ നാം ശക്തിയായി ഇച്ഛിച്ചാല്‍, ആ ഇച്ഛയുടെ
ശക്തിക്കനുസരിച്ചു നമ്മുടെ പ്രാണങ്ങളും അന്തഃകരണങ്ങളുമെല്ലാം പ്രവര്‍ത്തിക്കും. നമ്മുടെ
ആത്മ ശക്തി അവയെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ഇച്ഛാസാഫല്യത്തിനാവ ശ്യമായ ചിന്തയിലേക്കും
പ്രവൃത്തികളിലേക്കും നമ്മുടെ ശ്രദ്ധ തിരി യുന്നു. ഇച്ഛയുടെ ശക്തിക്കനുസരിച്ചായിരിക്കും
ലക്ഷ്യത്തിലേക്കുള്ള നമ്മുടെ മുന്നേറ്റം. ആത്മശക്തിയില്‍നിന്നുണ്ടാകുന്ന ഈ ഉത്തേജനത്തെ
യാണ് ഈശ്വരാനുഗ്രഹം എന്നു നാം വിളിക്കുന്നത്. അതില്ലാതെ ഒരു കാര്യവും നടക്കുന്നില്ല.
അതു നേടാനാണു പ്രാര്‍ത്ഥന കൊണ്ടു നാം ശ്രമിക്കുന്നത്.
നമ്മില്‍നിന്നന്യമായി വെളിയിലെവിടെയോ വസിക്കുന്ന
ഈശ്വ രന്‍ നമ്മുടെ പ്രാര്‍ത്ഥന കേട്ടു ദയ തോന്നി അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നു വിശ്വസിക്കുന്നതു
മൂഢത്വമാണ്. കാരണം, ഈശ്വരന്‍ എല്ലായി ടവും വ്യാപിച്ച്, എല്ലാവരിലും അന്തര്യാമിയായി
നിലകൊള്ളുന്ന ഒരു ശക്തിയാണെന്നാണല്ലോ, നാം കണ്ടത്? എല്ലാ ഉപനിഷത്തുകളും ഇക്കാ ര്യം
ഊന്നിയൂന്നി പ്രഖ്യാപിക്കുന്നുണ്ട് (ഛാന്ദോഗ്യം 3.14.2; ബൃഹദാര ണ്യകം 3.7.1 മുതല്‍
3.7.23 വരെ; കഠം 2.20; ഈശം 5; മുണ്ഡകം 1.1.6, 2.2.6; ശ്വേതാശ്വതരം 1.15, 1.16,
3.7, 3.9, 3.11, 3.13, 4.17, 6.11). ഗീതയും ഇക്കാര്യംതന്നെയാണു പഠിപ്പിക്കുന്നത്
(10.20, 13.17, 15.15, 18.61).
ഹിന്ദുക്ഷേത്രങ്ങള്‍ ഈ സത്യത്തെ വിളംബരം ചെയ്യുന്ന
പ്രതീക ങ്ങളാണ്. എല്ലാ ഭൂതങ്ങളുടെയും ഹൃദയഭാഗത്ത്, ഗുഹയില്‍, ഗൂഢമായി, ആത്മാവായ ഈശ്വരന്‍
സ്ഥിതിചെയ്യുന്നു എന്ന ഉപനിഷദ്ദര്‍ശനത്തിന്‍റെ ഭൗതികമാതൃകയായിട്ടാണ് ക്ഷേത്രത്തിന്‍റെ
ഹൃദയ ഭാഗത്തുതന്നെ ഗുഹ യില്‍ വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നത്. മാതൃകകളിലൂടെ മനുഷ്യരെ
തത്ത്വം പഠിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. അതിനെ ഏറ്റവും ദുഷിപ്പിച്ചു കളഞ്ഞിരിക്കുന്നു,
അന്ധതയുടെ വക്താക്കള്‍.
ഉപനിഷന്മതപ്രകാരം
സച്ചിദാനന്ദസ്വരൂപനായ ആത്മാവല്ലാതെ മറ്റൊരു ഈശ്വരനില്ല. സംഹിതകളും പുരാണങ്ങളും ഇതിഹാസങ്ങളും
പാടിപ്പുകഴ്ത്തുന്ന ദേവന്മാരും ദേവികളുമെല്ലാം ആത്മാവിന്‍റെ ഭൗതിക പ്രകടനങ്ങളിലെ ഏതെങ്കിലും
അംശങ്ങളുടെ മൂര്‍ത്തിമദ്ഭാവങ്ങള്‍ മാത്ര മാകുന്നു. എന്നാല്‍, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാര്‍
എന്ന ത്രിമൂര്‍ത്തികള്‍ കുറെക്കൂടി ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളവരാണ്. സച്ചിദാ നന്ദത്തിലെ സത്തിന്‍റെ പ്രതീകമാണ് ബ്രഹ്മാവ്.
വിഷ്ണു ചിത്തിനെയും മഹേശ്വരന്‍ ആനന്ദത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈ മൂന്നിന്‍റെയും
ഏകത്വമായ ആത്മാവിനെ അറിയുന്നവര്‍ക്ക് ദേവകളെ വെവ്വേറെ പ്രസാ ദിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല.
ആത്മജ്ഞാനമെന്ന
പരമജ്ഞാന൦ നേടിയവനാണു യഥാര്‍ത്ഥ ബ്രാഹ്മ ണന്‍ (ബൃഹദാരണ്യകം 3.8.10). അവന്‍ ദേവപൂജ എന്ന
കങ്കാണിപ്പണി ചെയ്യേണ്ടവനല്ല. ഭൗതിക നേട്ടങ്ങള്‍ക്കും മോക്ഷപ്രാപ്തിക്കും വേണ്ടി യെന്ന
പേരില്‍ യജ്ഞങ്ങളും മറ്റും നടത്തുന്ന ബ്രാഹ്മണമ്മന്യന്മാര്‍ ഉപനിഷത്തുകളിലെ ഉന്നത വിജ്ഞാനം
തേടാത്തവരാണ്. പുരാണ പ്രോക്തങ്ങളായ അവര കര്‍മ്മങ്ങള്‍ (താണപടിയിലുള്ളവ) അടങ്ങിയ യജ്ഞങ്ങള്‍
ദുര്‍ബ്ബലയാനങ്ങളാണെന്നും അവ സംസാര സാഗരം കടക്കു ന്നതിനു സഹായകമല്ല എന്നും മുണ്ഡകം
പ്രഖ്യാപിക്കുന്നു (1.2.7). അത്തര൦ യജ്ഞങ്ങള്‍ ശ്രേയസ്ക്കരമാണെന്നു പുകഴ്ത്തുന്നവര്‍
മൂഢന്മാ രാണെന്നു൦ ഉപനിഷത് തുടര്‍ന്നു പറയുന്നു.
(ii) പ്രകൃതിയും പുരുഷനും
പലതായി പ്രത്യക്ഷനാകാനുള്ള
ആത്മാവിന്‍റെ കഴിവിനെ മായ എന്നു വിളിക്കുന്നു. ആ കഴിവിനെ പ്രകടിപ്പിക്കാനുള്ള ഉപാധിയാണ്
പ്രകൃതി. ഭൗതികതയാണ് അതിന്‍റെ ഉള്ളടക്കം. ആത്മാവു തന്‍റെ പ്രകൃ തിയെ, ഉണര്‍ത്തി നില്‍ക്കുമ്പോള്‍
പുരുഷന്‍ എന്നാണ് അറിയപ്പെടുക. പ്രപഞ്ചത്തില്‍ ആകമാനമുള്ള ദ്വന്ദ്വഭാവത്തിന്‍റെ ആദിരൂപമാണീ
പുരു ഷ-പ്രകൃതി ദ്വന്ദ്വത്വം (ബൃഹദാരണ്യക൦ 1.4.1, 1.4.3). ഇതിലെ പുരുഷനെ അവൻ എന്നും പ്രകൃതിയെ അവള്‍ എന്നും ലിംഗവ്യത്യാസത്തോടെ
വ്യവഹരിക്കുന്നു. പുരുഷന്‍ ആത്മശക്തിയെത്തന്നെയാണു പ്രതിനി ധാനം ചെയ്യുന്നത് എന്നതിനാല്‍
ആത്മാവിനെയും പുല്ലിംഗശബ്ദത്തിൽ -ത്തന്നെ വ്യവഹരിക്കുന്നു. എന്നാല്‍ ആത്മാവിനു ലിംഗഭേദമില്ല;
സ്വീക രിക്കുന്ന ശരീരത്തിനനുസരിച്ചു ലിംഗഭേദം കല്‍പ്പിക്കപ്പെടുന്നു എന്നേ യുള്ളൂ
(ശ്വേതാശ്വതരം 5.10). എല്ലാറ്റിനെയും ഭരിക്കുന്ന പുരുഷനായതു കൊണ്ടാണ് ആത്മാവിനെ മഹേശ്വരന്‍
എന്നു വിളിക്കുന്നത്. ആത്മാ വിനെ ഉദ്ദേശിച്ചു ദേവന്‍ എന്നും പ്രഭു എന്നുമൊക്കെ പറയാറുണ്ട്.
(iii) ബ്രഹ്മം
“അയം ആത്മാ ബ്രഹ്മ”
എന്നത് മാണ്ഡൂക്യ ഉപനിഷത്തിലെ മഹാ വാക്യമാണ് (മന്ത്രം 2). ‘ഈ ആത്മാവു ബ്രഹ്മമാകുന്നു’
എന്നാണ് അതി നര്‍ത്ഥം. ഉപനിഷത്തുകളിൽ ആകെ നാലു മഹാവാക്യങ്ങളാണ് ഉള്ളത്.
ആത്മാവു൦ ബ്രഹ്മവു൦
പരസ്പരം പര്യായങ്ങളാണെന്നാണോ “അയം ആത്മാ ബ്രഹ്മ” എന്ന വാക്യത്തില്‍നിന്നു മനസ്സിലാക്കേണ്ടത്?
അല്ലെ ന്നാണു മുഖ്യ ഉപനിഷത്തുകളും ഭഗവദ്ഗീതയും നല്‍കുന്ന പാഠം. പര്യാ യങ്ങളായിരുന്നുവെങ്കില്‍
‘ആത്മാവു ബ്രഹ്മമാകുന്നു’ എന്ന നിശ്ചയ രൂപത്തിലുള്ള ഒരു പ്രസ്താവനയ്ക്കുതന്നെ പ്രസക്തി
ഉണ്ടാവുമായിരു ന്നില്ല; മാത്രമല്ല, പര്യായം പറഞ്ഞുതരുന്ന ജോലിയല്ലല്ലോ ഉപനിഷത്തു കളുടേത്!
ഒരേയൊരു കോശത്തില്‍നിന്നാണല്ലോ
ഓരോ ജീവിയും ഉദ്ഭവി ക്കുന്നത്? കോശത്തില്‍ ദ്രവ്യമുണ്ട്, പ്രാണനുമുണ്ട്; അവയെ രണ്ടിനെയും
പ്രവര്‍ത്തിപ്പിക്കുന്ന ബോധവുമുണ്ട്. മാത്രമല്ല, ഒരു ജീവിയെ സംബന്ധി ക്കുന്ന എല്ലാ
വിവരങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ബോധത്തിന്‍റെ സഹായത്താലു൦ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലു൦
ദ്രവ്യാംശ ത്തില്‍ നിരവധിയായ മാറ്റങ്ങള്‍ സംഭവിച്ചാണ് ഓരോ ജീവിയും അത തിന്‍റെ പൂര്‍ണ്ണരൂപത്തിലെത്തി
ഈ ലോകത്തില്‍ ജീവിക്കാനായി എത്തു ന്നത്.
പ്രപഞ്ചത്തിന്‍റെ
ഉല്‍പ്പത്തിയും ഇതുപോലെ തന്നെയാണെന്നു നാം നേരത്തേ കണ്ടതാണ്. ആത്മാവിൽനിന്നും ഭൗതികോര്‍ജവും
(രയി) പ്രാണനും ആണ് ആദ്യം ഉണ്ടായതെന്നും അതില്‍ ആത്മചൈതന്യ൦ അഥവാ ബോധം അന്തര്യാമിയായി
നിലകൊണ്ടിരുന്നു എന്നും പ്രശ്നോ പനിഷത് പറയുന്നു. ഈ ആരംഭാവസ്ഥയെപ്പറ്റി ഒന്നു സങ്കല്‍പ്പിച്ചു
നോക്കൂ. കോശവിഭജനം ആരംഭിച്ചിട്ടില്ലാത്ത ആദ്യ കോശത്തിന്‍റെ അവസ്ഥ പോലെയാണത്. എല്ലാം
ഏകമായി നില്‍ക്കുന്നു. എന്നാല്‍ അതില്‍ അനശ്വരമായ ആത്മാംശത്തിനൊപ്പം നശ്വരമായ രയിയുണ്ട്;
പിന്നെ പ്രാണനുമുണ്ട്. പ്രാണൻ ബോധത്തിന്‍റെ ഒരു പ്രവർത്തനമാണ് അതായത്, അവിടെ രണ്ടു
ഭാവങ്ങള്‍ അടങ്ങിയിരിക്കുന്നു, അമൃതവും മര്‍ത്ത്യവും. ഇതാണ് അതിന് ആത്മാവുമായുള്ള വ്യത്യാസം.
നാമരൂപ ങ്ങളായി പ്രകടമായിട്ടില്ലാത്തതിനാൽ അതിനെ ആത്മാവിന്‍റെ അവ്യക്ത പ്രകടനമെന്നു
പറയാം. ഈ അവ്യക്ത പ്രകടനമാണു ബ്രഹ്മം. അതില്‍നി ന്നാണു പ്രപഞ്ചം ഉരുത്തിരിഞ്ഞു വന്നത്.
മറ്റൊന്നുമായി രൂപാന്തരം പ്രാപിച്ചിട്ടില്ലാത്തതിനാലും ഉള്ളടക്കം ആത്മചൈതന്യവും ആത്മശ
ക്തിയില്‍നിന്നുണ്ടായ ഊര്‍ജ്ജ-പ്രാണനുകളും ആയതിനാലും അതും ആത്മാവും ഒന്നുതന്നെയെന്നു
പറഞ്ഞു പോരുന്നു. അതാണ് ‘അയമാത്മാ ബ്രഹ്മ’ എന്നതിന്‍റെ വിവക്ഷ. ബ്രഹ്മത്തിന്‍റെ വികാസത്തില്‍നിന്നാണ്
എല്ലാ ഭൂതങ്ങളും, ഈ വിശ്വം തന്നെയും, ഉണ്ടായിട്ടുള്ളത്. ബ്രഹ്മം എന്ന വാക്കിന്‍റെ അര്‍ത്ഥം
തന്നെ ‘വികസിക്കുന്നത്’ എന്നാണ്.
ചുരുക്കത്തിൽ ആത്മാവിന്‍റെ
അമൂര്‍ത്ത പ്രകടിതഭാവമാണു ബ്രഹ്മം, നാമരൂപങ്ങള്‍ക്കതീതമായ അവ്യക്തഭാവം. വികാസം മൂലം
ഈ അവ്യ ക്തഭാവത്തിനു നാമരൂപങ്ങളായി വ്യക്തത ലഭിക്കുമ്പോള്‍ അതു പ്രപഞ്ച മായിത്തീരുന്നു.
(iv) പരമാത്മാവും പരബ്രഹ്മവും
ആത്മാവും ബ്രഹ്മവും
എന്താണെന്നും അവ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം മനസ്സിലാക്കി.
സര്‍വ്വഭൂതങ്ങളെയും ഉള്‍ക്കൊള്ളുന്ന, എല്ലാറ്റിലും എവിടെയും വ്യാപിച്ചുനില്‍ക്കുന്ന,
അഖണ്ഡ ചൈതന്യമാണല്ലോ ആത്മാവ്? എന്നാല്‍, ഓരോ ഭൂതത്തിനുമുള്ള ഭൗതി കപരിധി ഈ അഖണ്ഡതയ്ക്കു
വിഘ്നം വരുത്തുന്നു എന്നൊരു പ്രതീതി ഉണ്ടാക്കുന്നുണ്ട്; ആ ഭൂതത്തിനുള്ളില്‍ വ്യാപിച്ചുനില്‍ക്കുന്ന
ചൈതന്യം, അതിനു വെളിയിലുള്ള ചൈതന്യം എന്നിങ്ങനെ. യഥാർത്ഥത്തിൽ അകവും പുറവും നിറഞ്ഞിരിക്കുന്നത്
ആത്മാവ് എന്ന ഒരേ ചൈതന്യം തന്നെ. എന്നാല്‍, ഒരു ഭൂതത്തിന്‍റെ ഭൗതിക പരിധിക്കകത്ത് പ്രതീതമാ
കുന്ന ആത്മാവിനെ ആ ഭൂതത്തിന്‍റെ ആത്മാവ് (ദേഹി) എന്നു൦ എല്ലാ ഭൂതങ്ങളും ഒന്നുചേര്‍ന്നുള്ളതും
ഭൗതികപരിധിക്കതീതവുമായ അഖണ്ഡ ചൈതന്യത്തെ പരമാത്മാവ് എന്നു൦ വ്യവഹരിക്കുന്നു.
ഇതിനുപോത്ബലകമായി
ഭഗവദ്ഗീത പറയുന്നതു നോക്കുക: “ഈ ലോകത്തു പുരുഷന്‍ രണ്ടുവിധമാണ്; ഇതിലൊന്നു ക്ഷരവും
(നശിച്ചു പോകുന്നത്), മറ്റേത് അക്ഷരവും ആകുന്നു. ഭൂതങ്ങളെല്ലാം ക്ഷരമാ കുന്നു. കൂടസ്ഥനാണ്
അക്ഷരമായത് (15.16)”. കൂടസ്ഥനെന്നാല്‍ ഉള്ളില്‍ വ്യാപിച്ചുനില്‍ക്കുന്ന മായാവിയായ ആത്മാവ്
എന്നു വിവക്ഷ. ഗീത തുടര്‍ന്നുപറയുന്നു, “എന്നാല്‍, പരമാത്മാവ് എന്നറിയപ്പെടുന്ന ഉത്തമ
പുരുഷന്‍ ലോകത്രയം മുഴുവന്‍ നിറഞ്ഞുനിന്നു ഭരിക്കുന്ന അവ്യയനായ ഈശ്വരനാകുന്നു
(15.17)”. ദേഹത്തിലുള്ള പുരുഷൻ (ആത്മാവ്) മഹേശ്വര നായ പരമാത്മാവുതന്നെ എന്ന് 13.22
ശ്ലോകത്തിൽ ഗീത പറയുന്നുമുണ്ട്.
ആത്മാവും ബ്രഹ്മവും
തമ്മിലുള്ള ബന്ധമെന്തോ അതുതന്നെ പരമാ ത്മാവും പരബ്രഹ്മവും തമ്മിലുള്ള ബന്ധം.
(v) ക്ഷേത്രം, ക്ഷേത്രജ്ഞന്‍
പ്രകൃതിശക്തിയാല്‍ ഉത്പ്പന്നമാകുന്ന ഭൗതിക ശരീരത്തെയാണു
ക്ഷേത്രം എന്നു വിളിക്കുന്നത്. അതിലിരുന്ന് അതിനെ അറിയുന്ന ശക്തിയാണു ക്ഷേത്രജ്ഞന്‍.
എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞന്‍ ഒരാള്‍ തന്നെ; അത് ആത്മാവ് ആകുന്നു (ഗീത
13.1, 13.2). പ്രകൃതി- പുരുഷന്മാരുടെ ഭൗതിക പ്രകടനാവസ്ഥയെയാണു ക്ഷേത്ര-ക്ഷേത്രജ്ഞ സംജ്ഞകള്‍
കുറിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ. അതാ യത്, ഈ പ്രപഞ്ചത്തില്‍ സ്ഥാവര
ജംഗമങ്ങളായി എന്തെല്ലാമുണ്ടോ അവ യെല്ലാം ക്ഷേത്ര-ക്ഷേത്രജ്ഞ സംയോഗം കൊണ്ടുണ്ടായിട്ടുള്ളതാണ്
(ഗീത 13.26).
(vi) ധര്‍മ്മവും അധര്‍മ്മവും
“സത്യം വദ, ധര്‍മ്മം ചര” എന്നാണ് ഉപനിഷത് അനുശാസിക്കുന്നത്
(തൈത്തിരീയം 1.11.1). പക്ഷേ, ധര്‍മ്മം എന്തെന്നറിയാതെ എങ്ങനെ യാണു ധര്‍മ്മാനുസരണം ചരിക്കുന്നത്?
ഏതു കര്‍മ്മമാണു ധര്‍മ്മാനു സരണം ആയിട്ടുള്ളതെന്ന് ഓരോ സന്ദര്‍ഭത്തിലും എങ്ങനെയാണു
തിരിച്ചറിയുക? എക്കാലവും മനുഷ്യനെ അഭിമുഖീകരിക്കുന്ന വലി യൊരു പ്രശ്നമാണിത്. ചെയ്യാവുന്നതെന്ത്,
അരുതാത്തതെന്ത് എന്നു വിജ്ഞന്മാര്‍ പോലും സന്ദേഹിക്കുന്നതായി ഗീത നിരീക്ഷിക്കുന്നു
(4.16). തുടർന്ന്, കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ഗീത
നല്‍കുന്നുണ്ട്. ലോക സംഗ്രഹത്തിനായി വേണം കർമ്മം ചെയ്യാനെ ന്നാണ് ഗീത ഉപദേശിക്കുന്നത്
ഗീത (3.20, 3.25). അതായത്, സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുക എന്ന പരിഗണന മാത്രമാകരുത്
കർമ്മ ങ്ങൾക്കുള്ള പ്രചോദനം.
ബൃഹദാരണ്യകോപനിഷത് 1.4.11 മുതല്‍ 1.4.14 വരെ ഇപ്രകാരം
വിശദീകരിക്കുന്നു: “ഓരോന്നായി നാലു വര്‍ണ്ണങ്ങളെ സൃഷ്ടിച്ചിട്ടും ലോകത്തിന് അഭിവൃദ്ധിയുണ്ടായില്ല.
അവസാനം ധര്‍മ്മത്തെ സൃഷ്ടിച്ചു. ശക്തിയില്‍ അതു ക്ഷത്രിയനെ അതിശയിച്ചു. അതിനെക്കാള്‍
ശ്രേഷ്ഠ മായി മറ്റൊന്നില്ല. ബലമില്ലാത്തവന്‍ ധര്‍മ്മം കൊണ്ടു രാജാവിനെപ്പോലെ ബലവാനായിത്തീരുന്നു.
ധര്‍മ്മം സത്യം തന്നെ”. അതായത്, ലോക ത്തിന്‍റെ നിലനില്പിനും അഭിവൃദ്ധിക്കും ഉതകുന്നതെന്തോ
അതാണു ധർമ്മം. വൈശേഷിക ദർശനവും ഇതേ നിർവചനം തന്നെയാണു നൽകുന്നത്.
ലോകത്തിന്‍റെ കൂട്ടായ നിലനില്‍പ്പും ആത്മപ്രകാശനവും
ആന ന്ദവും ഉറപ്പുവരുത്തുന്ന കര്‍മ്മങ്ങളും ചിന്തകളുമാണു ധര്‍മ്മം. കൂട്ടായ നിലനില്‍പ്പിനെയും
മറ്റും അവഗണിച്ചും അപകടപ്പെടുത്തിയും സ്വാർ ത്ഥപൂരണത്തിനായി ചെയ്യുന്ന കര്‍മ്മങ്ങള്‍
അധര്‍മ്മമാകുന്നു. എക്കാല ത്തെയും എല്ലാ ദേശത്തെയും എല്ലാവിധ സദാചാരമൂല്യങ്ങളുടെയും
നീതിബോധത്തിന്‍റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഈ ധര്‍മ്മ ദര്‍ശനമാണ്. അതുകൊണ്ട്
ഇതു ‘സനാതനധര്‍മ്മം’ എന്ന് അറിയ പ്പെടുന്നു.
ഏതെങ്കിലും കര്‍മ്മം ധര്‍മ്മമോ അധര്‍മ്മമോ എന്നു
നിശ്ചയി ക്കുന്നത്, ആ കര്‍മ്മം ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനും മറ്റും ഉതകുമോ
എന്നു നോക്കിയാണ്. അല്ലാതെ, ചില കര്‍മ്മങ്ങള്‍ ധര്‍മ്മ മെന്നും മറ്റു ചിലത് അധര്‍മ്മമെന്നും
കേവലമായി തരംതിരിക്കാനാകില്ല. ഓരോ കര്‍മ്മത്തിന്‍റെയും സന്ദര്‍ഭവും പശ്ചാത്തലവും നോക്കിയിട്ടേ
അതു ചെയ്യാനാകൂ. കൊല്ലുക എന്നതു പൊതുവേ അധര്‍മ്മമെന്നു പറയു ന്നുണ്ടല്ലോ; പക്ഷേ ഒരു
സൈനികന്‍ ശത്രുവിനെ കൊല്ലുന്നത് അധര്‍മ്മ മായിട്ട് ആരും കാണുന്നില്ല. ഒരു സര്‍ജന്‍റെ
കത്തിപ്രയോഗവും അതു പോലെയാണ്. എല്ലാ കര്‍മ്മങ്ങളുടെയും കാര്യം ഇങ്ങനെ തന്നെയാക യാല്‍
ധര്‍മ്മാധര്‍മ്മനിശ്ചയം വളരെ ബുദ്ധിമുട്ടുള്ള ഒന്നാകുന്നു.. ആത്മ തത്ത്വോന്മുഖമായ മനസ്സുള്ളവര്‍ക്കേ
അത് എളുപ്പമാവുകയുള്ളു.
ഈ പ്രപഞ്ചത്തെ ഭരിക്കുന്ന ശക്തി സത്-ചിത്-ആനന്ദമാകയാല്‍
അതിനെ ആര്‍ക്കും അതിവര്‍ത്തിക്കുക സാധ്യമല്ല (ഛാന്ദോഗ്യം 8.4.1). അതിനെ അതിവര്‍ത്തിക്കാനുള്ള
ശ്രമങ്ങളാണ് അധര്‍മ്മങ്ങളായി പ്രകട മാകുന്നത്. അധര്‍മ്മ൦ എന്നാൽ ലോകത്തിന്‍റെ പൊതുവായ
നിലനിൽ പ്പിനും ആത്മപ്രകാശനത്തിനും ആനന്ദത്തിനും അനുരൂപമല്ലാത്ത പ്രവൃ ത്തികളാകുന്നു.
അതുകൊണ്ടുതന്നെ അധര്‍മ്മത്തിനു സ്ഥായിയായ നില നില്‍പ്പില്ല. തടുത്തുനിര്‍ത്തപ്പെട്ട
ഒഴുക്കുവെള്ളം ഒരു പരിധി കഴിഞ്ഞാല്‍ എല്ലാ തടസ്സങ്ങളെയും തച്ചുടച്ചു പാഞ്ഞു പോകുന്നതുപോലെ
എല്ലാ അധര്‍മ്മങ്ങളെയും നശിപ്പിച്ച് ആത്മശക്തി അതിന്‍റെ മേധാവിത്വം ഒരിക്കല്‍ സ്ഥാപിച്ചിരിക്കും.
ഈ സത്യമാണു “സംഭവാമി യുഗേ യുഗേ” എന്നു ‘ഗീത’യില്‍ ആലങ്കാരികമായി അവതരിപ്പിച്ചിരിക്കുന്നത്
(4.8).
ലോകത്തിന്‍റെ അഭിവൃദ്ധിക്കു ധര്‍മ്മം അത്യന്തം പ്രധാനപ്പെട്ടതാ
ണെന്നും ധര്‍മ്മം നശിച്ചാല്‍ ലോകവും നശിക്കുമെന്നാണല്ലോ ഇതിന്‍റെ യെല്ലാം അര്‍ത്ഥം?
അപ്പോൾ ലോകമുള്ളിടത്തോളം ധർമ്മവും ഉണ്ടാവും; അല്ലെങ്കിൽ ധർമ്മം ഉള്ളിടത്തോളമേ ലോകം
നിലനിൽക്കൂ. സനാതന ധർമ്മത്തിന്‍റെ പ്രസക്തി ഇതാണ്.
(vii) മൃത്യു, അമരത്വം
മൃത്യു എന്നാലെന്ത്? മനുഷ്യന്‍ പുരാതനകാലം മുതല്‍
ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. മൃത്യുവിനു ശേഷം എന്ത് എന്നതാണ് കഠോപനിഷത്തിലെ പ്രധാന
വിഷയം. എന്നാല്‍, വളരെ സങ്കുചിതമായ അര്‍ത്ഥത്തിലാണു നാ൦ ജനനമരണങ്ങളെ പൊതുവേ വ്യവഹരിച്ചു
പോരുന്നത്. ഗര്‍ഭത്തില്‍നിന്നു പുറത്തേക്കുവരുന്നതിനെ ജനനമെന്നും പ്രാണന്‍റെ പ്രവർത്തനം
നിലയ്ക്കുന്നതിനെ മരണമെന്നും നാ൦ വിളി ക്കുന്നു. ഇല്ലാഞ്ഞ ഒരാള്‍ പുതുതായുണ്ടായെന്നോ
ഉള്ള ഒരാള്‍ ഇല്ലാതാ യെന്നോ ഈ വരവും പോക്കും കൊണ്ട് അര്‍ത്ഥമാക്കാനാകില്ല. കാരണം ഇല്ലാത്തവ
ഉണ്ടാകാനും ഉള്ളവ ഇല്ലാതാകാനും ഒരിക്കലും സാധ്യതയില്ല. അതാണല്ലോ ആധുനിക ഭൗതിക ശാസ്ത്രവും
പറയുന്നത്? അപ്പോള്‍, നാം മനസ്സിലാക്കുന്ന ജനനം 'ഉണ്ടാകല്‍' അല്ല; മരണം ഇല്ലാതാകലും
അല്ല. അതൊരു രൂപമാറ്റം മാത്രമാണ്.
പിന്നെ എന്താണു മരണം? ഉപനിഷത്തുകളും ഭഗവദ് ഗീതയും
പറയുന്നു, ഉള്ളിലെ കാമങ്ങളെ നിശ്ശേഷം നീക്കിക്കളഞ്ഞാൽ അമരത്വം പ്രാപിക്കുമെന്ന്. അതിനർത്ഥം,
കാമങ്ങൾക്ക് അടിപ്പെടുന്നതാണു മരണ മെന്നാണല്ലോ? തന്നിൽനിന്നു വ്യത്യസ്തമായ ഒന്ന് ഉള്ളപ്പോഴാണല്ലോ
ഒരാൾക്ക് അതിനെ കൈവശപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ ഉള്ള ആഗ്രഹം ജനിക്കുന്നത്. ആ
ആഗ്രഹം അദമ്യമാകുന്ന അവസ്ഥ യാണ് കാമം. അതായത്, തന്നിൽനിന്ന് അന്യമായി ഒന്ന് ഉണ്ടെന്നുള്ള
ബോധമാണ് എല്ലാ കാമങ്ങൾക്കും അടിസ്ഥാനം. എന്നുവച്ചാൽ ദ്വന്ദ്വ ബോധം ഉള്ളപ്പോഴാണ് കാമങ്ങൾ
ജനിക്കുന്നത്. കാമത്തിനു കീഴടങ്ങു ന്നതാണു മരണം. അതിനാൽ ദ്വന്ദ്വബോധം ഇല്ലാതാക്കി ഏകത്വത്തെ
കാണുന്ന അവസ്ഥയിലെത്തിയാൽ അമരത്വം പ്രാപിക്കുമെന്നാണ് ഉപനിഷത്തുകളും ഗീതയും പറയുന്നതിന്
അർത്ഥം. തിരിച്ചു പറഞ്ഞാൽ ദ്വന്ദ്വബോധത്തിനു കീഴടങ്ങുന്നതാണു കാമങ്ങൾക്കും, അതിലൂടെ
മരണ ത്തിനും കാരണമാകുന്നത്.
ഈ വലിയ സത്യമാണ് ഉപനിഷത്തുകളും ഗീതയും പ്രഖ്യാപി
ച്ചിട്ടുള്ളത്. ഇന്ദ്രിയാര്‍ത്ഥങ്ങള്‍ക്കെല്ലാം അതീതമായതും അനാദിയും അനന്തവും നിത്യവും
ആയത് ഏതോ, അതിനെ അറിയുന്നവന്‍ മൃത്യു മുഖത്തുനിന്നു മോചിക്കപ്പെടുമെന്നു കഠം
(3.15). എന്നുവച്ചാൽ, ആത്മാ വിനെ സാക്ഷാത്കരിക്കുന്നവൻ മരണത്തെ അതിജീവിക്കുന്നു. അങ്ങ
നെയുള്ളവർ എല്ലാറ്റിലും ആത്മാവിനെ മാത്രമേ കാണുന്നുള്ളു അതാ യത്, അവർക്ക് ദ്വന്ദ്വബോധം
ഇല്ല. ജ്ഞാനിയായ മുനി ആത്മാവു തന്നെയാകുന്നുവെന്നും കഠം പറയുന്നുണ്ട് (4.15). അയാൾ
തന്നിൽനിന്നു ഭിന്നമായി മറ്റൊന്നിനെ കാണുന്നില്ല, അതുകൊണ്ട് ദ്വന്ദ്വബോധമില്ല. ഇന്ദ്രിയങ്ങളെയും
പ്രാണങ്ങളെയും പ്രകാശിപ്പിക്കുന്നതും അവയ്ക്കെ ല്ലാം അതീതവും ആയ തത്ത്വമാണ് ഈ ലോകത്തെ
നിയന്ത്രിക്കു ന്നതെന്നും അതിനെയറിയുന്ന ജ്ഞാനികള്‍ ഈ ലോകത്തെ വിട്ട് അമൃ തത്വത്തെ
പ്രാപിക്കുമെന്നു൦ കേനം പറയുന്നു (1.2).
ഉള്ളിലെ കാമങ്ങളില്‍നിന്നെല്ലാം മോചിതനാകുന്ന മര്‍ത്യന്‍
മരണ മില്ലാത്തവനായിത്തീരുന്നുവെന്നു കഠം 6.14-ല്‍ വ്യക്തമാക്കുന്നു. ഇതേ ആശയംതന്നെ
6.15-ല്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഉള്ളിലെ കെട്ടുകളെല്ലാം പൊട്ടിച്ചെറിയുന്നവന്‍ അമൃതത്വത്തെ
പ്രാപിക്കുമെന്നാണ് അവിടെ പറഞ്ഞിട്ടുള്ളത്. കഠത്തിലെ 6.14 ശ്ലോകം ബൃഹദാരണ്യകത്തില്‍
4.4.7-ല്‍ ഉദ്ധരിച്ചിരിക്കുന്നതായും കാണുന്നുണ്ട്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മ
മായി ഭവിക്കുമെന്നും അയാള്‍ എല്ലാ ദുഃഖങ്ങളെയും പാപങ്ങളെയും ജയിച്ച്, ഉള്ളിലെ കെട്ടുകളെയെല്ലാം
ഭേദിച്ച്, അമൃതത്വം നേടുമെന്നും മുണ്ഡകം 3.2.9-ല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ വിശ്വത്തെ
മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഏകനായ ഈശ്വരനെ അറിയുന്നവര്‍ അമൃതത്വം പ്രാപി ക്കുമെന്നാണു
ശ്വേതാശ്വതരം 3.7-ല്‍ പറയുന്നത്. ഇതുതന്നെ 4.15, 4.16, 4.17, 4.20 എന്നീ ശ്ലോകങ്ങളില്‍
ആവര്‍ത്തിക്കുന്നുമുണ്ട്. ശീതോഷ്ണ, സുഖദുഃഖാദി ദ്വന്ദ്വങ്ങള്‍ ആര്‍ക്കു വ്യഥയുണ്ടാക്കുന്നില്ലയോ,
സുഖ ത്തെയും ദുഃഖത്തെയും തുല്യമായി കാണുന്ന ആ ധീരന്മാര്‍ അമൃ തത്വത്തെ പ്രാപിക്കുമെന്നു
ഗീത (2.15). ത്രിഗുണങ്ങളെ അതിജീവി ക്കുന്നവന്‍ ജന്മമൃത്യുജരാദുഃഖങ്ങളില്‍നിന്നു മോചിതനായി
അമൃതത്വ ത്തിലെത്തുമെന്നും ഗീത പറയുന്നു (14.20).
കാമങ്ങളെക്കൊണ്ട് നാമെങ്ങനെ സ്വയം ഇല്ലാതാക്കുന്നുവെന്ന്
ഗീത പറയുന്നതു നോക്കുക: ഏതെങ്കിലും വസ്തുവിനോടുള്ള താത്പര്യം അതി നെക്കുറിച്ചു തന്നെ
സദാ ചിന്തിച്ചു കൊണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പി ക്കുന്നു. ഈ പ്രേരണയാണു സംഗം. സംഗം
ശക്തി പ്രാപിക്കുമ്പോള്‍ ആ വസ്തു തനിക്കു കിട്ടിയേ പറ്റൂ എന്നൊരു വാശിയുണ്ടാകുന്നു.
അതാണു കാമം. കാമിക്കുന്ന വസ്തു കിട്ടിയില്ലെങ്കില്‍ ക്രോധവും അതിനെത്തു ടര്‍ന്നു സമ്മോഹവും
(അവിവേകം) ഉണ്ടാകുന്നു. സമ്മോഹം സ്മൃതി നാശത്തിലേക്കും അതു ബുദ്ധിനാശത്തിലേക്കും നയിക്കുന്നു.
ബുദ്ധി നാശത്തിന്‍റെ അവസാനം മരണവും സംഭവിക്കുന്നു. ഇപ്രകാരമാണു മരണത്തെ ഭഗവദ്ഗീത കാണുന്നത്
(2.62, 2.63). ഗീതയും ഉപനിഷ ത്തുകളും ജനനത്തെക്കാളധികം പറയുന്നതു മരണത്തെപ്പറ്റിയും
അമര ത്വത്തെപ്പറ്റിയുമാണ്. മേൽക്കൊടുത്ത വിവരണത്തില്‍ കാമത്തിന് അടി പ്പെടുന്നതാണു
മരണമെന്ന വിവക്ഷ തെളിഞ്ഞു വരുന്നതു കാണാം. ഉപ നിഷത്തുകളിലും ഇതേ അഭിപ്രായം തന്നെയാണു
കാണുന്നത്.
വിശപ്പാണു മരണമെന്നു
ബൃഹദാരണ്യകം പറയുന്നു (1.2.1). വിശ പ്പെന്നു വച്ചാല്‍ ഭോഗതൃഷ്ണ; അതായതു കാമം. പ്രപഞ്ച൦
ഏകമായ ആത്മാ വിന്‍റെ ഭൗതികപ്രകടനമാണെന്നു നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ? ഈ ഏകത്വം
ദര്‍ശിക്കുന്നവരെ ജ്ഞാനികള്‍ എന്നു വിളിക്കുന്നു (ഗീത 5.18). അല്ലാത്തവര്‍ ഒന്നിനെ
പലതായി കാണുന്നവരാണ്. തങ്ങളിൽനിന്ന് അന്യമായി വസ്തുക്കളെ കാണുന്ന അവർക്ക് അവയെ സ്വന്തമാക്കുവാന്‍
ആഗ്രഹമുണ്ടാവുക സ്വാഭാവികം. ഈ ആഗ്രഹം ക്രമേണ കാമമായി പരിണമിക്കുന്നു. കാമം മരണത്തിലേക്കു
നയിക്കുന്നുവെന്നു നാം കണ്ട താണല്ലോ. അതു കൊണ്ടാണ്, ഇവിടെ പലതുണ്ടെന്നു കാണുന്നവര്‍
മരണ ത്തില്‍നിന്നു മരണത്തിലേക്കു പോകുന്നതായി ഉപനിഷത്തുകള്‍ പ്രഖ്യാ പിക്കുന്നത് (ബൃഹദാരണ്യകം
4.4.19; കഠം 4.10). വിത്തമോഹംകൊണ്ടു മൂഢന്മാരായവര്‍ കണ്മുന്നില്‍ കാണുന്നതിന്നതീതമായി
മറ്റൊന്നുമി ല്ലെന്നു വിചാരിക്കുന്നു; പരമമായ ഏകത്വത്തെ കാണാത്ത അവര്‍ വീണ്ടും വീണ്ടും
മൃത്യുവിനു കീഴടങ്ങുന്നു (കഠം 2.6).
ഇതില്‍നിന്നെല്ലാം വെളിവായി വരുന്ന സത്യം ഇതാണ്:
ആത്മ ജ്ഞാനംകൊണ്ടുണ്ടാകുന്ന ദ്വന്ദ്വാതീതത്വമാണ് അമൃതത്വത്തിലേക്കുള്ള വഴി. ആത്മജ്ഞാനി
ഏകത്വത്തെ ദര്‍ശിക്കുന്നുവെന്നും അതിനാല്‍ ശോകമോഹങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും
ഈശം (7). താന്‍ ആത്മാവു തന്നെന്നറിയുന്നവന് ഇച്ഛിക്കാനും കാമിക്കാനും എന്താണുള്ള തെന്നു
ബൃഹദാരണ്യകം ചോദിക്കുന്നു (4.4.12). അങ്ങനെയുള്ള അവ സ്ഥയെ പ്രാപിക്കുന്നതാണു മോക്ഷം.
(viii) പുനർജന്മം
ആത്മജ്ഞാനം നേടി സ്ഥിതപ്രജ്ഞനായിത്തീര്‍ന്നവന്‍ ദ്വന്ദ്വബോധ
മില്ലാത്തവനായതിനാല്‍ കാമം അയാളെ കീഴ്പ്പെടുത്തുന്നില്ല; അയാൾ ക്കു മരണവുമില്ല. മരണമില്ലാത്തവനാകയാല്‍
അയാള്‍ക്കു ജനനമോ പുനർജന്മമോ ഉണ്ടാവാന്‍ തരമില്ല. അയാള്‍ സ്വരൂപമായ സച്ചിദാനന്ദ ത്തിൽത്തന്നെ
സ്ഥിരബുദ്ധിയോടെ നില്‍ക്കുന്നു. ഇങ്ങനെ സ്വരൂപ ത്തിൽത്തന്നെ നില്‍ക്കുന്നതിനെയാണു യോഗം
എന്നു വിളിക്കുന്നത്. യോഗം പ്രാപിക്കാത്തവര്‍ അപ്പോഴപ്പോഴുള്ള മനോവൃത്തികളുടെ രൂപ ത്തില്‍
സ്ഥിതിചെയ്യുന്നുവെന്നു പതഞ്ജലിയുടെ യോഗസൂത്രം (1.4). കോപം ആവേശിച്ചവന്‍ കോപിഷ്ഠനാകുന്നു;
ദുഃഖം ആവേശിച്ചവന്‍ ദുഖി തനാകുന്നു; ആഹ്ളാദം നിറഞ്ഞവന്‍ ആഹ്ളാദവാന്‍ ആകുന്നു. അയാ ളുടെ
യഥാര്‍ത്ഥഭാവം ഇതിലേതാണ്? ഇതൊന്നുമല്ല. ഒന്നില്‍നിന്നു മറ്റൊ ന്നിലേക്ക് അയാള്‍ നിരന്തരം
മാറിക്കൊണ്ടിരിക്കുകയാണ്. കോപിഷ്ഠന്‍ അടുത്ത നിമിഷം ദുഃഖിതനായി മാറുന്നു; ദുഃഖിതന്‍
ആഹ്ളാദവാനായി മാറുന്നു. അങ്ങനെ തിരിഞ്ഞും മറിഞ്ഞും രൂപം മാറിക്കൊണ്ടേയി രിക്കു൦. കോപം
അടങ്ങുമ്പോള്‍ കോപിഷ്ഠന്‍ മരിച്ചു എന്നും ആഹ്ളാദ മുണ്ടാകുമ്പോള്‍ ആഹ്ളാദവാന്‍ ജനിച്ചു
എന്നും കരുതപ്പെടുന്നു. അങ്ങ നെ വീണ്ടും വീണ്ടും ജനിക്കുന്നതു പുനര്‍ജന്മം.
യഥാര്‍ത്ഥത്തില്‍ ഈ ജനനവും ഒരു മരണം തന്നെയാണ്. സ്വരൂ
പത്തിന്‍റെ ആവരണത്തില്‍ മാറ്റം വരുന്നുവെന്നേയുള്ളു; ഒന്നു മാറി മറ്റൊന്നു വരുന്നു.
ആവരണം ഇല്ലാതാകുന്നില്ല. അതുകൊണ്ടാണ് കഠോപ നിഷത് പറയുന്നത്, വീണ്ടും വീണ്ടും മരിക്കുന്നു
എന്ന് (2.6). പൂര്‍ണ്ണമായി ആവരണം നീങ്ങുന്നതാണു മരണമില്ലാത്ത അവസ്ഥ അഥവാ അമൃ തത്വം.
ആത്മജ്ഞാനി ഒരു വികാരത്തില്‍നിന്നു മറ്റൊന്നിലേക്കു ചഞ്ച ലപ്പെടുന്നില്ല; അതുകൊണ്ടാണ്
അയാളെ അമരനെന്നു വിളിക്കുന്നത്. അയാള്‍ സച്ചിദാനന്ദസ്വരൂപമായ ആത്മാവില്‍ത്തന്നെ സ്ഥിരമായി
ഉറച്ചു നില്‍ക്കുന്നു, ഇന്ദ്രിയാതീതമായ ആനന്ദം അനുസ്യൂതം അനുഭവിക്കുന്നു.
മേല്‍പ്പറഞ്ഞപ്രകാരമുള്ള ജനനവും മരണവും പുനര്‍ജന്മവുമെല്ലാം
ഒരേ ശരീരത്തില്‍ത്തന്നെയാണു സംഭവിക്കുന്നതെന്നു വ്യക്തമാണല്ലോ. അമരത്വവും അങ്ങനെതന്നെ.
ആവര്‍ത്തിച്ചു 'മരിച്ചു കൊണ്ടിരിക്കുന്ന' ചിലര്‍ ദേഹബോധം വിട്ട് ഒരിക്കല്‍ സ്ഥിരബുദ്ധിയിലേക്ക്
എത്തി ച്ചേർന്നേക്കാം. മറ്റുള്ളവര്‍ ദേഹബോധം വിടാത്തതിനാല്‍ സാധാരണ രീതിയനുസരിച്ച്
പുതിയൊരു വികാരത്തിലേക്ക്, പുതിയൊരു ചിത്ത വൃത്തിയിലേക്ക്, എത്തിപ്പെടുന്നു.
ദേഹബോധമെന്നാല്‍ ദേഹമാണു തന്‍റെ സ്വത്വത്തിന്‍റെ
അടിസ്ഥാന മെന്നും ദേഹം കൊണ്ടുള്ള സന്തോഷവും അതിനുവേണ്ടിയുള്ള ഭോഗ ങ്ങളും നേടുകയാണു
തന്‍റെ ലക്ഷ്യമെന്നും ചിന്തിക്കുന്നതായ ബോധം. മരണം പ്രാപിക്കുന്നവര്‍ ഇപ്രകാരം രണ്ടുരീതിയില്‍
പരിവര്‍ത്തിക്ക പ്പെടുന്നു. അത് അവര്‍ക്കു കിട്ടിയ അറിവിന്‍റെയും ആ അറിവിന്‍റെ വെളി
ച്ചത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെയും അടിസ്ഥാനത്തിലാണു സംഭവിക്കു ന്നത്. ഒരു കൂട്ടര്‍
ആവശ്യമായ ജ്ഞാനം ലഭിക്കായ്കയാല്‍ പുതിയ വികാ രങ്ങളിലേക്കു മാറി ജനനമരണങ്ങള്‍ തുടരുന്നു
(വികാരം = മാറ്റം). മറ്റൊരു കൂട്ടര്‍ ഉത്തമജ്ഞാനലബ്ധിയാല്‍ നിര്‍വ്വികാരതയിലേക്ക് ഉദ്ഗമി
ക്കുന്നു. ഈ സത്യമാണു കഠോപനിഷത്തില്‍ 5.7 ശ്ലോകത്തില്‍ വെളിവാ ക്കിയിട്ടുള്ളത്.
മരണത്തിനുശേഷം എന്തു സംഭവിക്കുന്നുവെന്ന നചികേതസ്സിന്‍റെ
ചോദ്യത്തിന് (കഠോപനിഷത് 1.20) ആദ്യം ഉത്തരം പറയാന്‍ യമന്‍ മടി ക്കുന്നു. പല പ്രലോഭനങ്ങളും
നല്‍കി അയാളെ പിന്‍തിരിപ്പിക്കാനാണ് യമൻ ശ്രമിച്ചത്. പക്ഷേ, നചികേതസ്സ് പിന്‍വാങ്ങിയില്ല.
അയാളുടെ ദൃഢ നിശ്ചയം കണ്ട യമന്‍ അവസാനം ഉത്തരം നല്‍കാന്‍ തയ്യാറാകുന്നു. ദേവന്മാര്‍ക്കുപോലും
അജ്ഞാതമായ രഹസ്യമാണു താന്‍ പറയാന്‍ പോകുന്നതെന്നു സൂചിപ്പിച്ചുകൊണ്ടു യമന്‍ ആദ്യം മരണം
എന്നാലെ ന്തെന്നും അമൃതത്വം എങ്ങനെ പ്രാപിക്കാമെന്നുമാണു വിശദമാക്കുന്നത്. അതിനെപ്പറ്റി
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തി ക്കുന്നില്ല. ആകെ 119 ശ്ലോകങ്ങളുള്ള
ഉപനിഷത്തില്‍ നചികേതസ്സിന്‍റെ ചോദ്യം മുതല്‍ എഴുപത്തിനാലാമത്തെ ശ്ലോകത്തിലാണു മരണശേഷം
എന്തു സംഭവിക്കുന്നെന്നു യമന്‍ പറയുന്നത്. ശ്ലോകം ഇങ്ങനെയാണ്:
യോനിമന്യേ പ്രപദ്യന്തേ ശരീരത്വായ ദേഹിനഃ
സ്ഥാണുമന്യേഽനുസംയന്തി യഥാ കര്‍മ്മ യഥാ ശ്രുതം. (5.7)
ഇതിന്‍റെ നേരായ അര്‍ത്ഥം മുകളിലത്തെ ഖണ്ഡികയില്‍
വിവരിച്ചി ട്ടുള്ളതാണ്. എന്നാല്‍ വ്യാഖ്യാതാക്കള്‍ പൊതുവേ അഭിപ്രായപ്പെടുന്നത് മരണശേഷം,
തങ്ങളുടെ ജ്ഞാനകര്‍മ്മങ്ങള്‍ക്കനുസൃതമായി, ചില ദേഹികള്‍ ശരീരത്തിനായി പുതിയ യോനികള്‍
തേടിപ്പോകുന്നു എന്നും മറ്റു ചിലര്‍ സ്ഥാണുക്കളായി (സ്ഥിരമായി നില്‍ക്കുന്നവ, അതായതു
സസ്യങ്ങളായി) മാറുന്നുവെന്നുമാണ്. ഇത്ര ലഘുവായ, നിസ്സാരമായ ഉത്തരം പറയാനാണോ യമന്‍ മടി
കാണിച്ചത്? ദേവന്മാര്‍ക്കുപോലും അറിയില്ലെന്നു യമന്‍ പറഞ്ഞതും ഇത്രയ്ക്കു സുഗ്രാഹ്യമായ,
സുലളിത മായ ഒരു പ്രസ്താവനയാണോ? ഇതാണു താന്‍ പറയാൻ ഉദ്ദേശിച്ചിരു ന്നതെങ്കില്‍ യമന്
അത് ആദ്യമേ തന്നങ്ങു പറയാമായിരുന്നല്ലോ. ചോദ്യം ചോദിച്ചതിനു ശേഷം 73 ശ്ലോകങ്ങള്‍, മരണത്തിനു
കീഴ്പ്പെടുന്നതിനെ പ്പറ്റിയും അമൃതത്വത്തെപ്പറ്റിയുമൊക്കെ വിശദീകരിച്ച്, എന്തിനു വൃഥാ
ചെലവിട്ടു? മരണത്തിന്‍റെ പിടിയില്‍പ്പെടുന്നത് അജ്ഞാനികളാണെന്നും ജ്ഞാനികള്‍ അമൃതത്വം
പ്രാപിക്കുന്നുവെന്നും ഒക്കെ എന്തിന് അത്രയും ശ്ലോകങ്ങളിലൂടെ ഉദ്ബോധിപ്പിച്ചു? ശരീരനാശം
എന്ന മരണമാണു യമന്‍ ഉദ്ദേശിച്ചതെങ്കില്‍ അതു ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ഒരുപോ
ലെ ബാധകമാണല്ലോ?
വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥമല്ല കഠോപനിഷത്തിലെ
5.7 ശ്ലോകത്തിനുള്ളതെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാകും. എന്നുമാത്രമ ല്ല, ആത്മാവ്
അവിച്ഛിന്നമായി, അവ്രണമായി വിശ്വം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്നുവെന്നും ഭൂതങ്ങളില്‍
അതു വിഭക്തമെന്നതു പോലെ സ്ഥിതി ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവിഭക്തമാണെന്നും
പുണ്യ കര്‍മ്മങ്ങളാലും പാപകര്‍മ്മങ്ങളാലും അതു ബാധിക്കപ്പെടുന്നില്ലെന്നും ഈ പ്രപഞ്ചത്തെ
മുഴുവന്‍ അന്തര്യാമിയായി നിയന്ത്രിച്ചു കൊണ്ടിരി ക്കുന്ന അതേ ആത്മാവുതന്നെയാണ് ഓരോ
വ്യക്തിയുടെയും അന്തരാ ത്മാവെന്നും ആ ആത്മാവില്‍നിന്നുണ്ടായി അതിൽത്തന്നെ അവസാനം ചെന്നുചേരുന്ന
എല്ലാ ഭൂതങ്ങളും അതിന്‍റെ ശരീരം തന്നെയാണെന്നും മറ്റുമാണ് ഉപനിഷത്തുകളും ഗീതയും പഠിപ്പിക്കുന്നത്
(ഈശം 8; ഗീത 2.24, 9.18, 10.8, 13.16, 13.32; ഛാന്ദോഗ്യം 6.8.7, 8.1.5; കഠം 2.18; ബൃഹദാ
രണ്യകം 4.4.22, 4.4.23 തുടങ്ങിയവ ഉദാഹരണം). ഈ പാഠങ്ങളെയെല്ലാം അവഗണിക്കുന്നതായിപ്പോയി
വ്യാഖ്യാതാക്കളുടെ വാദം.
എല്ലായിടവും വ്യാപിച്ച് അവ്രണമായി നില്‍ക്കുന്ന ആത്മാവ്,
ഒരു ദേഹത്തു നിന്നു വേര്‍പെട്ടു യോനികള്‍ തേടി സഞ്ചരിക്കുന്നുവെന്നത് എങ്ങനെ ശരിയാകും?
യോനികളിലും അന്തര്യാമിയായി ആത്മാവു തന്നെയല്ലേ ഉള്ളത്? ഒന്നിന്, അതില്ലാത്ത ഒരുസ്ഥലത്തേക്കല്ലേ
സഞ്ചരി ക്കാന്‍ കഴിയൂ? ആത്മാവ് എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്നതിനാല്‍ ഏതെങ്കിലും
സ്ഥലത്തു നിന്ന് അതു വേര്‍പെടുന്നു എന്നതും മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നു എന്നതും
അസാധ്യമായ കാര്യമാണ്. നാമരൂപങ്ങളായാണ് ആത്മാവ് പ്രകടിതമായി നില്‍ക്കുന്നത് എന്നതി നാല്‍ (ബൃഹദാരണ്യകം 1.4.7) നാമരൂപങ്ങള്‍
ഇല്ലാതായാല്‍ ആത്മാവ് അതിന്‍റെ സ്വരൂപത്തിലെത്തും; അവിടെ വ്യക്തിബോധമില്ല (ബൃഹദാര ണ്യകം
2.4.12). 'എന്‍റെ ആത്മാവ്' 'നിന്‍റെ ആത്മാവ്' എന്നൊക്കെ പറയു ന്നതുതന്നെ അസംബന്ധമാണെന്നു
ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളതു ശ്രദ്ധിക്കുക (ആത്മോപദേശശതകം 60, 62 ശ്ലോകങ്ങള്‍).
മാത്രമല്ല, പുണ്യ പാപകര്‍മ്മങ്ങളോ മറ്റു വികാരങ്ങളോ ആത്മാവിനെ ബാധിക്കുകയുമില്ല (ഗീത
13.31, 13.32). പിന്നെങ്ങനെയാണ് കര്‍മ്മങ്ങളുടെയും ജ്ഞാനത്തി ന്‍റെയും അടിസ്ഥാനത്തില്‍,
ആത്മാവ് മാത്രമായ ദേഹി പുനര്‍ജ്ജനി ക്കുന്നുവെന്ന് വ്യാഖ്യാതാക്കള്‍ക്കു പറയാന്‍ കഴിയുക?
(ix) ചാതുര്‍വർണ്യം
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടതും അതു കൊണ്ടുതന്നെ
വ്യാപക മായി എതിര്‍ക്കപ്പെടുന്നതുമായ ഒരു ഹിന്ദു ആത്മീയശാസ്ത്രാശയമാണ് ചാതുര്‍വർണ്യം.
ഇത് എല്ലാവരും നിര്‍ബ്ബന്ധമായും പാലിച്ചുപോരേണ്ട ഗണത്തില്‍പ്പെട്ട ഒരാചാരമോ അനുശാസനമോ
അല്ല; ഹിന്ദുക്കള്‍ക്കു മാത്രം ബാധകമായ ഒരു തത്ത്വവുമല്ല. ഇതൊരു നിരീക്ഷണം മാത്രമാണ്.
ലോകത്തില്‍ നാലു തരം മനുഷ്യരുണ്ടെന്നതാണ് ഈ നിരീക്ഷണം.
ചിലര്‍ ജ്ഞാനവിജ്ഞാനങ്ങളില്‍ മുഴുകുന്നവരും പൊതുവേ
ക്ഷമാ ശീലരും സമാധാനപ്രിയരും ആയിരിക്കും. അവര്‍ ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ അഭ്യസിക്കുന്നവരും
അതില്‍ പ്രാവീണ്യം നേടുന്നവരും തത്ത്വചിന്തകന്മാരുമൊക്കെയായി മാറും. അവരുടെ വാക്കുകളിലും
പ്രവൃത്തികളിലും ഏറിയാണ് സമൂഹം മുന്നോട്ടു ഗമിക്കുന്നത്. അതു കൊണ്ട്, സമൂഹത്തെ ഒരു
മനുഷ്യശരീരമായി സങ്കൽപ്പിക്കുകയാണെ ങ്കില്‍, അവരെ അതിന്‍റെ മുഖമായി കണക്കാക്കുന്നു.
(സംസ്കൃതത്തില്‍ മുഖം എന്നതിനു വായ് എന്നും ശിരസ്സ് എന്നുമൊക്കെ അര്‍ത്ഥം.) അവരെ യാണ്
ബ്രാഹ്മണര്‍ എന്ന വര്‍ണ്ണമായി ഗണിച്ചുപോരുന്നത്.
ശൗര്യവും ധൈര്യവും തന്‍റേടവുമൊക്കെയുള്ളവരും സേവനം
ചെയ്യുന്നതില്‍ തത്പരരും ഭരണസമര്‍ത്ഥരുമായ രണ്ടാമത്തെ കൂട്ടരെ ക്ഷത്രിയര്‍ എന്ന വര്‍ണ്ണമായി
കണക്കാക്കുന്നു. ജനങ്ങളുടെ സംരക്ഷ കരും യുദ്ധത്തില്‍ പിന്‍തിരിഞ്ഞ് ഓടാത്തവരുമായ അവര്‍
സമൂഹ ത്തിന്‍റെ ബാഹുക്കളത്രേ. ബാഹുക്കള്‍ എന്നതിന്‍റെ അര്‍ത്ഥം കൈകള്‍; എന്നാല്‍ കൈകള്‍
ഉള്‍പ്പെടുന്ന വക്ഷസ്സുകൂടി ബാഹുക്കള്‍ എന്നതു
കൊണ്ടു ഗ്രഹിക്കേണ്ടതാണ്.
മൂന്നാമത്തെ വിഭാഗം കൃഷിയിലും മൃഗസംരക്ഷണത്തിലും
വ്യാപാര-വ്യവസായാദികളിലും താത്പര്യമുള്ളവരാണ്. വര്‍ണ്ണങ്ങളില്‍ അവര്‍ വൈശ്യര്‍ എന്നറിയപ്പെടുന്നു.
വൈശ്യര്‍ സമൂഹത്തിന്‍റെ ഊരുക്ക ളാകുന്നു. ഊരുവിനു തുട എന്നാണര്‍ത്ഥം. എന്നാല്‍ വക്ഷസ്സിനു
താഴെ പാദം വരെയുള്ള ഭാഗത്തെ മുഴുവന്‍ ഈ വാക്കുകൊണ്ടു മനസ്സിലാ ക്കേണ്ടതാകുന്നു.
അവസാനത്തെ കൂട്ടരാണു ശൂദ്രര്‍. അവര്‍ മറ്റുള്ള മൂന്നു
വര്‍ണ്ണങ്ങ ളെയും അവരവരുടെ പ്രവൃത്തികളില്‍ സഹായിക്കുന്നവരാണ്. ഇവര്‍ സമൂഹത്തിന്‍റെ
പാദങ്ങളായി കണക്കാക്കപ്പെടുന്നു. പാദങ്ങളുപയോഗപ്പെ ടുത്തി സമൂഹ ശരീരം മുന്നോട്ടു ഗമിക്കുന്നു.
ഇപ്രകാരം സമൂഹശരീരത്തെ നാലു ഭാഗങ്ങളായി വിഭജിച്ച്
ഓരോ ന്നിനെയും ഓരോ വര്‍ണ്ണം കൊണ്ടു പ്രതിനിധാനം ചെയ്യുന്ന രീതിയാണ് ചാതുര്‍വർണ്യ സങ്കല്‍പ്പം.
മനുഷ്യജീവിതം അഭംഗുരം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഈ നാലു വര്‍ണ്ണങ്ങളും കൂടിയേ തീരൂ
എന്നതു വ്യക്ത മാണല്ലോ. ഇവരിലാരെയും മോശക്കാരായി തള്ളിക്കളയാന്‍ സാധ്യമല്ല.
എന്നാല്‍, ആരുടെ വാക്കുകളും കര്‍മ്മങ്ങളുമാണോ സമൂഹത്തെ
മുന്നോട്ടുനയിക്കുന്നതിലും ഉന്നമിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിക്കുന്നത്,
ആ ബ്രാഹ്മണർക്ക്, എല്ലാ സമൂഹങ്ങളും എല്ലാ കാലത്തും ഉയര്‍ന്ന പരിഗണന നല്‍കിപ്പോന്നിട്ടുണ്ട്.
ശാസ്ത്രജ്ഞന്മാര്‍ക്കും സാഹി ത്യകാരന്മാര്‍ക്കും തത്ത്വചിന്തകര്‍ക്കും ആത്മീയനേതാക്കള്‍ക്കുമൊക്കെ
ഏതു സമൂഹമാണ് പ്രത്യേക പരിഗണനയും ആദരവും നല്‍കാതിരുന്നി ട്ടുള്ളത്! അവരൊക്കെയാണ് ബ്രാഹ്മണര്‍.
ജാതിയും മതവും ദേശവു മൊന്നും ഇക്കാര്യത്തില്‍ പ്രസക്തമല്ല; അവരുടെ കര്‍മ്മങ്ങളും ആ
കര്‍മ്മ ങ്ങളിലേക്ക് അവരെ നയിക്കുന്ന നൈസര്‍ഗ്ഗിക വാസനകളുമാണ് ബ്രാഹ്മ ണര്‍ എന്ന പരിഗണനയ്ക്ക്
അവരെ അര്‍ഹരാക്കുന്നത്. ഏതെങ്കിലും ജാതിയിൽ പെട്ടവരെല്ലാം ബ്രാഹ്മണരാണെന്നു നിഷ്ക്കര്‍ഷിക്കുന്ന
യാതൊരു പ്രമാണങ്ങളുമില്ല. മനുസ്മൃതിയില്‍പ്പോലും അങ്ങനൊരു അവ കാശവാദമില്ല. അതിനാല്‍
ജാതിയുടെ പേരില്‍ പൂണൂലിട്ടു ബ്രാഹ്മണ നായി നടക്കുന്നതു കള്ളത്തരമാണ്. യഥാര്‍ത്ഥ ബ്രാഹ്മണര്‍ക്കു
സമൂഹം നല്‍കിപ്പോരുന്ന ആദരവും പരിഗണനയും ഈ കള്ളത്തരത്തിലൂടെ കവർന്നെടുക്കുന്നത് അത്യന്തം
ഗര്‍ഹണീയമായ നീചപ്രവൃത്തിയാ കുന്നു.
സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ പേരില്‍ ചാതുര്‍വർണ്യത്തെ
എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ഈ കള്ളത്തരത്തെയും അതുപയോഗിച്ചു നടത്തുന്ന
നീചപ്രവൃത്തിയെയും തിരിച്ചറിയുക എന്ന താണ്. ചാതുര്‍വർണ്യം ‘രണ്ടും രണ്ടും ചേര്‍ന്നാല്‍
നാല്’ എന്നു പറയുന്ന തുപോലുള്ള സാര്‍വ്വജനീന സത്യമാണ്; ആ 'രണ്ടു' 'നമ്മളാ'ണെന്ന അവ
കാശവാദമാണ് അസത്യമായിട്ടുള്ളത്. അസത്യത്തെയാണു നാ൦ എതിർ ക്കേണ്ടത്. ഈ അസത്യം പൊളിയുമ്പോള്‍ ഏതു ജാതിയിലും
നാലു വര്‍ണ്ണങ്ങളും ഉണ്ടാകാം എന്ന സത്യാവസ്ഥയില്‍ നാമെത്തും. അതാണ് ഹിന്ദു ആത്മീയശാസ്ത്രം
അനുശാസിക്കുന്നതും.
ഭാരതത്തില്‍ ജാതിയുടെ പേരിലുള്ള എല്ലാ ഉച്ചനീചത്വങ്ങളുടെയും
അടിസ്ഥാനകാരണം ജാതിയുടെ അടിസ്ഥാനത്തില്‍ വര്‍ണ്ണനിശ്ചയം നട ത്തുന്ന ശാസ്ത്രവിരുദ്ധമായ
സമ്പ്രദായമാണ്. പുരാണേതിഹാസങ്ങളിലെ കഥകളെ ശാസ്ത്രവിധിയെന്നു തെറ്റിദ്ധരിച്ചു പിന്‍തുടര്‍ന്നു
വന്നതിലൂ ടെയാണ് ഇങ്ങനൊരു സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നത്. ഒരു കുടുംബ ത്തില്‍ത്തന്നെ
നാലു വര്‍ണ്ണങ്ങളിലും പെട്ടവര്‍ ഉണ്ടാകാമെന്നു വരു മ്പോള്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍
അവസാനിക്കും.
മറ്റൊരു അശാസ്ത്രീയ സങ്കല്‍പ്പമാണ് 'അവര്‍ണ്ണന്‍'
എന്നത്. നാലു വര്‍ണ്ണങ്ങളേ ശാസ്ത്രപ്രകാരം നിലവിലുള്ളു; അതു മനുഷ്യ കുലത്തിനു മുഴുവന്‍
ബാധകമാണുതാനും. ഏതെങ്കിലും പ്രത്യേക മതത്തിനോ ദേശ ത്തിനോ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമല്ല
അത്. അഞ്ചാമതൊരു വര്‍ണ്ണമോ വര്‍ണ്ണബാഹ്യരായ മനുഷ്യരോ ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു
ശാസ്ത്രവിരുദ്ധമാണ്. വാസ്തവത്തില്‍, അവര്‍ണ്ണന്‍ എന്നതു വര്‍ണ്ണാതീ തനെ സൂചിപ്പിക്കുന്ന
പദമാണ്. ഗുണാതീതനായ ബ്രഹ്മജ്ഞാനിയാണ് അവര്‍ണ്ണന്‍. ഭൂതങ്ങളുടെ ഉത്പത്തി അഗോത്രവും അവര്‍ണ്ണവുമായ
ബ്രഹ്മ ത്തില്‍നിന്നാണെന്നു മുണ്ഡകോപനിഷത് (1.1.6).
ചാതുർവർണ്യം
സൃഷ്ടിച്ചിട്ടുള്ളത് ഗുണകർമ്മങ്ങളുടെ വിഭാഗ ത്തിലൂടെയാണെന്ന് കൃഷ്ണൻ ഗീതയിൽ 4.13 ശ്ലോകത്തിൽ
പറഞ്ഞിട്ടു ണ്ടല്ലോ? എന്താണീ ഗുണകർമ്മങ്ങൾ എന്നു നോക്കാം.
ആത്മാവിന്‍റെ മായാശക്തിയാണു പ്രകൃതിയെന്നും അതിനെ
ഉപ യോഗിച്ചാണ് ആത്മാവ് ഭൂതങ്ങളായി സ്വയം പ്രകടിപ്പിച്ചിരിക്കുന്ന തെന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണ്.
പ്രകൃതിയുടെ ഉള്ളടക്കം സത്ത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു 'ഗുണ'ങ്ങളത്രേ. മൂന്നു
ഗുണങ്ങളും എല്ലാവരിലുമുണ്ട്; അനുപാതത്തിലേ വ്യത്യാസമുള്ളു. ഒരു വ്യക്തി യിലെ ത്രിഗുണാനുപാതം
ജീവിതാവസാനം വരെ മാറ്റമില്ലാതെ തുട രുന്നു. ത്രിഗുണങ്ങളിലുള്ള അനുപാത വ്യത്യാസമാണ്
വ്യക്തികള്‍ തമ്മി ലുള്ള ഉള്ളടക്കവ്യത്യാസത്തിന്‍റെ അടിസ്ഥാനം.
പല അളവിൽ സുതാര്യതയുള്ള മൂന്നു സ്ഫടികങ്ങളായി ഈ ഗുണ
ങ്ങളെ സങ്കല്പിക്കാം. ഏറ്റവും സുതാര്യതയുള്ളത് സത്ത്വഗുണം, ഏറ്റവും കുറവുള്ളത് തമോഗുണം,
മദ്ധ്യേയുള്ളത് രജോഗുണം. വ്യത്യസ്ത സുതാര്യ തയുള്ള ഈ സ്ഫടികങ്ങൾ പല അനുപാതത്തിലുള്ള
എണ്ണങ്ങൾ ചേർത്ത് രൂപം കൊണ്ടിട്ടുള്ളവയാണ് ഓരോ ജീവിയും. ഗ്ലാസ്സിന്‍റെ സുതാര്യത യ്ക്കനുസരിച്ചാണല്ലോ
അതിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്‍റെ അളവ് നിർണ്ണയിക്കപ്പെടുന്നത്? അതുപോലെ ഓരോ വ്യക്തിയിലും
ആത്മചൈതന്യം പ്രകാശിക്കുന്നത് അയാളിലെ സത്ത്വരജസ്തമോ ഗുണ ങ്ങളുടെ സ്ഫടികങ്ങൾ ഏത് അനുപാതത്തിലാണ്
ഉൾക്കൊണ്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. താരതമ്യേന കൂടുതലുള്ളത് സത്ത്വ
ഗുണസ്ഫടികം ആണെങ്കിൽ ആത്മചൈതന്യം അയാളിൽ കൂടുതലായി പ്രകാശിക്കും. തിരിച്ചു പറഞ്ഞാൽ,
ആത്മചൈതന്യ പ്രകാശനത്തിന് അയാളിൽ തടസ്സങ്ങൾ കുറവാണ്. അതിനാൽ അയാൾ ആത്മതേജസ്സായ ചിത്തിന്‍റെ
പ്രകടനങ്ങളായ അറിയൽ, അറിയിക്കൽ എന്നിവയിൽ തത്പരനായി ഭവിക്കും.
അതുകൊണ്ടാണ്, ത്രിഗുണങ്ങളില്‍ സത്ത്വഗുണം ജ്ഞാനത്തോടും
സുഖത്തോടുമുള്ള ആഭിമുഖ്യത്തിനു കാരണമാകുന്നു എന്നു പറയുന്നത്. ഇതുപോലെതന്നെ കര്‍മ്മത്തില്‍
സംഗമുണ്ടാക്കുന്നതാണു രജോഗുണം; തമോഗുണമാകട്ടെ, ഉപേക്ഷയും മടിയും കര്‍മ്മവിമുഖതയും ഉണ്ടാ
ക്കുന്നു. സത്ത്വം പ്രസാദവും സൗഖ്യവു൦ രജസ്സ് തൃഷ്ണയും രാഗവും തമസ്സ് അജ്ഞാനവും മോഹവും
ഉണ്ടാക്കുന്നു.
മൂന്നു ഗുണങ്ങളും എല്ലാവരിലുമുണ്ട് എന്നതിനാല്‍ അവയുടെ
ഉത്പ്പന്നങ്ങളും ഓരോരുത്തരിലും ഉണ്ടാകും. എന്നാല്‍ ഗുണങ്ങളുടെ അനുപാതത്തിലെ വ്യത്യാസമനുസരിച്ച്
ഉത്പ്പന്നങ്ങളിലും വ്യത്യാസം വരും. സത്ത്വഗുണം ഏറിയിരിക്കുന്നവനില്‍ ജ്ഞാനസമ്പാദനത്തിനുള്ള
അഭിവാഞ്ഛ ഏറിയിരിക്കും. മാത്രമല്ല, അയാള്‍ നല്ല പ്രസാദവും സൗഖ്യ വും ഉള്ളവനായിരിക്കുകയും
ചെയ്യും. അതിനര്‍ത്ഥം അയാളില്‍ രാഗവും തൃഷ്ണയും കര്‍മ്മാഭിമുഖ്യവും മോഹവും അജ്ഞാനവുമൊന്നും
ഇല്ലെ ന്നല്ല; അവയെല്ലാം അയാളിലുമുണ്ടാകും. എന്നാല്‍ താരതമ്യേന കുറവാ യിരിക്കും. രജസ്തമോഗുണങ്ങളുടെ
അനുപാതത്തിന് അനുസരിച്ചാവും രാഗതൃഷ്ണാദികള്‍ അയാളില്‍ പ്രകടിതമാകുക.
ഗുണജന്യമായ ഈ വാസനകളാണ് മനുഷ്യരെ ഓരോരോ പ്രവൃ ത്തികളിലേക്ക്
ഉദ്യുക്തരാക്കുന്നത്. അതുകൊണ്ട്, ഗുണങ്ങളാണ്, അല്ലെ ങ്കില്‍ ഗുണങ്ങളുടെ ഉദ്ഭവസ്ഥാനമായ
പ്രകൃതിയാണ്, കര്‍മ്മങ്ങള്‍ക്കു കാരണമെന്നു പറയപ്പെടുന്നു (ഗീത 3.27, 13.20,
13.29, 14.19). അപ്പോള്‍, ഗുണങ്ങളുടെ സ്വാധീനത്തില്‍നിന്നു വിമുക്തനാകുന്ന ഒരാള്‍ക്കു
കര്‍മ്മ ങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നുവരുന്നു. എന്നിരുന്നാലും ലോകത്തിന്‍റെ നിലനില്‍പ്പിനും
ക്ഷേമത്തിനുമായി അവരും കര്‍മ്മം ചെയ്യുന്നു.
ഗുണങ്ങളുടെ സ്വാധീനത്തില്‍ ചെയ്യപ്പെടുന്ന കര്‍മ്മങ്ങളാണ്
ഗുണകര്‍മ്മങ്ങള്‍. (ഗീത 3.29). ഗുണസ്വാധീനത്തിൽ അല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ അറിയപ്പെടുന്നത്
ഗുണാതീതകര്‍മ്മങ്ങള്‍ അല്ലെങ്കില്‍ വിഗു ണകര്‍മ്മങ്ങള്‍ എന്നാണ്. ഗുണസ്വാധീനത്തില്‍നിന്നുള്ള
വിമുക്തിയാണ് ഗുണാതീതത്വം (ഗീത 14.22 മുതല്‍ 14.25 വരെ). വിഗുണകര്‍മ്മങ്ങളാണു ശ്രേഷ്ഠ
കര്‍മ്മങ്ങള്‍ (ഗീത 3.35, 18.47); കാരണം, ഗുണാതീതനായവന്‍ ഗുണ ജന്യമായ വാസനകളിലും അവയില്‍നിന്നുണ്ടാകുന്ന
കാമ-ക്രോധ, സുഖ- ദുഃഖാദി ദ്വന്ദ്വങ്ങളിലും പെട്ടു പീഡിതനാകുന്നില്ല. പക്ഷേ, ഇവയിലെല്ലാം
പെട്ടു പീഡിതനാകാന്‍ ഗുണ കര്‍മ്മങ്ങള്‍ കാരണമാകുന്നു. അതുകൊ ണ്ടു ഗുണ കര്‍മ്മങ്ങള്‍
ഭയമുണ്ടാക്കുന്നവയാണ് (ഗീത 3.35). നിസ്ത്രൈഗു ണ്യനാകാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്
ഇവിടെ സ്മരി ക്കാം (ഗീത 2.25).
ഒരാളിന്‍റെ സ്വത്വത്തിലേക്കുള്ള ഏറ്റവും നേരായ വഴി
അയാളുടെ കര്‍മ്മമാണ്. കർമ്മങ്ങളുടെ അടിസ്ഥാനം അയാളിൽ പ്രകൃതിജന്യമായ ഗുണങ്ങള്‍ ഏതനുപാതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു
എന്നതാണ്. ഗുണ ങ്ങളുടെ സ്വാധീനത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളാണല്ലോ ഗുണകര്‍മ്മ ങ്ങള്‍?
അപ്പോള്‍, ഗുണകര്‍മ്മങ്ങളാണ് ഒരാളിന്‍റെ സ്വത്വനിര്‍ണ്ണയത്തിനു സഹായകമാകുന്നതെന്നു
വ്യക്തം. ഇതാണു ഗുണകര്‍മ്മങ്ങളെ അടി സ്ഥാനമാക്കിയാണ് വര്‍ണ്ണവിഭജനം നടത്തിയിട്ടുള്ളതെന്നു
ഗീത പറയു ന്നതിന്‍റെ അടിസ്ഥാനം (4.13). ഓരോ വര്‍ണ്ണത്തിനും സ്വാഭാവികമായ ഗുണകര്‍മ്മങ്ങള്‍
ഏവയെന്നു ഗീത 18.42, 18.43, 18.44 എന്നീ ശ്ലോക ങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
ഗുണാതീതരായവര്‍ വര്‍ണ്ണവിഭജനത്തിനും അതീതരായിത്തീരുന്നു
എന്നത് സ്വാഭാവികം. അവരില്‍ വൈജാത്യങ്ങളില്ല; ഗുണപ്രഭാവമാ ണല്ലോ വൈജാത്യത്തിനു കാരണം.
ഗുണാതീതരെല്ലാം ഒരേ തരക്കാരാ കുന്നു. ഇത്തരക്കാര്‍ വളരെ വളരെ അപൂര്‍വ്വം തന്നെ. മഹാ
സന്ന്യാ സിമാര്‍, മുനിമാര്‍, ഋഷിമാര്‍ എന്നിവരൊക്കെ വര്‍ണ്ണാതീതരാണെന്നു കണക്കാക്കപ്പെടുന്നു.
കാരണം, ബ്രഹ്മജ്ഞാനികളായ അവര്‍ ബ്രഹ്മം തന്നെയാകുന്നു (കഠം 4.15, മുണ്ഡകം 3.2.9, ഗീത
18.55). ഏതു വര്‍ണ്ണ ത്തില്‍പ്പെട്ടവനും ഗുണാതീതനും വര്‍ണ്ണാതീതനും തുടര്‍ന്നു ബ്രഹ്മജ്ഞാ
നിയുമാകാമെന്നാണു ഗീത പറയുന്നത്; സ്വകര്‍മ്മങ്ങള്‍കൊണ്ട് ആത്മാ വിനെ അര്‍ച്ചിച്ചാല്‍
മതി (18.45, 18.46). സ്വകര്‍മ്മങ്ങളെല്ലാം ലോക ക്ഷേമ ത്തിനായി ചെയ്യണമെന്നര്‍ത്ഥം.
ഈ ആശയമാണ് കര്‍മ്മബന്ധനങ്ങളിൽ നിന്നുള്ള മോചനത്തിനായി ഗീതയിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ചു
വ്യക്തമാക്കിയിട്ടുള്ളതു്.
ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയുള്ള വികലധാരണകള്‍ക്കൊപ്പം
പ്രച രിപ്പിച്ചുവരുന്നതും വളരെയേറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിരയായതുമായ ഒരു ശ്ലോകം ഗീതയിലുണ്ട്.
അതിതാണ്:
ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ പരധര്‍മ്മാത് സ്വനുഷ്ഠിതാത്
|
സ്വധര്‍മ്മേ നിധനം ശ്രേയഃ പരധര്‍മ്മോ ഭയാവഹഃ || 3.35 ||
ഇതുതന്നെ 18.47-ല്‍ ആവര്‍ത്തിക്കുന്നുമുണ്ട്. “നല്ലവണ്ണം
അനുഷ്ഠിക്ക പ്പെട്ട പരധര്‍മ്മത്തെക്കാള്‍ വിഗുണമായ സ്വധര്‍മ്മമാണു ശ്രേഷ്ഠമായിട്ടു
ള്ളത്. സ്വധര്‍മ്മം ചെയ്യുമ്പോള്‍ മരണം സംഭവിച്ചാല്‍ അത് ശ്രേയ സ്കരമാകുന്നു; പരധര്‍മ്മം
ഭയമുണ്ടാക്കുന്നു” - ഇതാണ് ഈ ശ്ലോകത്തിന്‍റെ ലഘുവായ അര്‍ത്ഥം. ഇവിടെ വ്യാഖ്യാതാക്കള്‍
ചെയ്യുന്ന ഒരു പാതക മുണ്ട്; വിഗുണം എന്നതിനു യാതൊരു 'ഗുണവുമില്ലാത്ത, ഒന്നിനും കൊള്ളാത്ത'
എന്ന അര്‍ത്ഥം നല്‍കും. ഇതിനു പുറമേ, സ്വധര്‍മ്മം എന്നുവച്ചാല്‍ തനിക്കു പരമ്പരാഗതമായി
വിഹിതമായ ധര്‍മ്മമാണെന്നും അതല്ലാത്ത, അതായത് മറ്റുള്ളവർക്കു വിധിച്ചിട്ടുള്ള, ധര്‍മ്മമാണ്
പര ധര്‍മ്മമെന്നും വ്യാഖ്യാനിക്കും. വിഹിതമെന്നാല്‍ ഓരോ വര്‍ണ്ണത്തിനും ശാസ്ത്രപ്രകാരം
വിധിച്ചിട്ടുള്ളത് എന്നും അര്‍ത്ഥം പറയും. ഇതോടെ ശ്ലോകാര്‍ത്ഥം തലകീഴായി മറിയും. വ്യാഖ്യാതാക്കള്‍
പറയുന്നതുപോലെ ഓരോ വര്‍ണ്ണത്തിനും പ്രത്യേകധര്‍മ്മങ്ങള്‍ വിധിക്കുകയല്ല, നേരേ മറിച്ച്,
ഓരോ വർണ്ണത്തിലും പെട്ടവർ സ്വാഭാവികമായി ചെയ്യാവുന്ന കർമ്മ ങ്ങൾ ഏതൊക്കെ എന്നു സൂചിപ്പിക്കുക
മാത്രമാണു ചെയ്തിട്ടുള്ളത്.
ആരുടെയെങ്കിലും ധര്‍മ്മം മോശമാണെന്നോ മറ്റുള്ളവരുടെ
ധര്‍മ്മം മേന്മയുള്ളതാണെന്നോ ശാസ്ത്രം പറയുന്നില്ല. ഏതു കര്‍മ്മമായാലും അതു ലോകക്ഷേമത്തെ
ഉദ്ദേശിച്ചു ചെയ്യണമെന്നാണു നിഷ്കര്‍ഷ. പ്രകൃ ത്യാ ഒരാള്‍ക്കു കിട്ടിയിരിക്കുന്ന കഴിവുകള്‍ക്കനുസരിച്ചുള്ള
പ്രവൃത്തി യാണ് അയാള്‍ ചെയ്യേണ്ടത്. അതാണ് അയാളുടെ ധര്‍മ്മം. അതു വിഗുണമായി ചെയ്താല്‍,
അതായതു ഗുണസ്വാധീനത്തിന് അതീതമാ യാല്‍, ശ്രേഷ്ഠമായിത്തീരും; മറ്റുള്ള ധര്‍മ്മങ്ങള്‍
അതായതു പരധര്‍മ്മ ങ്ങള്‍, ഗുണ സ്വാധീനത്തിന് അധീനമായതിനാല്‍ എത്ര ഭംഗിയായി അതു ചെയ്താലും
രാഗദ്വേഷാദിദ്വന്ദ്വങ്ങള്‍ക്കു കാരണമാകും എന്നതിനാല്‍ ഭയാവഹം തന്നെ - ഇതാണ് ശ്ലോകത്തിന്‍റെ
യഥാര്‍ത്ഥ താത്പര്യം. വര്‍ണ്ണം പരമ്പരാഗതമാണെന്ന ശാസ്ത്രവിരുദ്ധ നിലപാടില്‍നിന്നാണ്
ദുര്‍വ്യാ ഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ളത്.
(x) മോക്ഷം
മോക്ഷം എന്നാല്‍ മോചനം. എന്തില്‍നിന്നുള്ള മോചനം?
സംസാര ദുഃഖങ്ങളില്‍നിന്നുള്ള മോചനം
അഥവാ, പുനര്‍ജന്മത്തില്‍നിന്നുള്ള
മോചനം. ജന്മമെന്ത്, പുനര്‍ജന്മമെന്ത് എന്നൊക്കെ നാം കണ്ടുകഴിഞ്ഞു. മോക്ഷം എന്നതു ശരീരനാശത്തിനുശേഷം
കിട്ടുന്ന ഒരനുഗ്രഹമല്ലെന്ന് അതില്‍നിന്നു വ്യക്തമാകുന്നതാണ്. ശരീരത്തോടു കൂടി ഇരിക്കുമ്പോൾ
തന്നെ നാം നേടേണ്ട ഒരു സിദ്ധിയാണത്.
കാമങ്ങൾക്ക് അടിപ്പെടുന്നതാണു മരണം. നാനാത്വം മാത്രം
കാണു ന്നവന്‍ മൃത്യുവില്‍നിന്നു മൃത്യുവിലേക്കു പോകുന്നുവെന്നു കഠവും (4.10, 4.11)
ബൃഹദാരണ്യകവും (4.4.19) പറയുന്നു. നാനാത്വദര്‍ശനത്തിന്‍റെ ഫലമാണു കാമം. അതിനാല്‍, മോക്ഷം
എന്നതു നാനാത്വത്തെ വിട്ട് ഏകത്വത്തെ സാക്ഷാത്ക്കരിക്കലാണ്. അപ്പോള്‍ അയാൾ കാമങ്ങൾക്ക്
വിധേയനാകുന്നില്ല; അതുകൊണ്ടുതന്നെ മൃത്യു അയാളെ സ്പര്‍ശിക്കു ന്നില്ല; അയാള്‍ അമരനായിത്തീരുന്നു
(കഠം 5.12; ശ്വേതാശ്വതരം 6.12). ഈ അവസ്ഥയാണു മോക്ഷം.
വേദാന്തശാസ്ത്രത്തില്‍,
അതായത് ഉപനിഷദ് ദര്‍ശനങ്ങളിലും ഭഗ വദ്ഗീതയിലും,
സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ചില അടി സ്ഥാന സംജ്ഞകളുടെ അര്‍ത്ഥവിചാരമാണു നാമിതു
വരെ നടത്തിയത്. ഉപനിഷത്-ഗീതാതത്ത്വങ്ങളുടെ യഥാര്‍ത്ഥ സന്ദേശം ഗ്രഹിക്കുവാന്‍ ഈ അര്‍ത്ഥജ്ഞാനം
സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
3. ഉപനിഷത്തുകളുടെ
ഉള്ളടക്കം
ഹിന്ദുമതത്തിന്
ആധാരമായ ആത്മീയ തത്ത്വങ്ങളുടെ പരമോ ന്നത ഗ്രന്ഥങ്ങൾ ഉപനിഷത്തുകളാണെന്ന് നാം ഇതിനോടകം
മനസ്സിലാ ക്കിക്കഴിഞ്ഞു. ഉപനിഷത്തുകളിൽ പ്രധാനപ്പെട്ടവ പതിനൊന്നെണ്ണം ആണെന്നും നാം
കണ്ടു. അവയിൽ ഓരോന്നിലും അവതീർണ്ണമായി ട്ടുള്ള ആത്മീയ തത്ത്വങ്ങളിൽ പ്രധാനപ്പെട്ടവ
ഏവയെന്ന് നമുക്ക് സംക്ഷിപ്തമായി മനസ്സിലാക്കാം. ആദ്യമായി ബൃഹദാരണ്യക ഉപനിഷത് എടുക്കാം.
(i)
ബൃഹദാരണ്യക ഉപനിഷത്
ശുക്ല യജുർവേദത്തിൽപ്പെട്ട ശതപഥ ബ്രാഹ്മണത്തിലെ
അവസാന ഭാഗത്തിൽനിന്ന് എടുത്തിട്ടുള്ള 6 അദ്ധ്യായങ്ങളാണ് ബൃഹദാരണ്യക ഉപനിഷത് ആയി അറിയപ്പെടുന്നത്.
ബ്രാഹ്മണത്തിന്‍റെ
ഭാഗമായതിനാൽ അതിന്‍റെ
സ്വഭാവങ്ങൾ ഈ ഉപനിഷത്തിലെ ചില ഭാഗങ്ങളിൽ കാണ പ്പെടുന്നുണ്ട്. അതിനാൽ ഈ ഉപനിഷത് പഠിക്കുമ്പോൾ
തത്ത്വപ്രധാന ഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ മുൻകരുതലുമായി സമീ പിക്കുമ്പോൾ
മനസ്സിലാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ വിവ രിക്കുന്നത്.
- പ്രപഞ്ചത്തിന്‍റെ
ഉത്പത്തി
● പ്രപഞ്ചത്തിന്‍റെ
ഉത്പത്തിയെപ്പറ്റിയാണ് ആദ്യ അദ്ധ്യായത്തിൽ പറയുന്നത്. ഉത്പത്തിക്കു മുൻപ് നിലവിലുണ്ടായിരുന്ന
സകലതി നെയും മൃത്യു എന്ന ശക്തി തന്നിലേക്ക് ഉൾവലിക്കുന്ന പ്രക്രിയ യാണ് നടന്നത്. അദമ്യമായ
വിശപ്പായി മൃത്യു പ്രവർത്തിച്ചു. അങ്ങ നെ ഉൾവലിക്കപ്പെട്ട ഭൗതിക പ്രപഞ്ചത്തെ മുഴുവൻ
അതിസൂക്ഷ്മ രൂപത്തിൽ ഉൾക്കൊണ്ടുകൊണ്ട് ഏകനായ ആത്മാവു മാത്രം നിലനിന്നു (1.2.1,
1.4.1).
പിന്നീട് പ്രപഞ്ചത്തെ പുനരവതരിപ്പിക്കാനായി ആത്മാവ് തന്നിൽ അതിസൂക്ഷ്മരൂപത്തിൽ
നിലനിന്ന ഭൗതിക രൂപങ്ങളെ ഒന്നൊന്നായി മുക്തമാക്കാൻ തുടങ്ങി. അങ്ങനെ ഭൂതങ്ങളും ഈ പ്രപഞ്ചം
തന്നെയും വീണ്ടും അവതരിപ്പിക്കപ്പെട്ടു. ആത്മാവിൽ ഉള്ളടങ്ങിയ അതിസൂക്ഷ്മ പ്രപഞ്ചത്തിന്‍റെ
പേര് പ്രകൃതി എന്നാ കുന്നു. അങ്ങനെ പ്രകൃതിയെ വിടർത്തുന്ന അവസ്ഥയിൽ പുരു ഷൻ എന്നാണ്
ആത്മാവ് അറിയപ്പെടുന്നത്. ദ്വന്ദ്വസ്വഭാവത്തിലുള്ള ഈ പ്രപഞ്ചത്തിന്‍റെ
സൃഷ്ടിക്കായി ആദ്യം രൂപപ്പെടുന്ന ദ്വന്ദ്വമാണ് പ്രകൃതി-പുരുഷ ദ്വന്ദ്വം. ഈ ദ്വന്ദ്വം
ആണ് ബ്രഹ്മം. അതായത്, ബ്രഹ്മത്തിൽ അനശ്വരമായ ആത്മാവുണ്ട്, നശ്വരമായ പ്രകൃതിയു മുണ്ട്
(1.4.3).
●
ബ്രഹ്മം വികസിച്ചാണ് പ്രപഞ്ചം ഉണ്ടായത്.
അതിനാൽ ഭൗതിക പ്രപഞ്ചത്തിന്‍റെ
ഓരോ അണുവും ഓരോ വ്യക്തിയും ബ്രഹ്മം തന്നെ. അതു മനസ്സിലാക്കിയാൽ “അഹം ബ്രഹ്മാസ്മി”
എന്ന ബോധം ഉണരും. (1.4.7, 1.4.10). ഈ പ്രപഞ്ചത്തെയും
അതിലെ ഓരോ ജീവിയെയും തന്‍റെതന്നെ
ഭാഗമായി കാണുന്ന ആ അവസ്ഥ ഉത്തമ ജീവിതത്തിന്‍റെ
ആദർശ മന്ത്രമത്രേ. അതുകൊണ്ട് “അഹം ബ്രഹ്മാസ്മി” അഥവാ “ഞാൻ ബ്രഹ്മം ആകുന്നു”
എന്ന ഈ വാക്യം ഒരു മഹാവാക്യമായി വിശേഷിപ്പിക്കപ്പെടുന്നു.
ആകെ നാലു മഹാ വാക്യങ്ങളാണ് ഉപനിഷത്തുകളിലുള്ളത്
●
ഒരു കത്തി അതിന്‍റെ
ഉറയിലിരിക്കുമ്പോൾ എങ്ങനെയാണോ അദൃ ശ്യമായിരിക്കുന്നത്, അതേപോലെ വിശ്വംഭരനായ (എല്ലാറ്റിനെയും
ഉൾക്കൊള്ളുന്ന ആത്മാവ് ഈ ഭൗതിക വിശ്വത്തിനാൽ അദൃശ്യ നായിട്ട് വർത്തിക്കുന്നു
(1.4.7). (ഗീത 7.26-ലും ഇതേ ആശയം കാണാം).
●
ബ്രഹ്മമാണ് ആദിയിൽ ഉണ്ടായിരുന്നത്. ബ്രഹ്മം
തന്നെ ബ്രാഹ്മണൻ. (ബ്രഹ്മത്തെ അറിയുന്നവനാണു ബ്രാഹ്മണൻ എന്നും അവൻ ബ്രഹ്മ ത്തെ പ്രാപിക്കുന്നുവെന്നും
ശ്രുതിവാക്യം). ബ്രാഹ്മണൻ മാത്രമായി രുന്നപ്പോൾ ലോകത്തിന് അഭിവൃദ്ധി ഉണ്ടായില്ല അതിനാൽ
ക്ഷത്രി യർകൂടി സൃഷ്ടിക്കപ്പെട്ടു. എന്നിട്ടും ലോകം അഭിവൃദ്ധമായില്ല. അപ്പോൾ വൈശ്യനും
തുടർന്ന് ശൂദ്രനും സൃഷ്ടമായി. എന്നിട്ടും ലോകം അഭിവൃദ്ധിയെ പ്രാപിച്ചില്ല. അവസാനമായി
ധർമ്മം സൃഷ്ടി ക്കപ്പെട്ടു. ഏറ്റവും ശ്രേയസ്സുറ്റത് ധർമ്മം ആകുന്നു. അബലനെയും ധർമ്മം
ബലവാനാക്കുന്നു. അങ്ങനെ നാലു വർണ്ണങ്ങളും തുടർന്ന് ധർമ്മവും ഉണ്ടായി (1.4.11 മുതൽ
1.4.14വരെ). നാലു വർണ്ണങ്ങൾ മാത്രമായാൽ ലോകം അഭിവൃദ്ധമാകില്ലെന്നും അതിന് ധർമ്മം കൂടി
വേണമെന്നും അർത്ഥം. ധർമ്മത്താൽ നിയന്ത്രിക്കപ്പെട്ട് എല്ലാ വർണ്ണങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാൽ
മാത്രമേ ലോകം നിലനിൽ ക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുകയുള്ളു. അതായത്, ലോകത്തെ
നിലനിർത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നത് എന്തോ അതാണ് ധർമ്മം. ലോകം നിലനിൽക്കു
ന്നിടത്തോളം ഇത് അനിവാര്യമായതിനാൽ അത്രയും കാലം ധർമ്മവും നിലനിൽക്കുന്നു. എന്നെന്നും
നിലനിൽക്കുന്നതി നാലാണ് അതിനെ “സനാതന ധർമ്മം” എന്നു വിളിക്കുന്നത്.
●
ചിലന്തികൾ വല നെയ്യുകയും പിൻവലിക്കുകയും
ചെയ്യുന്നതു പോലെ ആത്മാവിൽനിന്ന് എല്ലാ ജീവികളും എല്ലാ ലോകങ്ങളും എല്ലാ ദേവകളും ഉദ്ഭവിക്കുന്നു.
(2.1.20)
●
ബ്രഹ്മത്തിന് രണ്ടു രൂപങ്ങളുണ്ട്. ഒന്ന്
അമൂർത്തവും സൂക്ഷ്മവും അദൃശ്യവും അനന്തവുമാകുന്നു.
മറ്റേത് മൂർത്തവും ബൃഹത്തും ദൃശ്യവും പരിമിതവുമത്രേ! (2.3.1)
●
മനുഷ്യരുൾപ്പെടെയുള്ള സകല ഭൂതങ്ങളും ഒപ്പം
ഇവിടെ മറ്റ് എന്തെ ല്ലാമുണ്ടോ അവയും ദേവന്മാരും
എല്ലാം ആത്മാവു തന്നെയാകുന്നു. (2.4.6)
● സമുദ്രജലത്തിന്‍റെ
അസ്തിത്വം അതിൽ ലയിച്ച ഉപ്പുതന്നെ ആണെ ന്നതുപോലെ പഞ്ചമഹാഭൂതങ്ങൾ വിജ്ഞാനഘനം ആകുന്നു.
സക ലതും അവയിൽ നിന്ന് ഉണ്ടായി അവയിൽത്തന്നെ വിലയം കൊ ള്ളുന്നു. ലയിച്ചു കഴിഞ്ഞാൽ പിന്നെ
സംജ്ഞ (വ്യക്തിനാമം- വ്യക്തിത്വം - Personal identity) ഇല്ല. (2.4.12, 2.4.13 - യാജ്ഞവൽക്യൻ
മുനി അദ്ദേഹത്തിന്‍റെ
രണ്ടു ഭാര്യമാരിൽ ഒരാളായ മൈത്രേയി യോട് പറയുന്നതാണിത്.)
ശരീരനാശം സംഭവിച്ചു കഴിഞ്ഞാൽ ഒരു വ്യക്തി
സ്വന്തം ഐഡൻ്റിറ്റി നഷ്ടപ്പെട്ട് അയാളുടെ ശരീരം പഞ്ചഭൂതങ്ങളായി മാറുന്നു. ശേഷിക്കുന്നത്
ആത്മചൈതന്യമാണ്. അത് അങ്ങനെ തന്നെ അഖണ്ഡചൈതന്യമായി നിലകൊള്ളുന്നു. അതിനാൽ പുനർജന്മത്തിന്‍റെ
പ്രശ്നം ഉദിക്കുന്നില്ല. മറ്റൊരു വാക്യത്തിൽ ഈ ഉപനിഷത് തന്നെ പറയുന്നു, ഒരാൾ മരിച്ചു
കഴിഞ്ഞാൽ അയാളുടെ പേരു മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് (3.2.12).
●
സർവ ഭൂതങ്ങളിലും തേജോമയനായിരിക്കുന്ന പുരുഷനാണ്
ആത്മാവ്. ഭൂതങ്ങളിൽ അമൃതമയനായി വർത്തിക്കുന്ന ആത്മാവു തന്നെ ബ്രഹ്മവും. (2.5.1 മുതൽ
2.5.14 വരെ). അവൻ തന്നെയാണ് സർവ ഭൂതങ്ങളുടെയും അധിപതി. രഥചക്രത്തിന്‍റെ
ആരക്കാലു കൾ നേമിയിലും നാഭിയിലും സമർപ്പിതമായി വർത്തിക്കുന്നതു പോലെ സർവ ഭൂതങ്ങളും
സർവ ലോകങ്ങളും സർവ ദേവകളും ആത്മാവിൽ സമർപ്പിതമായിരിക്കുന്നു. (2.5.15)
● ഒരാൾ
മരിക്കുമ്പോൾ അയാളുടെ പ്രാണനുകൾ അവിടെത്തന്നെ ലയിച്ചുചേരുന്നു. (3.2.11 - ജനക മഹാരാജാവിന്‍റെ
സദസ്സിൽ നടന്ന ഒരു പാണ്ഡിത്യ മത്സരത്തിൽ മറ്റ് വേദപണ്ഡിതന്മാരുടെ ചോദ്യങ്ങ ൾക്ക് ഉത്തരം
നൽകുന്നതിന്‍റെ
ഭാഗമായി യാജ്ഞവൽക്യൻ മുനി ആർത്തഭാഗന്‍റെ
ചോദ്യത്തിനുള്ള മറുപടിയായാണ് ഇതു പറയു ന്നത്. ഇത് ആരും ചോദ്യം ചെയ്യുന്നില്ല. എല്ലാവർക്കും
സ്വീകാര്യ മാണ് ഈ പ്രസ്താവനയെന്ന് സാരം).
ഒരാൾ മരിക്കുമ്പോൾ അയാളുടെ പേരു മാത്രമേ അവശേഷി ക്കുന്നുള്ളു.
(3.2.12).
● ആത്മാവ്
സാക്ഷാത് അപരോക്ഷാത് ബ്രഹ്മം ആണ് (3.4.1). എന്നു വച്ചാൽ യാതൊരു ആവരണവുമില്ലാത്ത നേരായ
ബ്രഹ്മം ആണ് ആത്മാവ് എന്ന്. തിരിച്ചു പറഞ്ഞാൽ ആവരണത്താൽ മറയ്ക്കപ്പെട്ട ആത്മാവാണ് ബ്രഹ്മം.
ഈ ആവരണം പ്രകൃതിയാകുന്നു. ആത്മചൈ തന്യത്തെ പ്രകൃതി മറയ്ക്കുന്ന അവസ്ഥയാണ് ബ്രഹ്മം.
ഈ ആവരണം മൂലം പുറമേ കാണപ്പെടുന്നത് പ്രകൃതി ആയി രിക്കും. ഉള്ളിൽ
ചൈതന്യമായി വിലസുന്നത് ആത്മാവും. അതി നാൽ ഇത് പശു, ഇതു കുതിര എന്നൊക്കെ ചൂണ്ടിക്കാണിക്കുന്നതു
പോലെ ആത്മാവിനെ ചൂണ്ടിക്കാണിക്കാൻ കഴിയുകയില്ല. (3.4.2). (യാജ്ഞവൽക്യൻ ഉഷസ്തനോട് പറഞ്ഞത്)
●
സർവ ഭൂതങ്ങളുടെയും ഉള്ളിൽ, അവ അറിയാതെ, അവയുടെ
ആന്തരിക പ്രചോദനമായി, അവയെ തന്‍റെ
ശരീരമാക്കിക്കൊണ്ട് ഗൂഢമായി വർത്തിക്കുന്ന ശക്തി സർവവ്യാപിയായ ആത്മാവ് ആകുന്നു
(3.7.15). അവൻ കാണപ്പെടുന്നവനല്ല, കാണുന്നവനാണ്; കേൾക്കപ്പെടുന്നവനല്ല, കേൾക്കുന്നവനാണ്;
ചിന്തിക്കപ്പെടുന്നവ നല്ല, ചിന്തിക്കുന്നവനാണ്; അറിയപ്പെടുന്നവനല്ല, അറിയുന്നവ നാണ്.
കാണുന്നവനും കേൾക്കുന്നവനും ചിന്തിക്കുന്നവനും അറി യുന്നവനും ആയി അവനല്ലാതെ മറ്റ് ആരുമില്ല.
(3.7.23, 3.8.11)
●
എല്ലാ ദ്വന്ദ്വങ്ങൾക്കും അതീതമാണ് ആത്മാവ്.
ആത്മാവിനാലാണ് സകല ഭൂതങ്ങളും ഒന്നോടൊന്ന് ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. (3.8.8).
സർവതും അതതു സ്ഥാനങ്ങളിൽ നിലനിൽക്കുന്നതും അതിന്‍റെ
ശക്തിയാലാണ്. (3.8.9)
●
അക്ഷരമായ ആ ചൈതന്യത്തെ അറിഞ്ഞിട്ട് കടന്നുപോകു
ന്നവനാണു ബ്രാഹ്മണൻ; അല്ലാത്തവൻ കൃപണൻ (3.8.10). ശ്രദ്ധി ക്കുക,
ബ്രാഹ്മണൻ എന്നുള്ളതിന് ഇവിടെ നൽകപ്പെടുന്നത് കൃത്യ മായ ഒരു നിർവചനമാണ്.
●
ഒരു വ്യക്തി ശരീരത്തോടു ചേർന്നിരിക്കുമ്പോഴാണ്
പാപങ്ങൾ അയാളെ ബാധിക്കുന്നത്. ശരീരം വിടുമ്പോൾ പാപങ്ങളും അസ്തമി ക്കുന്നു. (4.3.8)
●
ആത്മാവ് മഹാനും അജനും ആകുന്നു. പ്രാണങ്ങളിൽ
(ഇന്ദ്രിയങ്ങ ളിൽ) വിജ്ഞാനമയനായി വർത്തിക്കുന്നു. അന്തർഹൃദയത്തിലെ ആകാശത്തിൽ സ്ഥിതിചെയ്യുന്നു.
സർവരുടെയും നിയന്താവും അധിപതിയും ആകുന്നു. പാപപുണ്യങ്ങൾ അവനെ ബാധിക്കു ന്നില്ല. സർവഭൂതങ്ങളുടെയും
ഈശ്വരനും പാലകനും ആയ അവൻ ലോകങ്ങളെയെല്ലാം അതതു സ്ഥാനങ്ങളിൽ നിർത്തുന്നവനുമാണ്. അവൻ നിത്യനാണ്, മുറിവ് ഏൽക്കാത്തവനാണ്, നാശമില്ലാത്തവ
നാണ്; അവൻ ഒന്നിനാലും ബാധിക്കപ്പെടുന്നില്ല. (4.4.22).
(ii) ഛാന്ദോഗ്യ ഉപനിഷത്
സാമവേദത്തിലെ ഛാന്ദോഗ്യ ബ്രാഹ്മണത്തിന്‍റെ
അവസാനത്തെ 8 അദ്ധ്യായങ്ങളാണ് ഛാന്ദോഗ്യ ഉപനിഷത്തായി എടുത്തിട്ടുള്ളത്. ബ്രാഹ്മ ണത്തിന്‍റെ
ഭാഗമായതിനാൽ ബ്രാഹ്മണങ്ങൾക്ക് പൊതുവിലുള്ള ചില പ്രത്യേകതകൾ ഈ ഉപനിഷത്തിനുമുണ്ട്. അതായത്,
തത്ത്വപ്രധാനമ ല്ലാത്ത ചില ഭാഗങ്ങൾ ഇതിലുണ്ട്. അവ ഒഴിവാക്കുകയാണ് ഈ ഉപനി ഷത് പഠിക്കുമ്പോൾ
നാം ചെയ്യേണ്ടത്.
ബൃഹദാരണ്യക ഉപനിഷത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഈ ഉപനിഷത്തിലും
വരുന്നതിനാൽ ആവർത്തനം ഉണ്ടാകാതിരിക്കാൻ ഇവിടെ നിഷ്കർഷ പാലിച്ചിട്ടുണ്ട്. ഇനി നമുക്ക്
ഉപനിഷത്തിലേക്കു കടക്കാം.
●
ലോകങ്ങളെപ്പറ്റി മനനം ചെയ്ത പ്രജാപതിക്ക്
വേദങ്ങൾ സിദ്ധിച്ചു. വേദ ങ്ങളെ മനനം ചെയ്തപ്പോൾ “ഭുർഭുവഃസ്വഃ” എന്നീ വ്യാഹൃതിത്രയങ്ങളെ
ലഭിച്ചു. അവയെ മനനം ചെയ്തപ്പോൾ “ഓം” കിട്ടി. (ഓംകാരമാണ് ലോക ത്തിന്‍റെ
ആത്യന്തിക സത്ത എന്നർത്ഥം. ആത്മാവിന്‍റെ
ശബ്ദ പ്രതീക മാണ് “ഓം”). ഇവിടെ ഉള്ളതെല്ലാം ഓം ആകുന്നു (2.23.2, 2.23.3).
●
ആത്മാവ് ഭൗതികാതീതനാണ്; എല്ലാറ്റിനെയും നിലനിർത്തുന്ന
ചൈത ന്യരൂപനാണ്. അവൻ എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന സർവവ്യാപിയാണ്; ഒന്നിനാലും ബാധിക്കപ്പെടാത്തവനാണ്.
സർവഗന്ധങ്ങളുടെയും സർവ രസങ്ങളുടെയും കർമ്മങ്ങളുടെയും
കാമങ്ങളുടെയും ഉറവിടവുമാണ്. അവൻ അണുവിനെക്കാൾ അണുവും എല്ലാ ലോകങ്ങളെക്കാളും വലുപ്പ
മുള്ളവനുമാണ്. എല്ലാവരുടെയും അന്തർഹൃദയത്തിലാണ് ആത്മാവ് സ്ഥിതി ചെയ്യുന്നത്
(3.14.2, 3.14.3). ഇങ്ങനെയെല്ലാമായ, ഭൗതിക സവി ശേഷതകൾ ആർജ്ജിച്ചതായ ആത്മാവ് ബ്രഹ്മമാകുന്നു.
ഈ ലോകം വിട്ടിട്ട് നാം അവിടെയാണ് എത്തിച്ചേരുന്നത് (3.14.4)
●
ഒരു ബ്രാഹ്മണന്‍റെ
മകനായാലും ഒരാൾ ബ്രാഹ്മണനാകണമെന്നില്ല. അയാൾ ബ്രഹ്മബന്ധു മാത്രമേ ആകൂ. ബ്രാഹ്മണനാകണമെങ്കിൽ
വേദാ ഭ്യാസം ചെയ്യണം. (ഉദ്ദാലക ആരുണി എന്ന മുനി തന്‍റെ
മകനായ ശ്വേത കേതുവിനോട് പറയുന്നതാണിത്. ഇതു പറഞ്ഞുകൊണ്ട് മുനി ശ്വേത കേതുവിനെ വേദപഠനത്തിനായി
ഗുരുകുലവാസത്തിനു നിയോഗി ക്കുന്നു. 6.1.1)
●
വേദാഭ്യസനത്തിന്‍റെ
ലക്ഷ്യം ബ്രഹ്മജ്ഞാനം നേടുക എന്നതാണ്. ബ്രഹ്മ ത്തെ അറിഞ്ഞാൽ സർവതിനെയും അറിഞ്ഞു. കാരണം,
ബ്രഹ്മം തന്നെ യാണ് സർവതും; അതിന്‍റെ
വിവിധങ്ങളായ നാമരൂപ പ്രകടനങ്ങളത്രേ. ഒരു മൺകട്ടയെ അറിയുന്നതിലൂടെ മണ്മയമായ സർവതിനെയും
അറി യാൻ കഴിയുന്നതുപോലെ, ഒരു ലോഹമണിയെ അറിയുന്നതിലൂടെ ലോഹമയമായ സർവതിനെയും അറിയാൻ കഴിയുന്നതുപോലെ
ബ്രഹ്മ ത്തെ അറിഞ്ഞാൽ ബ്രഹ്മമയമായ സർവതും അറിവാകും (6.1.4, 6.1.5, …)
●
അണിമാവ് (അതി സൂക്ഷ്മചൈതന്യം) ആണ് ആത്മാവ്.
അതിൽനിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് ഇവിടെയുള്ളതെല്ലാം. ഇത് ബ്രഹ്മമാകുന്നു. ഓരോരുത്തരും
അതിനാൽ ബ്രഹ്മം തന്നെ. ഹേ, ശ്വേതകേതോ, നീ അത് ആകുന്നു (തത് ത്വം അസി = തത്ത്വമസി).
(ഉദ്ദാലക ആരുണിയുടെ വാക്കുകൾ - 6.8.7) ‘തത്ത്വമസി’ എന്നത് ഒരു മഹാവാക്യം ആകുന്നു. ഉപനിഷത്തുകളിൽ നാം കാണുന്ന
രണ്ടാമത്തെ മഹാവാക്യം ആണിത്.
●
നാം കാര്യങ്ങൾ ഗ്രഹിക്കുന്നത് മനനത്തിലൂടെയാണ്.
മനനം (കാര്യകാ രണ പര്യാലോചന) ഇല്ലെങ്കിൽ ഗ്രഹണമില്ല. (7.18.1 - സനത്കുമാര മുനി നാരദനെ
പഠിപ്പിക്കുന്നത്)
●
ഭൂമാവായതിലാണ് (ബൃഹത്തായതിലാണ്) ആനന്ദമുള്ളത്.
അല്പമായ തിൽ ആനന്ദമില്ല. കാണാനോ കേൾക്കാനോ
അറിയാനോ മറ്റൊന്നുമി ല്ലാത്തതാണ് ഭൂമാവ്. (7.23.1, 7.24.1). (രണ്ടാമതൊന്നും ഇല്ലാതെ
വരുമ്പോൾ ആഗ്രഹിക്കാനും നേടാനും ഒന്നും ഉണ്ടാവില്ല. അങ്ങനെയുണ്ടാവുമ്പോഴാ ണല്ലോ അത്
കിട്ടിയില്ലെങ്കിൽ നൈരാശ്യവും ക്രോധവുമെല്ലാം ഉണ്ടാ കുന്നത്? അങ്ങനെ വരുമ്പോൾ ആനന്ദം
ഇല്ലാതാവുന്നു). രണ്ടാമതൊ ന്നില്ലാത്തത് ആത്മാവു മാത്രമാകുന്നു. ആത്മാവാണ് ഇവിടെയുള്ള
തെല്ലാം. അതിനാൽ ആത്മാവിലാണ് ആനന്ദമുള്ളത്. ആത്മസാക്ഷാ ത്കാരമാണ്, എല്ലാറ്റിലും ഏകത്വത്തെ
ദർശിക്കുന്നതാണ്, അഥവാ തന്നെ ത്തന്നെ ദർശിക്കുന്നതാണ് നിത്യമായ ആനന്ദത്തിനുള്ള വഴി.
●
ബോധഹൃദയത്തിൽ ഒരു ആകാശമുണ്ട്, വെളിയിലുള്ള
ആകാശം തന്നെ യാണത്. വെളിയിൽ എന്തെല്ലാമുണ്ടോ അവയെല്ലാംതന്നെ ഈ ഹൃദയാ കാശത്തിലുമുണ്ട്.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അതിസൂക്ഷ്മ തലത്തിൽ ആ ആന്തരികാകാശത്തിൽ ഉൾക്കൊണ്ടിരിക്കുന്നു.
അത് സത്യമായ ബ്രഹ്മപുരം എന്ന് അറിയപ്പെടുന്നു. അതിനുള്ളിൽ ആത്മാവ് പ്രകാശിക്കുന്നു.
ജരാമരണങ്ങളോ വിശപ്പോ ദാഹമോ ഒന്നും അതിനെ ബാധിക്കുന്നില്ല (8.1.1 മുതൽ 8.1.5 വരെ).
●
ഈ ശരീരത്തെ വിട്ട് ഒരാൾ വിലയം കൊള്ളുന്ന
പരമമായ ചൈതന്യ മാണ് ആത്മാവ്. അമൃതവും അഭയവുമായ ബ്രഹ്മമാകുന്നു, അത്. ആ ബ്രഹ്മത്തിന്‍റെ
നാമം “സത്യം” എന്നാകുന്നു (8.3.4)
●
“സത്യം” എന്നതിൽ മൂന്നു ശബ്ദങ്ങളാണുള്ളത്,
സ, തി, യം എന്നിങ്ങനെ. ഇതിൽ ‘സത്’ അമർത്യമാകുന്നു. ‘തി’ മർത്യം. യം ഇവ രണ്ടിനെയും യോജിപ്പിക്കുന്നു.
(8.3.5). (അതായത്, അമർത്യവും മർത്യവും ചേർന്ന താണ് സത്യം. ബ്രഹ്മം സത്യമാണെന്നു പറഞ്ഞാൽ
അതിനർത്ഥം ബ്രഹ്മ ത്തിൽ അമർത്യമായ അംശവും മർത്യമായ അംശവും ഉണ്ടെന്നാണ്. ഇതു തന്നെയാണ്
ബൃഹദാരണ്യക ഉപനിഷത്തിൽ 2.3.1-ൽ പറഞ്ഞിരിക്കു ന്നത്. അതുപോലെതന്നെ, ബൃഹദാരണ്യകത്തിൽ
3.4.1, 3.4.2 എന്നിവ യിൽ പറയുന്നത് സാക്ഷാത് അപരോക്ഷാത് ബ്രഹ്മമാണ് ആത്മാവ് എന്നാണ്.
ഉപനിഷത്തുകളുടെ ഈ നിലപാട് വ്യക്തമാക്കുന്നത് ആത്മാവും ബ്രഹ്മവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ്.
ബ്രഹ്മത്തിലെ മർത്യമായ അംശം പ്രകൃതി ആകുന്നു. പലതായി പ്രകടമാകാനുള്ള ആത്മാവിന്‍റെ
ശക്തിയും ഉപാധിയുമാണ് പ്രകൃതി. അത് ആത്മാവിൽ ഉള്ളടങ്ങിയ ശക്തിയാണ്. അതിനെ ഉണർത്തുമ്പോൾ
മർത്യമായ ആ പ്രകൃതി ഉൾപ്പെടെയുള്ള ആത്മാവിനെയാണ് ബ്രഹ്മം എന്നു വിളിക്കു ന്നത്.)
(iii)
ഈശാവാസ്യ ഉപനിഷത്
ശുക്ല യജുർവേദത്തിലെ കാണ്വ സംഹിതയിലെ 18 മന്ത്രങ്ങളുള്ള അവസാന അദ്ധ്യായമാണ് ഈശാവാസ്യ
ഉപനിഷത് ആയി എടുത്തിട്ടു ള്ളത്. ഒരു സംഹിതയിൽനിന്ന് എടുത്ത ഏക ഉപനിഷത്താണിത്. അതി നാൽ
ഇതിനു സംഹിതോപനിഷത് എന്നും പേരുണ്ട്. “ഈശാവാസ്യമിദം സർവം” എന്ന വാക്കുകൾകൊണ്ടാണ് ഈ
ഉപനിഷത് ആരംഭിക്കുന്നത്. അതാണ് ഈശാവാസ്യം എന്ന പേരിനു കാരണം. ഈശാവാസ്യം എന്നാൽ ഈശനാൽ
വസിക്കപ്പെടുന്നത് അഥവാ ഈശ്വരനാൽ വ്യാപിക്കപ്പെട്ടിരി ക്കുന്നത് എന്ന് അർത്ഥം.
●
സദാ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന
ഈ ലോകം മാറ്റമില്ലാത്ത ഈശ്വരനാൽ വസിക്കപ്പെട്ടിരിക്കുന്നു. ഈശ്വരന്‍റെ
അധീനതയിലുള്ള ഇവിടെനിന്ന് ഒന്നും കവർന്നെടുക്കരുത്. ജീവി ക്കാനുള്ളത് എടുക്കാം, പക്ഷേ,
പകരം സ്വന്തമായുള്ളത് അങ്ങോട്ട് സമർപ്പിക്കണം. (ത്യക്തേന ഭുഞ്ജീഥാ). (മന്ത്രം 1).
(ലോകം സദാ മാറിക്കൊണ്ടിരിക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഈ ഉപനിഷ ത്തിലൂടെ ഭാരതീയരാണ്).
●
കർമ്മം ചെയ്തിട്ടുവേണം ജീവിക്കാൻ. (മന്ത്രം
2) അതായത് താൻ ത്യജിക്കേണ്ടത്, അങ്ങോട്ടു സമർപ്പിക്കേണ്ടത് സ്വന്തം കർമ്മഫലമാ കുന്നു.
●
ഇതിനു വിരുദ്ധമായി ജീവിക്കുന്നവർ ആത്മഹന്താക്കളാണ്.
അവർ അന്ധകാരമയമായ ലോകത്താണ് എത്തുക. (മന്ത്രം 3). ആത്മതത്ത്വ ത്തിനു വിരുദ്ധമായി ജീവിക്കുന്നവരെയാണ്
ആത്മഹന്താക്കൾ എന്നു പറയുന്നത്. ആത്മാവ് എന്താണ്, ആത്മതത്ത്വാനുസാരിയായ ജീവിതം എങ്ങനെയുള്ളതാണ്
എന്നൊക്കെ മന്ത്രം 4 മുതൽ മന്ത്രം 8 വരെ വിവരിക്കുന്നു.
●
ആത്മാവ് ചലിക്കുന്നില്ല, എന്നാൽ മനസ്സിനെക്കാൾ
വേഗമാണതിന്. സഞ്ചരിക്കുന്നവയെ സ്വയം സഞ്ചരിക്കാതെതന്നെ
അതിക്രമി ക്കാൻ അതിനു കഴിയും. പ്രാണൻ കർമ്മങ്ങളെ ഉണ്ടാക്കുന്നത് അതിന്‍റെ
ശക്തിയിന്മേലാണ്. ദേവന്മാരെക്കാൾ പൂർവികനായതി നാൽ അവർക്കും അവനെ പ്രാപിക്കാൻ കഴിയില്ല.
(മന്ത്രം 4)
●
അവൻ ചലിക്കുന്നു, ചലിക്കാതിരിക്കുന്നു; അവൻ
ചാരത്തും ദൂര ത്തും സ്ഥിതി ചെയ്യുന്നു; എല്ലാവരുടെയും ഉള്ളിലും പുറത്തും അവനുണ്ട്
(മന്ത്രം 5)
●
സർവഭൂതങ്ങളെയും ആത്മാവിലും സർവഭൂതങ്ങളിലും ആത്മാവി നെയും കാണുന്നവൻ ആരെയും
വെറുക്കുന്നില്ല. (മന്ത്രം 6). (സർവ രെയും പോലെ താനും ആത്മാവിന്‍റെ
ഭാഗമാണെന്ന് അറിയുമ്പോ ഴുണ്ടാകുന്ന സഹഭാവമാണു കാരണം).
●
സർവഭൂതങ്ങളും തന്‍റെതന്നെ
ഭാഗമാണെന്നു തിരിച്ചറിയുന്ന വിവേ കിക്ക് മോഹിക്കാൻ ഒന്നുമില്ല, ദുഃഖിക്കാനും ഒന്നുമില്ല
(മന്ത്രം 7).
●
ആത്മാവ് സർവവ്യാപിയായ അഖണ്ഡ തേജസ്സാകുന്നു.
അവനു ശരീരമില്ല, നിഷ്കളനും നിർമ്മലനുമാണവൻ. ധീമാനും ജ്ഞാനിയു മാകുന്നു. സ്വയംഭൂവായ
അവനാണ് ഈ പ്രപഞ്ച വസ്തുക്കളെ നിര ന്തരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. (മന്ത്രം
8).
●
മനുഷ്യർ ജ്ഞാനം നേടുന്നതോടൊപ്പം കർമ്മവും
ചെയ്യണം. അങ്ങനെ ചെയ്യുന്നവർ അമരത്വത്തെ പ്രാപിക്കും. ഇവയിൽ ഒന്നിൽ മാത്രം മുഴുകുന്നവൻ
ഇരുളിലേക്കു പോകുന്നു. (മന്ത്രം 9 മുതൽ 14 വരെ).
●
ഹിരണ്മയമായ പാത്രത്താൽ സത്യത്തിന്‍റെ
മുഖം ആവൃതമായിരി ക്കുന്നു. അതിനെ മാറ്റി സൂര്യദേവൻ സനാതനമായ സത്യത്തെ കാണിച്ചുതരട്ടെ
(മന്ത്രം 15). (ഭൗതിക ഭോഗങ്ങളോടുള്ള അഭിനി വേശം ധർമ്മത്തിന്‍റെ
പാതയിൽനിന്ന് മനുഷ്യരെ അകറ്റുന്നു. ഭൗതിക ഭോഗങ്ങളുടെ അധിപനായ സൂര്യൻ ആ അഭിനിവേശം നിവർത്തിച്ചുതരട്ടെ
എന്നാണ് പ്രാർത്ഥന)
(iv) കഠ ഉപനിഷത്
കൃഷ്ണ യജുർവേദത്തിലെ കഠ ബ്രാഹ്മണത്തിൽനിന്ന്
എടുത്തതാണ് കഠ ഉപനിഷത്. രണ്ട് അദ്ധ്യായങ്ങളിലായി ആറ് വല്ലികൾ അടങ്ങിയ താണ് കഠം. മരണത്തിനുശേഷം
എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽ കുന്നു എന്നതാണ് ഈ ഉപനിഷത്തിന്‍റെ
പ്രത്യേകത. നചികേതസ്സ് എന്നൊരു
ബാലൻ മൃത്യുദേവനായ യമനോടാണ് ചോദ്യങ്ങൾ ചോദിക്കു ന്നത്. അതിനു മൃത്യുദേവൻതന്നെ ഉത്തരം
നൽകുന്നു.
ഇതിനു മുൻപു നാം കണ്ട ഉപനിഷത്തുകളിൽ വിവരിച്ചിട്ടുള്ള
പല കാര്യങ്ങളും ഇതിലും കാണാം. അങ്ങനെ ആവർത്തിച്ചു വരുന്ന കാര്യ ങ്ങൾ ഒഴിവാക്കി, ഈ ഉപനിഷത്തിനു
മാത്രം അവകാശപ്പെടാവുന്ന ദർശനങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.
●
അജ്ഞാനികളാണെങ്കിലും സ്വയം പണ്ഡിതന്മാരെന്നു
കരുതുന്ന വർ അന്ധന്മാരാൽ നയിക്കപ്പെടുന്ന അന്ധരെപ്പോലെ ഓടിനട ക്കുന്നു. (2.5 - അദ്ധ്യായം
2 മന്ത്രം 5)
●
സർവ വേദങ്ങളുടെയും വിഷയം “ഓം” ആകുന്നു. അത്
പരമവും അക്ഷരവുമായ ബ്രഹ്മമാകുന്നു. അതുതന്നെ ആത്മാവും. (2.15, 2.16 - അദ്ധ്യായം 2,
മന്ത്രം 15, 16).
●
ആത്മാവ് ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല,
എവിടെനി ന്നെങ്കിലും ഉണ്ടായി വന്നതല്ല, ആരെങ്കിലും അങ്ങനെ ആയിത്തീർ ന്നതുമല്ല. അജനും
നിത്യനും ശാശ്വതനും പുരാണനുമാണ് അവൻ. ശരീരം നശിച്ചാലും അവൻ നശിക്കുന്നില്ല. (2.18)
●
ശരീരം ആത്മാവിന്‍റെ
രഥമാകുന്നു. ബുദ്ധിയാണു സാരഥി. മനസ്സ് കടിഞ്ഞാണാകുന്നു. ഇന്ദ്രിയങ്ങൾ ഈ രഥത്തിന്‍റെ
കുതിരകളാ കുന്നു. വിഷയങ്ങളാണ് അവയുടെ സഞ്ചാര വഴികൾ. ഇന്ദ്രിയ ങ്ങളും മനസ്സും ചേർന്ന
ആത്മാവാണ് ഭോക്താവ്. (3.3, 3.4).
●
ഉണരൂ, ജാഗ്രത്തായിരിക്കൂ (ഉത്തിഷ്ഠത ജാഗ്രത).
ശ്രേഷ്ഠന്മാരെ പ്രാപിച്ച് വിദ്യ നേടൂ (പ്രാപ്യ വരാൻ നിബോധത). ആത്മബോധനം വളരെ ദുഷ്കരമായ
കാര്യമാണെന്ന് വിദ്വാന്മാർ പറയുന്നു (3.14)
●
ശബ്ദസ്പർശരൂപരസഗന്ധങ്ങൾക്ക് അതീതവും അരൂപവും
അവ്യയ വും അനാദിയും അനന്തവും നിത്യവുമായ ആ അചഞ്ചല ചൈത ന്യത്തെ (ആത്മാവിനെ) അറിയുന്നവൻ
മൃത്യുവിനെ അതിജീവി ക്കുന്നു (3.15). (എന്നുവച്ചാൽ ആത്മജ്ഞാനം ഇല്ലാത്തവനാണ് മരണ ത്തിനു
വിധേയനാകുന്നത്).
●
കാമങ്ങൾക്കു പിന്നാലേ പോകുന്നവൻ മരണ പാശത്താൽ
ബന്ധി ക്കപ്പെടുന്നു. നിത്യവും അമരവുമായതിനെ (ആത്മാവിനെ) അറിയു ന്നവൻ നശ്വരമായ ഭൗതികങ്ങൾക്കു
പിന്നാലേ പോകുന്നില്ല (4.2). (മരണമെന്നാൽ കാമങ്ങൾക്കു കീഴടങ്ങുന്നതാണെന്നുള്ള തത്ത്വചി
ന്താപരമായ അർത്ഥമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. മരണത്തിനു ശേഷം എന്ത് എന്നാണല്ലോ
നചികേതസ്സിന്‍റെ
ചോദ്യം. അതുകൊണ്ട് മരണം, അമരത്വം എന്നിവ എന്താണെന്ന് ആദ്യം മൃത്യുദേവൻ വ്യക്തമാക്കുകയാണ്).
●
ശുദ്ധജലം ശുദ്ധജലത്തിൽ ഒഴിച്ചാൽ രണ്ടും ഒന്നാകുന്നതുപോലെ
ആത്മജ്ഞാനം നേടിയവൻ ആത്മാവു തന്നെ ആയിത്തീരുന്നു. അവൻ അമരനാകുന്നു (4.15). മരണം സംഭവിക്കുന്നത്
ആത്മ ജ്ഞാനം ഇല്ലാത്തവനാണെന്ന് അർത്ഥം.
●
(കാമങ്ങൾക്കു കീഴ്പ്പെടുന്നതാണു മരണമെന്നു
കണ്ടല്ലോ? - താഴെ 6.14, 6.15 മന്ത്രങ്ങൾകൂടി നോക്കുക.— അങ്ങനെയുള്ള മരണം സംഭവിച്ചാൽ
പിന്നെ എന്താണ് ഉണ്ടാവുക എന്നാണ് ഇനി പറയുന്നത്). കർമ്മവും ജ്ഞാനവും കൊണ്ട് ശുദ്ധീകരിക്കപ്പെട്ട
വനാണെങ്കിൽ അവൻ അചഞ്ചലമായ ആ നിത്യചൈതന്യത്തെ പ്രാപിക്കുന്നു. അല്ലാത്തവർ വീണ്ടും ഭൗതികഭോഗങ്ങളുടെ
ലോക ത്തിലേക്കുതന്നെ മടങ്ങുന്നു (5.7).
●
സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും വിദ്യുതും
അഗ്നിയും എല്ലാം പ്രകാ ശിക്കുന്നത് ആത്മചൈതന്യത്താലാണ്. സ്വന്തമായി പ്രകാശിക്കു ന്നത്
ആത്മാവു മാത്രം. മറ്റെല്ലാം ആത്മാവിന്‍റെ ചൈതന്യത്താ ലാണ് പ്രകാശിക്കുന്നത്.
(5.15)
●
ഹൃദയത്തിൽനിന്ന് കാമങ്ങളെ മുഴുവൻ ഉന്മൂലനം
ചെയ്യുന്നവൻ അമരനായിത്തീരും. അവൻ ബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്യും. (6.14,
6.15). അതായത് കാമങ്ങൾക്ക് അടിപ്പെടുന്നതാണു മരണം. അതിൽനിന്ന് മുക്തമാകുന്നത് പുനർജന്മം.
കാമങ്ങൾക്ക് ഒരിക്കലും അടിപ്പെടാത്ത അവസ്ഥയിൽ എത്തുന്നതാണ് ആത്മസാക്ഷാ ത്കാരം. അത്
ഓരോരുത്തരുടെ അറിവും കർമ്മവും അനുസരിച്ചു നിശ്ചയിക്ക പ്പെടുന്നു. ഇതാണ് 5.7 മന്ത്രത്തിൽ
കണ്ടത്.
(v) കേന ഉപനിഷത്
സാമവേദത്തിലെ ജൈമിനി ബ്രാഹ്മണത്തിൽനിന്ന്
എടുത്തതാണ് കേനോപനിഷത്. ‘കേന’ എന്ന വാക്കിലാണ് ഉപനിഷത് തുടങ്ങുന്നത് — “കേനേഷിതം
പതതി പ്രേഷിതം മനഃ” എന്നിങ്ങനെ. ആരാൽ നിയോഗിക്കപ്പെട്ടിട്ടാണ് മനസ്സ് ഓരോന്നിലും
ചെന്നു പതിക്കുന്നത് എന്നർത്ഥം. എന്നുവച്ചാൽ മനസ്സിനെ ചലിപ്പിക്കുന്ന ശക്തി ഏത്? ആ
ശക്തിയെപ്പറ്റിയുള്ള അന്വേഷണമാണ് ഉപനിഷത്തിന്‍റെ
വിഷയം.
നാല് ഖണ്ഡങ്ങളിലായി 35 മന്ത്രങ്ങൾ ഉള്ള വളരെ
ചെറിയ ഒരു ഉപനിഷത്താണിത്. അതിൽ രണ്ടു ഖണ്ഡങ്ങളാണ് തത്ത്വപ്രധാനമായി ട്ടുള്ളത്.
●
മനസ്സും പ്രാണനും വാക്കും പ്രവർത്തിക്കുന്നത്
ഏതു ശക്തിയാ ലാണ്? കണ്ണും കാതും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത് ആരാണ്? കണ്ണിനും കാതിനും
മനസ്സിനും പ്രാണനും വാക്കിനുമെല്ലാം അതീ തമായ ആ ശക്തിയെ അറിയുന്നവൻ അമരനായി ഭവിക്കുന്നു.
(മന്ത്രം 1.1 & 1.2)
●
കണ്ണും വാക്കും മനസ്സും കൊണ്ട് ആ ശക്തിയെ
അറിയാൻ കഴിയില്ല. (1.3)
●
കണ്ണിനെയും വാക്കിനെയും മനസ്സിനെയും ഒക്കെ
അറിയുന്നത് ആ ശക്തി മൂലമാണ്. അത് ബ്രഹ്മം ആകുന്നു. (1.4 മുതൽ 1.9 വരെ).
(vi)
മാണ്ഡൂക്യ ഉപനിഷത്
അഥർവ വേദത്തിന്‍റെ
ഭാഗമായ ഒരു സ്വതന്ത്ര ഉപനിഷത്താണ് മാണ്ഡൂക്യ ഉപനിഷത്. വലുപ്പം കൊണ്ട് ഏറ്റവും ചെറുതാണെങ്കിലും
ഉള്ളടക്കം കൊണ്ട് ഏറ്റവും ഗഹനമായ ഒന്നാണിത്. ആകെ 12 വാക്യ ങ്ങൾ മാത്രമേ ഇതിലുള്ളു.
ആത്മചൈതന്യമായ ബോധത്തിന്‍റെ
നാലു വിധമായ അവസ്ഥാവിശേഷങ്ങളാണ് ഇതിൽ വിവരിക്കുന്നത്.
●
അക്ഷരമായ “ഓം”-ന്‍റെ
പ്രകടനമാണ് ഇവിടെയുള്ളതെല്ലാം. പണ്ട് ഉണ്ടാ യിരുന്നതും ഇപ്പോഴുള്ളതും ഇനി ഉണ്ടാകാൻ
പോകുന്നതും ത്രികാലാ തീതമായി എന്തെങ്കിലുമുണ്ടെങ്കിൽ അതും ഓംകാരമാകുന്നു. (വാക്യം
-1 — ‘ഓം’ ആത്മാവിന്‍റെ
ശബ്ദപ്രതീകമാണ്)
●
ഇവിടെയുള്ളതെല്ലാം ബ്രഹ്മമാകുന്നു. ഭൗതിക
പ്രപഞ്ചമായി പ്രകടിത മായി നിൽക്കുന്ന ഈ ആത്മാവ് ബ്രഹ്മം ആകുന്നു. (“അയം ആത്മാ ബ്രഹ്മ”
എന്ന ഈ വാക്യം ഉപനിഷത്തുകളിലെ മറ്റൊരു മഹാവാക്യം ആണ്. അങ്ങനെ നാം മൂന്നു മഹാവാക്യങ്ങൾ
ഇതിനോടകം കണ്ടു).
ഈ ആത്മാവ് നാലു പാദങ്ങളോടു
കൂടിയതാകുന്നു. (2)
●
വൈശ്വാനരം എന്ന ജാഗരിത സ്ഥാനം, തൈജസം എന്ന
സ്വപ്ന സ്ഥാനം, പ്രാജ്ഞം എന്ന സുഷുപ്ത സ്ഥാനം
എന്നിങ്ങനെ മൂന്നും ഇവയ്ക്ക് എല്ലാം അതീതമായ ശുദ്ധ ബോധത്തിന്‍റെ
നാലാം (തുരീയ) സ്ഥാനവുമാണ് ആ നാലു പാദങ്ങൾ. ഈ നാലു പാദങ്ങൾ ഊന്നിയാണ് ബോധം ഈ പ്രപഞ്ചത്തിൽ
പ്രവർത്തിക്കുന്നത്. (3, 4, 5, 6, 7 എന്നീ മന്ത്രങ്ങൾ).
●
ജാഗരിതാവസ്ഥയിൽ നാം ഇന്ദ്രിയങ്ങളെ പുറത്തേക്കു
തുറന്നു വച്ച് സ്ഥൂല വസ്തുക്കളെ ആസ്വദിക്കുന്നു. (3)
●
സ്വപ്നാവസ്ഥയിൽ ഇന്ദ്രിയങ്ങൾ പിൻവലിക്കപ്പെടുന്നു.
മനസ്സ് ഉള്ളിലുള്ള (ചിത്തത്തിലുള്ള) വിവരങ്ങൾ കൊണ്ട് ആശയങ്ങളും ചിത്രങ്ങളും മെന യുന്നു.
അവയാണ് നാം സ്വപ്നമായി കാണുന്നത്. (4)
●
സുഷുപ്താവസ്ഥയിൽ മനസ്സും ബോധത്തിൽ വിലയം
കൊള്ളുന്നു. അപ്പോൾ ശുദ്ധമായ ബോധത്താൽ നാം ആനന്ദം അനുഭവിക്കുന്നു. ആ അവസ്ഥയിൽ സ്വപ്നങ്ങളോ
കാമങ്ങളോ ഇല്ല. എല്ലാ അനുഭവങ്ങളും ഒന്നിച്ചു ചേർന്ന് ഏകീഭൂതമായ പ്രജ്ഞാനഘനം മാത്രമായി
മാറുന്നു. ഈശ്വരന്‍റെ
അവസ്ഥ ഇതാണ്. എല്ലാ ഭൂതങ്ങളുടെയും പ്രഭവവും പ്രല യവും ആയ സ്ഥാനമാണിത്. (5, 6). (കേവലമായ
അറിവു മാത്രമായ അവസ്ഥയാണിത്. ഇവിടെ ഭൗതിക വൈവിദ്ധ്യത്തിന്‍റെ
വ്യതിരക്തത യില്ല. എല്ലാ ഭൂതങ്ങളും ഒന്നുചേർന്ന് ഒറ്റ സൂത്രവാക്യമായിട്ടാണ് ഇവിടെ നിൽക്കുന്നത്).
●
ഈ മൂന്ന് അവസ്ഥകൾക്കും അതീതമായി പ്രപഞ്ചം
മുഴുവൻ അസ്തമി ച്ചാലുള്ള ശുദ്ധമായ ബോധാവസ്ഥയാണ് തുരീയ സ്ഥാനം. ദ്വന്ദ്വാതീതവും ഇന്ദ്രിയങ്ങൾക്ക്
അഗോചരവും ആനന്ദമയവുമായ ആ ഏകമായ ചൈത ന്യമാണ് ആത്മാവ്. (7)
●
“അ, ഉ, മ്” എന്നിങ്ങനെയുള്ള മൂന്നു മാത്രകൾ
ചേർന്നതാണ്, ആത്മാ വിന്‍റെ
ശബ്ദപ്രതീകമായ ‘ഓം’. അതിൽ ‘അ’കാരം ജാഗരിതസ്ഥാന ത്തെയും ‘ഉ’കാരം സ്വപ്നസ്ഥാനത്തെയും
‘മ’കാരം സുഷുപ്തസ്ഥാന ത്തെയും കുറിക്കുന്നു. മാത്രാതീതമായ, ശുദ്ധമായ ഓംകാരം അദ്വൈത
മായ ആത്മാവ് ആകുന്നു. (8 മുതൽ 12 വരെ).
(vii) മുണ്ഡക ഉപനിഷത്
ഈ ഉപനിഷത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് വിദ്യ തേടി വരുന്ന
ശൗനകൻ എന്നൊരു ഗൃഹസ്ഥനോട് അംഗിരസ്സ് എന്ന മുനി പറയുന്ന രീതിയിലാണ്. മുണ്ഡകം എന്നു പേര്
നൽകിയിരിക്കുന്ന മൂന്ന് അദ്ധ്യായ ങ്ങളും അവയിൽ ഓരോന്നിലും രണ്ടു ഖണ്ഡങ്ങളും ഉൾക്കൊള്ളുന്ന
താണ് ഈ ഉപനിഷത്. മുണ്ഡകത്തിന് ക്ഷൗരം, ക്ഷുരകൻ, ശിരസ്സ് എന്നൊക്കെയാണ് അർത്ഥം. ആ പേരിൽനിന്നാണ്
ഉപനിഷത്തിന് മുണ്ഡ കോപനിഷത് എന്ന പേരു സിദ്ധിച്ചത്.
ഈ ഉപനിഷത്തും അഥർവ വേദത്തിന്‍റെ
ഭാഗമാണ്. ഒരു സ്വതന്ത്ര ഉപനിഷത്.
●
പരാവിദ്യ (ശ്രേഷ്ഠവിദ്യ), അപരാവിദ്യ (താരതമ്യേന
ശ്രേഷ്ഠമല്ലാത്തത്) എന്നിങ്ങനെ വിദ്യ രണ്ടു തരത്തിലുണ്ടെന്നും വേദങ്ങൾ നാലും അപരാ വിദ്യയിൽ
പെടുന്നുവെന്നും അംഗിരസ്സ് ശൗനകനെ ഉദ്ബോധിപ്പിക്കുന്നു. പരാവിദ്യ അക്ഷരമായ ആത്മാവിനെ
അറിയാനുള്ള വിദ്യയത്രേ! (1.1.5 - ഒന്നാം മുണ്ഡകം, ഒന്നാം ഖണ്ഡം, അഞ്ചാം മന്ത്രം.)
●
ഭൂതങ്ങളെല്ലാം ഉണ്ടായത് നിത്യവും സർവവ്യാപിയും
സൂക്ഷ്മവും അവ്യയ വുമായ ചൈതന്യത്തിൽനിന്ന് ആകുന്നു. അത് അദൃഷ്ടനും അഗ്രാ ഹ്യനും ഗോത്രരഹിതനും അവർണ്ണനും (ചതുർവർണ്ണങ്ങളിൽ
പെടാത്ത വനും) കണ്ണുകളോ കാതുകളോ കൈകാലുകളോ ഇല്ലാത്തവനും ആകു ന്നു. (1.1.6). (ആത്മാവിനെയാണ്
ഇവിടെ പരാമർശിക്കുന്നത്).
●
ചിലന്തി വല കെട്ടുകയും പിൻവലിക്കുകയും ചെയ്യുന്നതു
പോലെയാണ് അക്ഷരമായ ആ ചൈതന്യത്തിൽനിന്ന് പ്രപഞ്ചം ഉണ്ടാകുന്നതും പിൻവ ലിക്കപ്പെടുന്നതും.
(1.1.7)
●
സർവജ്ഞനും സർവവിത്തുമായ ആത്മാവിൽനിന്ന് ബ്രഹ്മവും
ബ്രഹ്മം വികസിച്ച് പ്രപഞ്ചവും ഉണ്ടാകുന്നു. (1.1.8 & 1.1.9)
●
അവരകർമ്മങ്ങളോടു കൂടിയ യജ്ഞങ്ങൾ മോക്ഷപ്രാപ്തിക്ക്
സഹായ കരമല്ല. (1.2.7)
●
“സത്യമേവ ജയതേ, നാനൃതം”
(3.1.6). സത്യമേ ജയിക്കൂ, അനൃതം (അസത്യം) ജയിക്കില്ല. ‘സത്യമേവ ജയതേ’ എന്നുള്ളത്
ഭാരതത്തിന്‍റെ
ആപ്തവാക്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ? സത്യമായ പാത യിലൂടെ സഞ്ചരിച്ചാണ് കാമജിതന്മാരായ
മുനിമാർ ആത്മസാക്ഷാത് കാരം നേടിയത്.
●
ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മമായി ഭവിക്കുന്നു
(3.2.9).
(viii) പ്രശ്ന ഉപനിഷത്
അഥർവ വേദത്തിലെ മൂന്നാമത്തെ ഉപനിഷത്താണ്
പ്രശ്നം. ബ്രഹ്മാ ന്വേഷികളായ ആറു പേർ ചോദ്യങ്ങൾ ചോദിക്കുകയും അതിന് പിപ്പലാദ മുനി ഉത്തരം
നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉപനിഷത് അവതരി പ്പിക്കപ്പെട്ടിരിക്കുന്നത്.
ആറു പേരിൽ കബന്ധീ എന്ന ആളാണ് ആദ്യം ചോദ്യം
ഉന്നയി ക്കുന്നത്. ഈ പ്രപഞ്ചം ഉണ്ടായത് എങ്ങനെ എന്നായിരുന്നു അയാളുടെ ചോദ്യം. അതിന്
പിപ്പലാദൻ നൽകുന്ന മറുപടിയോടെ ഉപനിഷത് ആരം ഭിക്കുന്നു. ഓരോ ചോദ്യവും അതിനുള്ള ഉത്തരവും
ഒരു അദ്ധ്യായ മായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആറു പേർ ചോദ്യകർത്താക്ക ളായി ഉള്ളതിനാൽ
ആറ് അദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിലുള്ളത്.
●
പ്രപഞ്ചാവതരണത്തിനായി പ്രജാപതി ആദ്യം രയി,
പ്രാണൻ എന്നീ ഇരട്ട കളെയാണ് ഉത്പാദിപ്പിച്ചത്. പ്രാണൻ എല്ലാറ്റിനെയും നിലനിർത്താനുള്ള
ശക്തിയാണ്; രയി പ്രപഞ്ച നിർമ്മാണത്തിനുള്ള ഭൗതിക ഘടകവും. ഇവ രണ്ടും ചേർന്നാണ് പ്രപഞ്ചത്തിലെ
സകല ഭൂതങ്ങളും ഉണ്ടായിട്ടുള്ളത്. (1.4, 1.5). (ഇതേ കാര്യം ഭഗവദ് ഗീതയിലെ 13.26 ശ്ലോകത്തിൽ
പറഞ്ഞി ട്ടുണ്ട്).
●
രണ്ടാമത്തെ ചോദ്യം ഭാർഗ്ഗവൻ ആണ് ചോദിക്കുന്നത്.
ഏതെല്ലാം ദേവക ളാണ് പ്രജകളെ (ജീവികളെ) നിലനിർത്തുന്നത് എന്നായിരുന്നു ചോദ്യം. മറുപടി
ഇങ്ങനെ, 'പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും മനസ്സും പ്രാണനു മെല്ലാമാണ് പ്രജകളെ നിലനിർത്തുന്നത്.
ഇവയിൽ ശ്രേഷ്ഠൻ പ്രാണനാണ്, പ്രാണനില്ലെങ്കിൽ മറ്റൊന്നുമില്ല. പ്രാണനാണ് എല്ലാറ്റിനെയും
നിലനിർ ത്തുന്ന ഊർജ്ജം. രഥചക്രത്തിന്‍റെ
ആരക്കാലുകൾ രഥനാഭിയിൽ ഉറപ്പി ച്ചിരിക്കുന്നതുപോലെ, മറ്റുള്ളവയെല്ലാം പ്രാണനിൽ പ്രതിഷ്ഠിതമായിരി
ക്കുന്നു’ (2.1 മുതൽ 2.13 വരെ).
●
മൂന്നാമത്തെ ചോദ്യം കൗശല്യയുടേതാണ്. പ്രാണൻ
എവിടെ നിന്നാണു ശരീരത്തിലേക്കു വരുന്നത്, എങ്ങനെയാണു വിട്ടുപോകുന്നത് എന്നായി രുന്നു
ചോദ്യം. പിപ്പലാദൻ ഇങ്ങനെ പറഞ്ഞു, ’ആത്മാവിൽനിന്നാണ് പ്രാണൻ വരുന്നത്. അത് ഒരു ഛായ
പോലെ ശരീരത്തിൽ പടർന്നു നിൽക്കുന്നു. പ്രാണൻ സ്വയം അഞ്ചായി വിഭജിച്ച് ശരീരത്തിൽ പ്രവർ
ത്തിക്കുന്നു. മുഖ്യ പ്രാണൻ, അപാനൻ, സമാനൻ, വ്യാനൻ, ഉദാനൻ എന്നി വയാണ് പഞ്ച പ്രാണനുകൾ.
ശരീരത്തിന്‍റെ
ഓരോരോ ഭാഗങ്ങൾ ഇവയോ രോന്നും നിയന്ത്രിക്കുന്നു. മുഖ്യപ്രാണൻ പൊതുവായ മേൽനോട്ടത്തിനു
പുറമേ കണ്ണും കാതും മൂക്കുമെല്ലാം ഉൾപ്പെട്ട മുഖഭാഗം ഭരിക്കുന്നു. അപാനൻ മലമൂത്ര വിസർജ്ജനാവയവങ്ങളെ
നിയന്ത്രിക്കുന്നു. സമാനൻ രക്തചംക്രമണത്തിന്‍റെ
മേൽനോട്ടത്തിലൂടെ ശരീരത്തിന്‍റെ
എല്ലാ ഭാഗ ത്തും സമമായി പോഷകങ്ങൾ എത്തിക്കുന്നു. (3.1 മുതൽ 3.5 വരെ)
●
നാലാമത്തെ പ്രാണൻ വ്യാനൻ ആണ്. അത് നാഡികളുടെ
(Nerves) ഭരണം നിർവഹിക്കുന്നു. ശരീരത്തിൽ ആകെ 101 മുഖ്യ നാഡികളും അവയ്ക്ക് ഓരോന്നിനും
നൂറു വീതം ഉപനാഡികളും ഓരോ ഉപനാഡിക്കും 72000 വീതം ശാഖാനാഡികളുമുണ്ട്. വ്യാനപ്രാണൻ അവയിലെല്ലാം
ചരി ക്കുന്നു, അവയെ നിയന്ത്രിക്കുന്നു. അതായത്, മനുഷ്യശരീരത്തിൽ ആകെ 72,72,00,000
(എഴുപത്തിരണ്ടു കോടി എഴുപത്തിരണ്ടു ലക്ഷം) നാഡികളുണ്ടെന്നാണ് ഉപനിഷത് പറയുന്നത്. നാഡീകോശങ്ങളല്ല,
നാഡി കൾ!! അതു പ്രത്യേക ശ്രദ്ധിക്കണം.
101 മുഖ്യ നാഡികൾ ഘടിപ്പിച്ചിരിക്കുന്നത് ആത്മാവിന്‍റെ
ആസ്ഥാന മായ ഹൃദയത്തിലാണെന്നും പറയുന്നു. ഏതാണീ ഹൃദയം? അത് രക്ത ചംക്രമണത്തിന്‍റെ
ഹൃദയമല്ല. അത് ബോധഹൃദയമാണ്. ആധുനിക ശരീ രശാസ്ത്രമനുസരിച്ച് അത് തലാമസ് ആകുന്നു. അവിടമാണ്
നാഡീ കേന്ദ്രം. തലാമസ് അറിയപ്പെടുന്നത് സ്വിച്ച് ബോർഡ് ഓഫ് ഇൻഫർമേ ഷൻ എന്നാണ്. ശരീരത്തിന്‍റെ
എല്ലാ ഭാഗങ്ങളിൽനിന്നും വിവരങ്ങൾ അവിടെ എത്തുന്നു. അത് അവിടെനിന്ന് തലച്ചോറിന്‍റെ
വിവിധ ഭാഗ ങ്ങളിലേക്ക് അയയ്ക്കപ്പെടുകയും അവിടെ ആ വിവരങ്ങൾ വിശകലനം ചെയ്ത് മറുപടിയും
തുടർനടപടികൾക്കുള്ള നിർദ്ദേശങ്ങളും നൽകപ്പെടു കയും ചെയ്യുന്നു. ആ മറുപടിയും നിർദ്ദേശങ്ങളും
ബോധ ഹൃദയത്തിൽ എത്തിയിട്ട് അവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കപ്പെടുന്നു.
(3.6)
●
101 മുഖ്യനാഡികളിൽ ഒരെണ്ണം ബോധഹൃദയത്തിൽനിന്ന്
മുകളിലേക്ക് (മസ്തിഷ്കത്തിലേക്ക്) പോകുന്നു. അത് ശാഖോപശാഖകളായി അവിടെ വ്യാപിക്കുന്നു.
ഈ മുഖ്യ നാഡി വഴിയാണ് മസ്തിഷ്കവും ബോധഹൃദയവും തമ്മിലുള്ള വിവരവിനിമയം നടക്കുന്നത്.
ഈ നാഡിയുടെ നാഥൻ ഉദാ നൻ എന്ന അഞ്ചാമത്തെ പ്രാണൻ
ആകുന്നു. ഈ ഉദാനനാണ് നമ്മുടെ ഇച്ഛയുടെ സഫലീകരണത്തിന് കാതലായി പ്രവർത്തിക്കുന്നത്. പ്രാണ
ന്‍റെ
തേജസ്സ് എന്നാണ് ഉദാനൻ വിശേഷിപ്പിക്കപ്പെടുന്നത്. നമ്മുടെ ചിത്ത ത്തിലുള്ള ശക്തമായ
ഇച്ഛകൾ ഉദാനൻ വഴി ആത്മാവിന്‍റെ
ആസ്ഥാന മായ ഹൃദയത്തിൽ എത്തുകയും ആത്മശക്തിയുടെ പ്രവർത്തനത്താൽ വിവിധ അവയവങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുകയും
ചെയ്യുന്നു. അങ്ങനെ അവയെല്ലാം ഉദ്ദിഷ്ട കാര്യസാധ്യത്തിനായി പ്രവർത്തിക്കുന്നു.
(3.7, 3.10)
(ix) ഐതരേയ ഉപനിഷത്
ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിന്‍റെ
ഭാഗമാണ് ഈ ഉപനി ഷത്. ആരണ്യകത്തിന്‍റെ
4, 5, 6 അദ്ധ്യായങ്ങൾ ഉപനിഷത്തിൽ യഥാക്രമം 1, 2, 3 അദ്ധ്യായങ്ങളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ഓരോ അദ്ധ്യായ ത്തെയും ഖണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്. പല മന്ത്രങ്ങൾ ചേർന്നതാണ് ഓരോ
ഖണ്ഡവും.
●
ആദിയിൽ ഏകനായ ആത്മാവ് മാത്രമാണ് ഉണ്ടായിരുന്നത്.
മറ്റൊന്നും ഇല്ലായിരുന്നു. ആത്മാവിൽനിന്നാണ് എല്ലാം ഉണ്ടായി വന്നത് (1.1.1).
●
ഒരാൾക്ക് മൂന്നു ജന്മങ്ങളാണുള്ളത്. പിതാവിന്‍റെ
രേതസ്സ് (ബീജം) മാതാ വിന്‍റെ
ഗർഭത്തിലേക്ക് നിക്ഷേപിക്കുമ്പോഴാണ് ഒന്നാമത്തെ ജന്മം സംഭ വിക്കുന്നത്. ഗർഭം വളർന്ന്
മാതാവിന്‍റെ
വയറ്റിൽനിന്ന് പുറത്തേക്കു വരു ന്നതാണ് രണ്ടാമത്തെ ജന്മം. ഇഹലോക ജീവിതത്തിലെ സകല കെട്ടു
പാടുകളെയും പൊട്ടിച്ച് സ്വതന്ത്രനാകുന്നതാണ് മൂന്നാമത്തെ ജന്മം (2.1.1 മുതൽ 2.1.6). അപ്പോഴാണ് അയാൾ മോക്ഷപ്രാപ്തനാകുന്നത്.
●
പഞ്ചഭൂതങ്ങളും ജീവാജീവങ്ങളായ സർവതും പ്രജ്ഞാനത്തിൽ
(അറി വിൽ) പ്രതിഷ്ഠിതമാകുന്നു. എല്ലാം പ്രജ്ഞാനം തന്നെയാകുന്നു. ബ്രഹ്മം പ്രജ്ഞാനമാകുന്നു. (3.1.3).
“പ്രജ്ഞാനം ബ്രഹ്മ”
എന്ന ഈ പ്രഖ്യാപനം ഉപനിഷത്തുകളിലെ മറ്റൊരു മഹാവാക്യമാകുന്നു. (ഇതോടെ നാം ഉപനിഷത്തുകളിലെ
നാലു മഹാവാക്യങ്ങളും പരിചയപ്പെട്ടു കഴിഞ്ഞു). സർവതും പ്രജ്ഞാനത്തിൽ (അറിവിൽ) പ്രതിഷ്ഠിതമാണെന്നാണല്ലോ
ഇവിടെ പറയുന്നത്? ഓരോ വസ്തുവിനും ഓരോ ജീവിക്കും അതിൻ്റേതായ ഒരു ഡിസൈൻ, സൂത്ര വാക്യം
ഉണ്ടാവുമല്ലോ? ജീവികളിൽ ഇതിനെ നാം ജീനോം എന്നു വിളിക്കുന്നു. അത് അറിവ് അല്ലാതെ മറ്റൊന്നുംതന്നെ
അല്ലല്ലോ? ആ ഡിസൈൻ അനുസരിച്ച് 3-ഡി പ്രിൻ്റിംഗ് പോലെയാണല്ലോ, എല്ലാ ജീവികളും വസ്തുക്കളും
ഉണ്ടാകുന്നത്? അതിനാൽ പ്രജ്ഞാനം ബ്രഹ്മ എന്നത് സത്യമായ പ്രഖ്യാപനം തന്നെ.
ഉപനിഷത്തുകളിൽ നാം കണ്ട
നാലു മഹാവാക്യങ്ങൾ ഇവയാണ്: “അഹം ബ്രഹ്മാസ്മി” (ബൃഹദാരണ്യകം), “തത്ത്വമസി”
(ഛാന്ദോഗ്യം), “അയമാത്മാ ബ്രഹ്മ” (മാണ്ഡൂക്യം), “പ്രജ്ഞാനം ബ്രഹ്മ”
(ഐതരേയം).
(x) തൈത്തിരീയ ഉപനിഷത്
കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിന്‍റെ
7, 8, 9 അദ്ധ്യായങ്ങളാണ് തൈത്തിരീയ ഉപനിഷത് ആയി എടുത്തിട്ടുള്ളത്. മൂന്ന് അദ്ധ്യായങ്ങളുള്ളതിൽ
ഓരോന്നിനെയും അനുവാകങ്ങൾ (പാഠ ങ്ങൾ) ആയി തിരിച്ചിട്ടുണ്ട്. അനുവാകങ്ങളുടെ ഭാഗമാണ് വാക്യങ്ങൾ
/ മന്ത്രങ്ങൾ.
ശിക്ഷാദ്ധ്യായം, ബ്രഹ്മവല്ലി അദ്ധ്യായം,
ഭൃഗുവല്ലി അദ്ധ്യായം എന്നി ങ്ങനെയാണ് അദ്ധ്യായങ്ങളുടെ പേര്.
●
“സത്യം വദ, ധർമം ചര” - സത്യം പറയണം, ധർമ്മം
പ്രവർത്തിക്കണം. ഇത് വേദാഭ്യാസനം കഴിഞ്ഞ് ഗുരുകുലം വിടുന്ന ശിഷ്യനോട് ഗുരു പറയുന്ന
വാക്കുകളാണ്. (1.11.1). ഗുരു തുടരുന്നു, ‘സ്വാദ്ധ്യായം (വേദാഭ്യാസം) മുട ക്കരുത്, ഗുരുദക്ഷിണ
തന്നിട്ട് സ്വന്തം കുടുംബം ഉണ്ടാക്കണം. ധനം സമ്പാദിച്ച് മക്കളെ പോറ്റണം.
●
“മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ,
അതിഥി ദേവോ ഭവ” - മാതാവും പിതാവും ആചാര്യനും അതിഥിയും നിനക്ക് ദേവതുല്യരായിരിക്കട്ടെ.
(1.11.2). അനവദ്യ (കളങ്കമില്ലാത്ത) കർമ്മങ്ങൾ മാത്രം ചെയ്യുക. ഞങ്ങളുടെ (ഗുരുക്കന്മാരുടെ)
കർമ്മങ്ങളിൽ നല്ലതിനെ മാത്രം അനുവർത്തിക്കുക, അല്ലാത്തവയെ പിന്തുടരരുത്.
●
ദാനം ചെയ്യുമ്പോൾ അവനവന്‍റെ
സ്വത്തിൽനിന്നു മാത്രം നൽകുക, ബഹുമാനത്തോടെ നൽകുക. (1.11.3)
●
“ബ്രഹ്മവിദ് ആപ്നോതി പരം”
- ബ്രഹ്മജ്ഞാനി പരമമായതിനെ പ്രാപിക്കും. “സത്യം, ജ്ഞാനം, അനന്തം ബ്രഹ്മം”.
(2.2.1). എന്നുവച്ചാൽ ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവും ആകുന്നു.
●
മനുഷ്യൻ പഞ്ചകോശങ്ങളോടു കൂടിയവൻ ആകുന്നു.
ഏറ്റവും ബാഹ്യ മായ കോശം അന്നമയ കോശം. (2.2.1)
●
അതിനുള്ളിലായി പ്രാണമയ കോശം, പിന്നെ
മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ
കോശം എന്നിങ്ങനെ ഒന്നിനു ള്ളിൽ മറ്റൊന്നായി വരുന്നു.
ഏറ്റവും ആന്തരികമായ കോശം ആനന്ദമയ കോശം ആകുന്നു. (2.3.1, 2.4.1, 2.5.1).
●
'യതോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി
ജീവന്തി, യത്പ്രയന്ത്യഭിസംവിശന്തി, തദ്വിജിജ്ഞാസസ്വ തദ് ബ്രഹ്മേതി’.
(3.1.1). എവിടെനിന്നാണോ ജീവികൾ ഉണ്ടാവുന്നത്, ഏതിനാലാണോ ജീവികൾ നിലനിൽക്കുന്നത്, മരിച്ചു
കഴിഞ്ഞാൽ എങ്ങോട്ടാണോ ചെന്നുചേരുന്നത് അതിനെ അറിയുക, അതാണു ബ്രഹ്മം.
(xi) ശ്വേതാശ്വതര ഉപനിഷത്
കൃഷ്ണ യജുർവേദത്തിലെ ഒരു ഉപനിഷത്താണ് ഇത്. ആറ് അദ്ധ്യാ യങ്ങളാണ്
ഇതിൽ ഉള്ളത്. ഏറ്റവും പുരാതനവും ആധികാരികവുമായ പത്ത് ഉപനിഷത്തുകൾ (ദശോപനിഷത്തുകൾ) നാം
ഇതിനോടകം അവ ലോകനം ചെയ്തുകഴിഞ്ഞു. അവയോടു കിടപിടിക്കുന്ന പ്രാധാന്യം ഈ ഉപനിഷത്തിനുമുണ്ട്.
അവയിൽ കൈകാര്യം ചെയ്യാത്ത ചില വിഷയ ങ്ങൾ ഇതിലുണ്ടുതാനും. എന്തൊക്കെയെന്നു നമുക്കു നോക്കാം.
●
ബ്രഹ്മത്തിനൊരു കാരണമുണ്ടോ, ഉണ്ടെങ്കിൽ ആ
ശക്തി ഏത് എന്നൊരു അന്വേഷണവുമായി ഇറങ്ങുന്ന ബ്രഹ്മവാദികളായ ചിലരെ അവതരി പ്പിച്ചുകൊണ്ടാണ്
ഉപനിഷത് തുടങ്ങുന്നത്. ധ്യാനയോഗങ്ങൾകൊണ്ട് അവർ മനസ്സിലാക്കി, സ്വഗുണങ്ങളാൽ നിഗൂഢമായിരിക്കുന്ന
ആത്മ ശക്തിയായ ദേവനാണ് ആ കാരണമെന്ന്. (1.3)
●
എള്ളിൽനിന്ന് എണ്ണ പോലെയും തൈരിൽനിന്ന് വെണ്ണ
പോലെയും സ്രോതസ്സിൽനിന്ന് ജലം പോലെയും അരണികളിൽനിന്ന് അഗ്നി പോലെയും തപസ്വികൾ തന്നിൽനിന്ന്
ആത്മാവിനെ സാക്ഷാത്കരി ക്കുന്നു (1.15).
●
സർവവ്യാപിയായ ആത്മാവ് ബ്രഹ്മത്തിനും അതീതനാണ്
(1.16).
●
മായ തന്നെ പ്രകൃതി. മായാവി മഹേശ്വരൻ (ആത്മാവ്)
ആകുന്നു. ആ മഹേശ്വരന്‍റെ
അവയവങ്ങളാണ് ഇവിടെയുള്ളതെല്ലാം. (4.10).
●
ഇന്ദ്രിയങ്ങൾക്ക് അഗോചരമാണ് ആത്മാവ്. അതിനെ
ഹൃദയവും മനസ്സും കൊണ്ട് (ബോധം കൊണ്ട്) ആരറിയുന്നുവോ അവൻ അമരനായിത്തീ രുന്നു
(4.20).
●
ആത്മാവ് സ്ത്രീയോ പുരുഷനോ നപുംസകമോ അല്ല.
അത് ഏതു ശരീരത്തിൽ വർത്തിക്കുന്നുവോ ആ ശരീരത്തെ നിയന്തിക്കുന്നു (5.10).
●
ആത്മാവിന് ശരീരമില്ല. അതിനെ അറിയുന്നത് അതിന്‍റെ
ഭാവങ്ങളി ലൂടെയാണ്; (എങ്ങനെ ഭവിച്ചിരിക്കുന്നുവോ അത് ഭാവം). അത് ഭാവ ങ്ങളെ ഉണ്ടാക്കുകയും
പിൻവലിക്കുകയും ചെയ്യുന്നു. അതിനെ അറിഞ്ഞ് മനുഷ്യർ അമരന്മാരായി തീരുന്നു (5.14).
●
സർവേശ്വരനായ ആത്മാവിനു തുല്യനായോ അതീതനായോ
ആരുമില്ല (6.8). ഇസ്ലാം അവരുടെ വിശ്വാസത്തിന്‍റെ
ആണിക്കല്ലായി അവതരി പ്പിക്കുന്നതാണ് ഈ തത്ത്വം. ഇത് ഖുറാനും ആയിരത്തിൽപ്പരം വർഷ ങ്ങൾക്കു
മുൻപ് ഭാരതീയ ഋഷിമാർ ദർശിച്ചതാണ്.
●
അവന് നാഥനായോ അവന്‍റെ
നിയന്താവായോ ആരുമില്ല. എല്ലാറ്റിനും കാരണനും എല്ലാറ്റിന്‍റെയും
നിയന്താവും അവൻ തന്നെ (6.9). ഇതും ഇസ്ലാമിന്‍റെ
ഒരു ആപ്തവാക്യമാണ്.
●
സർവഭൂതങ്ങളുടെയും അന്തരാത്മാവായ ദേവൻ ഒരേ
ഒരാൾ മാത്രം. സർവവ്യാപിയായ അവൻ സർവഭൂതങ്ങളിലും ഗൂഢമായി വർത്തി ക്കുന്നു. എല്ലാറ്റിന്‍റെയും
സാക്ഷിയും ചേതനയും നിർഗ്ഗുണനായ അവൻ തന്നെ (6.11). ഈശ്വരൻ ഒന്നേയുള്ളു എന്ന സത്യവും
ഇസ്ലാം പറയുന്ന തിനു മുൻപ് ഭാരതീയർ സ്ഥാപിച്ചിരുന്നു.
●
ഈശ്വരനെ അറിയാതെ ആർക്കും ദുഃഖശാന്തി ഉണ്ടാകില്ല
(6.20)
(xii) ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങൾ
ഇനി നമുക്ക് ഉപനിഷത്തുകളിലെ ശാന്തി മന്ത്രങ്ങളിലേക്കു
കടക്കാം. പ്രാർത്ഥനകളെ ഇച്ഛാശക്തിയുടെ ഉത്തേജനോപാധിയായി പരി വർത്തിപ്പിച്ചിരിക്കുകയാണ്
ഈ മന്ത്രങ്ങൾ. അതാണ് അവയുടെ സവിശേ ഷതയും അതുല്യതയും. ഏതെങ്കിലും ദേവനോടോ ദേവിയോടോ ഉള്ള
അഭ്യർത്ഥനകളല്ല അവ. ഇതിനൊരപവാദമായുള്ളത് അഥർവവേദ ഉപ നിഷത്തുകളിലെ
ശാന്തി മന്ത്രമാണ്. അഥർവം താരതമ്യേന പിൽക്കാ ലത്തുണ്ടായ വേദമാണെന്ന കാര്യം ഓർക്കുക.
ശാന്തിമന്ത്രങ്ങൾ ഉപനിഷത്തുകളുടെ ആദ്യവും
അവസാനവും നൽകപ്പെട്ടിരിക്കുന്നു. ഒരേ മന്ത്രം തന്നെയാണ് ഒരു വേദത്തിലെ എല്ലാ ഉപനിഷത്തുകളും
ഉപയോഗിക്കുന്നത്. യജുർവേദത്തിന് കൃഷ്ണ യജുർവേ ദമെന്നും ശുക്ല യജുർവേദമെന്നും രണ്ടു
പിരിവുകളുള്ളതിനാൽ അവയി ലോരോന്നിലും വ്യത്യസ്ത മന്ത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
അങ്ങനെ ആകെക്കൂടി അഞ്ചു പ്രധാന ശാന്തി മന്ത്രങ്ങളാണുള്ളത്. നമുക്ക് അവ യെല്ലാം
പരിശോധിക്കാം.
ആദ്യം ഋഗ്വേദ ഉപനിഷത്തായ ഐതരേയത്തിലെ ശാന്തിമന്ത്രം
തന്നെയാകട്ടെ.
"ഓം! വാങ്മേ മനസി പ്രതിഷ്ഠിതാ | മനോ മേ വാചി പ്രതിഷ്ഠിതം | ആവിരാവിർ
മ ഏധി | വേദസ്യ മാ ആണീ
സ്ഥഃ |
ശ്രുതം മേ മാ പ്രഹാസീഃ | അനേനാധീതേനാഹോരാത്രാൻ സംദധാമി | ഋതം വദിഷ്യാമി | സത്യം വദിഷ്യാമി | തന്മാമവതു തദ്വക്താരമവതു | അവതു മാം അവതു വക്താരം അവതു വക്താരം ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ" ||
മന്ത്രാർത്ഥം: എന്‍റെ വാക്ക് മനസ്സിലും മനസ്സ് വാക്കിലും പ്രതിഷ്ഠിത
മായിരിക്കുന്നു. ഇവ രണ്ടും മേൽക്കുമേൽ ശക്തമായിത്തീരട്ടെ. വാങ്മന സ്സുകളേ, നിങ്ങൾ രണ്ടും എനിക്ക് അദ്ധ്യയനത്തിന്‍റെ ഉപാധികളാകുന്നു.
പഠിച്ചതൊന്നും എന്നെ പിരിയാതിരിക്കട്ടെ. അവയാൽ ഞാൻ ദിനരാ ത്രങ്ങളെ സമ്പന്നമാക്കുന്നു.
ഞാൻ ഋതവും സത്യവും പ്രകാശിപ്പിക്കും. അത് എന്നെ രക്ഷിക്കട്ടെ; അത് ആചാര്യനെ രക്ഷിക്കട്ടെ.
ശാന്തിഃ ശാന്തിഃ ശാന്തിഃ.
'വാക്ക് മനസ്സിലും മനസ്സ് വാക്കിലും പ്രതിഷ്ഠിതമായിരിക്കുന്നു' എന്നുള്ളത് ഒരു സത്യപ്രസ്താവനയാണ്. ഈ മന്ത്രം ഉരുവിടുന്ന
ആളിന്‍റെ വാഗ്ദാനമാണത്. താൻ പറയുന്നതൊക്കെ തന്‍റെ മനസ്സിലുള്ളതാണെന്നും മനസ്സിലുള്ളതേ
താൻ പറയുന്നുള്ളുവെന്നുമാണ് അയാളുടെ സാക്ഷ്യപ്പെ ടുത്തൽ. ഇപ്രകാരം ഋജുത്വമുള്ള വാക്കും
മനസ്സും ശക്തമാകണമെന്നും അവ തന്‍റെ അദ്ധ്യയനത്തിന്‍റെ ഉപാധികളാകണമെന്നുമാണ് അയാൾ ഇച്ഛിക്കുന്നത്.
ഈ രീതിയിൽ താൻ അഭ്യസിച്ച വിദ്യകളൊന്നും തന്നെ കൈവിടരുതെന്നും അയാൾ ഇച്ഛിക്കുന്നു. അതോടൊപ്പം, അവയെ താൻ രാവും പകലും ഉപാസിക്കുമെന്ന് അയാൾ ദൃഢനിശ്ചയം
ചെയ്യുന്നു. അങ്ങനെ ആർജ്ജിക്കുന്ന വിദ്യ തന്നെയും തന്‍റെ ആചാര്യനെയും രക്ഷിക്കുമെന്ന
വിശ്വാസമാണ് അയാൾ പ്രകടിപ്പിക്കുന്നത്.
'ശാന്തി' എന്ന വാക്ക് മൂന്നു തവണ ആവർത്തിക്കുന്നത് മൂന്നു
തരത്തിലുള്ള ദുഃഖങ്ങളിൽനിന്നുള്ള (ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം) ശാന്തി ഉണ്ടാകട്ടെ എന്ന ഭാവത്തിലാണ്.
അടുത്ത മന്ത്രം
ശുക്ല യജുർവേദത്തിൽപ്പെട്ട ഉപനിഷത്തുകളി ലാണു കാണുന്നത്. ബൃഹദാരണ്യകം, ഈശം എന്നീ ഉപനിഷത്തുകൾ ഈ മന്ത്രം ഉപയോഗിക്കുന്നു.
"ഓം പൂർണമദഃ പൂർണമിദം | പൂർണാത്പൂർണമുദച്യതേ |
പൂർണസ്യ പൂർണമാദായ പൂർണമേവാവശിഷ്യതേ" ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
മന്ത്രാർത്ഥം: അവിടെയും പൂർണ്ണം ഇവിടെയും പൂർണ്ണം. പൂർണ്ണ ത്തിൽനിന്ന്
ഉണ്ടാകുന്നത് പൂർണ്ണം ആകുന്നു. പൂർണ്ണത്തോടു പൂർണ്ണം ചേർന്നുണ്ടാകുന്നതും പൂർണ്ണം തന്നെ.
വളരെ ചെറിയ ഒരു
മന്ത്രമാണെങ്കിലും ഇത് ഉപനിഷത്തത്ത്വ ങ്ങളുടെ സാരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്.
ആത്മാവിന്‍റെ ഭൗതിക പ്രകടനമാണ് ഈ പ്രപഞ്ചമെന്നും അന്ത്യത്തിൽ പ്രപഞ്ചം മുഴുവനായി ആത്മാവിൽ
വിലയം പ്രാപിക്കുമെന്നുമാണല്ലോ ഉപനിഷ ത്തുകൾ ഉദ്ഘോഷിക്കുന്നത്? ആത്മാവ് പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നുവെന്നും
അത് എല്ലാറ്റിനെയും ഉൾക്കൊള്ളുന്നുവെന്നും അതി നെക്കാൾ മഹത്തായി ഒന്നുമില്ലെന്നും ഉപനിഷത്തുകൾ
പറയുന്നു. അതാ യത് ആത്മാവ് പൂർണ്ണമാണ്. അതിന്‍റെ സ്വഭാവമോ? സച്ചിദാനന്ദം എന്നൊരു തത്ത്വം മാത്രമാണത്. ഒരു തത്ത്വത്തിൽനിന്ന്, ഒരു ആശയ ത്തിൽനിന്ന് ആർക്കെങ്കിലും അല്പമെങ്കിലും
നീക്കം ചെയ്യാൻ പറ്റില്ല. അങ്ങനെ നീക്കിയാൽ അത് മറ്റൊന്നാവുകയേ ഉള്ളു. ആ തത്ത്വത്തിന്‍റെ പ്രകടനമായി ഉണ്ടാകുന്നതിലെല്ലാം
അത് അന്തർലീനമായി വർത്തി ക്കുന്നു. അതിനാൽ അവയും പൂർണ്ണം തന്നെ. ഈ മന്ത്രം സകലതിലും ആ പൂർണ്ണത്തെ കാണുന്നു. അതുകൊണ്ടാണ്
അതും ഇതും പൂർണ്ണം എന്നു പറയുന്നത്. ഇനി, ഈ പ്രകടനങ്ങൾ ഓരോന്നായി അതിൽച്ചെന്നു ലയി ച്ചാലും
അതിനു മാറ്റമൊന്നും വരുന്നില്ല. അതു പൂർണ്ണമായി, സച്ചിദാ നന്ദമായി നിലകൊള്ളും.
ഒരാളിന്‍റെ സ്നേഹം
അയാളുടെ ഭാര്യക്കും മക്കൾക്കും മാതാപിതാ ക്കന്മാർക്കും ഒക്കെ കൊടുത്താലും അതിന് യാതൊരു
ഇടിവും സംഭവി ക്കുന്നില്ല. അതുപോലെതന്നെ വിദ്യയും. ഈ ആശയമാണ് മന്ത്രത്തിലൂടെ തെളിയുന്നത്.
അടുത്തത് കൃഷ്ണയജുർവേദ
ഉപനിഷത്തുകളിൽ കാണുന്ന ശാന്തി മന്ത്രമാണ്. കഠം, തൈത്തിരീയം, ശ്വേതാശ്വതരം എന്നീ ഉപനിഷത്തു
കളിൽ ഈ മന്ത്രം കാണാം. വേദാദ്ധ്യയനത്തിനിരിക്കുന്ന ശിഷ്യൻ ഗുരുവുമായി ചേർന്നു പ്രകടിപ്പിക്കുന്ന
ഒരു ദൃഢനിശ്ചയവും ഇച്ഛയുമാണ് ഈ മന്ത്രം.
"ഓം! സഹനാവവതു | സഹ നൗ ഭുനക്തു |
സഹ വീര്യം കരവാവഹൈ |
തേജസ്വി നാവധീതമസ്തു മാ വിദ്വിഷാവഹൈ" ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
മന്ത്രാർത്ഥം: ഞങ്ങൾ രണ്ടുപേരും ഒരുപോലെ രക്ഷിക്കപ്പെടട്ടെ; ഒരു മിച്ചു ഭുജിക്കുകയും വീര്യം പ്രയോഗിക്കുകയും
ചെയ്യട്ടെ. ഞങ്ങൾ പഠി ക്കുന്നതെല്ലാം തേജസ്സുള്ളതായിരിക്കട്ടെ; ഞങ്ങൾ രണ്ടുപേരും (പരസ്പരം) ദ്വേഷിക്കാതിരിക്കട്ടെ.
ഗുരുവും ശിഷ്യനും
ഒരുമിച്ച് ഇച്ഛിക്കുകയാണ്, തങ്ങൾ ഒരുപോലെ
രക്ഷിക്കപ്പെടട്ടെ എന്നും ഒരുമിച്ചു ഭുജിക്കുകയും ഒരുമിച്ചു തങ്ങളുടെ കഴിവുകളെ പ്രയോഗിക്കട്ടെ
എന്നും. തങ്ങൾ ഗ്രഹിക്കുന്നതെല്ലാം തേജ സ്സുറ്റതായിരിക്കട്ടെ എന്നും അവർ ആഗ്രഹിക്കുന്നു.
അവസാനം, ഈ പ്രക്രിയയിൽ പരസ്പരം അലോസരമുണ്ടാക്കാതിരിക്കട്ടെ
എന്ന ഒരു കാര്യം കൂടി അവർ ഉറപ്പാക്കുന്നു.
അടുത്തത്, സാമവേദ ഉപനിഷത്തുകളായ ഛാന്ദോഗ്യം, കേനം എന്നിവയിൽ കാണുന്ന ശാന്തി മന്ത്രമാണ്.
"ഓം ആപ്യായന്തു മമാംഗാനി വാക്പ്രാണഃ ചക്ഷുഃശ്രോത്രം അഥോ ബലം ഇന്ദ്രിയാണി ച സർവാണി | സർവം ബ്രഹ്മോപനിഷദം മാʃഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ നിരാകരോത് അനിരാകരണമസ്തു അനിരാകരണം മേʃസ്തു തദാത്മനി നിരതേ | യ ഉപനിഷത്സു ധർമാസ്തേ മയി സന്തു തേ മയി സന്തു ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||"
മന്ത്രാർത്ഥം: എന്‍റെ അവയവങ്ങൾ സമ്പുഷ്ടമായിരിക്കട്ടെ. വാക്കും
പ്രാണനും കണ്ണും കാതും ബലവും ഇന്ദ്രിയങ്ങളും എല്ലാം സമ്പുഷ്ട മായിരിക്കട്ടെ. ഇവിടെയുള്ളതെല്ലാം
ഉപനിഷത്പ്രോക്തമായ ബ്രഹ്മമാ കുന്നു. ഞാൻ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ; എന്നെ ബ്രഹ്മവും നിരാകരിക്കാതിരിക്കട്ടെ. അനിരാകരണം
ഭവിക്കട്ടെ; എനിക്ക് അനിരാ കരണം ഭവിക്കട്ടെ. ഈ ചിന്ത എപ്പോഴും
എന്നിൽ നിലനിൽക്കട്ടെ. ഉപനിഷത്തുകളിലെ തത്ത്വങ്ങൾ എന്നിൽ നിറഞ്ഞുനിൽക്കട്ടെ.
'ഞാൻ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ; എന്നെ ബ്രഹ്മവും നിരാകരിക്കാതിരിക്കട്ടെ' എന്നതിന്‍റെ താത്പര്യം താൻ ഒറ്റപ്പെട്ട വ്യക്തി യല്ലെന്നും
ഒരു സമഷ്ടിയുടെ ഭാഗം മാത്രമാണെന്നും അതിൽനിന്നു വേർപെട്ട് തനിക്കൊരു അസ്തിത്വം ഇല്ലെന്നുമാണ്.
ആ ചിന്ത എപ്പോഴും നമുക്കുണ്ടായിരിക്കണം.
മന്ത്രങ്ങളിൽ അവസാനത്തേത് അഥർവ വേദത്തിലെ ഉപനിഷ ത്തുകളിൽ
കാണുന്നവയാണ്. മാണ്ഡൂക്യം, മുണ്ഡകം, പ്രശ്നം എന്നീ മുഖ്യ ഉപനിഷത്തുകളിലാണ് ഈ മന്ത്രമുള്ളത്.
ഇതിൽ പ്രാർത്ഥന ചില ദേവ ന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. ഇതാണ് ഈ മന്ത്ര ത്തിന്
മറ്റ് ശാന്തിമന്ത്രങ്ങളിൽനിന്നുള്ള വ്യത്യാസം.
"ഓം ഭദ്രം കർണേഭിഃ ശ്രുണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിഃ യജത്രാഃ |
സ്ഥിരൈരംഗൈഃ തുഷ്ടുവാംസഃ തനുഭിഃ
വ്യശേമ ദേവഹിതം യദായുഃ |
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തി നഃ പൂഷാഃ വിശ്വവേദാഃ |
സ്വസ്തി നഃ താർക്ഷ്യോʃരിഷ്ടനേമിഃ
സ്വസ്തി നോ ബൃഹസ്പതിർദധാതു" ||
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
മന്ത്രാർത്ഥം: ഹേ, ദേവന്മാരേ!
ഞങ്ങൾ ഭദ്രമായതിനെ കാതുകളാൽ കേൾക്കുമാറാകട്ടെ; ഹേ, ആരാധ്യരേ!
ഞങ്ങൾ ഭദ്രമായതിനെ കണ്ണുക ളാൽ കാണുമാറാകട്ടെ. ഉറച്ച മനസ്സോടും സന്തുഷ്ട ശരീരത്തോടുംകൂടി
ആയുസ്സിനനുസരിച്ച് ദേവഹിതം നിവർത്തിക്കുമാറാകട്ടെ. ദീർഘ യശ സ്സ്വിയായ ഇന്ദ്രനും സർവജ്ഞനായ
പൂഷനും കഷ്ടതകൾ നീക്കുന്ന ഗരുഡനും ബൃഹസ്പതിയും ഞങ്ങൾക്കു നന്മ വരുത്തട്ടെ.
ഈ ശാന്തി മന്ത്രങ്ങളിലെയും ഉപനിഷത്തുകളിലെയും സന്ദേശ
ങ്ങൾ നമ്മുടെ ജീവിതത്തിലെ വിളക്കായി ഭവിക്കട്ടെ. ആ വിളക്ക് കാട്ടിത്തരുന്ന പാതയിലൂടെ
ജീവിതം ജീവിക്കാനും നിതാന്ത ശാന്തിയും സമാധാനവും സംതൃപ്തിയും അനുഭവിക്കാനും നമുക്കു
കഴിയട്ടെ.
4. ഭഗവദ് ഗീതയുടെ ഉള്ളടക്കം
മഹാഭാരതം എന്ന ഇതിഹാസ കൃതിയുടെ ഹൃദയമാണ്
ഭഗവദ് ഗീത എന്നു പറയാം. മഹാഭാരതത്തിലെ ഭീഷ്മ പർവത്തിലാണ് ഗീത ഉൾ ക്കൊണ്ടിരിക്കുന്നത്.
പതിനെട്ട് അദ്ധ്യായങ്ങളിലായി 700 ശ്ലോകങ്ങളുണ്ട് ഗീതയിൽ. ഭഗവാൻ ശ്രീകൃഷ്ണൻ നൽകുന്ന
ഉപദേശമായതുകൊണ്ടാണ് ഭഗവദ് ഗീത എന്ന പേരു കിട്ടിയത്. മഹാഭാരത യുദ്ധാരംഭത്തിൽ യുദ്ധ ക്കളത്തിൽ
വച്ച് കൃഷ്ണൻ അർജ്ജുനനു കൊടുക്കുന്നതാണ് ഈ ഉപദേശ ങ്ങൾ.
പാണ്ഡവരും കൗരവരും 18 അക്ഷൗഹിണി പടയുമായി കുരുക്ഷേ ത്രത്തിൽ യുദ്ധത്തിനായി
എത്തുന്നു. ഇരുവശവും നിൽക്കുന്ന പടയാ ളികളിൽ തന്‍റെ
ഗുരുക്കന്മാരെയും പിതാമഹന്മാരെയും മറ്റു ബന്ധുക്ക ളെയും പ്രിയപ്പെട്ടവരെയും കണ്ട അർജുനൻ
ആകെ ശോകപരവശനായി ത്തീരുന്നു. ഈ പ്രിയജനങ്ങളെ വധിച്ചിട്ട് തനിക്കെന്തിന് രാജ്യവും ഭോഗ
സുഖങ്ങളും എന്ന ചിന്തയിൽ അയാൾ വ്രണിതചിത്തനായിത്തീരുന്നു. തനിക്ക് യുദ്ധം ചെയ്യാനാകില്ലെന്നു
പറഞ്ഞ് വില്ലും ശരവും ഉപേക്ഷിച്ച് അയാൾ രഥത്തിൽ തളർന്ന് ഇരുന്നുപോയി.
അർജുനനെ ആ അവസ്ഥയിൽനിന്ന് യുദ്ധസന്നദ്ധനാക്കി
മാറ്റുന്ന തിനാണ് കൃഷ്ണൻ ഉപദേശങ്ങൾ നൽകുന്നത്. സ്വന്തക്കാർ അധർമ്മം ചെയ്താലും അവരെ
ഒന്നും ചെയ്യരുതെന്നും അവരെ വധിച്ചാൽ അത് പാപമാകുമെന്നും ആണ് അർജുനന്‍റെ
ചിന്ത. ബന്ധുക്കളെ കൊല്ലുന്നതു വഴി പാപപങ്കിലനായിത്തീരുന്ന താൻ നരകത്തിൽ പതിക്കുമെന്ന്
അയാൾ ഭയക്കുന്നു. ഇപ്രകാരം, പാപം ചെയ്യേണ്ടി വരുന്നല്ലോ എന്നു ഭയ ന്നാണ് അയാൾ യുദ്ധം ചെയ്യാൻ വിസമ്മതിച്ചത്. ഇത്
ഒരു ക്ഷത്രിയനു ചേർന്ന ചിന്തയല്ലല്ലോ. എന്നു മാത്രമല്ല, എല്ലാ സന്നാഹങ്ങളുമൊരുക്കി
യുദ്ധം ചെയ്യാനായി കളത്തിലിറങ്ങിയിട്ടു ചിന്തിക്കേണ്ട കാര്യവുമല്ലല്ലോ, ഇതൊന്നും. തന്നോടും
സഹോദരങ്ങളോടും കൗരവർ ചെയ്ത കൊടും പാതകങ്ങൾ മറക്കുകയും ചെയ്യുന്നു, അർജുനൻ. തത്കാലത്തേക്ക്
മന സ്സിനുണ്ടായ ദൗർബല്യം മാത്രമായാണ് കൃഷ്ണൻ ഇതിനെ കാണുന്നത്. ക്ഷുദ്രമായ ആ ഹൃദയദൗർബല്യത്തെ
കളഞ്ഞ് യുദ്ധം ചെയ്യാനായി എഴുന്നേൽക്കാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നു.
പാപമേൽക്കാതെ കർമ്മം ചെയ്യേണ്ടത് എങ്ങനെ
എന്നതാണ് കൃഷ്ണന്‍റെ
ഉപദേശത്തിന്‍റെ
കാതൽ. കർമ്മങ്ങൾ എപ്രകാരം ചെയ്താൽ അവ ചെയ്യുന്നവന്‍റെ
മേൽ പാപം ഏൽക്കില്ല എന്ന ആ വിദ്യയെ കർമ്മ യോഗം എന്നു വിളിക്കുന്നു. അതാണ് ഗീതയുടെ
പ്രധാന സന്ദേശം. അതിനെ വിശദീകരിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള തത്ത്വ ബോധനമാണ്
അതിനനുബന്ധമായി വരുന്നത്.
(i) അദ്ധ്യായം 1 - അർജുനവിഷാദയോഗം.
●
ഒന്നാം അദ്ധ്യായം അർജുനവിഷാദയോഗം എന്ന് അറിയപ്പെടുന്നു.
യുദ്ധ സന്നദ്ധരായി കുരുക്ഷേത്രത്തിൽ അണിനിരന്നിരിക്കുന്ന ഇരുഭാഗ ത്തെയും സൈന്യങ്ങളെപ്പറ്റിയുള്ള
വിവരണവും അവരെ കാണുമ്പോൾ അർജുനന് ഉണ്ടാകുന്ന സംഭ്രമവും വിരക്തിയുമാണ് ഇതിലെ വിഷയം.
തന്‍റെ
മനഃപ്രയാസം തേരാളിയായ കൃഷ്ണനോട് പറഞ്ഞ് അയാൾ സന്തപ്ത മനസ്കനായി തേർത്തട്ടിൽ തളർന്നിരിക്കുന്നു.
(ii) അദ്ധ്യായം 2 - സാംഖ്യയോഗം
രണ്ടാം അദ്ധ്യായം സാംഖ്യയോഗം എന്ന് അറിയപ്പെടുന്നു. സാംഖ്യം യുക്തിചിന്തയെ
ദ്യോതിപ്പിക്കുന്നു. യുക്തിയിൽ അധിഷ്ഠിതമായ ആത്മീയ ചിന്തയാണ് ഇതിൽ പ്രധാനമായും ഉള്ളത്.
●
ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും വന്നും പോയും
ഇരിക്കുന്നവയാണ്. അവയെ ദൃഢബുദ്ധിയോടെ നേരിടണം, സഹിക്കണം. അവയാൽ മഥി ക്കപ്പെടരുത്.
(2.14). അവയാൽ മഥിക്കപ്പെടാതെ സമബുദ്ധിയോടെ നേരി ടുന്നവൻ അമരനായി തീരുന്നു.
(2.15). എന്നുവച്ചാൽ, ശീതോഷ്ണ-സുഖ ദുഃഖാദി ദ്വന്ദ്വങ്ങൾക്കു അടിപ്പെടുന്നതാണു മരണം
എന്ന്. അതല്ലാതെ ആർക്കും മരണമില്ല, എല്ലാവരും എന്നും ഉണ്ടായിരുന്നു, ഇനി എന്നും ഉണ്ടായിരിക്കുകയും
ചെയ്യും (2.12, 2.13). (ഉദാഹരണമായി, രാമൻ എന്ന വ്യക്തി എന്നും രാമനായിത്തന്നെ ഉണ്ടായിരുന്നു
എന്നല്ല. രാമനെ രാമ നാക്കിത്തീർക്കുന്നത് അയാളുടെ ശരീരവും അതിനെ നിലനിർത്തുന്ന ആത്മാവും
ആകുന്നു. ആത്മാവ് സർവവ്യാപിയാണ്, എല്ലാവരിലും ഒരേ ആത്മാവു തന്നെയാണുള്ളത്. വ്യത്യസ്തമായത്
ശരീരം മാത്രമാകുന്നു. ശരീരം നശിച്ചാൽ സർവവ്യാപിയായ ആത്മാവു മാത്രം. അതിന് വ്യക്തി ബോധമില്ല,
ശരീരംകൊണ്ടു ചെയ്യുന്നതായ ഒരു കർമ്മവും ആത്മാവിനെ ബാധിക്കുന്നതുമില്ല. എന്നും നാശമില്ലാതെ
നിലനിൽക്കുന്നത് ആത്മാവു മാത്രം. ശരീരം രൂപമാറ്റം വന്ന് മറ്റൊന്നായി മാറുന്നു. അതിനും
സമ്പൂർ ണ്ണമായ നാശമില്ല. ആത്മാവിന് രൂപം പോലും ഇല്ല. മാറ്റവുമില്ല).
●
“നാസതോ വിദ്യതേ ഭാവോ, നാഭാവോ വിദ്യതേ സതഃ”
- (2.16). അസത്തിന് (യഥാർത്ഥത്തിൽ ഇല്ലാത്തതിന്) ഉണ്ട് എന്ന ഭാവമില്ല, സത്തിന് (യഥാർത്ഥത്തിൽ
ഉള്ളതിന്) ഇല്ല എന്ന ഭാവവുമില്ല. അതായത്, ഉള്ളതൊന്നും ഒരിക്കലും നശിക്കില്ല, ഇല്ലാത്തതൊന്നും
ഒരിക്കലും ഉണ്ടാ കുന്നുമില്ല. ആധുനിക ശാസ്ത്രം പറയുന്നതും ഇതുതന്നെ. ഈ ശ്ലോക ത്തിൽനിന്നു
വ്യക്തമാകുന്ന കാര്യം ഇതാണ്; “സത്” എന്നാൽ ഇല്ല എന്ന അവസ്ഥ ഒരിക്കലും ഇല്ലാത്തത്
ആകുന്നു. ഇതൊരു നിർവചനമാണ്. എന്നും മനസ്സിൽ വയ്ക്കണം. അതുപോലെ അസത് എന്നാൽ ഉണ്ട്
എന്ന അവസ്ഥ ഒരിക്കലും ഇല്ലാത്തത് ആകുന്നു.
●
സർവവ്യാപിയായ ആത്മാവ് ഒരിക്കലും നശിക്കുന്നില്ല.
അതിനെ ആർക്കും നശിപ്പിക്കാൻ പറ്റുകയുമില്ല. അതിനു ജനനമരണങ്ങൾ ഇല്ല. ശരീരം നശിച്ചാലും
അത് നശിക്കില്ല. നാം ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതുപോലെ
ആത്മാവ് ജീർണ്ണ ശരീര ങ്ങൾ ത്യജിച്ച് പുതിയവ സ്വീകരിക്കുന്നു. (2.17 മുതൽ 2.24 വരെ)
(എല്ലാവ രിലുമായി ഒരേയൊരു ആത്മാവു മാത്രമേ ഉള്ളുവെന്നുകൂടി ഓർക്കണം. ഒരോരുത്തർക്കും
പ്രത്യേകം പ്രത്യേകം ആത്മാവില്ല. ശരീരം നശിച്ചാൽ അതു വിട്ട് മറ്റൊരു ശരീരം തേടി പോകുന്നു
എന്നൊക്കെയുള്ളത് തെറ്റി ദ്ധാരണയാണ്).
●
ഭോഗൈശ്വര്യങ്ങളാകരുത് മനുഷ്യൻ ജീവിതത്തിൽ
അനുവർത്തിക്കേ ണ്ടതായ ദൃഢനിശ്ചയം, (നിയാമകമായ ആദർശം). അവയോടുള്ള ആർത്തി ഇല്ലാതാക്കി
എന്നേക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്ന താവണം ജീവിതവ്രതം. സുഖഭോഗങ്ങൾ മാത്രം
ജീവിതലക്ഷ്യമായി കണ്ടുള്ള കർമ്മങ്ങൾ ബന്ധനങ്ങളിലേക്ക് നയിക്കും. കാമാത്മാക്കളായ വേദപണ്ഡിതർ
നിരവധിയായ അത്തരം കർമ്മങ്ങൾക്കായി നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അവരെ അവഗണിക്കണം.
തത്സംബന്ധമായ വേദനിർദ്ദേശങ്ങൾ ത്രിഗുണാത്മകമാണ്, അവ ബന്ധനത്തെ ഉണ്ടാക്കും. ത്രിഗുണങ്ങളുടെ
സ്വാധീനത്തിൽ പെടാതെ, നിർദ്വന്ദ്വനായി, ആർത്തി യില്ലാതെ ജീവിക്കണം. (2.42 മുതൽ
2.45 വരെ)
●
“കർമണ്യേവാധികാരസ്തേ മാ ഫലേഷു കദാചന, മാ കർമ ഫലഹേതുർഭുഃ
മാ തേ സംഗോസ്ത്വകർമണി” (2.47); കർമ്മത്തിലാണ് നിനക്ക്
അധികാരമുള്ളത്, ഫലത്തിൽ അധികാരം പാടില്ല. ഫലം ഉദ്ദേശിച്ചാവരുത് നിന്‍റെ
കർമ്മങ്ങൾ. എന്നാൽ കർമ്മം ചെയ്യാതിരിക്കുന്നതിൽ താത്പര്യവും പാടില്ല.
എന്നുവച്ചാൽ ഒരാൾക്ക് ഈ ലോകത്ത് ആകെ അധികാരമുള്ളത് സ്വന്തം കർമ്മത്തിൽ
മാത്രമാണ്. അത് എങ്ങനെ, എപ്പോൾ ചെയ്യണം അല്ലെങ്കിൽ ചെയ്യാതിരിക്കണം എന്ന് അയാൾക്കു
തീരുമാനിക്കാം. മറ്റൊ ന്നിലും അയാൾക്ക് അധികാരമില്ല. കർമ്മം എന്നത് ഫലം ഉണ്ടാകു ന്നതിന്‍റെ
ഒരു ഘടകം മാത്രമാണ്. അതിനാൽ ഫലത്തിന്മേൽ കർമ്മം ചെയ്യുന്നവന് പൂർണ്ണമായ അധികാരമില്ല.
കർമ്മം ചെയ്യുമ്പോൾ അതിന്‍റെ
ഫലം ഏതു രീതിയിൽ വരണമെന്ന് നിർബന്ധം പിടിക്കരുത്. കാരണം, ഫലരൂപീകരണത്തിലെ ഒരു ചെറിയ
ഘടകം മാത്രമാണു കർമ്മം. ഇങ്ങനെയൊക്കെ ആണെങ്കിലും കർമ്മം ചെയ്യുന്നതിൽ വിമുഖത കാണി ക്കുകയുമരുത്.
കാരണം, കർമ്മങ്ങൾ ഈ ലോകത്തിന്‍റെ
നിലനിൽപ്പിന് അനിവാര്യമാണ്. എല്ലാവരും കർമ്മം ചെയ്തേ തീരൂ എന്നർത്ഥം.
●
“യോഗസ്ഥഃ കുരു കർമാണി സംഗം ത്യക്ത്വാ ധനഞ്ജയ;
സിദ്ധ്യസിദ്ധ്യോഃ സമോ ഭുത്വാ സമത്വം യോഗ ഉച്യതേ”. (2.48)
യോഗസ്ഥനായും സംഗം ത്യജിച്ചും വേണം കർമ്മം ചെയ്യാൻ.
കർമ്മഫലം കിട്ടിയാലും ഇല്ലെങ്കിലും സമബുദ്ധിയോടെ വർത്തിക്കാൻ കഴിയുന്ന താണ് യോഗം.
(2.48). കഴിഞ്ഞ ശ്ലോകത്തിന്‍റെ
തുടർച്ചയാണിത്. കർമ്മങ്ങൾ ഫലങ്ങളിൽ അധികാരം ചെലുത്താനുള്ള ഉദ്ദേശ്യത്തോടെ ആകരു തെന്ന്
അവിടെ പറഞ്ഞു. ഇവിടെ പറയുന്നു, കർമ്മം ചെയ്യുമ്പോൾ ഫലം കിട്ടിയാലും ഇല്ലെങ്കിലും ചഞ്ചലചിത്ത
നാവാൻ പാടില്ലെന്ന്. എപ്പോഴും സമബുദ്ധിയൊടെയിരിക്കണമെന്ന്. ആ ബുദ്ധിയോടെ വേണം കർമ്മം
ചെയ്യേണ്ടത്. ഈ സമബുദ്ധിയാണ് കർമ്മയോഗം
●
ഇങ്ങനെ സദാ സമബുദ്ധിയോടെയിരിക്കുന്നവൻ സ്ഥിതപ്രജ്ഞൻ
എന്ന് അറിയപ്പെടുന്നു. അവൻ സർവകാമങ്ങളെയും ഉപേക്ഷിച്ച് തന്നിൽ ത്തന്നെ സന്തുഷ്ടനായിട്ടിരിക്കുന്നു.
അവൻ സുഖങ്ങളിൽ ഹർഷിക്കു കയും ദുഃഖങ്ങളിൽ തളരുകയും ചെയ്യുന്നില്ല. സ്വന്തം ഇന്ദ്രിയങ്ങളെ
അവൻ നിയന്ത്രണത്തിൽ വയ്ക്കുന്നു. (2.55 മുതൽ 2.61 വരെ).
●
ആത്മനിയന്ത്രണമില്ലാതെ വിഷയങ്ങളുടെ പിന്നാലേ
പോകുന്നവൻ നശി ക്കുന്നു. വിഷയങ്ങളെപ്പറ്റി സദാ ചിന്തിക്കുന്ന അവന് അവയിൽ സംഗം ഉണ്ടാകുന്നു.
അതായത്, അവയോട് അഭിനിവേശം ഉണ്ടാകുന്നു. അവ കൈക്കലാക്കണമെന്ന ചിന്ത അവനിൽ ഉദിക്കുന്നു
എന്നർത്ഥം. ഇതു വളർന്ന് അവ കിട്ടിയേ പറ്റൂ എന്ന നിർബന്ധം അവനിൽ ഉണ്ടാകും. ആ നിർബന്ധമായ
ആഗ്രഹമാണ് കാമം. കാമം സാധിക്കാതെ വന്നാൽ ക്രോധം ജനിക്കും. ക്രോധമുണ്ടായാൽ സമ്മോഹമുണ്ടാകും;
അവന് കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കാനും അതനുസരിച്ചു പ്രതികരിക്കാനും കഴിയാതാവുന്നു
എന്നർത്ഥം. തുടർന്ന് ഓർമ്മത്തെറ്റ് പറ്റും. ഓർമ്മത്തെ റ്റുകൾ വന്നാൽ ബുദ്ധി പ്രവർത്തിക്കാതാകും.
ഉള്ളിലുള്ളത് ഓർത്തെ ടുത്ത് പുതിയ കാര്യങ്ങളെ വിലയിരുത്തി മനസ്സിലാക്കാനുള്ള കഴിവാ
ണല്ലോ ബുദ്ധി! അങ്ങനെ ബുദ്ധിനാശം വന്നാൽ അവൻ നാശത്തിലേക്കു പോകുന്നു. അവൻ മരിക്കുന്നു.
ഇതാണ് തത്ത്വചിന്താപരമായ അർത്ഥ ത്തിൽ മരണം. (2.62, 2.63).
“ധ്യായതോ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ; സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ’ഭിജായതേ.
(2.62)
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാത് ബുദ്ധിനാശഃ ബുദ്ധിനാശാത് പ്രണശ്യതി (2.63)
●
ഇന്ദ്രിയങ്ങളുടെ പിന്നാലെ ആരുടെ മനസ്സ് പോകുന്നുവോ
അവന്‍റെ
പ്രജ്ഞ കാറ്റത്തു പെട്ട നൗകപോലെ കൈവിട്ടു പോകുന്നു. (2.67)
(iii) അദ്ധ്യായം 3 - കർമ്മയോഗം.
കർമ്മം അനിവാര്യമാണെന്നും ആർക്കും കർമ്മം
ചെയ്യാതിരി ക്കാൻ സാദ്ധ്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ട് കർമ്മനിർവഹണ ത്തിന്‍റെ
നിഷ്ഠകൾ എന്തൊക്കെയെന്നു വ്യക്തമാക്കുകയാണ് ഈ അദ്ധ്യായത്തിൽ.
●
ആരും ഒരിക്കലും കർമ്മം ചെയ്യാതിരിക്കുന്നില്ല.
എല്ലാവരും പ്രകൃതി യുടെ ഭാഗങ്ങളായ ത്രിഗുണങ്ങളാൽ പ്രേരിതമായി കർമ്മം ചെയ്തുകൊ ണ്ടിരിക്കുന്നു
(3.5)
●
വിഹിതമായ കർമ്മം എല്ലാവരും ചെയ്യണം. ശരീരത്തെ
നിലനിർത്തണ മെങ്കിൽ പോലും കർമ്മം ആവശ്യമാണ്. (3.8)
●
കർമ്മങ്ങൾ യജ്ഞാർത്ഥമായിട്ടല്ല ചെയ്യുന്നതെങ്കിൽ
അത് ബന്ധനം ഉണ്ടാക്കും. അതിനാൽ സംഗമില്ലാതെ യജ്ഞാർത്ഥം കർമ്മം ചെയ്യണം (3.9). യജ്ഞം
എന്നാൽ കർമ്മഫലങ്ങളെ ലോകനന്മയ്ക്കായി സമർപ്പി ക്കുന്ന കർമ്മങ്ങൾ എന്നർത്ഥം.
●
“അന്നാദ് ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ; യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ.
(3.14)
കർമ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷര സമുദ്ഭവം;
തസ്മാത്സർവഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം”.(3.15)
അർത്ഥം: അന്നത്തിൽനിന്നാണ് ഭൂതങ്ങൾ ഉണ്ടാകുന്നത്. മഴയിൽ നിന്ന്
അന്നമുണ്ടാകുന്നു. മഴ യജ്ഞത്തിൽനിന്ന് ഉണ്ടാകുന്നു. യജ്ഞം കർമ്മത്തിൽനിന്നാണ് ഉണ്ടാകുന്നത്.
കർമ്മം ബ്രഹ്മത്തിൽനിന്നാണ് ഉണ്ടായത്. ബ്രഹ്മമാകട്ടെ അക്ഷരമായതിൽനിന്ന് ഉണ്ടായതാണ്.
അതി നാൽ സർവവ്യാപിയായ ബ്രഹ്മം എന്നും യജ്ഞത്തിൽ പ്രതിഷ്ഠിതമാ യിരിക്കുന്നു. എന്നുവച്ചാൽ
ബ്രഹ്മത്തിന്‍റെ
അനിവാര്യ ഘടകമാണ് കർമ്മ ങ്ങൾ.
ആത്മാവിന്‍റെ
ചൈതന്യ ഘടകവും പ്രകൃതിയുടെ ഭൗതിക ഘട കവും ചേർന്നതാണു ബ്രഹ്മം എന്ന് നാം നേരത്തേ കണ്ടല്ലോ?
ഈ പ്രപ ഞ്ചം അങ്ങനെ ബ്രഹ്മമാകുന്നു. അതും നാം കണ്ടു. പ്രപഞ്ചത്തിന്‍റെ
നിലനില്പ് അതിൽ നിരന്തരം നടക്കുന്നതായ യജ്ഞങ്ങളെ ആശ്രയിച്ചാണ്.
യജ്ഞത്താലാണ് മഴ ഉണ്ടാകുന്നതെന്ന് ശ്ലോകത്തിൽ പറയുന്നു. ആരെങ്കിലും
മൂന്നുനാലു പേർ ഒരു തീക്കുണ്ഡത്തിനു ചുറ്റുമിരുന്ന് എന്തെ ങ്കിലുമൊക്കെ ഹോമിച്ചുകൊണ്ടു
നടത്തുന്ന യജ്ഞമല്ല ഇവിടെ ഉദ്ദേശി ച്ചിരിക്കുന്നത്. സൂര്യനും സമുദ്രവും വായുവും അന്തരീക്ഷവുമെല്ലാം
ചേർന്നു നടത്തുന്ന ഒരു യജ്ഞമാണ് മഴയ്ക്കു കാരണം. സൂര്യൻ തന്‍റെ
ചൂടുകൊണ്ട് ജലത്തെ തപിപ്പിക്കുന്നു. സമുദ്രം തന്‍റെ
ജലത്തെ വിട്ടു കൊടുക്കുന്നു. ചൂടുകൊണ്ട് ഉയർന്നു പൊങ്ങുന്ന നീരാവിയെ വായു (കാറ്റ്)
ഉയരങ്ങളിലേക്ക് വഹിച്ചുകൊണ്ടുപോകുന്നു. അന്തരീക്ഷം അതിനെ തന്‍റെ
ഉള്ളിൽ നിർത്തി തണുപ്പിച്ച് മഴയായി പെയ്യിക്കുന്നു. ഈ പ്രവൃത്തികളിൽ ഏർപ്പെട്ട ആർക്കും
ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. അവർ ഫലം എന്താവണമെന്നു ശഠിക്കാതെ സ്വന്തം കർമ്മം ചെയ്യുക
മാത്രമാണു ചെയ്തത്. എന്നുമാത്രമല്ല, അതിന്‍റെ ഫലം സർവഭൂതങ്ങൾ ക്കുമായി സമർപ്പിക്കുകയും
ചെയ്തിരിക്കുന്നു. അതിനാലാണ് അതൊരു യജ്ഞമാണെന്ന് പറയപ്പെടുന്നത്.
യജ്ഞം പലരുടെയും കർമ്മങ്ങൾ കൂടിച്ചേർന്നാണു സംഭവിച്ച തെന്ന് നാമിപ്പോൾ
കണ്ടല്ലോ? അപ്പോൾ യജ്ഞം കർമ്മസമുദ്ഭവമാ ണെന്നു പറഞ്ഞത് സത്യം. ഈ പ്രപഞ്ചത്തിന്‍റെ
അനിവാര്യ സ്വഭാവമാണ് കർമ്മം എന്നു പറയുന്നത്. അതിനാൽ കർമ്മം ബ്രഹ്മോദ്ഭവം തന്നെ എന്നു
വരുന്നു.
ഇനിയുള്ളത് അന്നാദ്ഭവന്തി ഭൂതാനി എന്നുള്ളതാണ്. അന്നത്താ ലാണ്
ഭൂതങ്ങൾ ഉണ്ടാകുന്നത്. അതെങ്ങനെ? എല്ലാ ജീവികളും അവ രുടെ അച്ഛന്‍റെ
ബീജവും അമ്മയുടെ അണ്ഡവും കൂടിച്ചേർന്നുണ്ടാകുന്ന ഒരൊറ്റ കോശത്തിൽ നിന്നാണല്ലോ ഉണ്ടായത്?
ആ ജീവി പൂർണ്ണ വളർച്ച യുള്ള ഒന്നായി മാറുമ്പോൾ ആദ്യത്തെ ഏകകോശത്തോടു കൂട്ടിച്ചേർ ക്കപ്പെട്ടത്
എന്താണ്? അന്നം മാത്രം. അപ്പോൾ ജീവികൾ അന്നത്തിൽ നിന്നാണ് ഉണ്ടായത്.
●
ലോകനന്മയെ പരിഗണിച്ചാലും എല്ലാവരും കർമ്മം
ചെയ്യേണ്ടത് നിർബ ന്ധമാണ്. ശ്രേഷ്ഠന്മാരെ കണ്ടാണ് മറ്റു ജനങ്ങൾ ഓരോന്നു ചെയ്യുന്നത്.
സ്വന്തമായി ഒന്നും നേടാനില്ലെങ്കിലും കൃഷ്ണനും സദാ കർമ്മം ചെയ്തുകൊ ണ്ടിരിക്കുന്നു.
(3.20, 3.21, 3.22).
●
കർമ്മങ്ങളെല്ലാം ചെയ്യപ്പെടുന്നത് പ്രകൃതിജന്യമായ
ത്രിഗുണങ്ങളുടെ സ്വാധീനത്താലാണ്. ആത്മാവല്ല കർമ്മം ചെയ്യുന്നത്. ആത്മബോധം ഇല്ലാത്ത
മൂഢന്മാർ ആത്മാവാണ് കർമ്മങ്ങളുടെയെല്ലാം കർത്താവ് എന്ന് തെറ്റായി ധരിക്കുന്നു. എന്നാൽ,
തത്ത്വബോധം നേടിയവർ ഗുണങ്ങളും കർമ്മങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ് ഗുണങ്ങളുടെ
പ്രവർത്ത നമാണ് കർമ്മങ്ങൾ എന്നു മനസ്സിലാക്കി സംയമനം പാലിക്കുന്നു. അവർ ഗുണങ്ങൾക്കു
വഴങ്ങുകയോ അതിനനുസരിച്ചുള്ള കർമ്മങ്ങൾ ചെയ്യാൻ മുതിരുകയോ ചെയ്യുന്നില്ലെന്ന് അർത്ഥം.
മറിച്ച്, പ്രകൃതിയുടെ ഗുണ ങ്ങളെപ്പറ്റി വിവരമില്ലാത്ത മൂഢന്മാർ ഗുണകർമ്മങ്ങളിൽ വ്യാപൃതരാ
കുന്നു. (ഗുണകർമ്മം എന്നാൽ ഗുണങ്ങളുടെ പ്രേരണയിൽ ചെയ്യപ്പെടുന്ന കർമ്മം). (3.27,
3.28, 3.29)
●
“ശ്രേയാൻ സ്വധർമോ വിഗുണഃ, പരധർമാത് സ്വനുഷ്ഠിതാത്;
സ്വധർമേ
നിധനം ശ്രേയഃ പരധർമോ ഭയാവഹഃ”. (3.35).
അർത്ഥം: ‘നന്നായി ചെയ്ത
ഇതര കർമ്മങ്ങളെക്കാൾ വിഗുണമായ സ്വധർമ്മമാണ് ശ്രേഷ്ഠം. അങ്ങനെയുള്ള സ്വധർമ്മത്തെ അനുഷ്ഠിക്കു
മ്പോൾ മരണം സംഭവിച്ചാൽ അത് ശ്രേയസ്സുണ്ടാക്കും. ഇതരധർമ്മമോ ഭയമുണ്ടാക്കുന്നതാണ്’.
വിഗുണം എന്നാൽ ഒരു ഗുണവുമില്ലാത്തത് എന്നല്ല. അങ്ങനെയുള്ള കർമ്മം
ശ്രേഷ്ഠമാണെന്ന് ആരും ഉപദേശിക്കില്ല. ഗുണങ്ങളുടെ പ്രേര ണയ്ക്കു വഴങ്ങി ചെയ്യുന്ന കർമ്മമാണു
ഗുണകർമ്മം എന്ന് നാം മുകളിൽ കണ്ടു. ഗുണങ്ങളുടെ പ്രേരണയിൽ പെടാതെ ചെയ്യുന്ന കർമ്മമാണു
വിഗുണ കർമ്മം. അതായത്, ഗുണാതീത കർമ്മം. അതാണു ശ്രേഷ്ഠമെന്ന് അദ്ധ്യായം 14-ൽ പറയുന്നുണ്ട്.
ഗുണങ്ങൾക്കു വിധേയമായി കർമ്മങ്ങൾ ചെയ്യുമ്പോൾ നാം അതിന്‍റെ
ഫലങ്ങളാൽ ബന്ധിതരാകുന്നു. വിഗുണ കർമ്മം ചെയ്യുമ്പോൾ ഫലം എങ്ങനെ വന്നാലും നാം അചഞ്ചലരായി
വർത്തിക്കും. ഇതാണ് കർമ്മയോഗം അനുശാസിക്കുന്ന കർമ്മ നിർവ ഹണ രീതി (2.47, 2.48 ശ്ലോകങ്ങൾകൂടി
നോക്കുക).
വിഗണമായ സ്വധർമ്മമാണ് ശ്രേഷ്ഠം എന്നു പറഞ്ഞിരിക്കുന്നതിന്‍റെ
അർത്ഥം വ്യക്തമായല്ലോ? പരധർമ്മം എന്നാൽ അന്യന്‍റെ
കർമ്മമല്ല, വിഗുണമല്ലാത്ത ഇതര (മറ്റു) കർമ്മം എന്നാണ് അർത്ഥം. അത് ചെയ്താൽ കർമ്മബന്ധനം
സംഭവിക്കും എന്നതിനാൽ അത് ഭയാവഹമാണ്. വിഗുണ കർമ്മം ശ്രേഷ്ഠമായതിനാൽ അതു ചെയ്യുമ്പോൾ
മരണം സംഭവിച്ചാലും ശ്രേയസ്സ് ഉണ്ടാകും.
(iv) അദ്ധ്യായം 4 - ജ്ഞാന കർമ്മസന്ന്യാസയോഗം.
കർമ്മയോഗത്തെക്കുറിച്ചു പറഞ്ഞുകഴിഞ്ഞു. ഇനി
ജ്ഞാനത്തെ പ്പറ്റിയും കർമ്മസന്ന്യാസത്തെപ്പറ്റിയുമാണ് പറയുന്നത്. ഭൂതങ്ങളെല്ലാം ആത്മാവിന്‍റെയും
തന്‍റെതന്നെയും
അംശങ്ങളാണെന്നു ധരിക്കുകയും കാമങ്ങളെ പ്രാപിക്കാതിരിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ
ജ്ഞാനം. അത് യോഗയുക്തനായ വ്യക്തിക്ക് കാലക്രമേണ തന്നിൽത്തന്നെ തെളി ഞ്ഞുവരും. അല്ലെങ്കിൽ
തത്ത്വദർശികളായ ജ്ഞാനികൾ ഉപദേശിച്ചു തരും. എല്ലാ കർമ്മങ്ങളും ജ്ഞാനലബ്ധിയോടെ അപ്രസക്തമായി
തീരു ന്നു. മനുഷ്യരെ പവിത്രീകരിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ഉപാധി യാണ് ജ്ഞാനം.
യജ്ഞങ്ങൾ ഈ ലോകത്ത് പലവിധത്തിലുമുണ്ടെങ്കിലും ഏറ്റവും സവിശേഷമായിട്ടുള്ളത് ജ്ഞാനയജ്ഞമാകുന്നു.
(4.32 മുതൽ 4.42 വരെ). ജ്ഞാനത്തെപ്പറ്റി ഈ അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളത് ചുരുക്ക ത്തിൽ
ഇത്രയുമാണ്. കർമ്മസന്ന്യാസത്തെപ്പറ്റിയും മറ്റുമുള്ള കാര്യങ്ങൾ നോക്കാം.
●
അജനും അവ്യയനുമായ ആത്മാവാണ് ഭൂതങ്ങളുടെ ഈശ്വരൻ.
തന്‍റെ
പ്രകൃതിയെ ഉപയോഗിച്ച് മായാശക്തിയാൽ ഈശ്വരൻ സ്വയം പ്രകടി പ്പിക്കുന്നു. (4.6).
●
“യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത, അഭ്യുത്ഥാനമധർമസ്യ
തദാത്മാനം സൃജാമ്യഹം (4.7) പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം ധർമസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ”(4.8)
അർത്ഥം:
ധർമ്മം മങ്ങുകയും അധർമ്മം ശക്തമാവുകയും ചെയ്യു മ്പോഴെല്ലാം ഞാൻ എന്നെത്തന്നെ പ്രകാശിപ്പിക്കുന്നു.
നല്ലവരെ രക്ഷി ക്കാനും ദുഷ്ടന്മാരെ നശിപ്പിക്കാനും അതുവഴി ധർമ്മത്തെ പുനഃസ്ഥാപി ക്കാനുമായി
ഞാനിങ്ങനെ കാലാകാലങ്ങളിൽ എന്‍റെ
അവ്യയമായ ശക്തിയെ പ്രകടിപ്പിക്കാറുണ്ട്. (4.7, 4.8).
ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന്‍റെ
ശക്തികൾ വളരുകയും ചെയ്യുമ്പോൾ അധർമ്മത്തിന് എതിരേ ധർമ്മത്തിന്‍റെ
ഒരു ശക്തി ഉയർന്നു വരും എന്നർത്ഥം. ലോകത്തിന്‍റെ
ചരിത്രം തന്നെ അതിന് സാക്ഷ്യം വഹി ക്കുന്നു. ഇവിടെ ‘ഞാൻ’ എന്നാൽ ഈശ്വരനായ ആത്മാവ് എന്നർത്ഥം.
●
“യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം; മമ വർത്മാനുവർതന്തേ മനുഷ്യാഃ
പാർത്ഥ സർവശഃ (4.11).
അർത്ഥം:
‘എന്നെ എങ്ങനെയാണോ മനുഷ്യർ സമീപിക്കുന്നത്, ഞാൻ അങ്ങനെതന്നെ അവരെ പ്രാപിക്കുന്നു. മനുഷ്യർ
എല്ലാ വിധത്തിലും എന്‍റെ
പാതയെത്തന്നെ പിന്തുടരുന്നു’.
അനന്തമായ ശക്തിവിശേഷങ്ങളോടുകൂടിയവനാണ് ആത്മാവായ ഈശ്വരൻ. എല്ലാവരിലും
എല്ലാ വിധത്തിലും പ്രവർത്തിക്കുന്നതും പ്രകടി തമാകുന്നതും ഈശ്വരന്‍റെ
ആ ശക്തിവിശേഷങ്ങളിൽ ഒന്ന് അല്ലെങ്കിൽ മറ്റൊന്നാണ്. അതല്ലാതെ വേറൊരു ശക്തിയില്ല. ഈശ്വരശക്തിയിൽ
ഏത് തന്നിൽ പ്രവർത്തിക്കണമെന്ന് ഒരാൾ വിചാരിക്കുന്നുവോ ആ ശക്തി അയാളിൽ പ്രകാശിക്കുന്നു.
ഇതാണ് ശ്ലോകത്തിന്‍റെ
താത്പര്യം. ഒരു ഉദാഹരണം ഇതിനെ കൂടുതൽ വ്യക്തമാക്കും. വൈദ്യുതി അനേക വിധത്തിലുള്ള ശക്തിയോടു
കൂടിയതാണല്ലോ? ചിലർ അത് ഫാൻ പ്രവർ ത്തിപ്പിക്കാൻ ഉപയോഗിക്കുന്നു, മറ്റു ചിലർ വിളക്കു
തെളിക്കാനും വേറെ ചിലർ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കുന്നു. ഏതു രീതി
യിൽ വേണമോ ആ രീതിയിൽ വൈദ്യുതി നിങ്ങൾക്ക് ലഭ്യമാവുന്നു. (‘യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ
ഭജാമ്യഹം’) ഇവിടെയെല്ലാം എല്ലാവരും വൈദ്യുതിയെത്തന്നെ ആശ്രയിക്കുന്നു. ഇതുതന്നെയാണ്
‘മമ വർത്മാനുവർതന്തേ മനുഷ്യാഃ പാർത്ഥ സർവശഃ’ എന്നതിന്‍റെ
താത്പര്യം.
●
“ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമവിഭാഗശഃ; തസ്യ കർതാരമപി മാം വിദ്ധ്യകർതാരമവ്യയം”,
(4.13)
അർത്ഥം:
ചതുർവർണങ്ങളെ ഞാനാണു സൃഷ്ടിച്ചത്. ഗുണകർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വിഭജനം നടത്തിയിട്ടുള്ളത്.
ഞാൻ അതിന്‍റെ
കർത്താവാണെങ്കിലും എന്നെ അവ്യയനായ അകർത്താവായി അറി യുക.
‘ഗുണകർമവിഭാഗശഃ’ എന്നുള്ളതിന് ഗുണങ്ങളുടെയും കർമ്മങ്ങളു ടെയും വിഭാഗത്താൽ എന്ന്
പലരും അർത്ഥം പറയാറുണ്ട്. അത് ശരിയല്ല. അങ്ങനെ വരണമെങ്കിൽ 3.28-ലെപ്പോലെ ‘ഗുണകർമവിഭാഗയോഃ’
എന്നു വേണമായിരുന്നു. ഇവിടെ ഗുണകർമ്മങ്ങളുടെ വിഭാഗത്താൽ എന്നുത ന്നെയാണ് വിവക്ഷ. എന്താണ്
ഗുണകർമ്മം എന്ന് 3.29-ൽനിന്ന് മനസ്സി ലാക്കാം. ഗുണങ്ങളുടെ സ്വാധീനത്താൽ ചെയ്യപ്പെടുന്ന
കർമ്മങ്ങളാണ് ഗുണകർമ്മങ്ങൾ; അല്ലാത്തവ വിഗുണ കർമ്മങ്ങൾ ആണെന്ന് നാം 3.35-ൽ കണ്ടതാണല്ലോ?
അത് ഗുണാതീതന്‍റെ
കർമ്മങ്ങളാണ്.
പ്രകൃതിജന്യമായ ഗുണങ്ങൾക്കു വശപ്പെട്ട് ആളുകൾ ചെയ്യുന്ന കർമ്മങ്ങളുടെ
അടിസ്ഥാനത്തിലാണ് വർണ്ണ വിഭജനം നടത്തിയിട്ടുള്ളത്. അത് ഈശ്വരൻ മുൻകൂട്ടി ചെയ്തു വച്ചിരിക്കുന്ന
ഒന്നല്ല എന്നു വ്യക്തം. അത് ഒരാൾ സ്വകർമ്മങ്ങളിലൂടെ വെളിവാക്കുന്നതാണ്. ഓരോ തരം കർമ്മം
ചെയ്യണമെങ്കിലും അതിനുള്ള കഴിവ് ജന്മനാ കിട്ടിയിരിക്കണം. കഴിവ് കിട്ടിയാൽ മാത്രം പോരാ
അതിനനുസരിച്ചുള്ള കർമ്മം ചെയ്യു കയും വേണം. എങ്കിലേ അയാൾ ഏതു വർണ്ണത്തിൽ പെടുന്നു എന്ന്
വ്യക്തമാകൂ. കർമ്മം ചെയ്യുക എന്നത് അതതു വ്യക്തിയുടെ അധി കാരത്തിൽ പെട്ടതാണ്. പഠിക്കാനുള്ള
കഴിവുണ്ടെങ്കിലും ഒരാൾ പഠി ക്കുന്നില്ലെങ്കിൽ അയാൾ ഡോക്ടർ ആവുകയില്ലല്ലോ? അതുപോലെയാണ്
ഇതും. അങ്ങനെ ഒരാൾ ചെയ്യുന്ന കർമ്മങ്ങൾ അയാളുടെ വർണ്ണത്തി ലേക്കുള്ള ഒരു ചൂണ്ടുവിരലാണ്.
താൻ ഏർപ്പെട്ടിരിക്കുന്ന കർമ്മം ഉത്ത മമായി ചെയ്യുന്നെങ്കിൽ അതിനുള്ള ജന്മഗുണം അയാൾക്ക്
ഉണ്ടെന്ന് നമുക്ക് നിശ്ചയിക്കാം. ആ കർമ്മം ഏതു വർണ്ണത്തിനു നിശ്ചയിച്ചിരി ക്കുന്നതാണെന്നു
നോക്കി അയാളുടെ വർണ്ണം ഏതെന്നു നിശ്ചയിക്കാം.
ഇതിനർത്ഥം ആരും ജന്മം കൊണ്ട് ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ
ആകുന്നില്ല എന്നാണ്. അതായത്, പാരമ്പര്യമല്ല വർണ്ണനിശ്ചയത്തിന് അടിസ്ഥാനം. ഡോക്ടർ ജോലി
പാരമ്പര്യമല്ലാത്തതു പോലെതന്നെ ഇതും. ജന്മം കൊണ്ട് വർണ്ണം അവകാശപ്പെടുന്നത് തത്ത്വ
വിരുദ്ധമാണ്, കബളിപ്പിക്കലാണ്. ശാരീരിക ശക്തി ഇല്ലാത്തവൻ ക്ഷത്രി യന്‍റെ
മകനായാലും ക്ഷത്രിയനാകില്ല. അവന് യുദ്ധം എന്നു കേൾക്കു മ്പോൾതന്നെ വിറയൽ വരും. അതുപോലെ
പഠിപ്പില്ലാത്തവൻ ബ്രാഹ്മ ണന്‍റെ
മകനായാലും ബ്രാഹ്മണനാകില്ല. അതാണ് ഉപനിഷത്തുകളും ഗീതയും നൽകുന്ന പാഠം.
തന്നെ അവ്യയനായ അകർത്താവായി അറിയണമെന്ന് കൃഷ്ണൻ ഇവിടെ പറയുന്നത്
എന്തുകൊണ്ടെന്നാൽ കർമ്മഫലങ്ങളിൽ തനിക്ക് ആശയില്ല, അതിനാൽ താൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല.
ഇങ്ങനെ കർമ്മഫലങ്ങളിൽ ആശയില്ലാത്തവർ കർമ്മങ്ങളാൽ ബന്ധിക്ക പ്പെടുകയില്ല (4.14). (കർമ്മസന്ന്യാസത്തിന്‍റെ
ഒരു രീതിയാണിത്).
●
“കർമണ്യകർമ യഃ പശ്യേത് അകർമണി ച കർമ യഃ;
സ
ബുദ്ധിമാൻ മനുഷ്യേഷു സ യുക്തഃ കൃത്സ്നകർമകൃത്”. (4.18)
അർത്ഥം:
കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മ ത്തെയും കാണുന്നവൻ മനുഷ്യരിൽവച്ച് ബുദ്ധിമാനാണ്,
യോഗയുക്ത നാണ്, ഏതു കർമ്മവും ചെയ്യുന്നവനാണ്.
കർമ്മത്തിൽ അകർമ്മത്തെ കാണുക എന്നുവച്ചാൽ
എന്തു ചെയ്താലും താൻ ചെയ്യുന്നു എന്ന ഭാവമില്ലാതിരിക്കുക. അപ്പോൾ ആ കർമ്മത്തിന്‍റെ
ഫലത്തിൽ തനിക്ക് ആശയുണ്ടാവില്ല. തത്ഫലമായി കർമ്മബന്ധനവും ഉണ്ടാവില്ല. അതുകൊണ്ട് അവൻ
അതിബുദ്ധിമാൻ തന്നെ. യോഗപ്രാപ്തി എന്നുവച്ചാൽ ഈ അവസ്ഥയാണ്. അവന് ഏതു കർമ്മവും ചെയ്യാം,
കർമ്മങ്ങൾ അവനെ ബാധിക്കുകയില്ല. ഇതാണ് കർമ്മസന്ന്യാസത്തിന്‍റെ
മറ്റൊരു രീതി.
(കർമ്മബന്ധനം
എന്നാൽ കർമ്മങ്ങളിൽ സംഗം ഉണ്ടാവുകയും തത്ഫല മായി അവയുടെ വിപരീത ഫലങ്ങളാൽ മഥിക്കപ്പെടുകയും
ചെയ്യുന്ന അവസ്ഥ).
●
“ബ്രഹ്മാർപണം ബ്രഹ്മഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാ
ഹുതം;
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകർമസമാധിനാ” (4.24)
അർത്ഥം:
യജ്ഞത്തിൽ അർപ്പണം ചെയ്യുക എന്നതും അതിനുള്ള വസ്തുവായ ഹവിസ്സും അഗ്നിയുമെല്ലാം ബ്രഹ്മം
തന്നെ. അർപ്പണം ചെയ്യുന്ന ആളും ബ്രഹ്മമാകുന്നു. ബ്രഹ്മമാകുന്ന കർമ്മത്തിൽ മുഴുകിയ അയാൾ
പ്രാപിക്കുന്നതും ബ്രഹ്മത്തെത്തന്നെ. (അതായത്, എല്ലാം ബ്രഹ്മമയം മാത്രം, എല്ലാം ബ്രഹ്മം
തന്നെ).
(v) അദ്ധ്യായം 5 - സന്ന്യാസയോഗം
സന്ന്യാസയോഗം അഥവാ കർമ്മസന്ന്യാസയോഗം എന്നാണ് ഈ അദ്ധ്യായത്തിന്‍റെ
പേര്. കർമ്മസന്ന്യാസത്തെപ്പറ്റി നാം ചില കാര്യങ്ങൾ നാലാം അദ്ധ്യായത്തിൽ കണ്ടു. കുറെക്കൂടി
വിശദമായി ഈ അദ്ധ്യായം സന്ന്യാസത്തെക്കുറിച്ചു പറയുന്നു.
●
സന്ന്യാസി എന്നാൽ ദ്വേഷിക്കുകയോ കാംക്ഷിക്കുകയോ
ചെയ്യാത്തവൻ ആകുന്നു (5.3).
●
കർമ്മങ്ങൾ ബ്രഹ്മത്തിൽ അർപ്പിച്ച് സംഗം ഇല്ലാതെ
കർമ്മം ചെയ്താൽ പാപത്താൽ ബാധിക്കപ്പെടുകയില്ല. (5.10) (ഇങ്ങനെയുള്ളവർ കാംക്ഷിക്കു കയോ
ദ്വേഷിക്കുകയോ ചെയ്യില്ല. അതിനാൽ അവർ സന്ന്യാസിമാരാ കുന്നു).
●
“ന കർതൃത്വം ന കർമാണി ലോകസ്യ സൃജതി പ്രഭുഃ; ന കർമഫലസംയോഗം സ്വഭാവസ്തു
പ്രവർതതേ”. (5.14)
അർത്ഥം:
ഈശ്വരൻ മനുഷ്യർക്കായി കർമ്മങ്ങളോ കർതൃത്വമോ നിശ്ച യിച്ചു നൽകുന്നില്ല. കർമ്മഫലത്തെ
കൊടുക്കുന്നുമില്ല. എല്ലാം പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചു സംഭവിക്കുന്നു.
അതായത്, ഒരാൾ ഏതു കർമ്മം ചെയ്യണമെന്നോ ഒരു
കർമ്മം ഏതു വ്യക്തി ചെയ്യണമെന്നോ ഈശ്വരൻ നിശ്ചയിക്കുന്നില്ല. ചെയ്യുന്ന കർമ്മ ത്തിനുള്ള
ഫലം നൽകുന്നതും ഈശ്വരനല്ല. അതെല്ലാം പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചു സംഭവിക്കുന്നു.
സ്വഭാവം എന്നാൽ ഈശ്വ രൻ ഈ പ്രപഞ്ചത്തിലെ വസ്തുക്കളായും ജീവികളായും മറ്റും എങ്ങനെ ഭവിച്ചിരിക്കുന്നുവോ
അത്. അതിനെയാണ് നാം പ്രകൃതി എന്നു വിളിക്കുന്നത്. എല്ലാ കർമ്മങ്ങളും ഉണ്ടാകുന്നതും
ഒരാളിലേക്ക് അത് ചെയ്യാനായി എത്തപ്പെടുന്നതും പ്രകൃതിനിയമം അനുസരിച്ചാണ്. ഓരോ ന്നിലും
ഈശ്വരന്‍റെ
കൈകടത്തൽ ഇല്ല എന്നർത്ഥം. കർമ്മഫലത്തിന്‍റെ കാര്യത്തിലും അതു തന്നെയാണു സംഭവിക്കുന്നത്.
ഓരോരുത്തർക്കും അവർ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം ഈശ്വരൻ പാർസലായി അയച്ചു കൊടുക്കുന്നതും
ഇല്ല. അതും സ്വഭാവം അനുസരിച്ചു സംഭവിക്കും. എത്ര പ്രാർത്ഥിച്ചാലും എത്ര വലിയ നേർച്ചകൾ
നേർന്നാലും ഒരു കരിങ്കല്ലിനെ സ്വർണ്ണക്കട്ട ആക്കി കിട്ടുകയില്ല. കാരണം, “സ്വഭാവസ്തു
പ്രവർതതേ”. ചെയ്യാനുള്ള കർമ്മങ്ങൾ അർപ്പണ ബോധത്തോടെ സംഗമില്ലാതെ ചെയ്യുക എന്നതേ ഏതൊരാളിനും
കരണീയമായിട്ടുള്ളത്.
ഈശ്വരൻ ആരുടെയും പുണ്യമോ പാപമോ സ്വീകരിക്കുന്നില്ലെ
ന്നുകൂടി അടുത്ത ശ്ലോകത്തിൽ (5.15) പറഞ്ഞിരിക്കുന്നു. അജ്ഞാനി കളാണ് മറിച്ചു വിശ്വസിക്കുന്നത്.
●
“വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി; ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ
സമദർശിനഃ”. (5.18)
അർത്ഥം:
വിദ്യാവിനയ സമ്പന്നനായ ബ്രാഹ്മണനിലും പശുവിലും ആന യിലും നായയിലും നായയെ തിന്നുന്നവനിലും
സമത്വം ദർശിക്കുന്ന വരാണ് പണ്ഡിതർ. എന്തു സമത്വമാണ് പണ്ഡിതർ ഈ വിവിധങ്ങളായ ജീവികളിൽ
കാണുന്നത്? ഇവരിലെല്ലാം ഏകമായി നിൽക്കുന്ന ഒരു ചൈതന്യാംശമുണ്ട്. ആ ഈശ്വര ചൈതന്യത്തെയാണ്
രൂപങ്ങൾക്ക് അതീതമായി പണ്ഡിതന്മാർ കാണുന്നത്. അങ്ങനെ സമത്വം കാണുന്ന താണ് പാണ്ഡിത്യം
എന്നർത്ഥം. അതിനെ മഹത്ത്വമായും ആദർശമായും ഹിന്ദുമതം കാണുന്നു.
ശരീരം നഷ്ടമാകുന്നതിനു മുൻപുതന്നെ, അതായത് ജീവിച്ചിരി ക്കുമ്പോൾത്തന്നെ,
കാമക്രോധങ്ങൾ ഉപേക്ഷിക്കാൻ കഴിയുന്നവൻ യോഗത്തെയും തത്ഫലമായി നിത്യമായ സുഖത്തെയും പ്രാപിക്കുന്നു
വെന്ന് 5.23 ശ്ലോകത്തിൽ പറയുന്നു. അതായത്, ഒരാളിന്‍റെ
സുഖം അവനിൽത്തന്നെ അധിഷ്ഠിതമായിരിക്കുന്നു. ആരെങ്കിലും, ഈശ്വരൻ പോലും, അനുവദിച്ചു നൽകുന്നതല്ല.
മരിച്ചു ചെന്നതിനു ശേഷം കിട്ടുന്ന തുമല്ല.
(vi) അദ്ധ്യായം 6 - ആത്മസംയമയോഗം
ധ്യാനയോഗം എന്നും ഈ അദ്ധ്യായം അറിയപ്പെടുന്നു. ആത്മ നിയന്ത്രണത്തിനുള്ള
വഴികളെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്.
●
കർമ്മഫലം നോക്കാതെ, ചെയ്യേണ്ടതായ കർമ്മങ്ങളെല്ലാം
ചെയ്യുന്നവ നാണ് സന്ന്യാസി, അവൻ തന്നെയാണ് യോഗിയും. (6.1). സന്ന്യാസമെന്നു വിളിക്കുന്നതുതന്നെയാണ്
യോഗവും. കാമങ്ങളെ ഉപേക്ഷിക്കാത്തവന് (സന്ന്യസിക്കാത്തവന്) ഒരിക്കലും യോഗി ആകാൻ കഴിയില്ല.
(6.2).
ഇന്ദ്രിയവിഷയങ്ങളിലോ കർമ്മങ്ങളിലോ ആസക്തി
കാണിക്കാ ത്ത അവസ്ഥയിൽ എത്തുന്നവനെയാണ് യോഗി എന്നു വിളിക്കുന്നത് (6.4)
●
“ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്; ആത്മൈവ ഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ. (6.5)
അർത്ഥം:
ഓരോരുത്തരും അവനവനെത്തന്നെ സ്വയം ഉദ്ധരിക്കണം. തന്നെത്തന്നെ കൈവിട്ടുകളയരുത്. താൻ തന്നെയാണ്
തന്‍റെ
ബന്ധുവും ശത്രുവും.
സ്വയം നിയന്ത്രിക്കാൻ കഴിയുന്നവന് താൻ ബന്ധുവാകുന്നു.
ആത്മനിയന്ത്രണം ഇല്ലാത്തവന് താൻ തന്നെയാണു ശത്രുവായി ഭവി ക്കുന്നതും. (6.6)
ഇങ്ങനെ സ്വയം നിയന്ത്രിച്ച് യോഗയുക്തനായിത്തീർന്ന
ഒരാൾക്ക് മണ്ണും കല്ലും കാഞ്ചനവും ഒരുപോലെയാണ്. (6.8) അതുപോലെ, ശത്രു വിലും മിത്രത്തിലും,
ബന്ധുവിലും വെറുക്കുന്നവനിലും പാപിയിലും സാധുവിലും എല്ലാം സമബുദ്ധിയോടെ വർത്തിക്കുന്നതാണ്
വിശേഷ പ്പെട്ട കാര്യം. (6.9).
ഇനി 6.11 മുതൽ 6.15 വരെ ശ്ലോകങ്ങളിൽ ധ്യാനം
എങ്ങനെയാണു ചെയ്യേണ്ടതെന്ന് വിവരിക്കുന്നു.
യോഗയുക്തൻ എല്ലാറ്റിലും സമത്വബുദ്ധിയുള്ളവൻ
ആയിരിക്കും. അയാൾ ആത്മാവിൽ സർവ ഭൂതങ്ങളെയും സർവഭൂതങ്ങളിലും ആത്മാ വിനെയും ദർശിക്കുന്നു.
(6.29)
അങ്ങനെയുള്ള ആൾ എപ്പോഴും ഈശ്വരനിൽ ചേർന്നു
വർത്തി ക്കുന്നു. (6.30).
(vii)
അദ്ധ്യായം 7 - ജ്ഞാനവിജ്ഞാനയോഗം
വിജ്ഞാനയോഗം എന്നും ഈ
യോഗം അറിയപ്പെടുന്നു. പ്രപഞ്ച ത്തിന്‍റെ
ആത്യന്തിക സത്തയാണ് ആത്മാവ്. ആത്മാവിന്‍റെ ഭൗതിക പ്രക ടനമാണ് ഈ പ്രപഞ്ചം. പ്രപഞ്ചത്തിൽ
ആത്മശക്തി എങ്ങനെയൊക്കെ വേദ്യമാകുന്നു എന്നതിനെപ്പറ്റിയുള്ള അറിവാണ് വിജ്ഞാനം. ജ്ഞാനം
ആത്മാവിനെപ്പറ്റിയുള്ള അറിവും.
●
ആയിരക്കണക്കിനു മനുഷ്യരിൽ ആരെങ്കിലും ഒരാളാകും
(നൈഷ്കർ മ്മ്യ) സിദ്ധിക്കുവേണ്ടി പ്രയത്നിക്കുന്നത്. ആ സിദ്ധി നേടിയവരിൽ ത്തന്നെ ചുരുക്കം
ചിലർ മാത്രമേ എന്നെ (ആത്മാവിനെ) തത്ത്വപരമായി അറിയുന്നുള്ളു. (7.3). (സിദ്ധി എന്നാൽ നൈഷ്കർമ്മ്യസിദ്ധി. അത് ബ്രഹ്മ പ്രാപ്തിക്കുള്ള
ആദ്യ പടിയാണ്. ഗീതയിൽ 18.49 മുതൽ 18.55 വരെ അക്കാര്യം വിശദമാക്കിയിട്ടുണ്ട്. ബ്രഹ്മജ്ഞാനം
നേടിയവനാണ് ബ്രാഹ്മ ണൻ എന്ന് ബൃഹദാരണ്യക ഉപനിഷത്ത് 3.8.10-ൽ പറഞ്ഞിരിക്കുന്നു. ബ്രഹ്മജ്ഞാനം
നേടുന്നത് ഗീത പറയുന്നതുപോലെ തുച്ഛമായ എണ്ണം ആളുകളാണെങ്കിൽ അതിനർത്ഥം, ലോകത്ത് യഥാർത്ഥ
ബ്രാഹ്മണർ വളരെ കുറവാണെന്നാണ്. ജാതിയുടെ ബലത്തിൽ പൂണൂലുമിട്ട് ബ്രാഹ്മ ണനാണെന്ന ഭാവത്തിൽ
നടക്കുന്നത് കബളിപ്പിക്കലാണ്. ഹിന്ദുമത ത്തിന്‍റെ
ശോഭ തന്നെ അത്തരക്കാരാണ് കെടുത്തുന്നത്)
●
ഈശ്വരനായ ആത്മാവിന്‍റെ
പ്രകൃതിയിൽനിന്നാണ് എല്ലാ ഭൂതങ്ങളും ഉണ്ടായിട്ടുള്ളത്. ആത്മാവാണ് ഈ ലോകത്തിന്‍റെ
മുഴുവൻ പ്രഭവ സ്ഥാനവും പ്രലയസ്ഥാനവും. എല്ലാം ഈശ്വരനിൽനിന്ന് ഉണ്ടായി ഈശ്വ രനിൽത്തന്നെ
ചെന്നുചേരുന്നു. (7.6)
●
ആത്മാവിന് അതീതമായി മറ്റൊന്നുമില്ല. എല്ലാം
മുത്തുകൾ ചരടിൽ എന്നപോലെ ആത്മാവിനാൽ കോർക്കപ്പെട്ടിരിക്കുന്നു. (7.7)
●
വെള്ളത്തിന്‍റെ
രസവും സൂര്യചന്ദ്രന്മാരുടെ പ്രകാശവും ജീവികളുടെ ജീവനുമെല്ലാം ആത്മാവിൽനിന്ന് ഉണ്ടാകുന്നതാകുന്നു.
എല്ലാ ജീവിക ളുടെയും സനാതനമായ ബീജവും ആത്മാവിൽ ഉള്ളടങ്ങിയിരിക്കുന്നു (7.8, 7.9,
7.10).
●
കാമങ്ങൾ ബാധിച്ചവർ അവയുടെ പൂർത്തീകരണത്തിനായി
അന്യദേവ തകളെ പ്രാർത്ഥിക്കുന്നു. എന്നാൽ അതിനുള്ള ശ്രദ്ധയും കിട്ടുന്ന ഫല വുമെല്ലാം
ആത്മശക്തിയിൽനിന്നു തന്നെയാണ് ലഭിക്കുന്നത് (7.21, 7.22, 7.23).
●
അവ്യക്ത ചൈതന്യമായ ആത്മാവിനെ മൂഢന്മാർ കേവലം
ഒരു വ്യക്തി യായി കാണുന്നു. അവർക്ക് ആത്മാവിന്‍റെ
അവ്യയവും ഉത്തമവുമായ പരമ ഭാവത്തെ അറിയാത്തതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്
(7.24).
(viii)
അദ്ധ്യായം 8 - അക്ഷരബ്രഹ്മയോഗം
അക്ഷരമായ ബ്രഹ്മത്തെപ്പറ്റിയാണ് ഈ അദ്ധ്യായം
മുഖ്യമായി പറയുന്നത്. ബ്രഹ്മത്തിന്‍റെ
അക്ഷരമായ ഭാവം ആത്മചൈതന്യമാകുന്നു. അത് എങ്ങനെയാണോ ഈ പ്രപഞ്ചമായി ഭവിച്ചിരിക്കുന്നത്
അതിനെ യാണ് അദ്ധ്യാത്മം എന്നു വിളിക്കുന്നത്.
●
ഒരു കാര്യം ഉദ്ദേശിച്ചുകൊണ്ട് തന്‍റെ
മുഴുവൻ കഴിവുകളും അതിനായി സമർപ്പിക്കുന്നവൻ തീർച്ചയായും ആ കാര്യത്തെ പ്രാപിക്കും.
(8.6)
●
ഈ ലോകങ്ങളെല്ലാം വീണ്ടും വീണ്ടും ആവർത്തിച്ചു
കൊണ്ടിരിക്കുന്നു. അതായത്, ഉണ്ടായിട്ട് ഇല്ലാതാവുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്നു.
ആത്മാവാകട്ടെ ഇങ്ങനെ ആവർത്തനമുള്ളതല്ല. (8.16)
●
ആയിരം യുഗങ്ങളിലൊരിക്കൽ എല്ലാം ഉണ്ടായിവരുന്നു.
ആയിരം യുഗ ങ്ങൾ അങ്ങനെ നിന്നതിനു ശേഷം അവ ഇല്ലാതാകുന്നു. ആയിരം യുഗ ങ്ങൾ കഴിഞ്ഞിട്ട്
വീണ്ടും ഉണ്ടാവുകയും ചെയ്യുന്നു. (8.17, 8.18).
ആയിരം യുഗങ്ങൾ എന്നു പറഞ്ഞാൽ വളരെ നീണ്ട ഒരു കാലയ ളവാകുന്നു. കല്പം
എന്നും ആ കാലയളവിനെ വിളിക്കുന്നു. ഒരു കണക്കു കൂട്ടൽ അനുസരിച്ച് 1752 കോടി മനുഷ്യവർഷമാണ്
ഒരു കല്പം അഥവാ ആയിരം യുഗം.
(ix)
അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗം
വളരെ നിഗൂഢമായ ഉത്തമ വിദ്യകൾ പങ്കുവയ്ക്കുന്ന
ഒരു അദ്ധ്യാ യമാണിത്. അതാണ് ഈ പേരിനു കാരണം. ഗീതയിലെ വളരെ പ്രധാന പ്പെട്ട ഒരു അദ്ധ്യായമായിട്ടാണ്
ഇതു കരുതപ്പെടുന്നത്.
●
അവ്യക്തമൂർത്തിയായ ആത്മാവിനാൽ ഈ ജഗത്തു മുഴുവൻ
വ്യാപി ക്കപ്പെട്ടിരിക്കുന്നു. ആത്മാവ് ഭൂതങ്ങളിലല്ല, സകല ഭൂതങ്ങളും ആത്മാ വിലാണ് സ്ഥിതി ചെയ്യുന്നത്.
(9.4)
●
ഭൂതങ്ങളെ വഹിക്കുന്നവനാണ് ആത്മാവ്. എന്നു
മാത്രമല്ല, ഭൂതങ്ങൾ ആത്മാവിന്‍റെ
ഭാവനയിൽ വിരിയുന്നവയാണ്. (9.5). അതായത്, ഭൂതങ്ങ ളുടെ ഡിസൈനർ ആണ് ആത്മാവ്.
●
കല്പം തോറും ആത്മാവ് തന്‍റെ
പ്രകൃതിയെ ഉപയോഗിച്ച് ഭൂതങ്ങളെ പുറ പ്പെടുവിക്കുന്നു. കല്പാന്ത്യത്തിൽ അവയെ പിൻവലിക്കുകയും
ചെയ്യു ന്നു. (9.7). കല്പം എന്നാൽ മുൻപു പറഞ്ഞതുപോലെ ആയിരം യുഗങ്ങൾ തന്നെ. 1752 കോടി
വർഷങ്ങൾ വരും അതിന്‍റെ
ദൈർഘ്യം.
●
ഭൂതങ്ങളുടെ ഈശ്വരനായ ആത്മാവിനെ മനുഷ്യരൂപം
പൂണ്ടവനായി കാണുകവഴി മൂഢന്മാർ അവമാനിക്കുന്നു. (9.11). കൃഷ്ണനെ ആത്മാ വായി മാത്രമേ
കാണാവൂ എന്നും മനുഷ്യരൂപത്തിലുള്ള ഒരു വ്യക്തി യായി കാണരുതെന്നും സാരം.
●
ഈ ലോകത്തിന്‍റെ
മാതാവും പിതാവും ധാതാവും പിതാമഹനും എല്ലാം ആത്മാവ് ആകുന്നു. പ്രഭവ-പ്രലയ സ്ഥാനവും അവ്യയമായ
ബീജവും ആത്മാവ് തന്നെ. (9.18)
●
അനന്യമായ ഭക്തിയോടെ ആത്മോപാസന ചെയ്യുന്നവർക്ക്
ക്ഷേമവും ഐശ്വര്യവും ഉറപ്പാകുന്നു (9.22). മറ്റു ദേവതകളെ ശ്രദ്ധയോടെ ഭജിക്കു ന്നവരും ആത്മാവിനെത്തന്നെയാണ് ഭജിക്കുന്നത്,
വിധിപൂർവകമ ല്ലെന്നു മാത്രം. (9.23)
●
ആത്മാവ് സർവഭൂതങ്ങളിലും സമമായിട്ടാണ് സ്ഥിതിചെയ്യുന്നത്.
ആത്മാവിന് പ്രത്യേകിച്ചു പ്രിയമോ ദേഷ്യമോ ആരോടുമില്ല. ഭക്തി യോടെ ഭജിക്കുന്നവർ ആത്മാവിനെ
പ്രാപിക്കും (9.29)
●
ഏറ്റവും ദുരാചാരവ്രതനായ വ്യക്തിപോലും ആത്മോപാസനയിൽ
മുഴു കിയാൽ അയാൾ ധർമ്മാത്മാവായിത്തീരും. (9.30, 9.31). ഇപ്രകാരമുള്ള പാപയോനികളാവട്ടെ,
സ്ത്രീകളും വൈശ്യരും ശൂദ്രരും ആവട്ടെ ആത്മാവിനെ
ഉപാസിച്ചാൽ പരമമായ ഗതിയെ പ്രാപിക്കും. (9.32)
(x)
അദ്ധ്യായം 10 - വിഭൂതിയോഗം
‘വിഭൂതി’ക്ക് ആത്മാവ് സ്വയം പ്രകടിപ്പിക്കുന്ന
രൂപങ്ങൾ എന്ന് അർത്ഥം. ഏതെല്ലാം രൂപങ്ങളിലാണ് ആത്മാവ് സ്വയം പ്രകടിപ്പിക്കു ന്നത്?
ഈ പ്രപഞ്ചം തന്നെ ആത്മാവിന്‍റെ
പ്രകടനമാണെന്ന് നാം കണ്ട താണല്ലോ? അപ്പോൾ ഈ പ്രപഞ്ചത്തിലുള്ള എല്ലാ രൂപങ്ങളും ആത്മാ
വിന്‍റെ
വിഭൂതികൾതന്നെ. സ്വന്തം വിഭൂതികളെപ്പറ്റി പറയുന്നതിനു മുന്നോടിയായി കൃഷ്ണൻ താൻ യഥാർത്ഥത്തിൽ
ആത്മാവു തന്നെയാ ണെന്നും തന്‍റെ
വിഭൂതികളെപ്പറ്റി പറഞ്ഞാൽ തീരില്ലെന്നും വ്യക്തമാ ക്കുന്നു (10.19, 10.20). എന്നിട്ട്,
വിഭൂതികളെപ്പറ്റി സംക്ഷിപ്തമായി വിവരി ക്കുന്നു. ഉപസംഹാരമായി കൃഷ്ണൻ വ്യക്തമാക്കുന്നത്
ഇവിടെ ശ്രീമത്തും ഊർജ്ജിതവുമായ എന്തെല്ലാം വിഭൂതികളുണ്ടോ അവയെല്ലാം തന്‍റെ
തേജസ്സിന്‍റെ
അംശങ്ങളാണെന്നാണ് (10.41). അതായത്, ഈ ലോകത്തെ സർവതും ആത്മ തേജസ്സിൽനിന്ന് ഉണ്ടായതാണ്.
അക്ഷയമായ കാലവും വിശ്വത്തിന്‍റെ
ധാതാവും (10.33) മാത്രമല്ല സർവഭൂതങ്ങളുടെയും
ബീജവും താനാണെന്ന് കൃഷ്ണൻ പറയുന്നു (10.39). എന്നുവച്ചാൽ കാലവും ലോകത്തെ നിലനിർത്തുന്ന
ശക്തിയും സർവ ജീവികളുടെയും ബീജവും ആത്മാവു തന്നെയാണെന്ന്.
(xi) അദ്ധ്യായം 11 - വിശ്വരൂപദർശനയോഗം
അദ്ധ്യായം 10-ൽ തന്‍റെ
വിഭൂതികളെപ്പറ്റി കൃഷ്ണൻ വിവരിച്ചപ്പോൾ അതൊക്കെ ഒന്നു കാണിച്ചുതരണമെന്ന് അർജുനൻ അപേക്ഷിക്കുന്നു.
അതനുസരിച്ച് കൃഷ്ണൻ തന്‍റെ
വിശ്വരൂപത്തെ വെളിവാക്കുന്നു. ഈ പ്രപഞ്ചം മുഴുവൻ കൃഷ്ണന്‍റെ
ശരീരത്തിൽ അർജുനനു കാണാൻ കഴി യുന്നു. ഈശ്വരനായ ആത്മാവിന്‍റെ
ശരീരമാണ് ഈ പ്രപഞ്ചം മുഴുവ നെന്ന് ഉപനിഷത്തുകൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്
ഇവിടെ പ്രത്യക്ഷീഭവിക്കുകയാണ്.
എല്ലാം കണ്ട് അർജുനൻ സംഭീതനായിപ്പോയി. തനിക്ക്
കൃഷ്ണന്‍റെ
മനുഷ്യരൂപം കണ്ടാൽ മതിയെന്ന് അയാൾ അപേക്ഷിച്ചു. അതനുസരിച്ച് കൃഷ്ണൻ തന്‍റെ
സാധാരണ രൂപത്തിലേക്കു മടങ്ങുന്നു.
വിശ്വരൂപത്തിന്‍റെ
വിശദമായ വിവരണമാണ് ഈ അദ്ധ്യായത്തി ലുള്ളത്.
(xii) അദ്ധ്യായം 12 - ഭക്തിയോഗം
ഉത്തമരായ ഭക്തരെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളാണ്
ഇതിലെ വിഷയം. ആരോടും ദ്വേഷമില്ലാതെ, എല്ലാവരോടും മൈത്രിയോടും കരുണയോടും വർത്തിക്കുന്നവൻ
നല്ല ഭക്തനാകുന്നു. അവൻ നിർമ്മ മനും നിരഹങ്കാരനും സുഖദുഃഖങ്ങളെ സമമായി കാണുന്നവനും
ആയി രിക്കും (12.13)
●
സദാ സന്തുഷ്ടനായിരിക്കുന്നവനും ആത്മസംയമനം
നേടിയവനും ദൃഢ നിശ്ചയത്തോടെ ഈശ്വരനിൽത്തന്നെ മനസ്സ് അർപ്പിച്ചവനും ഒരു നല്ല ഭക്തനായി
കണക്കാക്കപ്പെടുന്നു (12.14)
●
ഹർഷാമർഷങ്ങളിൽനിന്നും ഭയോദ്വേഗങ്ങളിൽനിന്നും
മുക്തനായ ആ ഭക്തൻ ലോകത്തിന് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ലോകത്തുള്ള ഒരു പ്രശ്നവും
അവനിൽ ചാഞ്ചല്യം ഉണ്ടാക്കുന്നതുമില്ല (12.15)
ഇങ്ങനെയുള്ള കുറെ ലക്ഷണങ്ങളാണ് ഈ അദ്ധ്യായത്തിൽ ഒരു ഉത്തമ ഭക്തൻ്റേതായി
വിവരിച്ചിട്ടുള്ളത്. അവയിൽ എല്ലാം ഒരാളിൽ ത്തന്നെ ഉണ്ടാകണമെന്നില്ല. എന്നാൽ ഒരെണ്ണമെങ്കിലും
ഉള്ളവനിൽ മറ്റു ള്ളവയും ക്രമേണ തെളിഞ്ഞു വരുന്നതാണ്.
(xiii) അദ്ധ്യായം 13 - ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
ഇത് വളരെ ശ്രദ്ധേയമായ ഒരു അദ്ധ്യായമാണ്. ക്ഷേത്രത്തെക്കു റിച്ചും
അതിനുള്ളിൽ വാഴുന്ന ഈശ്വരനെക്കുറിച്ചും നാം പൊതുവേ ധരിച്ചു വച്ചിരിക്കുന്നതിൽനിന്നു
വ്യത്യസ്തമായ ചിന്തകളാണ് ഈ അദ്ധ്യായത്തിൽ പങ്കുവയ്ക്കപ്പെടുന്നത്.
●
ഓരോ ശരീരവും ഈശ്വരൻ വാഴുന്ന ക്ഷേത്രമാകുന്നു.
എല്ലാ ശരീര ങ്ങളിലും വാഴുന്നത് ഒരേ ഒരു ഈശ്വരനാണ്. (13.1, 13.2)
●
ശരീരങ്ങളെല്ലാം പഞ്ചമഹാഭൂതങ്ങൾ, അന്തഃകരണങ്ങൾ,
ഇന്ദ്രിയങ്ങൾ, ഇന്ദ്രിയഗോചരങ്ങളായ വിഷയങ്ങൾ, വിവിധ വികാരങ്ങൾ എന്നിവ ചേർന്നതാകുന്നു.
(13.5, 13.6).
●
ക്ഷേത്രമായ ശരീരത്തെക്കൊണ്ടു ചെയ്യുന്ന പ്രവൃത്തികളിലെ
ധർമ്മ ദീക്ഷയാണു ജ്ഞാനം. ആ ധർമ്മബോധത്തിന് ആസ്പദമായ ആത്മ ചൈതന്യത്തെയാണ് അറിയേണ്ടത്.
(13.7 മുതൽ 13.18 വരെ).
●
ക്ഷേത്രം പ്രകൃതി എന്നും അതിനെ പ്രകാശിപ്പിക്കുന്ന
ക്ഷേത്രജ്ഞനായ ആത്മചൈതന്യം പുരുഷൻ എന്നും അറിയപ്പെടുന്നു. ഇവ രണ്ടും അനാദിയാണെങ്കിലും
പ്രകൃതി മാറ്റങ്ങൾക്കു വിധേയമാകുന്നു. കർമ്മ ങ്ങൾക്കു കാരണമാകുന്നതും പ്രകൃതിതന്നെ.
പുരുഷൻ ഈ പ്രകൃതി യിൽ സുഖ-ദുഃഖാദി ദ്വന്ദ്വങ്ങളുടെ ഭോക്താവായി സ്ഥിതിചെയ്യുന്നു.
(13.19, 13.20).
●
സർവ ദേഹങ്ങളിലുമിരിക്കുന്ന ഈ പുരുഷൻ തന്നെയാണ്
പരമാത്മാവ് എന്ന് അറിയപ്പെടുന്നതും. (13.22).
●
ഈ ജഗത്തിൽ സ്ഥാവരജംഗമങ്ങളായ സകലതും ഉണ്ടാകുന്നത്
ക്ഷേത്ര ത്തിന്‍റെയും
ക്ഷേത്രജ്ഞന്‍റെയും
സംയോഗത്താലാണ്. അതായത്, പ്രകൃ തി-പുരുഷന്മാർ ചേർന്ന് ഉണ്ടായതാണ് സകല ഭൂതങ്ങളും.
(13.26).
●
സർവ ഭൂതങ്ങളിലും നശിക്കുന്നതായ (മാറ്റത്തിനു
വിധേയമായ) പ്രകൃ തിക്കുള്ളിൽ നശിക്കാതെ (മാറ്റമില്ലാതെ) പരമേശ്വരനായ പുരുഷൻ സ്ഥിതി ചെയ്യുന്നത് സമമായിട്ടാകുന്നു. ഒന്നിൽ കൂടുതലും
മറ്റൊന്നിൽ കുറവും എന്ന രീതിയിലല്ല. എല്ലാറ്റിലും തുല്യമായ അളവിൽ സ്ഥിതി ചെയ്യുന്നു. (13.27).
●
അവ്യയനായ പരമാത്മാവ് ശരീരത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും
നിർഗുണത്വവും അനാദിത്വവും കാരണം ഒന്നും ചെയ്യുന്നുമില്ല, ഒന്നി നാലും ബാധിക്കപ്പെടുന്നുമില്ല
(13.29, 13.31).
●
സർവ ശരീരങ്ങളിലും വ്യാപിച്ചു നിൽക്കുന്നുവെങ്കിലും
ആത്മാവ് ഒന്നി നാലും ബാധിക്കപ്പെടുന്നില്ല. (13.32).
●
ലോകത്തെ മുഴുവൻ ഒരേയൊരു സൂര്യൻ പ്രകാശിപ്പിക്കുന്നതുപോലെ
എല്ലാ ക്ഷേത്രങ്ങളെയും ഒരേയൊരു ക്ഷേത്രജ്ഞൻ പ്രകാശിപ്പിക്കുന്നു (13.33)
(xiv) അദ്ധ്യായം 14 - ഗുണത്രയവിഭാഗയോഗം
പ്രകൃതിയുടെ മൂന്നു തരം ഗുണങ്ങളെപ്പറ്റിയാണ്
ഈ അദ്ധ്യായ ത്തിൽ പ്രതിപാദിക്കുന്നത്. ഒരു വസ്തുവിലെ അല്ലെങ്കിൽ വ്യക്തിയിലെ ഭൗതിക
ഘടകമാണ് പ്രകൃതി. ഈ ഘടകവും ആത്മാവിന്‍റെ
ചൈതന്യ ഘടകവും ചേർന്നാണ് എല്ലാ ഭൂതങ്ങളും ഉണ്ടായിട്ടുള്ളതെന്ന് കഴിഞ്ഞ അദ്ധ്യായത്തിൽ
നാം കണ്ടു. ഭൗതിക ഘടകത്തിന് സ്വന്തമായ നില നില്പില്ല. കാരണം, ഭൗതികോർജ്ജത്തിന്‍റെ
ആകെ അളവ് പൂജ്യമാണെന്ന് ശാസ്ത്രം തന്നെ പറയുന്നു. സനാതന ചൈതന്യമായ, അഭൗതികമായ, ആത്മാവാണ്
അതിനെ നിലനിർത്തുന്നത്. ആത്മാവിനാലാണ് ഭൗതിക ശരീരം പ്രകാശിതമാകുന്നത്. അങ്ങനെ പ്രകാശിപ്പിക്കുമ്പോൾ
ഭൗതിക ശരീരത്തിന്‍റെ
(വസ്തുവിന്‍റെ)
ഉള്ളടക്കം ആ പ്രകാശത്തെ വ്യത്യസ്തമായ രീതിയിൽ മറയ്ക്കുന്നുണ്ട്. ഓരോ ശരീരത്തിന്‍റെയും
സവിശേഷതയ നുസരിച്ച് ഓരോ അളവിലായിരിക്കും ഈ മറയ്ക്കൽ, ഒരു വിളക്കിനു ചുറ്റും പിടിച്ച
കളർ പേപ്പർ പോലെ. കളർ പേപ്പറിന്‍റെ
സുതാര്യത അനു സരിച്ചാകും പുറത്തേക്കു വരുന്ന പ്രകാശം. അതുപോലെ ഭൗതിക വസ്തു ക്കൾ മൂന്നു
തരത്തിലുള്ള കളർ പേപ്പറുകളാൽ ആത്മാവിന്‍റെ പ്രകാ ശത്തെ മറയ്ക്കുന്നുവെന്ന് ഗീത പറയുന്നു.
ആ മൂന്നു കളറുകളെ ത്രിഗു ണങ്ങൾ എന്നാണു വിളിക്കുന്നത്. സത്ത്വം, രജസ്സ്, തമസ്സ് എന്നിവയാണ്
ത്രിഗുണങ്ങൾ. എല്ലാവരിലും ഈ മൂന്നു ഗുണങ്ങളും ഉണ്ട്. അവയുടെ അനുപാതത്തിൽ മാത്രമാണ്
വ്യത്യാസം. ഓരോ വ്യക്തിയിലെയും ഗുണാനുപാതം അയാൾക്കു മാത്രമുള്ള ഒന്നായി രിക്കും.
ഫിംഗർ പ്രിൻ്റു പോലെ അത് യുണീക്ക് ആണ്. ഗുണാനുപാ തത്തിലെ ഈ വ്യത്യസ്തതയാണ് വ്യക്തികളുടെ
ഐഡൻ്റിറ്റി നിശ്ചയി ക്കുന്നത്.
●
സത്ത്വഗുണം അറിവിന്‍റെയും
സൗഖ്യത്തിന്‍റെയും
കളറാകുന്നു. രജോ ഗുണം രാഗത്തിന്‍റെയും
കർമ്മത്തിന്‍റെയും
നിറമാണ്. തമോഗുണമാ കട്ടെ അജ്ഞാനത്തിന്‍റെയും അലസതയുടെയും നിറമാകുന്നു. സത്ത്വ ഗുണം
കൂടിയിരിക്കുന്നവന്‍റെ
ആഭിമുഖ്യം സ്വാഭാവികമായി അറിവി നോടും സൗഖ്യത്തോടും ആയിരിക്കും. അങ്ങനെ മറ്റ് ഓരോ ഗുണ
ത്തിന്‍റെയും.
ആത്മപ്രകാശത്തെ മറയ്ക്കുന്ന നിറങ്ങളായതിനാൽ ഈ മൂന്നു ഗുണങ്ങൾ ആത്മാവിനെ ദേഹത്തോടു ബന്ധിപ്പിക്കുന്നു
എന്ന് പറയപ്പെടുന്നു, സൂര്യനെ മേഘങ്ങൾ ബന്ധിപ്പിക്കുന്നതുപോലെ. (14.5 മുതൽ 14.8 വരെ).
●
ഈ മൂന്നു ഗുണങ്ങളെയും അതിവർത്തിക്കുന്നവൻ
എല്ലാ ദുഃഖങ്ങ ളിൽനിന്നും മുക്തനായി അമരത്വത്തെ പ്രാപിക്കുന്നു. (14.20). അതായത്, ഗുണങ്ങളുടെ
ബന്ധനത്തെ മനസ്സിലാക്കി അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നവൻ അമരനായി ഭവിക്കുന്നു. ഗുണാതീതൻ
എന്നാണ് അവൻ അറിയപ്പെടുക. അയാൾ ചെയ്യുന്ന കർമ്മങ്ങളെയാണ് വിഗുണ കർമ്മ ങ്ങൾ എന്നു വിളിക്കുന്നത്. മൂന്നാം അദ്ധ്യായത്തിൽ
വിഗുണകർമ്മ ങ്ങളെപ്പറ്റി നാം കണ്ടതാണ്. അവ ശ്രേഷ്ഠകർമ്മങ്ങളാണെന്നും നാം മന സ്സിലാക്കി.
നേരേ മറിച്ച് വർണ്ണ നിശ്ചയത്തിന് ഗുണകർമ്മളാണ്, ഗുണ ങ്ങൾക്കു വിധേയമായി ചെയ്യുന്ന കർമ്മങ്ങളാണ്,
അടിസ്ഥാനമെന്നു നാം 4.13-ൽ പറഞ്ഞിരിക്കുന്നു. അതായത്, ഗുണാതീതന് വർണ്ണം ബാധകമല്ല.
●
ഗുണാതീതൻ സുഖദുഃഖങ്ങളെ സമമായി കാണുന്നവനാകുന്നു.
പ്രിയാ പ്രിയങ്ങളും അയാൾക്കു തുല്യം തന്നെ. കല്ലും മൺകട്ടയും കാഞ്ചനവും തമ്മിലോ നിന്ദയും
സ്തുതിയും തമ്മിലോ മാനാപമാനങ്ങൾ തമ്മിലോ ശത്രുമിത്രങ്ങൾ തമ്മിലോ അയാൾക്ക് വ്യത്യാസമില്ല.
കർമ്മം തന്നെ അയാൾക്ക് അനിവാര്യമാകുന്നില്ല (14.23, 24, 25).
●
ബ്രഹ്മത്തിന് അധിഷ്ഠാനമായിട്ടുള്ളത് ആത്മാവാകുന്നു.
സനാതനമായ ധർമ്മത്തിന്‍റെയും
ആനന്ദത്തിന്‍റെയും
അടിസ്ഥാനവും ആത്മാവാണ്. (14.27).
(xv) അദ്ധ്യായം 15 - പുരുഷോത്തമയോഗം
പുരുഷോത്തമൻ ആരാണ്, പുരുഷോത്തമന്‍റെ
പ്രത്യേകത എന്താണ് എന്നൊക്കെ ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു.
ആത്മാവിന്‍റെ
സനാതനമായ ഒരംശമാണ് ജീവികളുണ്ടാവാൻ കാരണം. ജീവനുണ്ടാകാൻ കാരണമായ ആ അംശം ബോധം തന്നെ.
സത്-ചിത്-ആനന്ദമാണ് ആത്മാവ്. അതിലെ ചിത് ആണ് ബോധം. ആത്മാവിന്‍റെ
അംശമായതിനാൽ അത് സനാതനവുമാണ്. ഈ സനാ തന ബോധം ജീവികളുടെ ഭൗതികാംശമായ പ്രകൃതി അടിസ്ഥാനമാക്കി
വർത്തിക്കുന്ന ഇന്ദ്രിയങ്ങളെയും മനസ്സിനെയുമെല്ലാം ചലിപ്പിക്കുന്നു (15.7). ബോധപ്രവർത്തനം
ശരീരത്തിൽ നടക്കുമ്പോൾ മാത്രമാണ് ഇവ യെല്ലാം പ്രവർത്തിക്കുന്നത്. ബോധപ്രവർത്തനം നടക്കണമെങ്കിൽ
അതിനനുരൂപമായ ശാരീരിക സംവിധാനങ്ങൾ വേണം. ഹൃദയം, തലച്ചോറ്, ശ്വാസകോശങ്ങൾ തുടങ്ങിയവ.
ഇവയ്ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ബോധപ്രവർത്തനം നിലയ്ക്കും. മനസ്സും ഇന്ദ്രിയങ്ങളും
പ്രവർത്തിക്കാതാവും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ബോധം വരുമ്പോൾ ഇവ പ്രവർത്തിക്കും, ബോധം
പോകുമ്പോൾ പ്രവർത്തനം നിലയ്ക്കും. (15.8).
●
ഒരു ശരീരത്തോടുകൂടി നിൽക്കുമ്പോൾ ആത്മാവ്
പുരുഷൻ എന്ന് അറി യപ്പെടുന്നു, ശരീരം പ്രകൃതി എന്നും. പ്രപഞ്ചം മുഴുവൻ ഒരു ശരീരമായി
കണ്ടാൽ ആ പുരുഷൻ ഉത്തമ പുരുഷൻ എന്നാണ് അറിയപ്പെടുക. ലോകത്തെ മുഴുവൻ ഭരിക്കുന്ന പരമാത്മാവാണ്
ഉത്തമ പുരുഷൻ. ഓരോ വ്യക്തിയിലുമുള്ള ആത്മാവ് ആ വ്യക്തിയുടെ ശരീര പരിധിക്കുള്ളിലുള്ള
പരമാത്മാവിന്‍റെ
ഭാഗം തന്നെയാകുന്നു. ആയത് ആ വ്യക്തിയുടെ ശരീരത്തിൽ നിലനിൽക്കുമ്പോൾ പുരുഷൻ എന്നു വിളിക്കപ്പെടുന്നു.
വ്യക്തിയുടെ ശരീരം നശിക്കുമ്പോൾ ആ പുരുഷന്‍റെ വേറിട്ട വ്യക്തിത്വം ഇല്ലാതാകുന്നു. അതിനാൽ
അതിനെ ക്ഷരപുരുഷൻ എന്നാണ് വിളി ക്കുക. (15.16, 15.17).
(xvi) അദ്ധ്യായം 16 - ദൈവാസുര സമ്പദ് വിഭാഗയോഗം.
ഈ ലോകത്ത് രണ്ടു തരത്തിലുള്ള ജന്മങ്ങളുണ്ടെന്നും അവ ദൈവ സമ്പത്തോടു
കൂടിയതും ആസുര സമ്പത്തോടു കൂടിയതും എന്നിങ്ങ നെയാകുന്നു എന്നുമാണ് അദ്ധ്യായാരംഭത്തിൽ
വ്യക്തമാക്കുന്നത്.
ദൈവസമ്പത്തുള്ളവർ അഹിംസ, സത്യം, ശാന്തി, ദയ, ത്യാഗം, ക്ഷമ തുടങ്ങിയ
ഗുണങ്ങളോടുകൂടിയവർ ആയിരിക്കും. (16.1, 16.2, 16.3).
●
ഇതിനു നേർവിപരീതമാണ് ആസുര സമ്പത്തുള്ളവരുടെ
ലക്ഷണം. അവർ ദർപ്പം, ക്രോധം, അജ്ഞാനം, പാരുഷ്യം എന്നിവയോടു കൂടിയവ രായിരിക്കും. ആശാപാശങ്ങളാൽ
ബന്ധിതരായ അവർ കാമഭോഗ ങ്ങൾക്കു വേണ്ടി അന്യായമായി ധനം സമ്പാദിക്കുന്നു. തങ്ങൾ ആഢ്യരും
അഭിജാതന്മാരുമാണെന്ന് അവർ ചിന്തിക്കുന്നു. (16.4, 16.12).
●
നരകത്തിലേക്കുള്ള വാതിലുകൾ മൂന്നാണ്. കാമം,
ക്രോധം, ലോഭം എന്നിവയാണ് അവ. അതിനാൽ ഇവയെ മൂന്നിനെയും ത്യജിക്കണം.
(xvii) അദ്ധ്യായം 17 - ശ്രദ്ധാത്രയവിഭാഗയോഗം
ശ്രദ്ധാ എന്നാൽ ജിജ്ഞാസ, ഔത്സുക്യം, വിശ്വാസം, എന്നൊക്കെ യാണ്
അർത്ഥം. ഒരാൾക്ക് ഏതു കാര്യത്തിലാണ് ശ്രദ്ധയുണ്ടാവുക എന്നത് അയാളുടെ സ്വാഭാവിക ഗുണവിശേഷങ്ങളാലാണ്
നിർണ്ണയിക്ക പ്പെടുക. ഈശ്വരാരാധനയുടെ കാര്യമെടുത്താൽ ചിലർക്ക് വിഗ്രഹാരാ ധനയിലാവും
താത്പര്യം. മറ്റു ചിലർക്ക് അരൂപിയായ ഈശ്വരനിലാവും ഭക്തി. വേറെ ചിലർക്ക് കുട്ടിച്ചാത്തൻ
പോലുള്ളതിലാകും താത്പര്യം. ഈ വ്യത്യസ്ത ശ്രദ്ധകൾക്കു കാരണം അവരവരുടെ ജന്മസിദ്ധമായ ത്രിഗുണാനുപാതമാണ്.
ഒരാളിന്‍റെ
ശ്രദ്ധ ഏതുരൂപത്തിൽ എന്നതിൽ നിന്ന് അയാളെപ്പറ്റി ഒരു ഏകദേശ വിലയിരുത്തൽ നടത്താൻ കഴിയും
(17.2 മുതൽ 17.6 വരെ).
●
ഒരാളിന്‍റെ
ആഹാരം, യജ്ഞം, ദാനം, തപസ്സ് എന്നിവയെല്ലാം അയാളുടെ ശ്രദ്ധയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.
അവയെ എല്ലാം സാത്ത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നായി തരംതരിച്ചിരി ക്കുന്നു.
(17.7 മുതൽ 17.22 വരെ)
●
ഓം, തത്, സത് എന്നിവ മൂന്നും ബ്രഹ്മത്തെ
നിർദ്ദേശിക്കുന്ന പദങ്ങളാ കുന്നു. (17.23)
(xviii) അദ്ധ്യായം 18 - മോക്ഷസന്ന്യാസയോഗം
ഗീതയിലെ ഏറ്റവും വലിയ അദ്ധ്യായമാണിത്. 78 ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തോടുകൂടി
ഗീത അവസാനിക്കുകയാണ്. ഇതുവരെ ഉപദേശിച്ച കാര്യങ്ങളുടെ ഒരു പുനരവലോകനവും ഉപസംഹാരവു മാണ്
ഈ അദ്ധ്യായം. അർജുനൻ ആദ്യം ഉന്നയിച്ച ആശങ്കകളും ധർമ്മ ചിന്തയുമെല്ലാം അസ്ഥാനത്താണെന്നും
അവയെല്ലാം ഉപേക്ഷിച്ച് താൻ പറഞ്ഞതു മാത്രം സ്വീകരിച്ച് കർമ്മനിരതനാകാനും കൃഷ്ണൻ തന്‍റെ
ഉപസംഹാരവചനമായി ഉപദേശിക്കുന്നു. അങ്ങനെ തന്‍റെ
വാക്കുകളെ പിന്തുടർന്നാൽ അർജുനനെ പാപം ബാധിക്കുകയില്ലെന്ന് ഉറപ്പു നൽകു കയും ചെയ്യുന്നു
(18.66)
●
സന്ന്യാസമെന്നാൽ കാമ്യകർമ്മങ്ങളെ (കാമപൂരണത്തിനായി
ചെയ്യുന്ന കർമ്മങ്ങളെ) ഉപേക്ഷിക്കലാണ്. സർവകർമ്മങ്ങളുടെയും ഫലത്തെ ത്യജിക്കലാണ് യഥാർത്ഥ
ത്യാഗം. (18.2)
●
ത്രിഗുണങ്ങളുടെ അടിസ്ഥാനത്തിൽ ത്യാഗത്തെ
മൂന്നായി തരം തിരി ച്ചിരിക്കുന്നു, സാത്ത്വികം, രാജസം, താമസം എന്നിങ്ങനെ. (18.7,
8, 9).
●
ഒരു യഥാർത്ഥ ത്യാഗി തനിക്കു ഗുണം ചെയ്യുന്ന
കർമ്മങ്ങളിൽ കൂടുതൽ താത്പര്യമോ ഇതര കർമ്മങ്ങളിൽ താത്പര്യക്കുറവോ കാണിക്കില്ല.
(18.10). എന്നുവച്ചാൽ, അയാൾ തന്നിൽ അർപ്പിതമാകുന്ന എല്ലാ കർമ്മങ്ങളും ഗുണദോഷ ചിന്തയില്ലാതെ
ആത്മാർത്ഥതയോടെ ചെയ്യും.
●
ദേഹത്തോടു കൂടിയവർക്കാർക്കും കർമ്മങ്ങൾ തീർത്തും
ഉപേക്ഷി ക്കാൻ കഴിയില്ല. എന്നാൽ കർമ്മഫലങ്ങളെ ത്യജിക്കാൻ കഴിയും. അങ്ങനെ ത്യജിക്കുന്നവനാണ്
ത്യാഗി എന്നു വിളിക്കപ്പെടുന്നത്. (18.11).
●
വിഭക്തമായി നിൽക്കുന്ന സർവഭൂതങ്ങളിലും അവിഭക്തമായ
ഏക ഭാവത്തെ കാണുന്ന ജ്ഞാനം സാത്ത്വികജ്ഞാനം എന്ന് അറിയപ്പെ ടുന്നു. ഭൂതങ്ങളെ വ്യത്യസ്ത
ഭാവത്തിൽത്തന്നെ കാണുന്നത് രാജസ ജ്ഞാനം. വികലമായും അപൂർണ്ണമായും അറിയുന്നത് താമസജ്ഞാനം.
(18.20, 18.21, 18.22).
●
ത്രിഗുണങ്ങളുടെ അടിസ്ഥാനത്തിൽ നാലു വർണ്ണങ്ങളിൽ
പെട്ടവരു ടെയും സ്വാഭാവിക കർമ്മങ്ങൾ എന്തൊക്കെയെന്ന് വിഭജിക്കപ്പെട്ടി ട്ടുണ്ട്. ശമം,
ദമം, തപസ്സ്, ശൗചം, ക്ഷാന്തി (ക്ഷമ), ആർജ്ജവം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം എന്നിവയാണ് ഒരു ബ്രാഹ്മണനിൽനിന്ന് സ്വാഭാ വികമായി
ഉണ്ടാകാവുന്ന കർമ്മങ്ങൾ. (18.42). ഇവയൊക്കെ അർപ്പണ ഭാവത്തോടെ, മികവുറ്റ രീതിയിൽ അനുഷ്ഠിക്കുന്നവൻ
ബ്രാഹ്മണനാ ണെന്ന് സാമാന്യേന നിശ്ചയിക്കാം. അതല്ലാതെ ബ്രാഹ്മണന്‍റെ
മകൻ സ്വാഭാവികമായി ബ്രാഹ്മണൻ ആകണമെന്നില്ല. ഒരു ഡോക്ടറുടെ മകൻ ഡോക്ടർ ആകണമെന്നില്ലല്ലോ?
അങ്ങനെയാകണമെങ്കിൽ ആദ്യം ജന്മ സിദ്ധമായ കഴിവുണ്ടാകണം. അതു മാത്രം പോരാ, ആ കഴിവ് ഉപ
യോഗിച്ച് അവൻ അദ്ധ്വാനിക്കുകയും വേണം. അതുപോലെ തന്നെ യാണ് ബ്രാഹ്മണപുത്രൻ ബ്രാഹ്മണനാകുന്ന
കാര്യവും. മറ്റ് എല്ലാ വർണ്ണ ങ്ങൾക്കും ഇത് ബാധകമാണ്. ബ്രാഹ്മണന്‍റെ
മകൻ ശൂദ്രനും ശൂദ്രന്‍റെ
മകൻ ബ്രാഹ്മണനും ആകാം. ഇപ്പോഴത്തെ ജന്മബ്രാഹ്മണന്മാർ അത് പരമ്പരാഗതമായി മറ്റ് ആരെയും
അടുപ്പിക്കാതെ ബലമായി പിടിച്ചെടു ത്തതാണ്. തത്ത്വവിരുദ്ധമാണത്. അങ്ങനെയാണ് വിവരവും
വിജ്ഞാ നവും വിവേകവുമില്ലാത്ത ബ്രാഹ്മണർ ഉണ്ടായതും അവർ ഇവിടെ ഇരു ളിന്‍റെ
ഒരു യുഗം തീർത്ത് ഹിന്ദുമതത്തെ മുരടിപ്പിച്ചതും.
●
ക്ഷത്രിയന്‍റെ
സ്വാഭാവിക കർമ്മങ്ങൾ നോക്കുക: ശൗര്യം, തേജസ്സ്, ധൃതി (ധൈര്യം), ദാക്ഷ്യം (നൈപുണ്യം),
യുദ്ധത്തിൽനിന്ന് ഓടിപ്പോകാതി രിക്കൽ, ദാനം, യജമാന ഭാവം എന്നിവ. (18.43).
●
കൃഷി, ഗോരക്ഷ, വാണിജ്യം എന്നിവയാണ് വൈശ്യരുടെ
സ്വാഭാവിക കർമ്മങ്ങൾ. അവരവരുടെ സ്വാഭാവിക കർമ്മങ്ങൾ നിർവഹിക്കു ന്നതിന് ബ്രാഹ്മണ, ക്ഷത്രിയ,
വൈശ്യ വർണ്ണങ്ങളിൽ പെട്ടവർക്ക് ആവശ്യമായി വരുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ്,
ശൂദ്രന്‍റെ
സ്വാഭാവിക കർമ്മം ‘പരിചര്യാത്മകം കർമ’ എന്നാണ് ഗീത പറയുന്നത്. (18.44). ബ്രാഹ്മണർക്കും
ക്ഷത്രിയർക്കും വൈശ്യർക്കും തങ്ങളുടെ സ്വാഭാവിക കർമ്മങ്ങൾ ചെയ്യുന്നതിൽ കൈയാളുകളെ ആവശ്യമുണ്ടാകും.
ആ ജോലിയാണ് ശൂദ്രൻ ചെയ്യേണ്ടത്. അല്ലാതെ മേലു തിരുമ്മലും തടവലും ഒന്നുമല്ല.
●
തങ്ങളുടെ ജന്മസിദ്ധമായ കഴിവുകൾക്കനുസരിച്ചുള്ള
ഈ സ്വാഭാവിക കർമ്മങ്ങൾ ചെയ്തുകൊണ്ടുതന്നെ ആർക്കും മോക്ഷം നേടാവുന്നതാണ്. ഈശ്വരാർപ്പണമായി,
ഗുണങ്ങൾക്ക് അതീതമായി കർമ്മം ചെയ്യുകയാണ് ഇതിനായി വേണ്ടത്. ഗുണങ്ങൾക്ക് അതീതമായി ചെയ്യുന്ന
കർമ്മങ്ങൾ, അതായത് വിഗുണ കർമ്മങ്ങൾ, ശ്രേയസ്കരമാണെന്നു പറയുന്നത് അതു കൊണ്ടാണ്.
(18.45, 18.46, 18.47).
●
കർമ്മാനുഷ്ഠാനങ്ങളിൽ പാലിക്കുന്ന നിഷ്ഠകൾ
വഴി ആദ്യം ബ്രഹ്മ ത്തെയും തുടർന്ന് ആത്മാവിനെയും പ്രാപിക്കാം. (18.49 മുതൽ 18.55 വരെ).
●
ഈശ്വരൻ സർവഭൂതങ്ങളുടെയും ഹൃദയത്തിലാണു സ്ഥിതി
ചെയ്യുന്നത്. അവിടെയിരുന്ന് തന്‍റെ
മായയാൽ എല്ലാവരെയും യന്ത്രത്തിൽ കയറ്റിയ പാവയെ എന്ന പോലെ ഭ്രമിപ്പിക്കുന്നു.
(18.61). ഹൃദയം എന്നാൽ ബോധ ഹൃദയം എന്ന് അർത്ഥം. അത് രക്തചംക്രമണ ഹൃദയമല്ല. തലാമസ് ആണത്.
ഹൃദയത്തിൽ ഇരിക്കുന്നു എന്നതി നർത്ഥം ശരീരത്തിന്‍റെ
മറ്റു ഭാഗങ്ങളിൽ ആ ചൈതന്യം ഇല്ല എന്നല്ല. ഗുരുത്വാകർഷത്തിലെ ഗുരുത്വകേന്ദ്രം പോലെയാണ്
ഈ ഹൃദയവും അതിലെ ഈശ്വര ചൈതന്യവും. ബോധ ഹൃദയം കേന്ദ്രമാക്കി ഈശ്വ രൻ ശരീരം മുഴുവൻ വ്യാപിച്ചു
നിൽക്കുന്നു.
●
ഇപ്രകാരം നൽകപ്പെട്ട ജ്ഞാനത്തെ നല്ലവണ്ണം
നിരൂപണം ചെയ്ത് ബോദ്ധ്യ പ്പെട്ടതിനു ശേഷം യുക്തമെന്നു തോന്നുന്നതു പോലെ പ്രവർത്തിക്കുക
എന്നാണ് കൃഷ്ണൻ അർജുനനു നൽകുന്ന നിർദ്ദേശം. (18.63). എന്നു വച്ചാൽ, ശിഷ്യന്‍റെ
മേൽ തന്‍റെ
അഭിപ്രായങ്ങളെ ഗുരുവായ കൃഷ്ണൻ അടിച്ചേൽപ്പിക്കുന്നില്ല. ഇതാണ് ഹിന്ദുമതത്തിന്‍റെ
ഒരു മാഹാത്മ്യം. ഫ്രീ വിൽ അനുവദിച്ചിരിക്കുകയാണ്.
●
തുടർന്ന് ആദ്യം സൂചിപ്പിച്ചതുപോലെ
18.66-ലെ ഉപദേശം നൽകി കൃഷ്ണൻ ഗീതോപദേശം ഉപസംഹരിക്കുന്നു.
^^^^^^^^^^^^^^^^^^^^^^^^^
(i) "സർവേഷാം സ്വസ്തിർഭവതു
സർവേഷാം ശാന്തിർഭവതു;
സർവേഷാം പൂർണം ഭവതു
സർവേഷാം മംഗളം ഭവതു.”
അർത്ഥം: എല്ലാവർക്കും
നന്മയും ശാന്തിയും പൂർണ്ണതയും മംഗളവും ഭവിക്കട്ടെ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
(ii) “സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയാഃ;
സർവേ ഭദ്രാണി പശ്യന്തു, മാ കശ്ചിത്
ദുഃഖഭാഗ് ഭവേത്”
അർത്ഥം: സർവേ ഭവന്തു സുഖിനഃ - എല്ലാവരും സുഖികളായിരി ക്കട്ടെ (സർവർക്കും സുഖമായിരിക്കട്ടെ).
സർവേ സന്തു നിരാമയാഃ - സർവരും ആമയങ്ങൾ (വ്യാധികൾ) ഇല്ലാത്തവരായിരിക്കട്ടെ; സർവേ ഭദ്രാണി
പശ്യന്തു - സർവരും ഐശ്വര്യത്തെ ദർശിക്കട്ടെ, (എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ); മാ
കശ്ചിത് ദുഃഖഭാഗ് ഭവേത് - ആർക്കും ദുഃഖ മുണ്ടാകാതിരിക്കട്ടെ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
(iii) “ഓം സ്വസ്തിഃ പ്രജാഭ്യഃ, പരിപാലയന്താം
ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം,
അർത്ഥം: ഓം സ്വസ്തിഃ
പ്രജാഭ്യഃ - പ്രജകൾക്കെല്ലാം നന്മ ഉണ്ടാവട്ടെ; പരിപാലയന്താം ന്യായേന മാർഗേണ മഹീം മഹീശാഃ
- രാജാക്കന്മാർ സ്വന്തം രാജ്യത്തെ ന്യായമായ മാർഗ്ഗത്തിലൂടെ പരിപാലിക്കട്ടെ; ഗോബ്രാഹ്മണേഭ്യഃ
ശുഭമസ്തു നിത്യം - ഗോക്കൾക്കും ബ്രാഹ്മണർക്കും എന്നും ശുഭമായിരിക്കട്ടെ (ക്ഷേമം ആയിരിക്കട്ടെ);
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു - സർവ മനുഷ്യരും സുഖികളായി ഭവിക്കട്ടെ (എല്ലാവർക്കും സുഖമായിരിക്കട്ടെ).
(ഇവിടെ ഗോക്കൾക്കും
ബ്രാഹ്മണർക്കും ശുഭമായിരിക്കട്ടെ എന്ന് എടുത്തു പറഞ്ഞിരിക്കുന്നതിനെ പലരും പലവിധ ആക്ഷേപങ്ങൾ
നിരത്തി വിമർശിക്കുന്നുണ്ട്. ഗോക്കൾ പണ്ട് ഭൗതിക സമ്പത്തിന്‍റെ അടയാളമായിരുന്നു. ഗോക്കൾക്ക്
ശുഭമായിരിക്കട്ടെ എന്നു പറഞ്ഞാൽ ഭൗതിക സമ്പത്ത് മികച്ചതായിരിക്കട്ടെ എന്നാണ് വിവക്ഷ.
അതു പോലെ ബ്രാഹ്മണർ വെറും പൂണൂൽധാരികളല്ല. ബ്രാഹ്മണൻ എന്ന് ഉപനിഷത്തുകൾ വിളിക്കുന്നത്.
ബ്രഹ്മജ്ഞാനികളെയാണ് അത് പരമ്പ രാഗതമായോ ജാതി അടിസ്ഥാനത്തിലോ ലഭിക്കുന്ന ഒരു പദവിയല്ല.
പഠിപ്പും വിവേകവും ഉള്ളവനാണ് ബ്രാഹ്മണൻ. അയാൾ അതിനാൽ വിജ്ഞാനത്തിന്‍റെ അടയാളമാകുന്നു.
രാജ്യത്തെ ഭൗതികവും വൈജ്ഞാ നികവുമായ സമ്പത്ത് മികച്ചതാവട്ടെ എന്നാണ് ഈ വരിയുടെ ആകെ
യുള്ള അർത്ഥം. സർവർക്കും സുഖമായിരിക്കട്ടെ എന്ന് ആവർത്തിച്ചു പറയുന്നുമുണ്ടല്ലോ?”)
6. ബ്രഹ്മ സത്യം ജഗന്മിഥ്യാ
(ब्रह्म सत्यं-जगन्मिथ्या)
ആദി ശങ്കരാചാര്യരുടെ വാക്യമാണിത്. 'ഈ ലോകം മായയാണ്
(ഇല്ലാത്തതാണ്), ബ്രഹ്മം മാത്രമാണ് സത്യം' —എന്നിങ്ങനെയാണ് ഇതിന്‍റെ അർത്ഥമായി പൊതുവിൽ
ധരിക്കപ്പെടുന്നത്. എന്നാൽ ആചാ ര്യർ ഉദ്ദേശിച്ചിട്ടുള്ളത് അങ്ങനെയൊന്നുമല്ല.
വാസ്തവത്തിൽ ഇതിന്‍റെ ആശയം ആചാര്യരുടേതല്ല.
"തസ്യ ഹ വാ ഏതസ്യ ബ്രഹ്മണോ നാമ സത്യം ഇതി" എന്ന് ഛാന്ദോഗ്യ ഉപനിഷത്
8.3.4-ൽ പറയുന്നു. അതായത്, ബ്രഹ്മത്തിന്‍റെ പേർ സത്യം എന്നാണെന്ന്. എന്തുകൊണ്ടാണ് ആ
പേർ കിട്ടിയതെന്ന് 8.3.5-ൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അനശ്വരമായ സത് എന്നൊരംശവും
നശ്വരമായ അസത് എന്ന മറ്റൊരംശവും അതിലുള്ളതാണ് കാരണം. അത് പൂർണ്ണമായും സത്തുമല്ല, അസത്തുമല്ലെന്നർത്ഥം.
സത്തിനാൽ നിലനിർത്തപ്പെടുന്ന അസത് ആണത്. അതിനെയാണ് സത്യം എന്നു വിളിക്കുന്നത്. അങ്ങനെ
ബ്രഹ്മം സത്യം ആയി.
ആദിശങ്കരൻ ‘ബ്രഹ്മ സത്യം ജഗന്മിഥ്യ’
എന്ന ഈ പ്രഖ്യാപനം തന്‍റെ ബ്രഹ്മജ്ഞാനാവലീമാലയിലും (ശ്ലോകം 20) വിവേകചൂഡാമണിയിലും അവതരിപ്പിക്കുന്നു.
അദ്ദേഹം അതു സ്ഥാപിക്കാൻ ബ്രഹ്മജ്ഞാനാവലീ മാലയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം തന്നെ ഛാന്ദോഗ്യോപ
നിഷത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്. മണ്ണിന്‍റെ നാമ-രൂപ
പ്രകടനമാണ് കുടം, ഭിത്തി ആദിയായവയെന്നും സത്യമായതു മണ്ണു മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതുപോലെ, ബ്രഹ്മത്തിന്‍റെ നാമ-രൂപ പ്രകടനമാണ് ഈ ലോകം. സത്യമായതു ബ്രഹ്മം മാത്രം.
നാമവും രൂപവും മാറിക്കൊണ്ടിരിക്കും.
കുടവും ഭിത്തിയും മാറി മറ്റ് എന്തെങ്കിലും ആയേക്കാം. എന്നാൽ അപ്പോഴും അതു മണ്ണു മാത്ര
മായിരിക്കും. ഇങ്ങനെ അസ്ഥിരമായ, മാറിക്കൊണ്ടിരിക്കുന്ന, സ്വഭാ വത്തെ സൂചിപ്പിക്കാനാണ്
'മിഥ്യാ' എന്ന വാക്ക് ആചാര്യർ ഉപയോഗി ച്ചിരിക്കുന്നത്. ലോകവും ഇങ്ങനെതന്നെ ആണല്ലോ?
അതു വ്യത്യസ്ത നാമരൂപങ്ങളായി സദാ മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ അതിന്‍റെ ആധാരവസ്തു
എപ്പോഴും ബ്രഹ്മം തന്നെ. അതിൽ മാറ്റമില്ല.
ഇതേ ഉദാഹരണം ഛാന്ദോഗ്യോപനിഷത്
6.1.3, 6.1.4 എന്നീ വാക്യങ്ങളിൽ കാണാം. ഉദ്ദാലക ആരുണി എന്ന മുനി തന്‍റെ മകനായ ശ്വേതകേതുവിനോട്
പറയുന്നതാണത്. ഉദ്ദാലകൻ പറയുന്നു, "ഹേ, കുട്ടീ, ഒരു മൺകട്ടയെ അറിയുന്നതിലൂടെ മണ്ണുകൊണ്ടുള്ള
സർവതും മണ്ണിന്‍റെ നാമരൂപ പ്രകടനങ്ങളാണെന്നും മണ്ണുമാത്രമാണു സത്യമെന്നും എങ്ങനെ അറിയാമോ
അതുപോലെയാണ് കേൾക്കാനും സങ്കല്പിക്കാനും അറിയാനും കഴിയാത്ത ആ ചൈതന്യത്തെ അറിയാൻ കഴിയുക".
അതുപോലെതന്നെ ഒരു പരാവർത്തനമാണ്
'ജീവോ ബ്രഹ്മൈവ നാപരോ' എന്ന ആചാര്യവാക്യവും. ഈ ആശയം ബൃഹദാരണ്യകോപ നിഷത് 3.7.3 മുതൽ
3.7.15 വരെയുള്ള പറഞ്ഞിട്ടുള്ളതാണ്. അതേ ഉപനിഷത്തിൽ 3.4.1-ലും കാണാം.
7. മനുസ്മൃതിയിലെ മഹാവാക്യങ്ങൾ
മുൻപു സൂചിപ്പിച്ചതുപോലെ സ്മൃതികൾ എന്നാൽ ശ്രുതികൾക്ക് അനുസരിച്ച്
എങ്ങനെ ജീവിക്കണമെന്നു നിഷ്കർഷിക്കുന്ന ഗ്രന്ഥങ്ങ ളാണ്. ഏറ്റവും പ്രാചീനമായ സ്മൃതിയാണ്
മനുസ്മൃതി. വർണവിവേചനം പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് അതിനെ കത്തിക്കണമെന്ന് പലരും
ഇന്നും ആവശ്യപ്പെടാറുണ്ട്. അവർക്കെല്ലാം മനുസ്മൃതിയിലെ ഏതെ ങ്കിലും ചില ഭാഗങ്ങളോ ശ്ലോകങ്ങളോ
മാത്രമേ അറിയൂ എന്നതാണു സത്യം.
മനുസ്മൃതി എഴുതപ്പെട്ടത് എന്നാണെന്ന്
കൃത്യമായി കണക്കാ ക്കപ്പെട്ടിട്ടില്ല. പലരും പല വസ്തുതകളുടെയും അടിസ്ഥാനത്തിൽ പല ഊഹങ്ങളും
മുന്നോട്ടു വയ്ക്കുന്നുണ്ട്. ബി.സി. 1250-നും 1000-നും
ഇട യ്ക്കാണെന്ന് ചിലർ പറയുന്നു. എന്നായാലും ഇങ്ങനെയൊരു
കൃതി എഴുതാവുന്ന നിലയിലേക്ക് ഒരു സംസ്കാരവും അതിന്‍റെ ഭാഷയും
വളര ണമെങ്കിൽ ആ സംസ്കാരത്തിനും ഭാഷയ്ക്കും അതിനും എത്രയോ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ
പഴക്കമുണ്ടാകണം! ഇത് ആലോചിച്ചാൽ ഭാരതീയ സംസ്കൃതിയുടെ പഴക്കവും ഗരിമയും സ്വയമേവ വ്യക്തമാവും.
മനുസ്മൃതിയിലെ നിരീക്ഷണങ്ങൾ പലതും ആ പൗരാണിക തയ്ക്കുള്ള നിദർശനങ്ങളാണ്.
അത്യന്തം പ്രതിലോമകരമായ പല നിർദ്ദേശങ്ങളും അതിൽ അടങ്ങിയിട്ടുണ്ട് എന്നതു സത്യം തന്നെ.
എന്നാൽ അവയിൽ ഏതാണ്ട് എല്ലാം തന്നെ പിൽക്കാലത്തെ കൂട്ടി ച്ചേർപ്പുകൾ മാത്രമാണ്. ശ്രുതിവിരുദ്ധമായ
ഒന്നും സ്മൃതിയിൽ വരാൻ പാടില്ല. വന്നാൽ അതെല്ലാം അസാധുവായിരിക്കും. ഭരണഘടനയും നിയമങ്ങളും
തമ്മിലുള്ള ബന്ധം പോലെയാണ് ശ്രുതിയും സ്മൃതിയും തമ്മിലുള്ളത്. പ്രതിലോമകരമായ ശ്ലോകങ്ങളെല്ലാം
ശ്രുതിവിരുദ്ധമാണ്. അതിനാൽ അവ അസാധുവാണ്. അതിന്‍റെ പേരിൽ
മനുസ്മൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല. ഏതു കാലത്തും എല്ലാ ജനങ്ങൾക്കും പിന്തുട രാവുന്ന
അനേകം ഉപദേശങ്ങൾ മനുസ്മൃതിയിൽ ഉണ്ട്. അതിലെ പല സമീപനങ്ങളും ഇന്നും ലോകമാസകലം മനുഷ്യർ
പാലിച്ചു പോരുന്നു. അങ്ങനെയുള്ള തിരഞ്ഞെടുത്ത ചില ശ്ലോകങ്ങളാണ് ഇവിടെ അവത രിപ്പിക്കാൻ
പോകുന്നത്.
●
ആഹാര കാര്യത്തിൽ പാലിക്കേണ്ട മിതത്വത്തെയും
മര്യാദയെയും പറ്റി മനു പറയുന്നതു കാണുക:
നൗച്ഛിഷ്ടം കസ്യചിത് ദദ്യാദ് നാദ്യാദേതത്തഥാꭍന്തരാ;
ന ചൈവാത്യശനം കുര്യാത് നൗച്ഛിഷ്ടഃ
ക്വചിദ് വ്രജേത്. (2.56)
അർത്ഥം:
കഴിച്ചതിന്‍റെ ബാക്കി (ഉച്ഛിഷ്ടം) മറ്റ് ആർക്കെങ്കിലും തിന്നാ നായി കൊടുക്കാൻ പാടില്ല.
ഇടയ്ക്കിടെ കഴിച്ചുകൊണ്ടിരിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്യാൻ പാടില്ല. ഭക്ഷണം ആവശ്യത്തിനു
മാത്രം കഴിക്കുക. ഉച്ഛിഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കുക. കഴിക്കാ വുന്നത്രയും മാത്രമേ
വാങ്ങാവൂ എന്നർത്ഥം.
^^^^^^^^^^^^^^^^^^^^^^
●
എക്കാലത്തും പ്രസക്തമായ ഒരു ഉപദേശമാണ് മനു
2.94 ശ്ലോകത്തിൽ നൽകുന്നത്. ഇത്രയും പരിപക്വമായ
ഒരു ചിന്ത മനുവിന്‍റെ കാലത്ത്
ഉയർന്നുവന്നുവെങ്കിൽ അതിനു പശ്ചാത്തലവും പിൻബലവുമായി ബൃഹത്തായ ഒരു പൈതൃകം ഉണ്ടാവും
എന്നത് അവിതർക്കിതമാണ്.
ന
ജാതു കാമഃ കാമാനാം ഉപഭോഗേന ശാമ്യതി;
ഹവിഷാ
കൃഷ്ണവർത്‌മൈവ ഭൂയ ഏവാഭിവർദ്ധതേ. (2.94)
ശ്ലോകാർത്ഥം:
കാമ്യ വസ്തുക്കളുടെ ആവർത്തിച്ചുള്ള ഉപഭോഗം കൊണ്ട് കാമം വർദ്ധിക്കുകയേ ഉള്ളു; അത് ഒരിക്കലും ശമിക്കില്ല.
എങ്ങനെയെന്നാൽ, ഹവിസ്സ് വീണ്ടും വീണ്ടും ഹോമിച്ചാൽ അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കും, അത് ശമിക്കില്ല;
ആത്‌മസംയമനമാണ് കാമങ്ങളിൽനിന്നു മുക്തരാകാനും അതു വഴി എന്നും ആനന്ദത്തോടെ
ജീവിക്കാനുമുള്ള ഏക മാർഗ്ഗം എന്നു വിവക്ഷ.
^^^^^^^^^^^^^^^^
● വിദ്യ
നൽകാവുന്നത് ആർക്കൊക്കെ എന്ന് മനു വിശദീകരിച്ചിട്ടുണ്ട്. കാണുക:
"ആചാര്യപുത്രഃ ശുശ്രൂഷുഃ
ജ്ഞാനദോ ധാർമികഃ ശുചിഃ;
ആപ്തഃ ശക്തോഽർഥദഃ സാധുഃ സ്വോഽധ്യാപ്യാ
ദശഃ ധർമതഃ." (2.109)
അർത്ഥം:
ആചാര്യന്‍റെ മകൻ, ശുശ്രൂഷുഃ (സേവനോത്സുകൻ),
ജ്ഞാനദഃ (ജ്ഞാനവ്യാപനത്തിൽ തത്പരൻ), ധാർമ്മികൻ; ശുചിഃ (ശരീരവും മനസ്സും ശുദ്ധമായവൻ);
ആപ്തഃ (യോഗ്യനായവൻ, വിശ്വസിക്കാൻ കൊള്ളുന്നവൻ); ശക്തഃ (മാനസികവും ശാരീരികവുമായ ശക്തിയു
ള്ളവൻ); അർഥദഃ (ധനം നൽകുന്നവൻ); സാധുഃ (സത്യസന്ധൻ, ഋജുത്വമുള്ളവൻ); സ്വഃ (തന്‍റെ ബന്ധുക്കൾ);
ദശഃ - എന്നിങ്ങനെ പത്തു കൂട്ടർ; ധർമതഃ അധ്യാപ്യാഃ (ശാസ്ത്ര പ്രകാരം പഠിപ്പിക്കപ്പെടാൻ
അർഹർ ആണ്).
നോക്കുക,
ഇവിടെ പഠനത്തിന് അർഹത നിശ്ചയിച്ചിരിക്കുന്നത് വർണ്ണ ത്തിന്‍റെ അടിസ്ഥാനത്തിലല്ല. ഓരോരോ
യോഗ്യതയാണ് നിശ്ചയിച്ചി ട്ടുള്ളത്. ആചാര്യപുത്രനും ബന്ധുക്കൾക്കും മാത്രമാണ് ഇളവുള്ളത്.
എന്നാൽ അവർക്കും ഈ യോഗ്യത അനിവാര്യമാണെന്നു കാണാം. ശാരീരികവും മാനസികവുമായ കഴിവും ശുദ്ധിയുമില്ലാത്തവർക്ക്
വിദ്യ സ്വീകരിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാണല്ലോ?
^^^^^^^^^^^^^^^^^^
● മനുസ്മൃതി വിദ്യാഭ്യാസത്തെപ്പറ്റി പറയുന്നത് ഇങ്ങനെ:
"സാവിത്രീമാത്രസാരോഽപി വരം വിപ്രഃ സുയന്ത്രിതഃ;
നായന്ത്രിതസ്ത്രിവേദോഽപി സർവാശീ സർവവിക്രയീ."
(2.118)
അതായത്, ആത്‌മനിയന്ത്രണമുള്ളവന് ഗായത്രീമന്ത്രം മാത്രമേ
അറിയു ള്ളുവെങ്കിലും ആത്‌മനിയന്ത്രണം സിദ്ധിച്ചിട്ടില്ലാത്ത ത്രിവേദജ്ഞാനി യെക്കാൾ
അയാളാണ് ശ്രേഷ്ഠൻ. വിദ്യ മനുഷ്യനെ സംസ്കരിക്കുന്നതാ കണം എന്നു സാരം. അങ്ങനെ സംസ്കരിക്കപ്പെടുന്നില്ലെങ്കിൽ
വിദ്യ പ്രയോജനരഹിതമായി ഭവിക്കുന്നു. 'എത്ര പഠിച്ചിട്ടെന്താ വിവരമില്ല' എന്ന് നാട്ടിൽ
ചിലരെപ്പറ്റി പറഞ്ഞുകേൾക്കാറുണ്ടല്ലോ, അതുതന്നെ.
^^^^^^^^^^^^^^^^^^^
● സമ്പത്ത്, ബന്ധുബലം, പ്രായം, കർമ്മം എന്നിവയെ അപേക്ഷിച്ച്
ബഹു മാന്യമായിട്ടുള്ളത് വിദ്യയാണെന്ന് മനുസ്മൃതി പറയുന്നു (ശ്ലോകം 2.136). ശ്ലോകം ഇങ്ങനെ:
"വിത്തം ബന്ധുർവയഃ കർമ വിദ്യാ ഭവതി പഞ്ചമീ;
ഏതാനി മാന്യസ്ഥാനാനി ഗരീയോ യദ്യദുത്തരം."
(2.136)
നോക്കുക,
മനുവിന്‍റെ അഭിപ്രായത്തിൽ ഒരാളിന്‍റെ സ്വത്തിന് ഏറ്റവും താഴ്ന്ന മാന്യസ്ഥാനമേയുള്ളു.
ഏറ്റവും വലിയ ധനവാൻ പോലും ഒരു വിദ്വാനു ലഭിക്കുന്നത്ര ബഹുമാനം അർഹിക്കുന്നില്ല. അതുപോലെ
വലിയ കുടുംബത്തിലെ ആളാണെന്നത് വിദ്വാനോളം പോന്ന ഒരു മാന്യസ്ഥാനമല്ല. ബന്ധുബലത്തെക്കാൾ
പ്രാധാന്യമാണ് വയസ്സിനു നൽകിയിരിക്കുന്നത്; അതിനെക്കാൾ പ്രധാനം ഒരാളിന്‍റെ പ്രവൃത്തികൾക്കാണ്.
ഒരാൾ ധനവാനോ വലിയ കുടുംബത്തിലെ അംഗമോ പ്രായത്തിൽ മുൻപനോ ആയാലും കാര്യമില്ല, അയാളുടെ
പ്രവൃത്തികൾക്കനുസരിച്ചാണ് അയാൾ വിലയിരുത്തപ്പെടേണ്ടത്. അതി നുമപ്പുറമാണ് വിദ്യയ്ക്കുള്ള
സ്ഥാനം. വ്യക്തിത്വത്തിന്‍റെ ഏറ്റവും ഉയർന്ന മാനദണ്ഡം വിദ്യ തന്നെ.
^^^^^^^^^^^^^^^
● മനുസ്മൃതി
സ്ത്രീവിരുദ്ധമാണെന്ന ദുർവ്യാഖ്യാനത്തിന് ഇട നൽകുന്ന ചില ശ്ലോകങ്ങൾ അതിലുണ്ട്. എന്നാൽ
അത്തരം ദുർവ്യാഖ്യാന ങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ഒരു മറുപടിയാണ്. താഴെക്കൊടു ക്കുന്ന
ശ്ലോകം. ഇതൊരു ഒറ്റപ്പെട്ട മറുപടിയല്ല, ഇതുപോലുള്ള ശ്ലോക ങ്ങൾ പലതുണ്ട് മനുസ്മൃതിയിൽ. അതു പിന്നീടു നോക്കാം.
"ഉപാദ്ധ്യായാൻ ദശാചാര്യ ആചാര്യാണാം ശതം പിതാ;
സഹസ്രം തു പിതൃൻ മാതാ ഗൗരവേണാതിരിച്യതേ".
(2.145)
അർത്ഥം:
ആചാര്യൻ പത്ത് ഉപാദ്ധ്യായാന്മാരെക്കാൾ ആദരണീയനാ കുന്നു; പിതാവ് നൂറ് ആചാര്യന്മാരെക്കാൾ
ആദരണീയനാകുന്നു. മാതാവാകട്ടെ ആയിരം പിതാക്കന്മാരെക്കാൾ ആദരണിയയാകുന്നു.
(ഉപജീവനാർത്ഥം വേദങ്ങളും വേദാംഗങ്ങളും
ഏകദേശമായി അഭ്യസി പ്പിക്കുന്നയാളാണ് ഉപാദ്ധ്യായൻ. വേദങ്ങൾ അവയുടെ ആന്തരാർത്ഥം സഹിതം
പകർന്നുകൊടുക്കുന്ന ആൾ ആചാര്യൻ - ശ്ലോകം 2.140, 2.141)
^^^^^^^^^^^^^^^
● മനുസ്മൃതിയെപ്പറ്റിയുള്ള
വലിയ ആക്ഷേപങ്ങളിൽ ഒന്ന് അത് ബ്രാഹ്‌മ ണർക്ക് ഉയർന്ന സ്ഥാനവും ശൂദ്രർക്ക് വിവേചനപരമായി
ഏറ്റവും താഴ്ന്ന സ്ഥാനവും നൽകുന്നു എന്നുള്ളതാണ്.
നാമിന്ന് അറിയുന്നതുപോലെ ജാതി അടിസ്ഥാനത്തിലുള്ള
ഒരു വർണ്ണസങ്കല്പമല്ല മനുസ്മൃതി പിന്തുടർന്നത്. അറിവില്ലാത്തവൻ ബ്രാഹ്‌മ ണനല്ല എന്നാണ്
മനുവിന്‍റെ അഭിപ്രായം.
അതായത്, ഒരു
ബ്രാഹ്‌മണന്‍റെ മകനായി
എന്നതുകൊണ്ടുമാത്രം ആരും ബ്രാഹ്‌മണനാകില്ല. ഈ നില പാട് നമുക്ക് ഉപനിഷത്തുകളിലും
കാണാം. ഛാന്ദോഗ്യ ഉപനിഷത്തിൽ 6.1-ൽ
ഉദ്ദാലക ആരുണി എന്ന ഋഷി തന്‍റെ മകനായ
ശ്വേതകേതു വിനോടു പറയുന്നു,
"മകനേ, വേദം അഭ്യസിച്ചില്ലെങ്കിൽ നീ
ബ്രാഹ്‌മണ നാകില്ല, ബ്രഹ്‌മബന്ധു
മാത്രമേ ആവുകയുള്ളു".
വേദജ്ഞാനമില്ലാത്തവനെപ്പറ്റി
മനു പറയുന്നതു കേൾക്കുക:
"യഥാ കാഷ്ഠമയോ ഹസ്തീ യഥാ ചർമ്മമയോ മൃഗഃ;
യശ്ച വിപ്രോഽനധീയാനഃ ത്രയസ്തേ
നാമ ബിഭ്രതി. (2.157)
അർത്ഥം:
തടി കൊണ്ടുള്ള ആന, തോൽ
കൊണ്ടുള്ള മാൻ എന്നിവയെ പ്പോലെ പഠിപ്പില്ലാത്ത വിപ്രനും പേരുണ്ടെന്നേ ഉള്ളു. (അവൻ യഥാർത്ഥ ബ്രാഹ്‌മണനല്ലെന്ന് അർത്ഥം. ബിഭ്രതി - വഹിക്കുന്നു).
^^^^^^^^^^^^^^^^^^^^
● യഥാ ഷണ്ഡോഽഫലസ്ത്രീഷു യഥാ ഗൗർഗവി
ചാഫലാ;
യഥാ ചാജ്ഞേഽഫലം ദാനം തഥാ വിപ്രോഽനൂചോഽഫലോ.
(2.158)
അർത്ഥം: ഷണ്ഡൻ സ്ത്രീകളിലും പശു (മറ്റു)
പശുക്കളിലും ദാനം അജ്ഞനിലും എങ്ങനെ ഫലശൂന്യമാകുന്നുവോ അപ്രകാരം വേദം പഠിക്കാത്ത ബ്രാഹ്‌മണനും
ഫലശൂന്യനാകുന്നു.
^^^^^^^^^^^^^^^^^^^^^^
●
യോഽനധീത്യ ദ്വിജോ വേദം അന്യത്ര കുരുതേ ശ്രമം;
സ ജീവന്നേവ ശൂദ്രത്വം ആശു ഗച്ഛതി
സാന്വയഃ. (2.168)
അർത്ഥം: വേദം പഠിക്കാതെ മറ്റു തൊഴിലുകളിൽ
വ്യാപരിക്കുന്ന ദ്വിജൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ കുടുംബത്തോടെ ശൂദ്രത്വം പ്രാപി ക്കുന്നു.
ഇതിൽനിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്
ജാതിയുടെയോ കുടുംബത്തിന്‍റെയോ
പേരിൽ ആർക്കും ബ്രാഹ്‌മണത്വം അവകാശ പ്പെടാൻ കഴിയില്ല എന്നാണ്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള
ഒരു പ്രഖ്യാ പനമാണിതെന്ന് ഓർക്കുക. ഏതെങ്കിലും ജാതിയിൽ പിറന്നവർ ഒരു പൂണൂലുമിട്ട് ബ്രാഹ്‌മണനാണെന്ന്
അവകാശപ്പെട്ടാൽ അതിന് ഒരു വിലയുമില്ല; അത് പറ്റിക്കലാണ്. ആളുകൾ അതിനെ അംഗീകരിക്കാൻ പാടില്ല. പക്ഷേ, ബുദ്ധിയും ചിന്തയുമില്ലാത്തവർ
പൂണൂലു കണ്ട് വിരളുന്നു,
അതിട്ടവർ അവകാശപ്പെടുന്നതൊക്കെ സമ്മതിച്ചുകൊടു ക്കുന്നു. അതാണ് ഹിന്ദുക്കളിലെ
അനാചാരത്തിനും അധഃപതനത്തിനും മുഖ്യമായ കാരണം. യഥാർത്ഥ ബ്രാഹ്‌മണൻ അദ്ധ്യാത്‌മ ജ്ഞാനത്തി
ലൂടെ സമൂഹത്തിന് വിജ്ഞാനവെളിച്ചം പകരുന്നവനാണ്.
മുകളിൽ കൊടുത്തിട്ടുള്ള ശ്ലോകങ്ങളിൽനിന്ന്
ഒരു കാര്യം കൂടി വ്യക്തമാകുന്നുണ്ട്. മനുവിന്‍റെ അഭിപ്രായത്തിൽ
വേദജ്ഞാനമില്ലാ ത്തവനാണ് ശൂദ്രൻ. എന്നാൽ ശൂദ്രന് വേദം അഭ്യസിക്കാനുള്ള അവകാശം നിഷേധിക്കുന്ന
നിബന്ധനകളും മനുസ്മൃതിയിൽ കാണാം. ഇത് ശ്രുതി വിരുദ്ധമാകയാൽ അസാധുവാണ്; ആരോ പിൽക്കാലത്ത് കൂട്ടിച്ചേർത്തതാകാം.
എന്നു മാത്രമല്ല മുകളിൽ 2.109 ശ്ലോകത്തിനും വിരുദ്ധമാണ് അത്തരം നിബന്ധനകൾ. (വേദോച്ചാരണം
കേൾക്കുന്ന ശൂദ്രന്‍റെ ചെവിയിൽ
ഈയം ഉരു ക്കിയൊഴിക്കണമെന്ന പ്രസ്താവം മനുസ്മൃതിയിലുള്ളതല്ല).
^^^^^^^^^^^^^^^^^^^^^^^^^^
●
മാതാപിതാക്കളോട് മക്കൾ അത്യന്തം ആദരവും സ്നേഹവും
പുലർത്ത ണമെന്ന് മനുസ്മൃതി ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നു. മാതാവ്, പിതാവ്, മൂത്ത സഹോദരൻ, ആചാര്യൻ എന്നിവരെ ഒരിക്കലും
അപമാനിക്കരുതെന്നാണ് ശ്ലോകം 2.225-ലെ ഉപദേശം. മുറിപ്പെടുത്തുന്ന എന്തെങ്കിലും അനുഭവങ്ങൾ
ഇവരിൽനിന്ന് ഉണ്ടായാൽപ്പോലും തിരിച്ച് ആക്ഷേപിക്കാൻ
പാടില്ലെന്നും ഈ ശ്ലോകത്തിൽ നിഷ്കർഷിച്ചിരിക്കുന്നു. മാതാപിതാക്കളോടുള്ള കടം വീട്ടാൻ
നൂറ് കൊല്ലം കൊണ്ടും കഴിയി ല്ലെന്നാണ്, ശ്ലോകം 2,227-ലെ
നിരീക്ഷണം. പ്രസ്തുത ശ്ലോകങ്ങൾ രണ്ടും താഴെ കൊടുക്കുന്നു:
"ആചാര്യശ്ച പിതാ ചൈവ മാതാ
ഭ്രാതാ ച പൂർവജഃ;
നാർത്തേനാപ്യവമന്തവ്യാ ബ്രാഹ്‌മണേന
വിശേഷതഃ. (2.225)
യം മാതാപിതരൗ ക്ലേശം സഹേതേ
സംഭവേ നൃണാം;
ന തസ്യ നിഷ്കൃതിഃ ശക്യാ കർതും
വർഷശതൈരപി". (2.227)
അർത്ഥം:
(2.225) ആചാര്യൻ, പിതാവ്, മാതാവ്, ജ്യേഷ്ഠൻ എന്നിവരിൽ നിന്ന്
വേദനിപ്പിക്കുന്ന എന്തെങ്കിലും അനുഭവം ഉണ്ടായാൽപ്പോലും അവരെ അപമാനിക്കരുത്. പ്രത്യേകിച്ച്
ഒരു ബ്രാഹ്‌മണൻ ഒരിക്കലും അങ്ങനെ ചെയ്യരുത്.
(2.227)
ഒരാൾക്ക് ജന്മം കൊടുക്കുന്നതിൽ മാതാപിതാക്കന്മാർ അനുഭവി ക്കുന്ന ക്ലേശത്തിനു പരിഹാരം
(നിഷ്കൃതി) ചെയ്യാൻ നൂറ്റാണ്ടുകൊണ്ടും അയാൾക്ക് സാധ്യമാകുന്നതല്ല.
മനു ഈ വരികൾ ഉരുവിട്ട കാലം ഇന്നേക്ക് കുറഞ്ഞ
പക്ഷം മൂവായിരത്തോളം വർഷം മുൻപുള്ളതാണ്. എന്നാൽ ഇന്നും ഈ ഉദ്ബോധനങ്ങൾ എത്രത്തോളം പ്രസക്തമാണെന്നു
നോക്കുക! ഇന്നാണ് ഇവ കൂടുതൽ പ്രസക്തം എന്നു തോന്നുന്നു. കാരണം, പ്രായമായ അച്ഛനെയും അമ്മയെയും
ഏതെങ്കിലും വൃദ്ധസദനത്തിലാക്കാനോ അതല്ലെങ്കിൽ വഴിയിൽ ഉപേക്ഷിക്കാനോ ഉള്ള മനോഭാവം ഇന്ന്
വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്വത്തിനോ കള്ളും മയക്കുമരുന്നും വാങ്ങാൻ കാശിനോ വേണ്ടി
മാതാപിതാക്കളെ കൊല്ലാൻ വരെ മടിക്കാത്ത മക്കളും ഇക്കാലത്തുണ്ടല്ലോ?
മനു പല കാര്യങ്ങളിലും ഇനിയും പഴഞ്ചനായിട്ടില്ല.
നമുക്ക് മനുവിൽ നിന്ന് ഇന്നും പലതും പഠിക്കാനുണ്ട്.
^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ഈ പ്രപഞ്ചം വിപരീത ശക്തികളുടെ സംയോജിത പ്രവർത്തനം
കൊണ്ട് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളിലും
ഗുണവും ദോഷവും അടങ്ങിയിരിക്കുന്നു. ഗുണം മാത്രമോ ദോഷം മാത്രമോ ഉള്ള ഒരു വസ്തുവും ഇല്ല.
ഇപ്രകാരം ഗുണവും ദോഷവും ഒരുപോലെ അടങ്ങിയിട്ടുള്ള പ്രപഞ്ചവസ്തുക്കളെ ഉപയോഗി ക്കുമ്പോൾ
ഓരോ ജീവിയും അവയിൽനിന്ന് തങ്ങൾക്കു ഗുണകരമായ ഘടകങ്ങൾ മാത്രം സ്വീകരിച്ചിട്ട് ദോഷകരമായവ
ഉപേക്ഷിക്കുകയാണു വേണ്ടത്. ദോഷങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതിന്‍റെ പേരിൽ
വസ്തുക്കളെ നിരാകരിക്കാൻ തുടങ്ങിയാൽ നമുക്ക് ഭക്ഷണം കഴിക്കാൻപോലും സാധ്യമല്ലാതെ വരും.
ആഹാര വസ്തുക്കളിലെ പോഷകങ്ങൾ സ്വീകരിച്ച തിനുശേഷം അവശിഷ്ട ഭാഗങ്ങൾ അമേദ്ധ്യമായി വിസർജ്ജിക്കുകയാ
ണല്ലോ നാം ചെയ്യുന്നത്? ഇക്കാര്യത്തിൽ മനുസ്മൃതി പറയുന്നത് ഇങ്ങനെ യാണ്:
"വിഷാദപ്യമൃതം ഗ്രാഹ്യം ബാലാദപി
സുഭാഷിതം;
അമിത്രാദപി സദ്വൃത്തം അമേദ്ധ്യാദപി
കാഞ്ചനം. (2. 239)
സ്ത്രിയോ രത്നാന്യഥോ വിദ്യാ
ധർമഃ ശൗചം സുഭാഷിതം;
വിവിധാനി ച ശില്പാനി സമാദേയാനി
സർവതഃ. (2.240)
അർത്ഥം:
(2.239) വിഷത്തിൽനിന്നായാലും
അമൃതം സ്വീകരിക്കാവുന്ന താണ് (വിഷാത് അപി അമൃതം ഗ്രാഹ്യം). നല്ല വാക്കുകൾ പറയുന്നത്
ബാലന്മാരായാലും അതു സ്വീകരിക്കണം. സത്പ്രവൃത്തികൾ ശത്രുക്ക ളാണു ചെയ്യുന്നതെങ്കിലും
അത് പിന്തുടരേണ്ടതാണ്. അതുപോലെ തന്നെ സ്വർണ്ണം മാലിന്യത്തിലാണു കിടക്കുന്നതെങ്കിലും
അതു സ്വീക രിക്കണം.
(2.240) സ്ത്രീ, രത്നങ്ങൾ, വിദ്യാ, ധർമ്മം, ശുചിത്വം, സുഭാഷിതം, കലാ
വിദ്യകൾ എന്നിവ എവിടെനിന്നും സ്വീകരിക്കാം.
ചില പ്രതിലോമ പ്രഖ്യാപനങ്ങളുടെ പേരിൽ മനുസ്മൃതി
കത്തി ക്കണമെന്ന് ആക്രോശിക്കുന്ന പുരോഗമന മൂഢന്മാരും ഏതൊരു പ്രശ്ന ത്തിന്‍റെയും
ഗുണത്തിന്‍റെയോ
ദോഷത്തിന്‍റെയോ
മാത്രം പക്ഷത്തു നിലയുറപ്പിച്ചുകൊണ്ട് പരസ്പരം ചെളിവാരിയെറിയുന്ന സംവാദകരും ഈ പൗരാണികോപദേശം
ശ്രദ്ധിക്കണം. എല്ലാറ്റിനെയും അവയുടെ സമഗ്രതയിൽ കാണാനും ഗുണദോഷവിവേചനത്തിലൂടെ ഗുണങ്ങളെ
സ്വീകരിക്കുകയും ദോഷങ്ങളെ നിരാകരിക്കുകയുമാണു ചെയ്യേണ്ടത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● സ്ത്രീധനത്തിന്‍റെ പേരിൽ
കൊലകളും ആത്‌മഹത്യകളും പീഡനങ്ങളു മൊക്കെ നടക്കുന്ന കാലമാണല്ലോ, ഇത്. എന്നാൽ, പണ്ട്
ഭാരതത്തിൽ മകളെ വിവാഹം കഴിച്ചുകൊടുക്കുന്നതിന് പിതാവ് വരന്‍റെ പക്കൽ
നിന്ന് പണവും മറ്റും വാങ്ങുന്ന പതിവാണ് ഉണ്ടായിരുന്നത്. ഇങ്ങനെ വാങ്ങുന്ന പണത്തിന്
കന്യാശുൽകം എന്നായിരുന്നു പേര്. കന്യാ ശുൽകം വാങ്ങുന്ന പിതാവ് മകളെ വിൽക്കുകയാണെന്ന്
മനുസ്മൃതി അഭിപ്രായപ്പെടുന്നു. വിവേകമുള്ള പിതാക്കന്മാർ അങ്ങനെ ചെയ്യുകയി ല്ലെന്നും
മനു പറയുന്നു. ശ്ലോകം 3.51 നോക്കുക:
ന കന്യായാഃ പിതാ വിദ്വാൻ ഗൃഹ്ണീയാത്
ശുൽകമണ്വപി;
ഗൃഹ്ണൻ ശുൽകം ഹി ലോഭേന സ്യാന്നരോഽപത്യവിക്രയീ.
(3.51)
ഇതു
മാത്രമല്ല, സ്ത്രീധനം കൊണ്ട് (സ്ത്രീയുടെ സ്വത്തുകൊണ്ട്) ജീവി ക്കുന്ന ബന്ധുക്കൾ പാപത്തെ
പ്രാപിക്കുന്നു എന്നും മനു പ്രഖ്യാപിക്കുന്നു (3.52). സ്ത്രീയുടെ വാഹനവും വസ്ത്രവുമെല്ലാം
അവരുടെ സ്വത്തുക്ക ളിൽ ഉൾപ്പെടും. ശ്ലോകം ഇതാ:
സ്ത്രീധനാനി തു യേ മോഹാത് ഉപജീവന്തി
ബാന്ധവാഃ;
നാരീയാനാനി വസ്ത്രം വാ തേ പാപാ
യാന്ത്യധോഗതിം. (3.52)
എത്ര
നിന്ദയോടെയാണ് സ്തീധനത്തെ ആശ്രയിച്ചു കഴിയുന്നവരെ മനു കാണുന്നതെന്ന് നോക്കുക. മനുവിനും
മൂവായിരത്താണ്ടുകൾക്ക് ശേഷ വും വധുവിന് സ്വർണ്ണവും കാറും മറ്റു സ്വത്തുക്കളും സ്ത്രീധനമായി
വാങ്ങുന്ന പതിവു വച്ചുപുലർത്തുന്നവർ ആ പുരാതനന്‍റെ മുന്നിൽ
വെറും അല്പന്മാർ തന്നെ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
മനുസ്മൃതിയെ ആക്ഷേപിക്കുന്നവരും കത്തിക്കുന്നവരും
സ്ഥിരമായി ഉയർത്തിക്കാട്ടുന്ന ഒരു ശ്ലോകഭാഗമാണ് 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്നത്. ഇതു വച്ചുകൊണ്ട് അവർ
മനുസ്മൃതി സ്ത്രീവിരുദ്ധമാണെന്ന് ആരോപിക്കുന്നു. എന്നാൽ, സത്യം അതല്ല. ഈ വാക്യത്തിൽപ്പോലും
സ്ത്രീവിരുദ്ധതയല്ല ഉദ്ദേശിക്കുന്നത്.
മനു
എങ്ങനെ സ്ത്രീയെ കാണുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായ മൂന്നു ശ്ലോകങ്ങളാണ് താഴെ കൊടുക്കുന്നത്:
"പിതൃഭിർഭ്രാതൃഭിശ്ചൈതാഃ പതിഭിർദേവരൈസ്തഥാ;
പൂജ്യാ ഭൂഷയിതവ്യാശ്ച ബഹുകല്യാണമീപ്സുഭിഃ.
(3.55)
യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ
തത്ര ദേവതാഃ;
യത്രൈതാസ്തു ന പൂജ്യന്തേ സർവാസ്തത്രാഫലാഃ
ക്രിയാഃ. (3.56)
ശോചന്തി ജാമയോ യത്ര വിനശ്യത്യാശു
തത് കുലം;
ന ശോചന്തി തു യത്രൈതാ വർദ്ധതേ
തദ് ഹി സർവദാ. (3.57)
അർത്ഥം:
(3.55) സ്ത്രീയെ
അവളുടെ അച്ഛനും സഹോദരനും ഭർത്താവും ഭർതൃസഹോദരനും മാനിക്കുകയും ഭൂഷണങ്ങൾകൊണ്ട് സന്തോഷിപ്പിക്കുകയും
വേണം. എങ്കിലേ അവർക്ക് ഐശ്വര്യം ഉണ്ടാവുകയുള്ളു.
(3.56) സ്ത്രീകൾ
എവിടെ ആദരിക്കപ്പെടുന്നോ അവിടെ ദേവതകൾ കളിയാടും. അല്ലാത്തിടത്ത് സർവ കർമ്മങ്ങളും ഫലശൂന്യമായി
ഭവിക്കും
(3.57) ഏതു
കുലങ്ങളിൽ പുത്രഭാര്യമാർ ദുഃഖിക്കുന്നുവോ അവയൊക്കെ പെട്ടെന്നു നശിച്ചുപോകും. എവിടെ
പുത്രഭാര്യമാർ ദുഃഖിക്കുന്നില്ലയോ ആ കുലങ്ങൾ സദാ അഭിവൃദ്ധിപ്പെടും.
ഇതൊക്കെ
വായിച്ചു മനസ്സിലാക്കിയവർ മനുസ്മൃതി സ്ത്രീവിരുദ്ധമാ ണെന്നു പറയുമോ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
'ജലം
അമൂല്യമാണ്, അത്
പാഴാക്കരുത്, മലിനമാക്കരുത്.’ ജലത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള
ഈയൊരു സന്ദേശം അടുത്ത കാലത്തൊ ന്നും ഉടലെടുത്തതല്ല; പണ്ടു മുതലേ ഉള്ളതാണ്. ആയിരക്കണക്കിനു
വർഷങ്ങൾക്കു മുൻപുതന്നെ ഭാരതീയർ ജലസംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ്
നദികളെ അവർ പാവനമായി കരുതിപ്പോന്നത്. പരിസരശുചിത്വത്തിന്‍റെ ഭാഗമായ
ഈ ജലസംരക്ഷണ അവബോധത്തെപ്പറ്റി മനുസ്മൃതിയിൽ പലയിടത്തും പറയുന്നുണ്ട്. അതി ലൊരു ശ്ലോകം
ഇതാ:
നാപ്സു മൂത്രം പുരീഷം വാ ഷ്ഠീവനം
വാ സമുത്സൃജേത്;
അമേധ്യലിപ്തമന്യദ് വാ ലോഹിതം
വാ വിഷാണി വാ. (4.56)
ശ്ലോകാർത്ഥം:
ജലത്തിൽ മലമൂത്രങ്ങളോ തുപ്പലോ മലിനപ്പെട്ട മറ്റു വസ്തുക്കളോ രക്തമോ വിഷമോ ഉപേക്ഷിക്കരുത്.
പുരാതന ഭാരതീയന്‍റെ ഈ
ശുചിത്വബോധം എക്കാലത്തെയും ഏതു ദേശത്തെയും ജനങ്ങൾക്ക് മാർഗ്ഗദർശകം തന്നെയാണ്. പണ്ടത്തെ
യാണെങ്കിലും എന്നും പ്രസക്തമായ ഈ ഉപദേശം പ്രാവർത്തികമാ ക്കേണ്ടത് ജനങ്ങളുടെയെല്ലാം
ഉത്തരവാദിത്വമാണ്. സമുന്നതമായ
ഒരു സംസ്കാരത്തിന്‍റെ ഉടമകളായിരുന്നു
ഭാരതീയരെന്ന് ഇത്തരം ശ്ലോകങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● അന്യന്‍റെ ഭാര്യയുമായുള്ള
സല്ലാപം നല്ലതല്ലെന്ന് മനു ഉപദേശിക്കുന്നു. അത് ദീർഘായുസ്സിനു ചേർന്നതല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
താഴെപ്പറയുന്ന ശ്ലോകം കാണുക:
"ന ഹീദൃശമനായുഷ്യം ലോകേ കിഞ്ചന വിദ്യതേ;
യാദൃശം പുരുഷസ്യേഹ പരദാരോപസേവനം".
(4.134)
അർത്ഥം:
മറ്റൊരാളുടെ ഭാര്യയുമായുള്ള സല്ലാപം പോലെ. ദീർഘായു സ്സിനു വിരുദ്ധമായ മറ്റൊന്ന് പുരുഷന്
ഈ ലോകത്തില്ല.
നമ്മുടെ ഇക്കാലത്തെ ധാർമ്മിക
ചിന്തയും ഇതും തമ്മിൽ ഒരു വ്യത്യാസവുമില്ല. മനു പറഞ്ഞ നല്ല കാര്യങ്ങൾ കാലഭേദമോ ദേശ
ഭേദമോ ഇല്ലാതെ മനുഷ്യകുലം പിന്തുടരുന്നു എന്നതിനു തെളിവാണ് ഈ ശ്ലോകം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
മനുസ്മൃതി നൽകുന്ന ഒരു ഉപദേശം കാണുക. മനുഷ്യരെ
ലക്ഷ്യ പ്രാപ്തിക്കായി ഉത്തേജിപ്പിക്കുവാനുള്ള ഒരു മികച്ച 'മോട്ടിവേഷൻ സ്പീച്ച്' ആണിത്. ഇതു നൽകിയ കാലം കുറഞ്ഞത്
മൂവായിരം കൊല്ലം മുൻപാണെന്നുകൂടി ഓർക്കണം. ഇന്നും ഇതിനുള്ള പ്രസക്തി കാണു മ്പോൾ എത്ര
കാലാതിവർത്തിയായ ചിന്തകളാണ് ഭാരതത്തിൽ അന്നേ നിലനിന്നിരുന്നത് എന്ന് അദ്ഭുതപ്പെട്ടുപോകും.
നാത്‌മാനമവമന്യേത പൂർവാഭിരസമൃദ്ധിഭിഃ;
ആമൃത്യോഃ ശ്രിയമന്വിച്ഛേത്
നൈനാം മന്യേത ദുർലഭാം. (4.137)
ശ്ലോകാർത്ഥം:
പണ്ടുണ്ടായ പരാജയങ്ങളുടെ പേരിൽ ഒരുവനും സ്വയം അവമതിക്കരുത്. മരണം വരെ വിജയത്തിനായി
പ്രയത്നിച്ചുകൊണ്ടിരി ക്കണം. വിജയം അപ്രാപ്യമാണെന്നു കരുതുകയുമരുത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^
● സത്യത്തെപ്പറ്റി മനു നൽകുന്ന ഉപദേശം നോക്കൂ. ഈ ശ്ലോകത്തിന്‍റെ
ആദ്യ പകുതി പലരും കേട്ടിട്ടുണ്ടാകും. അത്രയ്ക്ക് പ്രശസ്തമാണിത്.
"സത്യം ബ്രൂയാത് പ്രിയം
ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം;
പ്രിയം ച നാനൃതം ബ്രൂയാത് ഏഷ
ധർമ്മഃ സനാതനഃ" (4.138)
ശ്ലോകാർത്ഥം:
സത്യം ഹൃദ്യമായി പറയൂ; സത്യം
ദയാശൂന്യമായി പറയരുത്. ഹൃദ്യമാകാൻ വേണ്ടി അസത്യം പറയുകയുമരുത്. ഇത് സനാതന ധർമ്മമാണ്.
അതായത്, ഉള്ള
കാര്യം തുറന്നുപറയണം. പക്ഷേ,
അത് മയത്തിൽ,
കേൾക്കുന്നവനെ മുറിപ്പെടുത്താത്ത രീതിയിൽ, പറയണം. സുഖിപ്പിക്കാൻവേണ്ടി
ഇല്ലാത്ത കാര്യം പറയുകയുമരുത്. ഇതാണ് ഉപദേശം.
അപ്രിയമായ
സത്യം പറയരുത് എന്നൊരു ഉപദേശം കൂടി (ന ബ്രൂയാത് സത്യമപ്രിയം) ഇവിടെയുണ്ടല്ലോ? എന്താണ്
അതുകൊണ്ട് ഉദ്ദേശിക്കു ന്നത്. “നിനക്ക് കൂന് അല്പം കൂടിപ്പോയി” എന്ന് ഒരാളോട് പറയുന്നത്
ശരിയാണോ? അയാൾക്ക് കൂന് ഉണ്ടെന്നതു ശരിയായിരിക്കാം, അത് അല്പം കൂടുതലുമായിരിക്കാം.
അത് അയാളുടെ മുഖത്തുനോക്കി പറ യേണ്ട കാര്യമുണ്ടോ? അങ്ങനെ പറയരുത് എന്നാണ് ഈ ഉപദേശം.
ഒരാളുടെ കുറ്റങ്ങളും കുറവുകളും അയാളോടോ അന്യരോടോ പറയുന്നത് ഒഴിവാക്കണം. ഇക്കാര്യം അടുത്തൊരു
ശ്ലോകത്തിൽ വ്യക്തമാക്കിയിട്ടുള്ളത് താഴെ കാണുക.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
എക്കാലത്തെയും മനുഷ്യർക്കുള്ള ഒരു സദാചാരോപദേശമാണ്
ഈ ശ്ലോകത്തിലുള്ളത്. നോക്കുക:
ഹീനാംഗാൻ അതിരിക്താംഗാൻ വിദ്യാഹീനാൻ
വയോഽധികാൻ
രൂപദ്രവിണഹീനാംശ്ച ജാതിഹീനാംശ്ച
നാക്ഷിപേത്. (4.141)
ശ്ലോകാർത്ഥം:
അംഗവിഹീനർ, അതിരിക്താംഗർ
(സാധാരണയിൽ കവിഞ്ഞുള്ള അംഗങ്ങളുള്ളവർ), വിദ്യാവിഹീനർ,
വയോധികർ,
സൗന്ദ ര്യമില്ലാത്തവർ, സമ്പത്തില്ലാത്തവർ, ഹീനമായ കുലത്തിൽ പിറന്നവർ എന്നിവരെയൊന്നും ആ ന്യൂനതകളുടെ പേരിൽ അധിക്ഷേപിക്കാൻ
പാടില്ല.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● എല്ലാവരും
പാലിക്കേണ്ട ആചാര്യമര്യാദകളെപ്പറ്റിയുള്ള ഒരു ശ്ലോകം ഇതാ:
അഭിവാദയേദ് വൃദ്ധാംശ്ച ദദ്യാച്ചൈവാസനം
സ്വകം;
കൃതാഞ്ജലിരുപാസീത ഗച്ഛതഃ പൃഷ്ഠതോഽന്വിയാത്.
(4.154)
അർത്ഥം:
വൃദ്ധന്മാരെ അഭിവാദനം ചെയ്യണം,
അവർക്ക് സ്വന്തം ഇരിപ്പിടം നൽകുകയും വേണം. അവരുടെ അടുത്ത് കൂപ്പുകൈകളോടെ
ഇരിക്കണം; അവർ
പോകുമ്പോൾ അനുധാവനം ചെയ്യണം.
വൃദ്ധൻ എന്നതിന് വയസ്സുകൊണ്ടോ
അറിവുകൊണ്ടോ ഉയർന്നവൻ എന്നാണർത്ഥം. അവർ നമ്മെ സന്ദർശിക്കാൻ വരുമ്പോൾ പാലിക്കേണ്ട മര്യാദകളാണ്
ഇവിടെ പറഞ്ഞത്. ഇതൊക്കെ എല്ലാ വർക്കും അറിവുള്ളതല്ലേ, ഇങ്ങനൊക്കെ പ്രത്യേകം പറയേണ്ട
കാര്യ മുണ്ടോ എന്നൊരു തോന്നലുണ്ടാകാം. ഇതൊക്കെ എല്ലാവർക്കും അറി യില്ല എന്നതാണു സത്യം.
അറിയാവുന്നവർക്കുതന്നെ അത് മറ്റുള്ളവർ പറഞ്ഞു കേട്ടോ അവർ ചെയ്യുന്നതു കണ്ടോ മനസ്സിലായതാണ്.
അതിന്‍റെയൊക്കെ
ആത്യന്തിക ഉറവിടം ഇങ്ങനെയുള്ള സ്മൃതിവാക്യ ങ്ങളാണ്.
പുരാതനകാലം മുതൽ ഭാരതീയർ പാലിച്ചുപോരുന്ന
സംസ്കാരം എങ്ങനെയുള്ളതാണെന്നു കാണിക്കുന്ന ഒരു നിർദ്ദേശമാണ് നാം ഈ ശ്ലോകത്തിൽ കാണുന്നത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
അധർമ്മികൾ സൗഭാഗ്യങ്ങൾ നേടുന്നതു കണ്ട് നാം
അതിശയിക്കാറു ണ്ടല്ലോ? എന്നാൽ, നേടിയതെല്ലാം തകർന്നടിഞ്ഞ് അവർ പിന്നീട് നശി ക്കുന്നതും
നാംതന്നെ കാണുന്നു. ധർമ്മമാർഗം ബുദ്ധിമുട്ടുള്ളതാ യേക്കാം. എന്നാലും അധർമ്മം പ്രവർത്തിക്കുന്നതു
ശരിയല്ല. കാരണം, അധർമ്മം
വിനാശത്തിലേ കലാശിക്കുകയുള്ളു. ഈ കാര്യങ്ങൾ രണ്ടു ശ്ലോകങ്ങളിലായി മനുസ്മൃതി അവതരിപ്പിച്ചിരിക്കുന്നു.
ന സീദന്നപി ധർമ്മേണ മനോഽധർമ്മേ
നിവേശയേത്;
അധാർമ്മികാനാം പാപാനാം ആശു
പശ്യൻ വിപര്യയം. (4.171)
ശ്ലോകാർത്ഥം:
ധർമ്മത്തിന്‍റെ വഴി
ദുരിതമുണ്ടാക്കുന്നതാണെങ്കിലും അതു വിട്ട് അധർമ്മം ചെയ്യരുത്. കാരണം, അധർമ്മികൾ പെട്ടെന്ന് വിനാശത്തിലെത്തും.
അധർമ്മംകൊണ്ടു നേടുന്നതൊക്കെ
പൂർണ്ണമായും നശിക്കും എന്നാണ് അടുത്ത ശ്ലോകത്തിന്‍റെ താത്പര്യം.
അധർമ്മേണൈധതേ താവത് തതോ ഭദ്രാണി
പശ്യതി;
തതഃ സപത്നാൻ ജയതി സമൂലസ്തു
വിനശ്യതി. (4.174)
ശ്ലോകാർത്ഥം:
നേട്ടങ്ങൾക്കായി അധർമ്മത്തിൽ മുഴുകുമ്പോൾ ആദ്യ മൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടാകും, ശത്രുക്കളെ ജയിക്കുകയും ചെയ്യും.
എന്നാൽ അവസാനം സർവതും നഷ്ടപ്പെട്ട് നശിച്ചുപോകും.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
'വിദ്യാധനം
സർവധനപ്രധാനം' എന്നു
നാം കേട്ടിട്ടുണ്ടല്ലോ. വിദ്യ അമൂല്യമായ ധനമാണെങ്കിൽ, അതു നൽകുന്നതാണ് ഏറ്റവും മഹത്തായ
ദാനമെന്ന് മനു അഭിപ്രായപ്പെടുന്നു. വേദങ്ങൾ അഭ്യസിപ്പിക്കുന്നത് ദാനങ്ങളിൽവച്ച് ഏറ്റവും
ശ്രേഷ്ഠമാണെന്നാണ് മനുസ്മൃതിയിൽ വ്യക്തമാ ക്കിയിട്ടുള്ളത്. മനുവിന്‍റെ വാക്കുകൾ
ഇതാ:
സർവേഷാമേവ ദാനാനാം ബ്രഹ്‌മദാനം
വിശിഷ്യതേ;
വാര്യന്നഗോമഹീവാസസ് തിലകാഞ്ചനസർപിഷാം.
(4.233)
യേന യേന തു ഭാവേന യദ്യദ്ദാനം
പ്രയച്ഛതി;
തത്തത്തേനൈവ ഭാവേന പ്രാപ്നോതി
പ്രതിപൂജിതഃ. (4.234)
അർത്ഥം:
(4.233) സർവ
ദാനങ്ങളിലുംവച്ച് ബ്രഹ്‌മദാനം
(വേദങ്ങൾ അഭ്യസിപ്പിക്കൽ) വിശേഷപ്പെട്ടതാകുന്നു. ജലം, അന്നം, പശു, ഭൂമി, വസ്ത്രം, എള്ള്, സ്വർണ്ണം, നെയ്യ് എന്നിവ ദാനം ചെയ്യുന്നതിനെക്കാൾ
(വാര്യന്നഗോമഹീവാസസ് തിലകാഞ്ചനസർപിഷാം - വാരി അന്ന ഗോ മഹീ വാസസ് തില കാഞ്ചന സർപിഷാം)
അത് ശ്രേഷ്ഠമാകുന്നു
(4.234) അതായത്
ഒരാൾ എന്തു ദാനം ചെയ്യുന്നുവോ അതുതന്നെ തിരിച്ച്
അയാൾക്കു കിട്ടും; ദാനം
ചെയ്യുന്നത് എന്തു മനോവികാരത്തോടെ യാണോ, അതേ വികാരത്തോടെയാവും തിരികെ കിട്ടുന്നതും. അവ ജ്ഞയോ ദംഭമോ അനിഷ്ടമോ
ഇല്ലാതെയാണു ദാനം ചെയ്യുന്നതെങ്കിൽ അതേ ഉപചാരം തിരിച്ചും കിട്ടും എന്നർത്ഥം. അതിനാൽ
സദ്ഭാവ ത്തോടെ ദാനം ചെയ്യണം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
'ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; കർമ്മഫലം
അനുഭവിക്കുന്നതും ഒറ്റയ്ക്ക്'; ഇങ്ങനൊരു പ്രസ്താവന നാമെല്ലാം പലയിടത്തും കേട്ടിട്ടു
ണ്ടാവും. എന്നാൽ ഇതിന്‍റെ ഉറവിടം
ഭാരതത്തിന്‍റെ ആദ്യ
നീതിശാസ്ത്ര ഗ്രന്ഥമായ മനുസ്മൃതിയാണെന്ന് എത്രപേർക്ക് അറിയാം? മനു
പറഞ്ഞി രിക്കുന്നതു കാണുക:
ഏകഃ പ്രജായതേ ജന്തുഃ ഏക ഏവ
പ്രലീയതേ;
ഏകോഽനുഭുങ്ക്തേ സുകൃതം ഏക ഏവ
ച ദുഷ്കൃതം. (4.240)
അർത്ഥം:
ജീവികൾ ഒറ്റയ്ക്കാണു ജനിക്കുന്നത്;
ഒറ്റയ്ക്കുതന്നെ മരിക്കു കയും ചെയ്യുന്നു. സുകൃതമായാലും ദുഷ്കൃതമായാലും
ഒറ്റയ്ക്കു തന്നെ അനുഭവിക്കുന്നു.
അടുത്ത ശ്ലോകം (4.241) ഇങ്ങനെ
പറയുന്നു: 'ഒരാൾ
മരിച്ചുകഴിഞ്ഞാൽ അയാളുടെ ജഡത്തെ തടിയോ മൺകട്ടയോ മാതിരി കൈവിട്ട് ബന്ധുക്കൾ പോകുന്നു; പിന്തുടരാൻ അയാളുടെ ധർമ്മം
മാത്രമേ ഉണ്ടാവൂ'.
അതായത്, ജീവിച്ചിരിക്കുമ്പോൾ നേടുന്ന
സത്കീർത്തിയോ ദുഷ്കീർത്തിയോ മാത്രമാകും അയാൾക്ക് ഈ ലോകത്ത് അവശേഷി ക്കുക. അയാളെ ജനങ്ങൾ
അറിയുന്നതും ഓർമ്മിക്കുന്നതും അവയുടെ പേരിലാകും.
വിദേഹ രാജാവായ ജനകൻ സംഘടിപ്പിച്ച
വിദ്വത്സദസ്സിൽ നടന്ന മത്സരത്തിൽ ആർത്തഭാഗൻ എന്ന പണ്ഡിതൻ യാജ്ഞവൽക്യൻ മുനിയോട് ചോദിക്കുന്ന
ഒരു ചോദ്യമുണ്ട്; ഒരാൾ
മരിച്ചാൽ അയാളെ വിട്ടുപിരിയാത്തത് എന്ത് എന്നായിരുന്നു ആ ചോദ്യം. (ബൃഹദാരണ്യക ഉപനിഷത്
3.2.12). അയാളുടെ
നാമം എന്നായിരുന്നു യാജ്ഞവൽക്യന്‍റെ ഉത്തരം.
നേടുന്നത് സൽപ്പേരാവട്ടെ,
ദുഷ്പേരാവട്ടെ അതാവും ഒരാൾ മരിച്ചാൽ അയാളെ അനുഗമിക്കുന്നത് എന്നർത്ഥം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● കാപട്യം
കാണിക്കുന്നവരെയും പൊങ്ങച്ചം പറയുന്നവരെയും ജനം അവമതിക്കുന്നു. തന്നെപ്പറ്റി തെറ്റായ
വിവരങ്ങൾ അന്യരുടെ മുന്നിൽ അവതരിപ്പിച്ച് അനർഹമായ സ്ഥാനവും മാനവും സമ്പത്തും നേടാൻ
ശ്രമിക്കുന്നവർ സമൂഹത്തിൽ കുറവല്ല. അവർ മഹാപാപികളാണെന്നും തന്നെത്തന്നെ മോഷ്ടിക്കുന്ന
കള്ളന്മാരാണെന്നും മനുസ്മൃതി പ്രഖ്യാപി ക്കുന്നു. ശ്ലോകം നോക്കുക:
"യോഽന്യഥാ സന്തമാത്‌മാനം അന്യഥാ സത്സു ഭാഷതേ;
സ പാപകൃത്തമോ ലോകേ സ്തേന ആത്‌മാപഹാരകഃ".
(4.255)
ശ്ലോകാർത്ഥം:
സ്വന്തം യാഥാർത്ഥ്യം മറച്ചുവച്ച് സജ്ജനങ്ങളോട് തന്നെ പ്പറ്റി കളവു പറയുന്നവൻ മഹാപാപിയാണ്.
തന്നെത്തന്നെ മോഷ്ടിക്കുന്ന കള്ളനാണവൻ.
'തന്നെത്തന്നെ
ചോരണം ചെയ്യുന്ന കള്ളൻ'!
എത്ര അർത്ഥവ ത്തായ പ്രയോഗം! മനുഷ്യന്‍റെ കാപട്യത്തെ
ഇതിലും ഭംഗിയായി എങ്ങനെ അവതരിപ്പിക്കും!! യഥാർത്ഥമായ തന്നെ മോഷ്ടിച്ച് ഒളിപ്പിച്ചു
വച്ചിട്ട് മറ്റൊരാളായി അന്യരെ വിശ്വസിപ്പിക്കുകയും അവരെ വഞ്ചിച്ച് ലാഭമുണ്ടാക്കുകയും
ചെയ്യുന്നവൻ നീചനും നിന്ദ്യനുമാണെന്നതിൽ സംശയമില്ലല്ലോ?
മൂവായിരം വർഷങ്ങൾക്കു മുൻപുള്ള
ഈ മൂല്യബോധം ഇന്നും മങ്ങാതെ നിലകൊള്ളുന്നത് സമൂഹത്തിലെ നന്മയെക്കുറിച്ചുള്ള എക്കാ ലത്തെയും
ഉത്തമമായ സങ്കല്പം അതിൽ സ്ഫുരിക്കുന്നതുകൊണ്ടാണ്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ബ്രാഹ്‌മണർക്ക് മാംസ ഭക്ഷണം വിധിക്കപ്പെട്ടിട്ടുണ്ടോ? പണ്ട് അത് ഭാരതത്തിൽ പൊതുവേ
അംഗീകരിക്കപ്പെട്ടിരുന്നോ?
മാംസം ഭക്ഷി ക്കുന്നത് ഒരു നിന്ദ്യപ്രവൃത്തിയാണോ? ഇക്കാര്യങ്ങളൊക്കെ പലപ്പോഴും
വലിയ ചർച്ചകൾക്ക് വിധേയമാകുന്നുണ്ട്. പണ്ട് മാംസഭക്ഷണത്തിന് സമ്പൂർണ്ണ നിരോധനമൊന്നും
ഇല്ലായിരുന്നു എന്നതാണ് സത്യം. ബൃഹ ദാരണ്യക ഉപനിഷത്തിലും ഛാന്ദോഗ്യ ഉപനിഷത്തിലും മനുസ്മൃതി
യിലും മാംസഭക്ഷണത്തെ അനുവദിക്കുന്ന ഭാഗങ്ങളുണ്ട്. രാമായണ ത്തിലും കാണാം, ശ്രീരാമനും മറ്റും മാംസം ഭക്ഷിരുന്നതിനെപ്പറ്റിയുള്ള
പരാമർശങ്ങൾ.
മനുസ്മൃതി മാംസ ഭക്ഷണത്തിന്
അനുകൂലമായും പ്രതികൂല മായും പല ശ്ലോകങ്ങളിലും വിധി കല്പിച്ചിട്ടുണ്ട്. അഞ്ചാം അദ്ധ്യായ
ത്തിൽ പല ഭാഗങ്ങളിലും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. ബ്രാഹ്‌മണർ മൃത്യുവിന്
വശപ്പെടുവാനുള്ള കാരണങ്ങളെപ്പറ്റി മനു അദ്ധ്യായാരംഭത്തിൽ വിവരിക്കുന്നുണ്ട്. അവ വേദാധ്യയനം
നടത്താതി രിക്കുക, ആചാരങ്ങളെ
ഉപേക്ഷിക്കുക, ആലസ്യം, അന്നദോഷം എന്നി വയാണ്. അന്നദോഷങ്ങളുടെ
കൂട്ടത്തിലാണ് മാംസ ഭക്ഷണത്തെപ്പറ്റി പറയുന്നത്.
അനുപാകൃത മാംസം കഴിക്കാൻ പാടില്ലെന്ന്
5.7 ശ്ലോകത്തിൽ
ഒരു വിലക്ക് കാണാം. അനുപാകൃതം എന്നാൽ മന്ത്രോച്ചാരണം കൊണ്ട് പവിത്രീകരിക്കാത്തത് എന്നർത്ഥം.
ഇതുതന്നെയാണ് ഖുറാനിലും പറ ഞ്ഞിട്ടുള്ളത്. ഖുറാൻ വാക്യം 2.173, 5.3, 6.118, 16.115 എന്നിവയിൽ
നമുക്കത് കാണാം. മാംസ ഭക്ഷണത്തെപ്പറ്റിയുള്ള മനുസ്മൃതി നിരീക്ഷ ണങ്ങൾ പലതും ഖുറാനിൽ
ആവർത്തിച്ചിട്ടുണ്ട്.
വളർത്തു കോഴി, പന്നി എന്നിവയെ ഭക്ഷിക്കരുതെന്ന്
മനു 5.19-ൽ
പറഞ്ഞിരിക്കുന്നു. യജ്ഞത്തിനും ഭൃത്യരെ പോറ്റുന്നതിനുമായി ബ്രാഹ്‌മണർക്ക് മൃഗങ്ങളെ
കൊല്ലാൻ മനു 5.22-ൽ അനുവദിക്കുന്നുണ്ട്.
ഇനിയും ഈ വിഷയത്തിൽ പല ശ്ലോകങ്ങളുമുണ്ട്, മനുസ്മൃതിയിൽ. അവയിൽ രണ്ടെണ്ണം താഴെ കൊടുക്കുന്നു:
പ്രോക്ഷിതം ഭക്ഷയേൻ മാംസം ബ്രാഹ്‌മണാനാം
ച കാമ്യയാ;
യഥാവിധി നിയുക്തസ്തു പ്രാണാനാം
ഏവ ചാത്യയേ. (5.27)
അർത്ഥം:
മന്ത്രോച്ചാരണത്തോടെ വെള്ളം തളിച്ച് ശുദ്ധീകരിച്ച മാംസം ബ്രാഹ്‌മണർക്ക് ആഗ്രഹമുള്ളപ്പോഴും
വിധി പ്രകാരം നിയുക്തമായ കർമ്മങ്ങൾ ചെയ്യുമ്പോഴും പ്രാണൻ നിലനിർത്താൻ ആവശ്യമായി വരു
മ്പോഴും കഴിക്കാവുന്നതാണ്.
അസംസ്കൃതാൻ പശൂൻ മന്ത്രൈഃ നാദ്യാത്
വിപ്രഃ കദാചന;
മന്ത്രൈസ്തു സംസ്കൃതാനദ്യാത്
ശാശ്വതം വിധിമാസ്ഥിതഃ. (5.36)
അർത്ഥം:
മന്ത്രംകൊണ്ട് സംസ്കരിക്കാത്ത മൃഗത്തെ ബ്രാഹ്‌മണർ ഒരി ക്കലും കഴിക്കരുത്. മന്ത്രം കൊണ്ട്
സംസ്കരിച്ചതിനെ വിധിയനുസരിച്ച് കഴിക്കാം.
വേദമുരുവിട്ട് വെള്ളം തളിച്ച്
മാസം ശുദ്ധീകരിക്കുന്നതിനെ പ്പറ്റി മുസ്ലീം ആചാരങ്ങളുമായി ബന്ധപ്പെട്ട് എല്ലാവരും കേട്ടിട്ടുണ്ടാ
കുമല്ലോ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
മൃത്യുവിനു കീഴ്പ്പെടുന്നതിനുള്ള വിവിധ കാരണങ്ങളിൽ
ഒന്നായ അന്നദോഷത്തിൽ മാംസഭക്ഷണത്തെപ്പറ്റി മനു വിവരിക്കുന്നുവെന്നും മാംസം കഴിക്കുന്നതിന്
അനുകൂലമായും പ്രതികൂലമായും പല ശ്ലോക ങ്ങളും മനുസ്മൃതിയിൽ
കാണാമെന്നും പറഞ്ഞല്ലോ?
5.7 മുതൽ 5.56 വരെയുള്ള
ശ്ലോകങ്ങളിലാണ് തിരിച്ചും മറിച്ചുമുള്ള വിധികൾ കാണാൻ കഴിയുക. അവയിൽ ചിലതുകൂടി ഇവിടെ
പറയാം.
സ്ഥാവരജംഗമങ്ങളായ സർവതും ജീവിവർഗ്ഗത്തിന്‍റെ ഭക്ഷണ
മാണെന്ന് 5.28-ലും
സഞ്ചരിക്കാൻ കഴിയാത്തവ സഞ്ചരിക്കുന്നവയു ടെയും ഉളിപ്പല്ലില്ലാത്തവ അതുള്ളവയുടെയും കൈകളില്ലാത്തവ
കൈകളുള്ളവയുടെയും ജന്തുക്കളിലെ ഭീരുക്കൾ ശൂരത്വമുള്ളവയു ടെയും ഭക്ഷണമാകുന്നുവെന്ന്
5.29-ലും
പറഞ്ഞിരിക്കുന്നു.
യജ്ഞത്തിനായി മാംസം ഭക്ഷിക്കുന്നത്
വിധിക്കപ്പെട്ടിരിക്കു ന്നുവെന്നും അതിനല്ലാതെയുള്ള മാംസഭക്ഷണം രാക്ഷസീയമാണെന്നു മാണ്
5.31-ലെ
വിധി. താൻ സ്വയം കൊന്നതോ മറ്റുള്ളവരിൽനിന്ന് വാങ്ങിയതോ ആയ മാംസം പിതൃക്കൾക്കും ദേവകൾക്കും
അർച്ചിച്ചിട്ട് ഭക്ഷിക്കുന്നതിൽ പാപമില്ലെന്ന് 5.32-ൽ പറഞ്ഞിരിക്കുന്നു. ഇക്കാര്യത്തെ
ബലപ്പെടുത്തുന്ന ഒരു പ്രസ്താവം 5.52-ൽ
കാണാം.
വിധി പ്രകാരം ബാദ്ധ്യസ്ഥനായിരുന്നിട്ടും
മാംസം കഴിക്കാത്ത യാൾ അടുത്ത 21 ജന്മങ്ങളിൽ
മൃഗമായിരിക്കുമെന്നാണ് 5.35-ലെ
പ്രഖ്യാ പനം. എന്നാൽ 5.55-ൽ
ഇതിനു തികച്ചും വിപരീതമായ കാര്യമാണുള്ളത്. ശ്ലോകം നോക്കുക:
"മാം സ ഭക്ഷയിതാഽമുത്ര യസ്യ
മാംസമിഹാദ്മ്യഹം;
ഏതത് മാംസസ്യ മാംസത്വം പ്രവദന്തി
മനീഷിണഃ. (5.55)
അർത്ഥം:
ഞാനിപ്പോൾ ഏതു മൃഗത്തിന്‍റെ മാംസം
ഭക്ഷിക്കുന്നുവോ ആ മൃഗം അടുത്ത ജന്മത്തിൽ എന്‍റെ മാംസം
ഭക്ഷിക്കും (മാം സ ഭക്ഷയിതാ);
മാംസം എന്നതിന്‍റെ പൊരുൾ ഇതാണെന്ന് മനീഷികൾ പറയുന്നു).
തുടർന്നു വരുന്ന ശ്ലോകം നേരേ
വിപരീതമായ ആശയമാണ് അവതരിപ്പിക്കുന്നത്. ശ്ലോകം ഇങ്ങനെ:
ന മാംസഭക്ഷണേ ദോഷോ ന മദ്യേ
ന ച മൈഥുനേ;
പ്രവൃത്തിരേഷാ ഭൂതാനാം നിവൃത്തിസ്തു
മഹാഫലാ. (5.56)
അർത്ഥം:
മാംസഭക്ഷണം, മദ്യസേവ, മൈഥുനം
എന്നിവ ഭൂതങ്ങളുടെ സ്വാഭാവിക പ്രവൃത്തികളാണ്; അതിനാൽ അവയിൽ ദോഷമില്ല. പക്ഷേ, അവയിൽനിന്നു പിൻവാങ്ങുന്നത്
വലിയ പ്രതിഫലം നൽകുന്നു.
ഇങ്ങനെ പരസ്പര വിരുദ്ധമായ
നിർദ്ദേശങ്ങൾ അടുത്തടുത്തു വരുന്നതിനാൽ ഈ ഭാഗത്ത് പിന്നീട് ആരൊക്കെയോ അനധികൃതമായ തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ വരുത്തിയിട്ടുണ്ടെന്ന്
സംശയി ക്കാവുന്നതാണ്. മനുസ്മൃതിയിൽ ഇത്തരം ധാരാളം തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും
പല കാലങ്ങളിലായി നടന്നിട്ടുണ്ടെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ട്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● ശുചിത്വത്തിൽ
ഏറ്റവും പ്രധാനപ്പെട്ടത് സ്വത്തു സമ്പാദനത്തിലെ ശുചി ത്വമാണെന്നാണ് മനുസ്മൃതി പഠിപ്പിക്കുന്നത്.
അർത്ഥശൗചം എന്നാണ് മനു അതിനു നൽകിയിരിക്കുന്ന പേര്. അർത്ഥശൗചം ഉള്ളവൻ സർവ പ്രകാരത്തിലും
ശുചി തന്നെ എന്ന് മനു അഭിപ്രായപ്പെടുന്നു. മനുവിന്‍റെ വാക്കുകൾ
ഇതാ:
"സർവേഷാമേവ ശൗചാനാം അർത്ഥശൗചം പരം സ്മൃതം;
യോഽർത്ഥേ ശുചിർഹി സ ശുചിഃ ന
മൃദ്വാരിശുചിഃ ശുചിഃ" (5.106)
അർത്ഥം:
സർവ ശൗചങ്ങളിലും വച്ച് അർത്ഥശൗചമാണ് ശ്രേഷ്ഠമെന്നു പറയപ്പെടുന്നു. അർത്ഥത്തിൽ ശുചിയായിരിക്കുന്നവനാണ്
യഥാർത്ഥ ത്തിൽ ശുചിത്വമുള്ളവൻ;
മണ്ണോ വെള്ളമോ കൊണ്ട് ശുചിയായവനല്ല.
നാം വെള്ളം കൊണ്ടാണല്ലോ വൃത്തിയാകുന്നത്.
മണ്ണു കൊണ്ടും പണ്ട് ശൗചം നടത്താറുണ്ടായിരുന്നു എന്നാണ് മനു ഇവിടെ പറഞ്ഞിരിക്കുന്നതിൽനിന്നു
മനസ്സിലാക്കേണ്ടത്. മരുഭൂമിയിലും മറ്റും അങ്ങനെ ചെയ്യാറുണ്ടത്രേ. മലമൂത്ര വിസർജ്ജനം നടത്തിയിട്ട് മണ്ണോ വെള്ളമോ കൊണ്ടു
ശുചിയാകണമെന്ന നിർദ്ദേശം ഖുറാനിലും കാണാം (4.43, 5.6).
അത്തരത്തിലുള്ള വൃത്തിയാകൽ
പോരാ എന്നും അതിനപ്പുറം ധനസമ്പാദനത്തിൽ സത്യസന്ധത വേണമെന്നുമാണ് ഈ ശ്ലോകം പ്രഖ്യാപിക്കുന്നത്.
ആ സത്യസന്ധതയാണ് ശ്രേഷ്ഠമായ ശുചിത്വം. നോക്കുക, നമ്മുടെ നാട്ടിൽ ഇന്ന് ഈ ശുചിത്വബോധം
തുലോം തുച്ഛമാണ്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
അർത്ഥശൗചമാണ് ശൗചങ്ങളിൽവച്ച് ഏറ്റവും ശ്രേഷ്ഠമെന്ന
മനുവാക്യം നാം കണ്ടു. ശരീരവും മനസ്സും മറ്റും എങ്ങനെയാണ് ശുദ്ധമായി വയ്ക്കേണ്ടത്? മനു വിശദീകരിക്കുന്നതു കാണുക:
"അദ്ഭിർഗാത്രാണി
ശുധ്യന്തി മനഃ സത്യേന ശുധ്യതി;
വിദ്യാതപോഭ്യാം ഭൂതാത്‌മാ ബുദ്ധിർജ്ഞാനേന
ശുധ്യതി". (5.109)
ശ്ലോകാർത്ഥം:
വെള്ളംകൊണ്ട് ശരീരഭാഗങ്ങൾ ശുദ്ധി ചെയ്യപ്പെടുന്നു; മനസ്സ് സത്യത്താലാണ് ശുദ്ധിയാകുന്നത്.
ഓരോരുത്തരിലുമുള്ള ആത്‌മാവബോധം ശുദ്ധമാകുന്നത് വിദ്യയും തപസ്സുംകൊണ്ടാണ്. ബുദ്ധിയാകട്ടെ, ജ്ഞാനത്താൽ ശുദ്ധി ചെയ്യപ്പെടുന്നു.
ശരീരഭാഗങ്ങൾ മാത്രമേ വെള്ളംകൊണ്ട്
ശുദ്ധിയാക്കാൻ പറ്റു കയുള്ളു. മനസ്സ് ശുദ്ധി ചെയ്യണമെങ്കിൽ വെള്ളം പോരാ; അതിന് സത്യനിഷ്ഠ വേണം. സത്യനിഷ്ഠയുള്ളവൻ
കാര്യങ്ങളെ കൃത്യമായും നിഷ്പക്ഷമായും വിശകലനം ചെയ്ത് മനസ്സിലാക്കും.
അവനവനെപ്പറ്റിയുള്ള ബോധമാണ്
ആത്‌മാവബോധം. അത് ശുദ്ധമാകണമെങ്കിൽ കാമം, ക്രോധം,
ദംഭം,
ധാർഷ്ട്യം ഇത്യാദി നിഷേധ ചോദനകൾ ഒഴിഞ്ഞുപോകണം. അതിനു വേണ്ടത് വിദ്യയാണ്,
അതായത് പരിശീലനമാണ്; കൂടെ
ജ്ഞാനത്തെ ഉറപ്പിക്കാനുള്ള തപസ്സും വേണം.
വിവേചനത്തിനുള്ള അന്തഃകരണമാണ്
ബുദ്ധി. ത്യാജ്യഗ്രാഹ്യ പ്രക്രിയയുടെ ഉപകരണമാണത്. ഈ പ്രക്രിയയെ ഉത്തമമാക്കണമെങ്കിൽ
അറിവു വേണം. അതായത്, ബുദ്ധിയെ
തിളക്കമുള്ളതാക്കാൻ ജ്ഞാന മാണു വേണ്ടത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ജനങ്ങളെ അന്യായമായി പീഡിപ്പിക്കുന്ന ഭരണാധികാരികൾ
കാലക്രമ ത്തിൽ ജനരോഷത്താൽ തകർന്ന ചരിത്രം എത്ര വേണമെങ്കിലും ചൂണ്ടി ക്കാണിക്കാൻ നമുക്കാവും. എന്നാൽ, പൗരന്മാരെ രക്ഷിക്കുന്നതിനായി
ന്യായമായ ശിക്ഷാസംവിധാനം ഒരുക്കേണ്ടത് അത്യാവശ്യവുമാണ്. തെറ്റു ചെയ്യുന്നവരെ ശിക്ഷിച്ച്
ജനങ്ങളെയും രാജ്യത്തെയും സംരക്ഷി
ക്കുന്നതിന് ഈ സംവിധാനം ആവശ്യമാണ്. ഇതില്ലെങ്കിൽ നിയമ വിരുദ്ധരുടെ കൈകളിലാവും രാജ്യവും
ഭരണവും ചെന്നെത്തുക.
രാജ്യത്തെ ഇത് നാശത്തിലേക്കു നയിക്കും
മനുസ്മൃതിയിൽ ഈ ശിക്ഷാസംവിധാനത്തെ
ദണ്ഡനീതി എന്നാണ് പരാമർശിച്ചിട്ടുള്ളത്. രണ്ട് അദ്ധ്യായങ്ങൾ ദണ്ഡം ഉൾപ്പെടെ യുള്ള രാജനീതിയെപ്പറ്റി
വിവരിക്കാനായി മനു മാറ്റിവച്ചിരിക്കുന്നു. ദണ്ഡം പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി
മനുസ്മൃതി ഉപദേശിക്കുന്നു. അതിലൊന്ന് ഇതാ:
"ശരീരകർഷണാത് പ്രാണാഃ ക്ഷീയന്തേ പ്രാണിനാം യഥാ;
തഥാ രാജ്ഞാമപി പ്രാണാഃ ക്ഷീയന്തേ
രാഷ്ട്രകർഷണാത്". (7.112)
അർത്ഥം:
ശരീരദണ്ഡനം മൂലം ജീവികൾ ക്ഷയിക്കുന്നു. അതുപോലെ രാഷ്ട്രത്തെ ദണ്ഡിക്കുന്നതുവഴി രാജാധിപത്യവും
ക്ഷയിക്കുന്നു.
പ്രജകൾ രാജാധികാരത്തിന്‍റെ അവയവങ്ങളാണെന്ന
ധ്വനി കൂടി ഇതിലെ ഉപമയ്ക്കുണ്ട്. സ്വശരീരാവയവങ്ങളെ എന്നപോലെ രാജാവ് തന്‍റെ പ്രജകളെ
സംരക്ഷിക്കണമെന്നു സാരം. എന്നാൽ ഏതെ ങ്കിലും ഒരു അവയവത്തിൽ രോഗബാധ ഉണ്ടായാൽ അത് ചികിത്സ
കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ നിവാരണം ചെയ്യാനും രാജാവ് ശ്രദ്ധിക്കേണ്ടതാണ്; അത് രാജാവിന്‍റെ കടമയുമാണ്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
നമ്മുടെ നാട്ടിൽ ഇന്നു നിലവിലുള്ള സിവിൽ അഡ്‌മിനിസ്ട്രേഷൻ വ്യവസ്ഥ അധിനിവേശ ശക്തികളിൽനിന്നു
നമുക്കു കിട്ടിയതാണോ? അല്ല.
അത്തരം ശക്തികൾ തീർത്തും അപരിഷ്കൃതരായി ജീവിച്ചിരുന്ന കാലത്തുപോലും ഇതുപോലുള്ള ഭരണ
വ്യവസ്ഥ ഭാരതത്തിൽ ഉണ്ടായി രുന്നു. അതിനു തെളിവാണ് മനുസ്മൃതിയിലെ ഏഴാം അദ്ധ്യായത്തിൽ
രാജാക്കന്മാർക്കായി നൽകിയിരിക്കുന്ന ചില നിർദ്ദേശങ്ങൾ.
ഓരോ ഗ്രാമത്തിനും ഒരു അധിപതിയെയും
അങ്ങനെ പത്തു ഗ്രാമങ്ങളുടെ അധിപതികളുടെ മേൽനോട്ടത്തിനായി മറ്റൊരാളെയും രാജാവ് നിയമിക്കണമെന്ന്
7.115 ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു. അതു പോലെ 20, 100, 1000 ഗ്രാമങ്ങൾക്കായി
വെവ്വേറെ അധിപതികളെയും നിയമിക്കണമെന്നും അതിൽ നിർദ്ദേശമുണ്ട്. ഒരു ഗ്രാമത്തിൽ നടക്കുന്ന
നിയമ ലംഘനങ്ങളെപ്പറ്റി ഗ്രാമാധിപതി 10 ഗ്രാമങ്ങളുടെ അധിപതി യെയും അയാൾ 20 ഗ്രാമങ്ങളുടെ അധിപതിയെയും
അങ്ങനെ 100, 1000 ഗ്രാമങ്ങളുടെ
അധിപതികളെയും മുറയനുസരിച്ച് അറിയിക്കണം (7.116, 7.117). ഓരോ
ഗ്രാമത്തിൽനിന്നും രാജാവിനു ധനമായും ദ്രവ്യമായും ലഭിക്കേണ്ട നികുതികൾ അതതു ഗ്രാമാധിപൻ ശേഖരിച്ച് ഉയർന്ന
തല ത്തിലേക്കു നൽകണം. ഇങ്ങനെ പിരിക്കുന്നതിൽനിന്ന് ഓരോരുത്ത ർക്കും ചെലവുകൾക്കായി എടുക്കാവുന്ന
തുക നിജപ്പെടുത്തിയിരി ക്കുന്നു (7.118,
7.119).
ഈ അധിപന്മാരുടെയെല്ലാം ഭരണപരവും
സ്വകാര്യവുമായ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനായി ഒരു മന്ത്രിയെ രാജാവ് പ്രത്യേക മായി
നിയമിക്കണം (7.120). ഗ്രാമങ്ങളിലെപ്പോലെ
ഓരോ നഗരത്തിലും ഓരോ ഉന്നത അധികാരിയെ നിയമിക്കണമെന്നും അയാൾ കീഴുദ്യോഗ സ്ഥരെ നിയന്ത്രിക്കണമെന്നും
മറ്റും 7.121, 7.122 ശ്ലോകങ്ങളിൽ
നിർദ്ദേശി ച്ചിരിക്കുന്നു.
ഗ്രാമ-നഗര ഭരണത്തിനായി ഇപ്രകാരം
നിയമിക്കപ്പെടുന്ന അധികാരികൾ ക്രമേണ അന്യരുടെ സമ്പത്ത് കവർന്നെടുക്കുന്നവരായി മാറിയേക്കാം.
ഇങ്ങനെയുള്ള അഴിമതിക്കാരിൽനിന്ന് രാജാവ് പ്രജകളെ രക്ഷിക്കണമെന്നാണ് 7.123 ശ്ലോകത്തിലെ
നിർദ്ദേശം. അതിനായി രാജാവ് എന്തു ചെയ്യണമെന്ന് അടുത്ത ശ്ലോകത്തിൽ പറയുന്നു. ശ്ലോകം
ഇതാണ്:
"യേ കാര്യികേഭ്യോഽർത്ഥമേവ ഗൃഹ്ണീയുഃ പാപചേതസഃ;
തേഷാം സർവസ്വമാദായ രാജാ കുര്യാത്
പ്രവാസനം". (7.124)
അർത്ഥം:
അതായത്, ഔദ്യോഗിക
കാര്യങ്ങളിൽ കക്ഷികളായി വരുന്ന വരിൽനിന്ന് കൈക്കൂലി വാങ്ങുന്നവരെ രാജാവ് അവരുടെ സ്വത്തുക്കൾ
മുഴുവൻ കണ്ടുകെട്ടിയിട്ട് നാടുകടത്തണം.
മനു പറയുന്ന ഭരണ വ്യവസ്ഥയും
അധികാര ശ്രേണിയും തന്നെയല്ലേ ചില്ലറ മാറ്റങ്ങളോടെ ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽ
ക്കുന്നത്? ഈ
വ്യവസ്ഥ സഹസ്രാബ്ദങ്ങൾക്കു മുൻപു വിഭാവനം ചെയ്യ പ്പെട്ടതാണെന്ന വസ്തുത അതിശയകരമല്ലേ? അഴിമതിക്കാരെ ശിക്ഷി ക്കുന്ന
കാര്യത്തിൽ ഇന്നത്തേതിനെക്കാൾ മുന്നിലാണ് മനുവിന്‍റെ നിർദ്ദേശങ്ങൾ
എന്നതും അതിശയപ്പെടുത്തുന്നതാണ്. പൗരാണിക ഭാരതത്തിന്‍റെ ചിന്തകൾ
എത്രയും സൂക്ഷ്‌മവും കാലാതിവർത്തിയുമാ യിരുന്നു എന്നതിനു ദൃഷ്ടാന്തമാണ് ഇവയെല്ലാം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● "ധർമ്മോ രക്ഷതി രക്ഷിതഃ"
ഈ
വാക്കുകൾ നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ടാവും. ധർമ്മം പാലിക്കുന്നവൻ രക്ഷിക്കപ്പെടും
എന്നാണ് അതിന്‍റെ താത്പര്യം.
ഇത് മനുസ്മൃതിയിലെ ഒരു ശ്ലോകത്തിന്‍റെ ഭാഗമാണ്.
പണമിടപാടുകളിലും സ്വത്തുതർക്കങ്ങളിലും മറ്റു സാമൂഹിക പ്രശ്നങ്ങളിലും നീതിയും ധർമ്മവും
ഉറപ്പാക്കാൻ രാജാവിനുള്ള ഉത്തരവാദിത്വത്തെപ്പറ്റി പറയുന്ന ഭാഗത്താണ് ഈ ശ്ലോകം ഉള്ളത്.
തങ്ങളുടെ കണ്മുന്നിൽവച്ച്
ധർമ്മം ലംഘിക്കപ്പെടുമ്പോൾ നിയമപാലകർ വെറുതേ നോക്കിനിന്നാൽ അവർ കൂടി അധർമ്മി കൾക്കൊപ്പം
ധർമ്മത്താൽ ഹനിക്കപ്പെടും എന്ന് ശ്ലോകം 8.14-ൽ പറ യുന്നു. തുടർന്നാണ് ആ മഹാ പ്രസ്താവന വരുന്നത്. ശ്ലോകം താഴെ ക്കൊടുക്കുന്നു:
"ധർമ ഏവ ഹതോ ഹന്തി ധർമോ രക്ഷതി രക്ഷിതഃ;
തസ്‌മാദ് ധർമോ ന ഹന്തവ്യോ മാ
നോ ധർമോ ഹതോഽവധീത്." (8.15)
അർത്ഥം: ധർമ്മത്തെ ഹനിക്കുന്നവനെ ധർമ്മം തന്നെ ഹനിക്കുന്നു
(ധർമ ഏവ ഹതോ ഹന്തി); ധർമ്മരക്ഷ
ചെയ്യുന്നവനെ ധർമ്മം രക്ഷിക്കുന്നു (ധർമോ രക്ഷതി രക്ഷിതഃ); അതിനാൽ, ധർമ്മം ഹനിക്കപ്പെടാൻ പാടില്ല (ധർമോ ന ഹന്തവ്യോ); ധർമ്മം ഹനിക്കപ്പെ ടുന്നത്
നോക്കിക്കൊണ്ടിരിക്കരുത്
(മാ നോ ധർമോ ഹതോഽവധീത്). ധർമ്മഹാനിക്കെതിരേ പ്രതികരിക്കാതിരിക്കരുത് എന്നു സാരം.
മനുഷ്യരുടെ സാമൂഹിക ഉത്തരവാദിത്വവും
നിർബദ്ധതയു മാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ധർമ്മ ലംഘനം നടക്കുമ്പോൾ യുക്തമായ രീതിയിൽ പ്രതികരിക്കാതെ
അതും നോക്കി വെറുതേയിരിക്കരുതെന്ന 8.15-ലെ
ശ്ലോകം നാം കണ്ടു. അങ്ങനെ ധർമ്മ ലംഘനത്തിനു
സാക്ഷിയായിട്ടും പ്രതികരിക്കാതിരി ക്കുന്നവരും അധർമ്മികളെ ശിക്ഷിക്കാത്ത ന്യായാധിപന്മാരും
അവരെ നിയന്ത്രിക്കുന്ന രാജാവും ആ വാക്കുകൾ
കുറ്റത്തിനു തുല്യ പങ്കാളി കളാണെന്ന് മനു പ്രഖ്യാപിക്കുന്നു. മനുവിന്‍റെ വാക്കുകൾ
ഇങ്ങനെ യാണ്:
"പാദോ അധർമസ്യ കർതാരം പാദഃ സാക്ഷിണം ഋച്ഛതി;
പാദഃ സഭാസദഃ സർവാൻ പാദോ രാജാനമൃച്ഛതി."
(8.18)
"രാജാ ഭവത്യനേനാസ്തു മുച്യന്തേ ച സഭാസദഃ;
ഏനോ ഗച്ഛതി കർതാരം നിന്ദാഽർഹോ
യത്ര നിന്ദ്യതേ." (8.19)
അർത്ഥം:
(8.18) അധർമ്മത്തിനു തക്ക ശിക്ഷ നൽകുന്നില്ലെങ്കിൽ
ഒരു അധർമ്മത്തിന്‍റെ കാൽ ഭാഗം അതു ചെയ്തവനിലും കാൽ ഭാഗം സാക്ഷി കളിലും പതിക്കുന്നു; കാൽ ഭാഗം എല്ലാ ന്യായാധിപന്മാരിലും ബാക്കി കാൽ ഭാഗം രാജാവിലും
പതിക്കുന്നു.
(8.19) എന്നാൽ ശിക്ഷിക്കപ്പെടേണ്ടവനെ
ശിക്ഷിച്ചാൽ രാജാവ് പാപ ങ്ങളില്ലാത്തവനായി ഭവിക്കുന്നു. ന്യായാധിപന്മാരും പാപത്തിൽനിന്നു
മോചിതരാകുന്നു. പാപം മുഴുവൻ അധർമ്മം
ചെയ്തവനിൽ എത്തുന്നു.
അതായത്, ആരെങ്കിലും എന്തെങ്കിലും അധർമ്മം
പ്രവർത്തി ച്ചാൽ അതിന്‍റെ സാക്ഷികളും
ന്യായാധിപന്മാരും ഭരണാധികാരികളും കുറ്റവാളിയെ ശിക്ഷിക്കാൻ ആവശ്യമായ നടപടികൾ എടുക്കുന്നില്ലെ
ങ്കിൽ ആ കുറ്റവാളിയെപ്പോലെതന്നെ അവരെല്ലാവരും കുറ്റത്തിന് തുല്യ ഉത്തരവാദിത്വമുള്ളവരായിരിക്കും.
പല പരിഗണനകളാൽ കുറ്റകൃത്യങ്ങൾക്കെതിരേ
കണ്ണട യ്ക്കുന്ന ഭരണകൂടവും പ്രതികരണശേഷി ഇല്ലാത്ത പൊതുജനങ്ങളും നാടിനെ അധഃപതിപ്പിച്ചുകൊണ്ടിരിക്കുന്ന
ഈ കാലത്ത് മനുവിന്‍റെ ഈ
പ്രഖ്യാപനം അത്യന്തം പ്രാധാന്യം അർഹിക്കുന്നു. അധർമ്മത്തെ പ്രതി രോധിക്കുന്ന കാര്യത്തിൽ
സർക്കാരും കോടതികളും സാക്ഷികളായ പൊതുജനങ്ങളും കാണിക്കുന്ന ഉദാസീനത നാടിനെ നശിപ്പിക്കും
എന്ന തിന് യാതൊരു സംശയവുമില്ല.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
മേലുദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പിന്തുണയുണ്ടെന്ന
വിശ്വാസത്തിൽ അന്യായം പ്രവർത്തിക്കുന്ന ചില സർക്കാരുദ്യോഗസ്ഥ രുണ്ട്. അവർ പിന്നീട്
വഴിവിട്ട പ്രവർത്തനത്തിനു പിടിക്കപ്പെടുമ്പോൾ ആർക്കും പിന്തുണയ്ക്കാൻ കഴിയാത്ത വിധത്തിൽ
കുരുക്കിലായിപ്പോ കാറുമുണ്ട്. അതുപോലെ, ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന ബല ത്തിൽ തോന്ന്യാസങ്ങളൊക്കെ ചെയ്തുകൂട്ടി
പിന്നീട് നിലയില്ലാക്കയ ത്തിൽ മുങ്ങിപ്പോകുന്നവരും ധാരാളമാണ്. അതേ, സ്വാധീനശക്തിയു ണ്ടെന്നു കരുതി
അധർമ്മം പ്രവർത്തിക്കരുത്; പ്രവർത്തിച്ചാൽ
ഒരുനാൾ കുരുക്കിലാകും. ഉണ്ടെന്നു
കരുതിയ ശക്തിയൊന്നും അപ്പോൾ കൂടെ കാണില്ല, അല്ലെങ്കിൽ പ്രയോജനപ്പെടില്ല.
ഈ വസ്തുതയാണ് മനു ഒരു ശ്ലോകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ശ്ലോകം കാണുക:
"ഏക ഏവ സുഹൃദ് ധർമോ നിധാനേഽപ്യനുയാതി യഃ;
ശരീരേണ സമം നാശം സർവമന്യദ്
ഹി ഗച്ഛതി". (8.17)
അതായത്, മരണത്തിലും കൂടെയുണ്ടാവുന്ന
ഒരേയൊരു സുഹൃത്ത് ധർമ്മം മാത്രമാണ്. മറ്റെല്ലാം, മറ്റുള്ളവരെല്ലാം, ശരീരത്തെപ്പോലെ കാല ക്രമത്തിൽ
ഇല്ലാതാകും.
ആപത്തുകൾ വരുമ്പോൾ ഇങ്ങനെ
ഇല്ലാതാകുന്ന, ദുർബലമാ
കുന്ന സുഹൃദ്ബന്ധങ്ങളുടെ കഥകളാണ് നാം ദൈനംദിനം കേട്ടുകൊ ണ്ടിരിക്കുന്നത്. എക്കാലവും
ഒരു വലിയ ശക്തിയായി നമ്മോടൊപ്പം ഉണ്ടാവുക ധർമ്മം മാത്രമാണ്. അതിനാൽ ധർമ്മത്തെ കൈവിടാ
തിരിക്കുക. ധർമ്മം നമ്മെ ശക്തരാക്കുന്നു.
ധർമ്മത്തെക്കാൾ ശ്രേഷ്ഠമായ
സൃഷ്ടി മറ്റൊന്നുമില്ലെന്നും ഏത് ദുർബലനും ധർമ്മംകൊണ്ട് ബലവാനായിത്തീരുന്നുവെന്നും
ബൃഹദാര ണ്യകോപനിഷത് 1.4.14 പറയുന്നു. നാലു വർണ്ണങ്ങളെ സൃഷ്ടിച്ചതിനു
ശേഷം മനുഷ്യകുലത്തിന്‍റെ അഭ്യുദയം
ഉറപ്പാക്കാൻ അവ മാത്രം പോരാ എന്നുകണ്ട്, അവസാനം ശ്രേയോരൂപമായ ധർമ്മത്തെ സൃഷ്ടിച്ചുവെ ന്നാണ് ഉപനിഷത് പറയുന്നത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ലോകത്തിന്‍റെ നിലനില്പിനും
അഭ്യുദയത്തിനും അനുഗുണമായതെന്തോ അതാണു ധർമ്മം. ഇതിനു വിപരീതമായത് അധർമ്മം; അതുതന്നെ യാണു പാപം. നിലവിലുള്ള
നിയമങ്ങളനുസരിച്ച് തെറ്റ് അല്ലാത്തവ പോലും ചിലപ്പോൾ പാപമായെന്നു
വരാം.
പാപം ചെയ്യുന്നവനുള്ള ആദ്യത്തെ
അടി അവന്‍റെ ഉള്ളിൽ
നിന്നുതന്നെയാണ് വരുന്നത്. ഇതിനു കാരണമുണ്ട്. ലോകത്തിന്‍റെ നില
നില്പിന് ആധാരമായ ശക്തി സച്ചിദാനന്ദമയമായ ആത്‌മാവ് ആണല്ലോ? നിലനിൽക്കുന്ന ഏതിലും അത് അകമേ
വർത്തിക്കുന്നുണ്ട്. ഒരാൾ എന്തെങ്കിലും പാപം
ചെയ്താൽ ഉള്ളിലിരിക്കുന്ന ആ ശക്തി അതിനെ ചെറുക്കും. നാം മനഃസാക്ഷി എന്നൊക്കെ
പരാമർശിക്കുന്നത് ഈ ശക്തിയുടെ പ്രഭാവത്തെയാണ്. ഉള്ളിലെ ഈ ശക്തിയുടെ പ്രതിഷേധ മാണ് പാപം
ചെയ്യുന്നവനു കിട്ടുന്ന ആദ്യത്തെ അടിയായി മുകളിൽ പറഞ്ഞത്.
മറ്റുള്ളവരിൽനിന്ന് എത്ര ഒളിച്ചിട്ടാണ്
പാപങ്ങൾ ചെയ്യുന്നതെ ങ്കിലും ഉള്ളിൽ നീറ്റലുണ്ടാക്കിക്കൊണ്ട്, ദൗർബല്യം ഉളവാക്കിക്കൊണ്ട്, ആ പ്രതിഷേധം ശക്തിപ്പെട്ടുകൊണ്ടിരിക്കും.
ഇതിനെപ്പറ്റിയാണ് മനു സ്മൃതിയിലെ 8.85 ശ്ലോകം
പറയുന്നത്. ശ്ലോകം ഇതാണ്:
"മന്യന്തേ വൈ പാപകൃതോ ന കശ്ചിത് പശ്യതീതി നഃ;
താംസ്തു ദേവാഃ പ്രപശ്യന്തി
സ്വസ്യൈവാന്തരപുരുഷഃ". (8.85)
അർത്ഥം:
തങ്ങളെ ആരും കാണുന്നില്ല എന്ന് പാപം ചെയ്യുന്നവർ വിചാ രിക്കുന്നു. എന്നാൽ അവരെ ദേവന്മാർ
(പ്രകൃതിശക്തികൾ) കാണു ന്നുണ്ട്;
എന്നു മാത്രമല്ല,
അവരുടെ ഉള്ളിലുള്ള സർവസാക്ഷിയായ പുരുഷൻ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ്, പാപങ്ങൾ ചെയ്യുന്നവർ എന്നെങ്കിലും
ഒരിക്കൽ വിനാശത്തിൽ എത്തിപ്പെടുന്നത്.
●
മൂവായിരം വർഷങ്ങൾക്കു മുൻപുപോലും ഭാരതീയർ സമുദ്രയാത്ര
നടത്തുക പതിവായിരുന്നു എന്ന് മനുസ്മൃതിയിലെ ചില പരാമർശങ്ങൾ തെളിയിക്കുന്നു. കരമാർഗ്ഗം
ചരക്കുകൾ കടത്തുന്നതിനുള്ള കൂലി സംബന്ധിച്ച നിർദ്ദേശങ്ങൾക്കൊപ്പം, സമുദ്രമാർഗ്ഗം ചർക്കു കടത്തുന്ന
തിനുള്ള കൂലി നിശ്ചയിക്കുന്ന കാര്യവും മനു വിവരിക്കുന്നു. ഇതു സംബന്ധമായ ശ്ലോകം കാണുക:
"സമുദ്രയാന കുശലാ ദേശകാലാർത്ഥദർശിനഃ;
സ്ഥാപയന്തി തു യാം വൃദ്ധിം
സാ തത്രാധിഗമം പ്രതി." (8.157)
അതായത്, സമുദ്രം വഴി ചരക്കു കടത്തുന്നതിനുള്ള
കൂലി സമുദ്ര സഞ്ചാരങ്ങളിൽ വിദഗ്ദ്ധരും വ്യത്യസ്ത ദേശങ്ങളിലും കാലങ്ങളിലും വിഭിന്ന തരം
ചരക്കുകൾക്ക് നൽകേണ്ട കൂലിയെപ്പറ്റി അറിയാവു ന്നവരുമായവർ നിശ്ചയിക്കണം. അവർ നിശ്ചയിക്കുന്ന
കൂലിയാണ് ആ ചരക്കുകൾ കടത്തുന്നതിന് അപ്രകാരമുള്ള
ദേശങ്ങളിലും കാലങ്ങ ളിലും നൽകേണ്ടത്.
ഇന്നു നമ്മുടെ നാട്ടിൽ വിദഗ്ദ്ധരുടെ
കമ്മിറ്റികളെ നിയമിച്ച് കാര്യങ്ങളിൽ തീർപ്പുവരുത്തുന്നതുപോലെയുള്ള രീതിതന്നെയാണിത്.
എന്നാൽ ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത് അക്കാലത്ത് സമുദ്ര സഞ്ചാരവും സമുദ്രം വഴി
വ്യാപാരവും നിലനിന്നിരുന്നു എന്ന വസ്തുത യാണ്. മനുസ്മൃതി ഇന്നേക്ക് മൂവായിരത്തിലേറെ
വർഷങ്ങൾക്കുമേൽ മുൻപ് എഴുതപ്പെട്ടതാണെന്നു കരുതപ്പെടുന്നു. അന്ന് ഇങ്ങനെ കൂലി നിശ്ചയിക്കുന്ന
ഒരു നിയമം ഉണ്ടാകണമെങ്കിൽ അതിനും വളരെ മുൻപുതന്നെ സമുദ്ര സഞ്ചാരവും വ്യാപാരവും നിലനിന്നിരുന്നു
എന്നത് തർക്കമറ്റ സംഗതിയാണ്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● വ്യവഹാരങ്ങളിൽ
പാലിക്കേണ്ട നിബന്ധനകളെപ്പറ്റി മനു പറഞ്ഞി ട്ടുള്ളത് ഇന്നും സാധുവായ കാര്യങ്ങളാണ്.
നോക്കുക:
"മത്തോന്മത്താർത്താധ്യധീനൈഃ
ബാലേന സ്ഥവിരേണ വാ;
അസംബദ്ധകൃതശ്ചൈവ വ്യവഹാരോ ന
സിധ്യതി." (8.163)
അതായത്,
ഒരാൾ സ്വബോധത്തോടെ ചെയ്യുന്ന ഇടപാടു കൾക്കു മാത്രമേ സാധുതയുള്ളു; അല്ലാത്തത് അസാധുവാണ്.
സ്വാഭാ വിക നീതി ഉറപ്പാക്കുന്ന, വളരെ ഔചിത്യമുള്ള വ്യവസ്ഥയാണിത്.
^^^^^^^^^^^^^^^^^^^^^^^^^
● തുടർന്നു
പറയുന്നതുകൂടി കാണുക. ഇന്നത്തെ ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ തന്നെയാണ് അവയും.
"ബലാദ്ദത്തം ബലാദ്ഭുക്തം
ബലാദ്യച്ചാപി ലേഖിതം;
സർവാൻ ബലകൃതാനർഥാൻ അകൃതാൻ മനുരബ്രവീത്."
(8.168)
അർത്ഥം:
ബലം പ്രയോഗിച്ച് നേടുന്നതും അനുഭവിക്കുന്നതും കൊടുക്കു ന്നതും എഴുതിക്കുന്നതും മറ്റ്
എന്തും അസാധുവാണ്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● ക്രയവിക്രയങ്ങളിൽ
പാലിക്കേണ്ട മര്യാദകളെപ്പറ്റിയാണ് തുടർന്നു പറ യുന്നത്. മായം ചേർത്തവയും ഗുണനിലവാരം
ഇല്ലാത്തവയും വില്പന നട ത്താൻ പാടില്ലെന്ന് മനു വിലക്കുന്നു. ശ്ലോകം 8.203 കാണുക:
"നാന്യദന്യേന സംസൃഷ്ട
രൂപം വിക്രയമർഹതി;
ന ചാസാരം ന ച ന്യൂനം ന ദൂരേണ
തിരോഹിതം." (8.203)
അതായത്, മായം
ചേർത്തതും ഗുണമില്ലാത്തതും അളവിലോ ഗുണ ത്തിലോ കുറഞ്ഞതുമായ വസ്തുക്കൾ വിൽക്കരുത്
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● ഇതിനോടൊപ്പം
മനു കല്പിക്കുന്നത് രസകരമായൊരു കാര്യമാണ്. നോക്കുക:
"അന്യാം ചേദ് ദർശയിത്വാഽന്യാ വോഢുഃ കന്യാ പ്രദീയതേ;
ഉഭേ ത ഏകശുൽകേന വഹേദിത്യബ്രവീന്മനുഃ".
(8.204)
അതായത്, ഒരു പെണ്ണിനെ കാണിച്ചിട്ട്
മറ്റൊരു പെണ്ണിനെയാണു വിവാഹത്തിനായി നൽകുന്നതെങ്കിൽ ആ രണ്ടു പെണ്ണുങ്ങളെയും വരന് കൊണ്ടുപോകാം.
ഒരു പെണ്ണിനായി മുന്നേ കൊടുത്ത കന്യാശുൽക്ക ത്തിൽ കൂടുതലായി ഒന്നും നൽകേണ്ടതില്ല. കന്യാശുൽക്കം
എന്നാൽ പെണ്ണിന്‍റെ അച്ഛന്
പെണ്ണിനെ നൽകാൻ വരൻ കൊടുക്കുന്ന പണം. പണ്ട് അതായിരുന്നു ആചാരം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● ഇക്കാലത്ത്
നാം എന്തെങ്കിലും സാധനം വാങ്ങുമ്പോൾ വാറന്‍റി നോക്കാ റുണ്ടല്ലോ? പണ്ടു മുതലേ അങ്ങനൊരു
വ്യവസ്ഥ നമ്മുടെ നാട്ടിലുണ്ടാ യിരുന്നു എന്നറിയുന്നത് കൗതുകകരമല്ലേ? ശ്ലോകം 8.222-ൽ
പറയുന്നതു ശ്രദ്ധിക്കുക:
"ക്രീത്വാ വിക്രീയ വാ
കിംചിത് യസ്യൈഹാനുശയോ ഭവേത്;
സോഽന്തർദശാഹാത് തദ് ദ്രവ്യം
ദദ്യാച്ചൈവാദദീത വാ." (8.222)
അതായത്,
ഏതെങ്കിലും സാധനം വിൽക്കുകയോ വാങ്ങുകയോ ചെയ്തിട്ട് അതിൽ അസംതൃപ്തി തോന്നിയാൽ ആ വാങ്ങലോ
വില്പനയോ പത്തു ദിവസത്തിനുള്ളിൽ റദ്ദു ചെയ്യാം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● വൃക്ഷങ്ങളുൾപ്പെടെയുള്ള
സസ്യവർഗ്ഗങ്ങൾക്ക് കേടുപാടുകൾ വരുത്തി യാലുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നതാണ്
8.285 ശ്ലോക:
"വനസ്പതീനാം സർവേഷാം ഉപഭോഗോ
യഥാ യഥാ;
യഥാ തഥാ ദമഃ കാര്യോ ഹിംസായാമിതി
ധാരണാ." (8.285)
അതായത്, ഒരു സസ്യത്തിന് കേടു വരുത്തിയാൽ ആ സസ്യം കൊണ്ടുള്ള പ്രയോജനവും
അതിന് ഏല്പിച്ച ദ്രോഹവും കണക്കി ലെടുത്ത് ശിക്ഷ നൽകണം.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന
കാര്യത്തിൽ മനു വളരെ ശ്രദ്ധ കൊടുത്തിരുന്നു എന്ന് മുൻപ് നാം കണ്ട പല ശ്ലോകങ്ങളിലും
നിന്ന് വ്യക്തമാണ്. അതിന്‍റെ ഒരു ദൃഷ്ടാന്തമാണ് വൃക്ഷ സംരക്ഷണത്തിനുള്ള ഈ ശ്ലോകത്തിലെ
വ്യവസ്ഥ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ഒരാളുടെ ഏതെങ്കിലും ജംഗമ വസ്തുക്കൾ അയാളുടെ
സമ്മതമില്ലാതെ, ദുരുദ്ദേശ്യത്തോടെ
കൈക്കലാക്കുന്നതിനെയാണ് ഐ.പി.സി. 378-ൽ
മോഷണം (കളവ്) എന്നു നിർവചിക്കുന്നത്. ഇങ്ങനെ മോഷണം നടത്തുന്നതിനായി അക്രമം നടത്തിയാൽ
അത് സെക്ഷൻ 390 പ്രകാരം
റോബറി (കൊള്ള) ആകും.
ഏതാണ്ട് ഇതേ നിർവചനം തന്നെയാണ്
മൂവായിരത്തില്പരം വർഷങ്ങൾക്കുമുൻപ് മനു നൽകിയിരിക്കുന്നതും. വിവിധ കുറ്റങ്ങൾ ക്കുള്ള
ശിക്ഷകൾ വിധിക്കുന്ന കൂട്ടത്തിലാണ് മോഷണവും കൊള്ളയും തമ്മിലുള്ള വ്യത്യാസവും മനുസ്മൃതിയിൽ
പറഞ്ഞിട്ടുള്ളത്. ശിക്ഷ വിധിക്കുന്നതിൽ വർണ്ണവ്യത്യാസം നിഷ്കർഷിക്കുന്നുണ്ട്, മനു. എന്നാൽ ചില സ്ഥലങ്ങളിൽ
സമത്വബോധത്തിന്‍റെ തിളക്കവും
കാണാം.
പ്രതിലോമകരം എന്ന മുദ്ര പതിഞ്ഞതാണെങ്കിലും
ഈ കൃതി പൂർണ്ണമായും അങ്ങനെയല്ലെന്നും നല്ലതും എക്കാലവും പ്രസക്തവുമായ കാര്യങ്ങളും അതിലുണ്ടെന്നും
ഇതെല്ലാം കാണിക്കുന്നു.
കളവും കൊള്ളയും തമ്മിലുള്ള
വ്യത്യാസം മനു നിർവചിക്കു ന്നത് ഇങ്ങനെയാണ്:
"സ്യാത് സാഹസം ത്വന്വയവത് പ്രസഭം കർമ യത് കൃതം;
നിരന്വയം ഭവേത് സ്തേയം ഹൃത്വാഽപവ്യയതേ
ച യത്." (8.332)
അതായത്, ഒരു സാധനം ഉടമസ്ഥൻ നോക്കിനിൽക്കേ
ബലം പ്രയോഗിച്ച് അപഹരിക്കുന്നത് കൊള്ള; ഉടമസ്ഥൻ അറിയാതെ എടുത്തുകൊണ്ടു പോകുന്നത് കളവ്. ഇതുതന്നെയല്ലേ, ഇന്നു പ്രാബല്യത്തിലുള്ള ഇന്ത്യൻ
ശിക്ഷാ നിയമം പറയുന്നത്?
മനു ഒരു പടി കൂടി കടന്നു പറയുന്നു, ആരുടെയെങ്കിലും എന്തെങ്കിലും
വസ്തു ഏതെങ്കിലും രീതിയിൽ കൈയിൽ കിട്ടിയാൽ തിരിച്ചു കൊടുക്കാതെ വിനിയോഗം ചെയ്യുന്നതും
കളവുതന്നെ ആണെന്ന്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● ശിക്ഷ
വിധിക്കുന്നതിൽ രാജാവ് പാലിക്കേണ്ട നിഷ്കർഷ പല ശ്ലോകങ്ങളിലായി മനു വിവരിക്കുന്നു. ആദ്യത്തെ
ശ്ലോകത്തിൽ പറയുന്നത് രാജാവിനു പ്രിയപ്പെട്ടവരായാലും സ്വധർമ്മാനുഷ്ഠാനത്തിൽ വീഴ്ച വരുത്തിയാൽ
ശിക്ഷിക്കണം എന്നാണ്.
"പിതാഽചാര്യഃ സുഹൃന്മാതാ ഭാര്യാ പുത്രഃ പുരോഹിതഃ;
നാദണ്ഡ്യോ നാമ രാജ്ഞോഽസ്തി
യഃ സ്വധർമേ ന തിഷ്ഠതി." (8.335)
അതായത്,
രാജാവിന്‍റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആചാ ര്യനോ പുരോഹിതനോ ആയാലും തെറ്റു ചെയ്താൽ
ശിക്ഷിക്കപ്പെടണം. ആരെയും ഒഴിവാക്കാൻ പാടില്ല.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● കുറ്റത്തിന്‍റെ
ഗൗരവവും ശിക്ഷയുടെ വലുപ്പവും ഉയരങ്ങളിലേക്കു പോകുന്തോറും കൂടണമെന്ന് മനു നിഷ്കർഷിക്കുന്നു.
8.337, 8.338 എന്നീ ശ്ലോകങ്ങൾ കാണുക.
“അഷ്ടാപാദ്യം
തു ശൂദ്രസ്യ സ്തേയോ ഭവതി കിൽബിഷം;
ഷോഡശ്യൈവ
തു വൈശ്യസ്യ ദ്വാത്രിംശത് ക്ഷത്രിയസ്യ ച” (8.337)
"ബ്രാഹ്മണസ്യ ചതുഃഷഷ്ടിഃ
പൂർണം വാഽപി ശതം ഭവേത്;
ദ്വിഗുണാ വാ ചതുഃഷഷ്ടിഃ തദ്ദോഷഗുണവിദ്
ഹി സഃ." (8.338)
അതായത്, സാധാരണ ജനങ്ങൾക്ക് കൂടുതൽ ശിക്ഷയും ഉയർന്ന ആളുകൾക്ക് കുറഞ്ഞ
ശിക്ഷയും പാടില്ല. ശരിക്കും വലിയ ശിക്ഷ നൽകേണ്ടത് ഉന്നതർക്കാണെന്നാണ് മനുവിന്‍റെ അഭിപ്രായം.
നോക്കുക, ഇവിടെ മോഷണക്കുറ്റത്തിന് വിദ്യാഭ്യാസം കുറഞ്ഞവ രായ ശൂദ്രരുടെ
അപരാധത്തിന്‍റെ ഇരട്ടിയാണ് വൈശ്യന്‍റെ അപരാധം. ക്ഷത്രിയരാകട്ടെ, വൈശ്യന്‍റെ ഇരട്ടി
അപരാധികളായി മാറുന്നു. ഏറ്റവും കൂടുതൽ അപരാധം ബ്രാഹ്മണന്‍റെ മേലാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
കാരണം അയാൾ വിദ്യാഭ്യാസമുള്ളവനാണ്, തെറ്റും ശരിയും തിരിച്ചറി യാൻ പ്രാപ്തിയുള്ളവനാണ്.
അയാൾക്ക് ക്ഷത്രിയനുള്ള ശിക്ഷയുടെ ഇര ട്ടിയോ അതിന്‍റെ ഇരട്ടിയോ വരെ ശിക്ഷ നൽകണം എന്ന്
മനു അനുശാ സിക്കുന്നു
എന്നു മാത്രമല്ല, ഒരേ കുറ്റത്തിന് സാധാരണക്കാരന് എത്ര ശിക്ഷയ്ക്ക് അർഹനാണോ അതിന്‍റെ ആയിരം
മടങ്ങ് ശിക്ഷയ്ക്ക് രാജാവ് അർഹനാണെന്നും മനു പറയുന്നു. (ശ്ലോകം 8.336).
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● യജ്ഞം
നടത്തിയിട്ടായാലും പഠിപ്പിച്ചിട്ടായാലും ഒരു ബ്രാഹ്മണൻ മോഷണ മുതലിൽനിന്ന് പണം കൈപ്പറ്റാൻ
പാടില്ലെന്നും അങ്ങനെ വാങ്ങിയാൽ അയാളും കള്ളൻ തന്നെയെന്നും മനു വിധിക്കുന്നു. നോക്കുക:
"യോഽദത്താദായിനോ
ഹസ്താത് ലിപ്സേത ബ്രാഹ്മണോ ധനം;
യാജനാധ്യാപനേനാപി യഥാ സ്തേനസ്തഥൈവ
സഃ." (8.340)
അതായത്, നല്ല കാര്യങ്ങൾ ചെയ്തു കൊടുത്തിട്ട് അതിന്‍റെ പ്രതിഫലമായിപ്പോലും
ഒരു കള്ളന്‍റെ പണം വാങ്ങരുത്. അഥവാ അങ്ങനെ വാങ്ങിയാൽ അയാളും ആ കള്ളനും തമ്മിൽ ഒരു വ്യത്യാസ
വുമില്ല.
^^^^^^^^^^^^^^^^^^^^^^^^^^^^
●
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 100 അനുസരിച്ച് ഒരാളെ വധിക്കാൻ
ശ്രമിക്കുന്ന അക്രമിയെ കൊന്നാൽ അത് ശിക്ഷാർഹമായ കുറ്റമല്ല. ഇതേ വ്യവസ്ഥ മനുസ്മൃതിയിലും
കാണാം.
"ഗുരും വാ ബാലവൃദ്ധൗ വാ ബ്രാഹ്‌മണം വാ ബഹുശ്രുതം;
ആതതായിനമായാന്തം ഹന്യാദേവാവിചാരയൻ."
(8.350)
കൊല്ലാനായി
സമീപിക്കുന്നത് ഗുരുവോ ബാലനോ വൃദ്ധനോ പണ്ഡിത നായ ബ്രാഹ്‌മണനോ ആയിക്കൊള്ളട്ടെ, അയാളെ കൊല്ലുകതന്നെ വേണം എന്നാണ്
ശ്ലോകത്തിലെ നിർദ്ദേശം. അങ്ങനെ കൊല്ലുന്നത് കുറ്റമല്ലെന്ന് അടുത്ത ശ്ലോകത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● ബലാത്സംഗത്തിന്
വധശിക്ഷ നൽകണമെന്ന് ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്നുണ്ടല്ലോ? സഹസ്രാബ്ദങ്ങൾക്കു മുൻപുണ്ടായ
മനുസ്മൃതി യിൽ ആ വ്യവസ്ഥ ഉൾക്കൊള്ളിച്ചിരിക്കുന്നതായി കാണാം. നോക്കുക:
യോ ꭍകാമാം
ദൂഷയേത് കന്യാം സഃ സദ്യോ വധമർഹർതി;
സകാമാം
ദൂഷയംസ്തുല്യോ ന വധം പ്രാപ്നുയാന്നരഃ
(8.364)
അർത്ഥം:
ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ പ്രാപിക്കുന്നവൻ, അതായത് ബലാത്സംഗം ചെയ്യുന്നവൻ,
വധശിക്ഷയ്ക്കു വിധിക്കപ്പെ ടണം. തുല്യനിലയിൽപ്പെട്ടവർ തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള
വേഴ്ചയ്ക്ക് ഇതു ബാധകമല്ല.
ഇതു മാത്രമല്ല, ഒരു സ്ത്രീയെ ദർപ്പത്തോടെ സ്പർശിക്കുന്നവന്‍റെ രണ്ടു
വിരലുകൾ ഉടൻതന്നെ ഛേദിക്കണമെന്ന് മനു നിർദ്ദേശിക്കുന്നു (8.367).
^^^^^^^^^^^^^^^^^^^^^^^^^^
● എഴുപതു
വയസ്സ് കഴിഞ്ഞവർക്ക് നികുതി ചുമത്താൻ പാടില്ലെന്നാണ് ശ്ലോകം 8.394 നിഷ്കർഷിക്കുന്നത്.
അതുപോലെ അന്ധനും ബുദ്ധിമാന്ദ്യം ഉള്ളവനും നികുതി
നൽകേണ്ടതില്ല.
^^^^^^^^^^^^^^^^^
●
ചെക്കുപോസ്റ്റുകളെ ഒഴിവാക്കിയും അസമയങ്ങളിൽ
രഹസ്യമായി ചരക്കുകൾ കടത്തിയും തൂക്കം കുറച്ചു കാണിച്ചും മറ്റും നികുതി വെട്ടിക്കുന്നത്
കച്ചവടക്കാരുടെ പതിവു രീതിയാണല്ലോ?
ഇത് പുരാതന കാലം മുതലുള്ള ഒരു ഏർപ്പാടാണ്. ഇങ്ങനെ നികുതി വെട്ടിക്കുന്നവ
രിൽനിന്ന് വെട്ടിച്ച നികുതിയുടെ എട്ടുമടങ്ങ് പിഴ ഈടാക്കണമെന്ന് മനു സ്മൃതി നിർദ്ദേശിക്കുന്നു.
ശ്ലോകം ഇതാ:
ശുൽകസ്ഥാനം പരിഹരന്നകാലേ ക്രയവിക്രയീ;
മിഥ്യാവാദീ ച സംഖ്യാനേ ദാപ്യോഽഷ്ടഗുണമത്യയം.
(8.400)
അതായത്, ചെക്ക്പോസ്റ്റുകൾ ഒഴിവാക്കിയും
കണക്കിൽ കള്ളം കാണിച്ചും നികുതി വെട്ടിക്കുന്നവൻ, വെട്ടിച്ച നികുതിയുടെ എട്ടു
മടങ്ങ് പിഴ കൊടുക്കണം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
ചരക്കുകളുടെ ക്രയവിക്രയ നിരക്കുകൾ രാജാവ് നിശ്ചയിക്കേണ്ടതാ
ണെന്ന് മനുസ്മൃതി 8.401 നിർദ്ദേശിക്കുന്നു.
അവ എവിടെനിന്നു കൊണ്ടു വരുന്നു,
എങ്ങോട്ടു കൊണ്ടുപോകുന്നു, കച്ചവടത്തിൽ കിട്ടാവുന്ന ലാഭമോ
നഷ്ടമോ എത്ര എന്നിവയൊക്കെ വിലയിരുത്തിയാണ് അതു ചെയ്യേണ്ടത്. ശ്ലോകം ഇതാ:
ആഗമം നിർഗമം സ്ഥാനം തഥാ വൃദ്ധിക്ഷയാവുഭൗ;
വിചാര്യ സർവ പണ്യാനാം കാരയേത്
ക്രയവിക്രയൗ. (8.401)
ഇങ്ങനെ
വിലകൾ നിശ്ചയിക്കുന്നത് അഞ്ചു ദിവസത്തിലൊരിക്കലോ അല്ലെങ്കിൽ പക്ഷത്തിലൊരിക്കലോ ആയിരിക്കണമെന്ന്
8.402-ൽ
പറയുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
●
അളവു-തൂക്ക ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്ക
ണമെന്ന നിബന്ധന ഇപ്പോഴുണ്ടല്ലോ?
ഈ വ്യവസ്ഥ ഭാരതത്തിൽ മൂവാ യിരം കൊല്ലങ്ങൾക്കും മുൻപുതന്നെ ഉണ്ടായിരുന്നു.
അതിനുള്ള തെളി വായി മനുസ്മൃതി പറഞ്ഞിരിക്കുന്നതു കാണുക:
"തുലാമാനം പ്രതീമാനം സർവം ച സ്യാത് സുലക്ഷിതം;
ഷട്സു ഷട്സു ച മാസേഷു പുനരേവ
പരീക്ഷയേത്." (8.403)
അതായത്, എല്ലാവിധ അളവുതൂക്ക ഉപകരണങ്ങളും
തൂക്കക്കട്ടികളും കൃത്യമായി നിജപ്പെടുത്തിയവ ആയിരിക്കണം. അവയെല്ലാം ആറുമാസ ത്തിലൊരിക്കൽ
പുനഃപരിശോധിക്കുകയും വേണം.
വ്യാപാര കാര്യങ്ങളിൽ സത്യസന്ധതയും
കൃത്യതയും പുലർ ത്തുവാൻ അന്നത്തെ കാലത്തുതന്നെ ഭാരതം കർശനമായ നിഷ്കർഷ പുലർത്തിയിരുന്നു
എന്നതിനുള്ള ഒരു ദൃഷ്ടാന്തമാണ് ഈ ശ്ലോകത്തിൽ നാം കാണുന്നത്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി
മനു പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ നാം ഇതിനോടകം കാണുകയുണ്ടായി. എന്നാൽ മനു ഏറ്റവുമധികം
പഴി കേട്ടിട്ടുള്ളത് സ്ത്രീക്ക് യാതൊരു വിലയും കല്പിക്കുന്നില്ല എന്നൊരു ആരോപണത്തിലാണ്.
അതിന് ആധാരമായ ശ്ലോകമാണ് താഴെ കൊടു ക്കുന്നത്. വാസ്തവത്തിൽ വിമർശകർ വ്യാഖ്യാനിക്കുന്ന
അർത്ഥമല്ല ആ ശ്ലോകത്തിനുള്ളത്. നോക്കുക:
പിതാ
രക്ഷതി കൗമാരേ ഭർതാ രക്ഷതി യൗവനേ; രക്ഷന്തി സ്ഥവിരേ പുത്രാഃ ന സ്ത്രീ സ്വാതന്ത്ര്യമർഹതി
(9.3)
അർത്ഥം
ഇതാണ്: ‘കൗമാരത്തിൽ പിതാവ് രക്ഷിക്കുന്നു, യൗവനത്തിൽ ഭർത്താവ് രക്ഷിക്കുന്നു; വാർദ്ധക്യത്തിൽ
പുത്രന്മാർ രക്ഷിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല’.
എന്നുവച്ചാൽ സ്ത്രീ എപ്പോഴും
ഗൃഹത്തിലുള്ള പുരുഷന്മാ രുടെ ആരുടെയെങ്കിലും രക്ഷയിൽ ആയിരിക്കണം. ആ രക്ഷാകവച ത്തിനു
പുറത്തേക്ക് അവളെ തള്ളിക്കളയരുത്. ഈ ആധുനിക കാലത്തും ഇതുതന്നെയല്ലേ അവസ്ഥ? സ്ത്രീക്ക്
എപ്പോഴും ഒരു പുരുഷന്‍റെ കൂട്ട്
ആവശ്യമാണ്. അത് നൽകി അവളെ സംരക്ഷിക്കുക എന്നത് പുരുഷന്‍റെ കടമയുമാണ്.
അല്ലാതെ സ്ത്രീയെ ആരും സമൂഹത്തിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കാറില്ല. അത് ഗൃഹത്തിന്
അപമാനത്തിനു കാരണമായേക്കാം. ഒരു കരുതലാണത്. അല്ലാതെ അടിമത്തമല്ല. ഇത് അടുത്ത ശ്ലോകത്തിൽ
കൂടുതൽ വ്യക്തമാകുന്നുണ്ട്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
● പിതാവും
ഭർത്താവും പുത്രനും സ്ത്രീയെ രക്ഷിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നാണ് ശ്ലോകം
9.4-ൽ പറയുന്നത്. ശ്ലോകം നോക്കുക:
“കാലേꭍദാതാ പിതാ വാച്യോ,
വാച്യശ്ചാനുപയൻ പതിഃ; മൃതേ ഭർതരി പുത്രസ്തു വാച്യോ മാതുരരക്ഷിതാ” (9.4)
അർത്ഥം:
യഥാകാലം മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാത്ത പിതാവ് അവളെ രക്ഷിക്കുന്നവനല്ല, അയാൾ
നിന്ദ്യനാണ്. അതുപോലെ, യഥാ കാലം ഭാര്യയെ പ്രാപിക്കാത്ത ഭർത്താവും നിന്ദ്യനാണ്. ഭർത്താവ്
മരിച്ച അമ്മയെ സംരക്ഷിക്കാത്ത പുത്രനും നിന്ദ്യനാണ്.
^^^^^^^^^^^^^^^^^^^^^^^^^^^^
● തുടർന്ന്,
മനു സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ പാരമ്യത്തിലെത്തുന്ന
നിർദ്ദേ ശങ്ങളാണു നൽകുന്നത്. നോക്കുക:
ത്രീണി
വർഷാണ്യുദീക്ഷേത കുമാരൃതുമതീ സതീ; ഊർദ്ധ്വം തു കാലാദേതസ്മാദ്
വിന്ദേത സദൃശം പതിം. (9.90)
ഒരു
കുട്ടി ഋതുമതിയായി മൂന്നു വർഷം കഴിഞ്ഞിട്ടും പിതാവ് അവളുടെ വിവാഹം നടത്തുന്നില്ലെങ്കിൽ
അവൾക്ക് ഇഷ്ടമുള്ള ഭർത്താവിനെ യോഗ്യതയനുസരിച്ച് വരിക്കാം. ഇന്നത്തെ സ്ഥിതിയിലും ഇതൊരു
വിപ്ലവകരമായ നിർദ്ദേശമല്ലേ? ഇങ്ങനെ ചെയ്യുന്ന വധുവിലോ വരനിലോ യാതൊരു കുറ്റവും ചാർത്താനാകില്ലെന്ന്
9.91-ൽ മനു വ്യക്തത വരുത്തി യിരിക്കുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^
● പൊതുസ്ഥലങ്ങൾ
വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ആഹ്വാനങ്ങൾ ഇപ്പോൾ സർക്കാർ നിരന്തരം നൽകുന്നുണ്ടല്ലോ?
പണ്ട്, മനുവും ഇതേ നിർദ്ദേശം നൽകിയിരുന്നു. ശ്ലോകം 9.282 നോക്കുക:
സമുത്സൃജേത്
രാജമാർഗേ യസ്ത്വമേധ്യമനാപദി; സ ദ്വൗ കാർഷാപണൗ
ദദ്ദ്യാത് അമേധ്യം ചാശു ശോധയേത്. (9.282)
അതായത്,
രാജമാർഗത്തിൽ (പ്രധാന നിരത്തിൽ) മാലിന്യം അടിയന്തിര ഘട്ടത്തിലല്ലാതെ നിക്ഷേപിക്കരുത്.
അങ്ങനെ നിക്ഷേപിച്ചാൽ രണ്ടു കാർഷാപണം പിഴ ശിക്ഷ വിധിക്കണം. എന്നു മാത്രമല്ല, മാലിന്യം
നീക്കം ചെയ്യിക്കുകയും വേണം.
എന്നാൽ ആപദ് ഘട്ടത്തിലോ അല്ലെങ്കിൽ
വൃദ്ധരോ ഗർഭിണി കളോ ബാലന്മാരോ ആണ് മാലിന്യ നിക്ഷേപം നടത്തുന്നതെങ്കിൽ അവർക്ക് ശാസന
മാത്രമാണു ശിക്ഷ. അവരും മാലിന്യം നീക്കം ചെയ്യണം. (9.283)
^^^^^^^^^^^^^^^^^^^^^^^^^^^
● വ്യാജ
ചികിത്സ നടത്തുന്നവർക്കുള്ള ശിക്ഷയാണ് ശ്ലോകം 9.284-ൽ
മനു വിധിച്ചിട്ടുള്ളത്. മൃഗങ്ങളിലാണെങ്കിൽ താഴ്ന്ന ശിക്ഷയും മനുഷ്യരി ലാണ് വ്യാജ ചികിത്സ
നടത്തിയതെങ്കിൽ ഇടത്തരം ശിക്ഷയും നൽകണ മെന്നാണ് വിധി.
^^^^^^^^^^^^^^^^^^^^^^^^^
ഇത്രയൊക്കെയാണ്
സാമാന്യേന മനുസ്മൃതിയിൽ കാണപ്പെ ടുന്ന സർവകാല പ്രസക്തമായ വിധികൾ. ഏറ്റവും പ്രധാനപ്പെട്ടവ
മാത്രമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. എന്നാൽ ഇതിനർത്ഥം മനുസ്മൃതിയിൽ പ്രതിലോമകരമായ
പരാമർശങ്ങളും നിർദ്ദേശങ്ങളും ഇല്ലെന്നല്ല. അവയും ധാരാളമുണ്ട്. എന്നാൽ ശ്രുതികളാണ് പരമമായ
ധർമ്മശാസ്ത്രം എന്നതിനാൽ അതിനു വിരുദ്ധമായി മനുസ്മൃതിയിൽ കാണുന്നതൊന്നും സാധുതയുള്ളതല്ല.
ഹിന്ദുമതം കാലാതിവർത്തിയായതും
ശാസ്ത്രീയത നിറഞ്ഞ തും അനന്യമായതുമായ തത്ത്വങ്ങളുടെയും നിരീക്ഷണങ്ങളുടെയും മതമാണെന്ന്
ഇതിൽനിന്നൊക്കെ വ്യക്തമാണല്ലോ? ഹിന്ദുമതം എല്ലാവ രെയും ഉൾക്കൊള്ളുന്ന മതമാണ്. എല്ലാവരുടെയും
നന്മയാണ് അതിന്‍റെ ലക്ഷ്യം.
വിശ്വസിക്കുന്നവർ, അല്ലാത്തവർ എന്നൊരു വേർതിരിവ് ഹിന്ദുമതത്തിൽ ഇല്ല. വിശ്വസിക്കാത്തവരെ
അത് ഭർത്സിക്കുന്നില്ല. എല്ലാവരുടെയും നന്മയും അഭിവൃദ്ധിയും സുസ്ഥിരതയും ആണ് അത് ലക്ഷ്യം
വയ്ക്കുന്നത്. അതുകൊണ്ടാണ് ഹിന്ദുമതം സനാതന ധർമ്മം എന്ന് അറിയപ്പെടുന്നത്.
ഹിന്ദുമതം ജയിക്കട്ടെ.
ഹിന്ദു ആകൂ, സ്വതന്ത്രനാകൂ ,അഭിമാനിക്കൂ.
^^^^^^^^^^^^^^^^^^^^^
Contact:
karthiksreedhar@gmail.com

No comments:
Post a Comment